Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

നിരോധിച്ചിട്ടും തഴച്ചുവളരുന്ന പ്രസ്ഥാനം; നിരവധി സംസ്ഥാനങ്ങളിലായി അനേകം മുഴുവൻ സമയ പ്രവർത്തകർ; ലഷ്‌കർ മുതൽ ഐസിസ് വരെയുള്ളവർക്കായി റിക്രൂട്ട്‌മെന്റ് നടത്തുന്ന സംഘടന; ലക്ഷ്യം ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റൽ; സിമി ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന

നിരോധിച്ചിട്ടും തഴച്ചുവളരുന്ന പ്രസ്ഥാനം; നിരവധി സംസ്ഥാനങ്ങളിലായി അനേകം മുഴുവൻ സമയ പ്രവർത്തകർ; ലഷ്‌കർ മുതൽ ഐസിസ് വരെയുള്ളവർക്കായി റിക്രൂട്ട്‌മെന്റ് നടത്തുന്ന സംഘടന; ലക്ഷ്യം ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റൽ; സിമി ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന

മറുനാടൻ മലയാളി ബ്യൂറോ

വിചാരണയ്ക്കും വിധിക്കും കാത്തുനിൽക്കാതെ എട്ട് സിമി പ്രവർത്തകരെയും കൊന്നത് രാജ്യം മുഴുവൻ നേരിടുന്ന ഏറ്റവും വലിയ ഭീകര സംഘടന പ്രവർത്തകർക്കുള്ള മുന്നറിയിപ്പാണെന്ന് സൂചന. ഇന്ത്യക്ക് അകത്തും പുറത്തും പ്രവർത്തിക്കുന്ന എല്ലാ ഭീകര സംഘടനകളുടെയും റിക്രൂട്ട്‌മെന്റ് ഏജൻസിയായി പ്രവർത്തിക്കുന്ന സിമിയെ പരാജയപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ഇത്തരം മുന്നറിയിപ്പ് നൽകിയതെന്ന് ഡൽഹിയിൽനിന്നുള്ള റിപ്പോർടടുകൾ സൂചിപ്പിക്കുന്നു. വ്യാജ ഏറ്റുമുട്ടൽ ആരോപണം ശക്തമാകുമ്പോഴും സിമി രാജ്യത്തിന് നൽകുന്ന ആശങ്കകൂടി ചർച്ചയാവുകയാണ്.

ഭോപ്പാലിൽ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വധിച്ച് ജയിൽ ചാടിയ എട്ട് സിമി പ്രവർത്തകരെ വെടിവച്ചുകൊന്ന സംഭവം രാജ്യം നേരിടുന്ന മറ്റൊരു തീവ്രവാദ ഭീഷണിയെയാണ് വെളിച്ചത്തു കൊണ്ടുവരുന്നത. സിമി പ്രവർത്തകരെ വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണം വിവിധ കോണുകളിൽനിന്ന് ശക്തമാകുന്നുണ്ട്. എന്നാൽ, രാജ്യം നേരിടുന്ന ഏറ്റവും വലിയ തീവ്രവാദ ഭീഷണിക്കുള്ള മുന്നറിയിപ്പും താക്കീതുമാണ് ഈ നടപടിയെന്ന് വ്യാഖ്യാനിക്കപ്പെടുന്നുമുണ്ട്.

1990-കളിൽ ആരംഭിച്ച ഇസ്ലാമിക് സ്റ്റുഡന്റ് മൂവ്‌മെന്റ് ഓഫ് ഇന്ത്യ എന്ന സംഘടന വളരെപ്പെട്ടെന്നാണ് തീവ്രവാദ സ്വഭാവം പുറത്തെടുത്തത്. 2001-ൽ കേന്ദ്രസർക്കാർ സിമിയെ നിരോധിത സംഘടനയിൽപ്പെടുത്തി. പാക്കിസ്ഥാനിലെ ഇന്ത്യൻ മുജാഹിദീൻ ഭീകര സംഘടനയ്ക്ക് ഭീകരരെ റിക്രൂട്ട് ചെയ്ത് നൽകുന്നത് തെളിഞ്ഞതോടെയാണ് സിമി നിരോധിക്കപ്പെട്ടത്. എന്നാൽ, നിരോധിക്കപ്പെട്ടെങ്കിലും പല നാടുകളിലും പല രൂപത്തിൽ സിമി പ്രവർത്തനം തുടരുകയായിരുന്നു. ലഷ്‌കർ മുതൽ ഐസിസ് വരെയുള്ള ഭീകര സംഘടനകളുടെ റിക്രൂട്ടമെന്റ് ഏജൻസിയായി അത് പ്രവർത്തനം തുടർന്നു.

2001-ൽ നിരോധിക്കപ്പെടുമ്പോൾ 400-ഓളം മുഴുവൻ സമയ പ്രവർത്തകരും 20,000-ത്തോളം പ്രവർത്തകരുമാണ് സിമിക്കുണ്ടായിരുന്നത്. മുസ്ലിം .യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുക. ആക്രമണങ്ങൾ നടത്തുന്നതിനായി അവരെ സജ്ജരാക്കുക, ആക്രമണങ്ങൾ ആസൂത്രണം ചെയ്യുക എന്നിവയായിരുന്നു സിമിയുടെ പ്രധാന പ്രവർത്തന മേഖല. കേരളത്തിലും മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, ആന്ധ്ര, രാജസ്ഥാൻ, ബീഹാർ, ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിലും സിമിയുടെ പ്രവർത്തനം സജീവമായിരുന്നു.

2001-ൽ നടന്ന കൺവെൻഷനുകളിലൊന്നിൽ സിമി നേതാക്കൾ അന്ന് അൽഖ്വെയ്ദ ഭീകര സംഘടനയുടെ നേതാവായിരുന്ന ഉമാസ ബിൻ ലാദനെ സഹോദരൻ എന്നാണ് വിശേഷിപ്പിച്ചത്. അഷ്‌റഫ് ജഫ്രി, യാസിന# ഫലാഹി, ജമീൽ സിദ്ദിഖി, സഫ്ദർ നഗോറി തുടങ്ങിയ സിമി നേതാക്കൾ ഈ കൺവെൻഷനിലുണ്ടായിരുന്നു. നഗോറിയായിരുന്നു അൽഖ്വെയ്ദയിലേക്കും മറ്റും പ്രവർത്തകരെ റിക്രൂട്ട് ചെയ്ത് നൽകിയിരുന്നത്. 2001-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷമാണ് സിമി നിരോധിക്കപ്പെടുന്നത്.

രാജ്യത്തെ വിദ്യാർത്ഥി സംഘടനകളിലൊന്നായി വളരുകയും ഭീകരതയുടെ വിത്തുവിതയ്ക്കുകയും ചെയ്ത സിമി 2006 മുതൽക്കാണ് ശരിയായ തലവേദനയായി മാറുന്നത്. ഗുജറാത്ത് കലാപത്തിന് പ്രതികാരം വീട്ടുന്നതിനായി യാസിൻ ഭട്കലും ഇക്‌ബാൽ ഭട്കലും റിയാസും അബ്ബാസ് സുഭാൻ ഖുറേഷിയും ഒക്കെച്ചേർന്ന് രൂപം കൊടുത്ത ഇന്ത്യൻ മുജാഹിദീൻ എന്ന ഭീകര സംഘടന സിമിയുടെ മറ്റൊരു രൂപമായിരുന്നു. പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കന്ന ഹർക്കത്തുൾ ജിഹാദിയുടെയും ലഷ്‌കറെ തൊയ്ബയുടെയും സഹായം ഇവർക്ക് കിട്ടിയിരുന്നു.

ഇന്ത്യയെ സ്വതന്ത്രമാക്കുകയും ഇസ്ലാമിക രാജ്യമാക്കി മാറ്റുകയും ചെയ്യുക എന്നതായിരുന്നു സിമിയുടെ പ്രഖ്യാപിത ലക്ഷ്യം. ഇന്ത്യൻ മുജാഹിദീൻ ഇന്ത്യയിൽ 30-ഓളം സ്‌ഫോടനങ്ങൾ നടത്തിയതായാണ് കണക്കാക്കുന്നത്. ഡൽഹി, മുംബൈ, അഹമ്മമദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, ജയ്‌പ്പുർ, പട്‌ന, വാരണാസി തുടങ്ങിയിടങ്ങളിൽ നടന്ന സ്‌ഫോടനങ്ങളിൽ 200-ലേറെപ്പേർ കൊല്ലപ്പെട്ടു. 2006 മുതൽ 2013 വരെയുള്ള കണക്കാണിത്. സിമിയുടെ പിന്തുണയോടെയാണ് ഈ പ്രവർത്തനങ്ങൾ ശക്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP