Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫിസിയോ തെറാപ്പി ചെയ്യാൻ ഒപ്പം സഹായിയായി നിന്നു.. തയ്യാറാക്കി കൊണ്ടിരുന്ന 1800 പേജോളം വരുന്ന യാത്രാ വിവരണത്തിലെ എഴുത്തും ഏറ്റെടുത്തു; കാമ്പസ് ഫ്രണ്ടുകാർ കുത്തിക്കൊന്നത് സൈമൺ ബ്രിട്ടോയുടെ പ്രിയപ്പെട്ടവനായ വിദ്യാർത്ഥി സഖാവിനെ; തന്റെ വീട്ടിലെ അംഗത്തെ പോലെ ആയിരുന്ന അഭിമന്യുവിന്റെ വിയോഗം താങ്ങാനാവാതെ ബ്രിട്ടോ

ഫിസിയോ തെറാപ്പി ചെയ്യാൻ ഒപ്പം സഹായിയായി നിന്നു.. തയ്യാറാക്കി കൊണ്ടിരുന്ന 1800 പേജോളം വരുന്ന യാത്രാ വിവരണത്തിലെ എഴുത്തും ഏറ്റെടുത്തു; കാമ്പസ് ഫ്രണ്ടുകാർ കുത്തിക്കൊന്നത് സൈമൺ ബ്രിട്ടോയുടെ പ്രിയപ്പെട്ടവനായ വിദ്യാർത്ഥി സഖാവിനെ; തന്റെ വീട്ടിലെ അംഗത്തെ പോലെ ആയിരുന്ന അഭിമന്യുവിന്റെ വിയോഗം താങ്ങാനാവാതെ ബ്രിട്ടോ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് സൈമൺ ബ്രിട്ടോ എന്ന നേതാവ്. സിപിഎമ്മിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച വ്യക്തിത്വം. കാമ്പസ് രാഷ്ട്രീയത്തിന്റെ ഇരയായി കുത്തേറ്റ് ആശുപത്രി കിടക്കിയിൽ കഴിയേണ്ടി വന്നു അദ്ദേഹത്തിത്. മഹാരാജാസ് കോളേജിൽ ഇപ്പോൾ അഭിമന്യു എന്ന എസ്എഫ്‌ഐ പ്രവർത്തകൻ കാമ്പസ് ഫ്രണ്ടുകാരാൽ ആക്രമിക്കപ്പെട്ട് ജീവൻ പൊലിഞ്ഞപ്പോൾ നെഞ്ചു പിടിയുന്നത് ബ്രിട്ടോ സഖാവിനാണ്. കാരണം, അദ്ദേഹത്തിന്റെ വീട്ടിലെ ഒരു അംഗത്തെ പോലെയുള്ള വ്യക്തിയായിരുന്നു അഭിമന്യു.

ഇടുക്കിയിലെ നിർദ്ധന കുടുംബത്തിൽ നിന്നും പഠിക്കാനുള്ള മികവു കൊണ്ട് മഹാരാജാസിൽ ചേർന്ന അഭിമന്യുവിന്റെ ആരാധനാ പാത്രമായിരുന്നു സൈബൺ ബ്രിട്ടോ. അതുകൊണ്ട് തന്നെ ബ്രിട്ടോയെ നേരിൽ കണ്ട് പരിചയപ്പെട്ടു. അന്ന് മുതൽ അദ്ദേഹത്തിനൊപ്പം നിന്നു ഒരു സഹായിയെ പോലെ പെരുമാറിയിരുന്നു ബ്രിട്ടോ. തനിക്ക് പ്രിയപ്പെട്ട വിദ്യാർത്ഥി സഖാവ് കൊല്ലപ്പെട്ടു എന്നറിഞ്ഞതിന്റെ ആഘാതത്തിലാണ് ബ്രിട്ടോ. മഹാരാജാസിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു തന്റെ കുടുംബത്തിലെ അംഗത്തെപോലെ ആയിരുന്നുവെന്നാണ് ബ്രിട്ടോ സംഭവം അറിഞ്ഞ് പ്രതികരിച്ചത്. തന്റെ മകളും ഭാര്യയുമായി നല്ല സ്നേഹവും സൗഹൃദവുമായിരുന്നു അവനെന്നും ബ്രിട്ടോ പറയുന്നു.

ഫിസിയോ തെറാപ്പി അടക്കമുള്ള കാര്യങ്ങൾ ചെയ്തിരുന്ന ബ്രിട്ടോക്ക് സഹായി ആയിരുന്നു അഭിമന്യു. താൻ വീട്ടിലെത്തി കഴിഞ്ഞാൽ ക്ക് ഫിസിയോ തെറാപ്പി ചെയ്തു തരുന്നതും കിടക്കയിൽ നിന്നും പൊക്കിയിരുത്തന്നതും അവനായിരുന്നെന്ന് ബ്രിട്ടോ ഓർക്കുന്നു. കൂടാതെ എഴുത്തിൽ അദ്ദേഹത്തെ സഹായിക്കാനും അഭിമന്യു ഒപ്പം നിൽക്കുകയുണ്ടായി. 1800 പേജോളം വരുന്ന യാത്രാവിവരണത്തിന്റെ കൂടുതലും എഴുതിയിരുന്നതും അഭിമന്യു ആയിയരുന്നു എന്ന് ബ്രിട്ടോ പറഞ്ഞു. ആക്രമണത്തിൽ കുത്തേറ്റ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അർജുനും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇന്നു പുലർച്ചെയാണ് മഹാരാജാസ് കോളെജിലെ രണ്ടാംവർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ ഇടുക്കി മറയൂർ സ്വദേശി അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട്-പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊന്നത്.കൂടാതെ മറ്റൊരു എസ്എഫ്‌ഐ പ്രവർത്തകനും ബിഎ ഫിലോസഫി രണ്ടാംവർഷ വിദ്യാർത്ഥിയുമായ അർജുൻ ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അർജുൻ അപകടനില തരണം ചെയ്തിട്ടില്ല.

വട്ടവട പ്രദേശത്തെ നിർജീവമായി കിടന്ന 9 എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റികളാണ് അഭിമന്യൂവിന്റെ നേതൃത്വത്തിൽ അടുത്തകാലത്ത് സജീവമാക്കിയത്. ഇതോടെ കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയിലേക്ക് അഭിമന്യൂവിനെ തിരെഞ്ഞെടുക്കുകയായിരുന്നു. രണ്ടാം വർഷ ബിഎസ്.സി കെമിസ്ട്രി വിദ്യാർത്ഥിയായ അഭിമന്യൂവാണ് കോളേജിലെ എസ്.എസ്.എസ് യൂണിറ്റിന്റെ സെക്രട്ടറി. എല്ലാ വിദ്യാർത്ഥികളോടുമുള്ള അഭിമന്യൂവിന്റെ മികച്ച പെരുമാറ്റവും, നേതൃത്വപാഠവുമാണ് ഈ ചുമതലയിലേക്ക് അഭിയെ എത്തിച്ചതെന്ന് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയിലെ മറ്റ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. യൂണിയൻ തിരെഞ്ഞെടുപ്പോടെ മികച്ച് പ്രാസംഗികൻ കൂടിയാണ് താനെന്ന് അഭിമന്യൂ തെളിയിച്ചു. മറ്റ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

കോളേജ് ഹോസ്റ്റലിലും അഭിമന്യു സ്റ്റാറാണ്. അതുകൊണ്ട് തന്നെയാണ് അഭിമന്യുവിനെ ഹോസ്റ്റൽ കമ്മിറ്റിയുടെ സെക്രട്ടറിയായി നിയമിച്ചതും. തമിഴ് കുടുംബത്തിൽ ജനിച്ച അഭിമന്യു വളരെ മികച്ച നിലയിലാണ് മലയാളം കൈകാര്യം ചെയ്തിരുന്നത്. അച്ഛൻ മനോഹരൻ, തമിഴ് പൂവ്വയും കൂലിപ്പണിക്കാരാണ്. കൗസല്ല്യയാണ് സഹോദരി, അഭിമന്യൂ മൂന്നാമത്തെ ആളാണ്. ഇവരുടെ മാത്രമല്ല, ആ നാടിന്റെ സ്വപ്നവും കൂടിയായിരുന്നു അഭിമന്യു. അച്ഛനും അമ്മയും സിഐടിയു പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നവരാണ്. അതുതന്നെയാണ് അഭിമന്യൂവിനെ എസ്.എഫ്.ഐയിലേക്ക് എത്തിച്ചതും. കോളേജിലെ എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു.

ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ ആയിരുന്നു സംഭവം. തിങ്കളാഴ്ച കോളേജിൽ പുതിയ വിദ്യാർത്ഥികൾ എത്തുന്ന ദിവസമാണ്. ഇതിനായി വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡുകളും പോസ്റ്ററുകളും വെയ്ക്കാൻ എത്തിയ ക്യാംപസ് ഫ്രണ്ട് സംഘത്തെ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞിരുന്നു. പുറത്ത് നിന്നെത്തിയവരും പോസ്റ്റർ പതിക്കുവാൻ ഉണ്ടായിരുന്നു. ഇതായിരുന്നു തർക്കത്തിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP