Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാപ്പയോടൊപ്പം ദുരിതാശ്വാസ ക്യാമ്പിൽ പോയപ്പോൾ എല്ലാം നഷ്ടപ്പെട്ടവരുടെ വേദന കണ്ട് ചങ്ക് പൊടിഞ്ഞു; ഇലക്ട്രിക് സ്‌കൂട്ടറും ലാപ്‌ടോപ്പും വാങ്ങാൻ സ്വരൂക്കൂട്ടിയ പണമെല്ലാം പ്രളയബാധിതർക്ക് നൽകി സിമിയും സഫയും; 24800 രൂപയ്ക്ക് വസ്ത്രങ്ങൾ വാങ്ങിയപ്പോൾ കടയുടമയുടെ വക ബോണസും വർണക്കുട സമ്മാനവും; ആലുവയിലെ സഹോദരിമാരെ അഭിനന്ദിച്ച് കളക്ടറും

വാപ്പയോടൊപ്പം ദുരിതാശ്വാസ ക്യാമ്പിൽ പോയപ്പോൾ എല്ലാം നഷ്ടപ്പെട്ടവരുടെ വേദന കണ്ട് ചങ്ക് പൊടിഞ്ഞു; ഇലക്ട്രിക് സ്‌കൂട്ടറും ലാപ്‌ടോപ്പും വാങ്ങാൻ സ്വരൂക്കൂട്ടിയ പണമെല്ലാം പ്രളയബാധിതർക്ക് നൽകി സിമിയും സഫയും; 24800  രൂപയ്ക്ക് വസ്ത്രങ്ങൾ വാങ്ങിയപ്പോൾ കടയുടമയുടെ വക ബോണസും വർണക്കുട സമ്മാനവും; ആലുവയിലെ സഹോദരിമാരെ അഭിനന്ദിച്ച് കളക്ടറും

പ്രകാശ് ചന്ദ്രശേഖർ

ആലുവ: ഇലക്ട്രിക് സ്‌കൂട്ടറും ലാപ്‌ടോപ്പും വാങ്ങാൻ സ്വരുകൂട്ടി സുക്ഷിച്ചിരുന്ന പണം പ്രളയബാധിതർക്ക് നൽകി സിമിയും സഫയും കാരുണ്യത്തിന്റെ നിറകുടമായി. പെരുന്നാൾ സമ്മാനമായി ലഭിച്ചതടക്കം നാലു വർഷം കൊണ്ട് സ്വരൂകുട്ടിയ 24800 രൂപയാണ്
ഇവർ പ്രളയ ബാധിതർക്കായി ചെലവഴിച്ചത്. കഴിഞ്ഞ ദിവസം വാപ്പയോടൊപ്പം ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചപ്പോഴാണ് ഇരുവരുടെയും മനസ്സ് മാറിയത്. സ്വന്തം ആവശ്യം മാറ്റിവെച്ച് വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് തങ്ങൾ കൂട്ടി വെച്ച പണം കൊടുക്കാൻ ഇരുവരും ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

ജില്ലാകളക്ടർ എസ് സുഹാസു ബന്ധപ്പെട്ടപ്പോൾ പണമായി വാങ്ങാൻ ബുദ്ധിമുട്ടുണ്ടെന്നും സാധനങ്ങളായി തന്നാൽ സ്വീകരിക്കാമെന്നും അറിയിച്ചു. ഇതു പ്രകാരം ഉമ്മ സബീന ക്കൊപ്പം ടെക്സ്റ്റയിൽസിൽ നിന്നും വസ്ത്രങ്ങൾ വാങ്ങി കളക്ടർക്ക് കൈമാറി . ഇവരുടെ ത്യാഗസന്നദ്ധത അറിഞ്ഞപ്പോൾ കടയുടമയുടെ മനസ്സും ഇളകി.

ഇവർ നൽകിയ 24800 രൂപക്ക് കടയുടമയുടെ 37000 രൂപയുടെ വസ്ത്രങ്ങൾ നൽകി പെൺകുട്ടികളുടെ ഉദ്യമത്തിൽ മനം നിറഞ്ഞ സന്തോഷത്തോടെ പങ്കാളിയായി. ഇരുവർക്കും വർണ്ണക്കുട സമ്മാനമായി നൽകിയായാണ് കടയുടമ യാത്രയാക്കിയത്.
അൻവർ സാദത്ത് എംഎ‍ൽഎ യുടെ മക്കളാണ് കടുങ്ങല്ലുർ രാജശ്രീ സ്‌കൂളിൽ യഥാക്രമം 10 ,5 ക്ലാസുകളിൽ പഠിക്കുന്ന സിമി ഫാത്തിമയും, സഫ ഫാത്തിമയും പിതാവിനൊപ്പം തങ്ങൾ ഇടയ്ക്ക് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാറുണ്ടെന്നും എല്ലാം നഷ്ടപ്പെട്ട് കഴിയുന്ന ഇവിടങ്ങളിലെ താമസക്കാരുടെ ദുഃഖം കണ്ടപ്പോൾ കഴിയാവുന്ന രീതിയിൽ സഹായിക്കണമെന്ന് തോന്നിയെന്നും വിവരം മാതാപിതാക്കളെ അറിയിച്ചപ്പോൾ എല്ലാ വിധ പിൻതുണയും നൽകിയെന്നും ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി.

തന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന മുഴുവൻ തുണിത്തരങ്ങളും ദുരിതാശ്വാസ ക്യാംപുകളിലേക്കു കൈമാറിയ ബ്രോഡ്വേയിലെ തെരുവോര കച്ചവടക്കാരൻ വൈപ്പിൻ മാലിപ്പുറം പനച്ചിക്കൽ നൗഷാദ് ഇതിനകം സോഷ്യൽ മീഡിയയിൽ താരമായി കഴിഞ്ഞു. 'നമ്മൾ ഒന്നും കൊണ്ടുവന്നിട്ടില്ല, പോകുമ്പോൾ ഇതൊന്നും കൊണ്ടുപോകാനും പറ്റില്ല. നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. എന്റെ പെരുന്നാൾ ഇങ്ങനെയാ' നൗഷാദ് പറഞ്ഞത് ഇങ്ങനെ.

കുസാറ്റിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമടങ്ങിയ സംഘം ദുരിതാശ്വാസ ക്യാംപുകളിലേക്കു വസ്ത്രം ശേഖരിക്കാൻ ബ്രോഡ്വേയിലെത്തിയപ്പോൾ 'ഒന്നെന്റെ കടയിലേക്കു വരാമോ' എന്ന ചോദ്യവുമായി നൗഷാദ് സമീപിച്ചു. തുറന്നിട്ട കട ചൂണ്ടി നൗഷാദ് പറഞ്ഞു: 'ആവശ്യമുള്ളതെടുത്തോ.' സംഘാംഗങ്ങൾ അമ്പരന്നു നിൽക്കുന്നതിനിടെ, വിൽപനയ്ക്കു വച്ച വസ്ത്രങ്ങളെല്ലാം വാരിയെടുത്തു ചാക്കിലാക്കി കൈമാറി.വഴിയോര കച്ചവടത്തൊഴിലാളി യൂണിയൻ (സിഐടിയു) അംഗമായ നൗഷാദിനെ സംഭാവനയ്ക്കായി യൂണിയൻ സമീപിച്ചപ്പോൾ ഒരു ചാക്ക് അരിയും നൽകി. കഴിഞ്ഞ വർഷവും പ്രളയബാധിതർക്കായി വസ്ത്രം നൽകിയിരുന്നു.

തന്റെ കടയിലെ സാധനങ്ങൾ ദുരന്തബാധിതരെ സഹായിക്കാനായി ചാലക്കുടി മാർക്കറ്റിലെ ഫാഷൻ ഫേബ്രിക്‌സ് ഉടമ ആന്റോ ഇരിങ്ങാലക്കുടയും രംഗത്ത് വന്നു. ദുരിതത്തിലകപ്പെട്ടവരെ സഹായിക്കണമെന്നഭ്യർഥിച്ചു കടയിലെത്തിയവർക്ക് സ്റ്റോക്കുണ്ടായിരുന്നതിലെ പകുതിയിലേറെ സാധനങ്ങൾ നൽകി നൗഷാദിന്റെ മാതൃക പിന്തുടർന്നത്. സഫയും സിമിയും ഇപ്പോൾ തങ്ങളുടേതായ രീതിയിൽ ഒരുകൈ സഹായം ചെയ്തിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP