Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൈമൺ ബ്രിട്ടോയുടെ മരണത്തിൽ സംശയമെന്ന് ഭാര്യ; ബ്രിട്ടോ ഹൃദ്രോഗി ആയിരുന്നില്ല; ശരിയായ പരിചരണം ലഭിച്ചില്ല; മരണത്തിൽ അന്വേഷണം വേണം; അവസാനമായി സംഭവിച്ചത് എന്താണെന്ന് അറിയണം; അറിഞ്ഞ പലകാര്യങ്ങളും ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്ന് സീന ഭാസ്‌ക്കർ; കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ചികിൽസിച്ച ഡോക്ടറും; സിപിഎം നേതാവ് സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹതകളും വിവാദവും

സൈമൺ ബ്രിട്ടോയുടെ മരണത്തിൽ സംശയമെന്ന് ഭാര്യ; ബ്രിട്ടോ ഹൃദ്രോഗി ആയിരുന്നില്ല; ശരിയായ പരിചരണം ലഭിച്ചില്ല; മരണത്തിൽ അന്വേഷണം വേണം; അവസാനമായി സംഭവിച്ചത് എന്താണെന്ന് അറിയണം; അറിഞ്ഞ പലകാര്യങ്ങളും ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്ന്  സീന ഭാസ്‌ക്കർ; കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ചികിൽസിച്ച ഡോക്ടറും; സിപിഎം നേതാവ് സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹതകളും വിവാദവും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അന്തരിച്ച സിപിഎം നേതാവും മുൻ എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ സൈമൺ ബ്രിട്ടോയുടെ മരണത്തിൽ സംശയമുണ്ടെന്ന് ഭാര്യ സീന ഭാസ്‌ക്കർ. ഹൃദയസംബന്ധമായ അസുഖം ബ്രിട്ടോയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ബ്രിട്ടോയ്ക്ക് ശരിയായ പരിചരണം ലഭിച്ചില്ലെന്നും സീന പറഞ്ഞു.സൈമൺ ബ്രിട്ടോയുടെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ സംശയമുണ്ടെന്നും മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമെന്നും സീന പറയുന്നു. ബ്രിട്ടോ കാർഡിയാക് പേഷ്യന്റ് ആയിരുന്നില്ല. കാർഡിയാക് പേഷ്യന്റ് എന്നാണ് ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത് എങ്ങനെ സംഭവിച്ചെന്ന് അറിയില്ല.അസ്വസ്ഥ തോന്നിയ സമയത്ത് ഓക്സിജൻ ഉള്ള ആംബുലൻസ് ആവശ്യപ്പെട്ടിരുന്നതായും എന്നാൽ ഓക്സിജൻ ഇല്ലാത്ത ആംബുലൻസ് ആണ് വന്നതെന്നും അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സീന പറയുന്നു. ബ്രിട്ടോയുടെ ജീവനില്ലാത്ത ശരീരം കാണുന്ന അവസ്ഥയിൽ എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന് പോലും എനിക്ക് മനസിലായില്ല. അവസാനമായി സൈമൺ ബ്രിട്ടോയ്ക്ക് സംഭവിച്ചത് എന്താണെന്ന് അറിയണം. പല കാര്യങ്ങളും ഞാൻ അറിഞ്ഞു. അത് ഈ ഘട്ടത്തിൽ പറയാൻ സാധിക്കില്ല. മരണദിവസം രാവിലെ മുതലേ ശ്വാസ തടസം ഉണ്ടായിരുന്നെന്നും ആശുപത്രിയിൽ കൊണ്ടുപോയതാണെന്നും പറയുന്നു. ആശുപത്രിയിൽ കൃത്യസമയത്ത് എത്തിച്ചില്ലെന്ന് പറഞ്ഞു. പക്ഷേ അതേ കുറിച്ചും പലരും പലതാണ് പറഞ്ഞത്.

ബ്രിട്ടോയുടെ കൂടെയുണ്ടായിരുന്ന അജിത എന്ന ലേഡിയാണ് ഞാൻ ബ്രിട്ടോയെ തനിച്ചാക്കി എന്ന രീതിയിൽ സങ്കടപ്പെട്ടു കരഞ്ഞത്. ഞാൻ അദ്ദേഹത്തെ ഉപേക്ഷിച്ച് എവിടെ പോകാനാണ്. കഴിഞ്ഞ 25 വർഷമായി അദ്ദേഹത്തോടൊപ്പം കഴിയുകയാണ്.ബീഹാറിലായിരുന്ന ഞാൻ രാവിലെ മുതൽ ബ്രിട്ടോയെ വിളിച്ച് സംസാരിക്കുന്നുണ്ട്. ഡിസംബർ 31 ാം തിയതി രാവിലെ വിളിച്ച് സംസാരിക്കുമ്പോൾ ബ്രിട്ടോയ്ക്ക് എന്തോ അസ്വസ്ഥതയുണ്ടെന്ന തോന്നിയിരുന്നുന്നെന്നും സീന പറയുന്നു.ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബ്രിട്ടോയുടെ അന്ത്യം.

സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ഭാര്യ സീന ഭാസ്‌കർ സംശയം ഉന്നയിച്ചതിന് പിന്നാലെ വെളിപ്പെടുത്തലുമായി ബ്രിട്ടോയെ ചികിത്സിച്ച ഡോക്ടറും രംഗത്തെത്തി. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ബ്രിട്ടോയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർ അബ്ദുൾ അസീസ് പറഞ്ഞു.ഹൃദ്രോഗമുള്ള ആളാണെന്ന് കരുതിയാണ് ചികിത്സ ആരംഭിച്ചതെന്നും അങ്ങനെയാണ് കൂടെയുള്ളവർ അറിയിച്ചതെന്നും ഡോക്ടർ പറഞ്ഞു.

കൃത്യമായ രോഗങ്ങളെക്കുറിച്ചോ, കഴിക്കുന്ന മരുന്നുകളെക്കുറിച്ചോ രേഖകളുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഉള്ള വിവരങ്ങൾ വച്ച് ചികിത്സ നൽകിയത്.പന്ത്രണ്ട് മണിക്കൂറോളം അസ്വസ്ഥത അനുഭവപ്പെട്ട ശേഷമാണ് ബ്രിട്ടോയെ ചികിത്സയ്ക്കായി എത്തിച്ചത്. അതുകൊണ്ടുതന്നെ, കുറച്ച് നേരത്തേ എത്തിച്ചിരുന്നെങ്കിൽ ബ്രിട്ടോയെ രക്ഷിക്കാമെന്നായിരുന്നു കരുതുന്നതെന്നും ഡോക്ടർ വ്യക്തമാക്കി.

1970കൾ മുതൽ സജീവ എസ്എഫ്ഐ പ്രവർത്തകനായിരുന്നു. 1983ൽ കെ എസ് യു പ്രവർത്തകരുടെ കുത്തേറ്റതിനെ തുടർന്ന് അരയ്ക്ക് താഴെ തളർന്ന ബ്രിട്ടോ പിന്നീട് വീൽ ചെയറിലായിരുന്നു. വീൽ ചെയറിലായിരിക്കുമ്പോളും പൊതുരംഗത്ത് സജീവമായി തുടർന്നു. 2006 മുതൽ 2011 വരെ ആംഗ്ലോ ഇന്ത്യൻ നോമിനേറ്റഡ് അംഗമായി കേരള നിയമസഭയുടെ ഭാഗമായി. അതേസമയം സീന ഭാസ്‌കാറിനെ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി എറണാകുളത്ത് മത്സരിപ്പിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP