Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' ആണോ എന്നറിയില്ല; കണ്ടുകണ്ടിരിക്കെ ഇഷ്ടം കൂടിയത് ഡൽഹി സങ്കൽപ് ഐഎഎസ് അക്കാദമിയിലെ ബുദ്ധി പെരുക്കുന്ന ചൂടൻ ക്ലാസുകൾക്കിടയിൽ; അഞ്ചുവർഷത്തെ കാത്തിരിപ്പിന് ശേഷം കോട്ടയം അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രന് പ്രണയസാഫല്യം; വടയമ്പാടി ഭഗവതിയെ സാക്ഷിയാക്കി അനൂപ് മിന്നുകെട്ടിയപ്പോൾ ശിഖ നന്ദി പറയുന്നത് പഠിപ്പിനായി ചെലവഴിച്ച ആ കഠിനാദ്ധ്വാനത്തിന്റെ നാളുകൾക്കും

'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' ആണോ എന്നറിയില്ല; കണ്ടുകണ്ടിരിക്കെ ഇഷ്ടം കൂടിയത് ഡൽഹി സങ്കൽപ് ഐഎഎസ് അക്കാദമിയിലെ ബുദ്ധി പെരുക്കുന്ന ചൂടൻ ക്ലാസുകൾക്കിടയിൽ; അഞ്ചുവർഷത്തെ കാത്തിരിപ്പിന് ശേഷം കോട്ടയം അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രന് പ്രണയസാഫല്യം; വടയമ്പാടി ഭഗവതിയെ സാക്ഷിയാക്കി അനൂപ് മിന്നുകെട്ടിയപ്പോൾ ശിഖ നന്ദി പറയുന്നത് പഠിപ്പിനായി ചെലവഴിച്ച ആ കഠിനാദ്ധ്വാനത്തിന്റെ നാളുകൾക്കും

എം മനോജ് കുമാർ

കോട്ടയം: കോട്ടയം അസിസ്റ്റന്റ് കളക്ടർ ശിഖാ സുരേന്ദ്രന് പ്രണയ സാഫല്യത്തിന്റെ ദിനം. അഞ്ച് വർഷം നീണ്ട ഡൽഹി പ്രണയത്തിനു ശേഷമാണ് ശിഖാ സുരേന്ദ്രൻ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ അനൂപിനെ താലി ചാർത്തുന്നത്. കോലഞ്ചേരി വടയമ്പാടി സ്വദേശിയായ ശിഖ ഇഷ്ടദൈവമായ വടയമ്പാടി ഭഗവതിയുടെ മുന്നിൽ തന്നെയാണ് താലികെട്ട് തിരഞ്ഞെടുത്തതും. ഇന്നലെ രാവിലെയാണ് വടയമ്പാടി ഭഗവതി ക്ഷേത്രത്തിൽ വെച്ച് താലികെട്ട് നടന്നത്. ക്ഷണിക്കപ്പെട്ട ചെറിയ സദസും ശിഖയുടെ ബാച്ചിൽ കേരളത്തിൽ നിയമനം ലഭിച്ചവരും മാത്രമാണ് വിവാഹത്തിന്നെത്തിയത്. ശിഖയുടെ അച്ഛന്റെ വേർപാടിന് ഒരു വർഷം തികയാത്തതിനാൽ വിവാഹ ചടങ്ങുകളും അതീവ ലളിതമായി മാറി. വിവാഹം വടയമ്പാടി ദേവീ ക്ഷേത്രത്തിൽ നടന്നപ്പോൾ തൊട്ടടുത്തുള്ള എസ്എൻഡിപി മന്ദിരത്തിൽ വിവാഹ റിസപ്ഷനും നടന്നു.

അഞ്ച് വർഷം നീണ്ട പ്രണയം വിവാഹത്തിലേക്ക് എത്തുമ്പോൾ പ്രണയിനികളിൽ ഒരാൾക്ക് മാത്രമാണ് ഐഎഎസ് ലഭിച്ചത്. ശിഖയ്ക്ക് മാത്രം. പതിനാറാം റാങ്ക് നേടിയാണ് ശിഖ ഐഎഎസ് നേടുന്നത്. കഠിനാധ്വാനത്തിലൂടെയാണ് കോലഞ്ചേരിയിലെ ഒരു സാധാരണ കുടുംബത്തിലേക്ക് സിവിൽ സർവീസിലെ പതിനാറാം റാങ്ക് ശിഖ എത്തിച്ചത്. അനൂപ് ഇപ്പോഴും ഡൽഹിയിൽ ഐഎഎസിനായുള്ള തുടർ പഠനത്തിലാണ്. പക്ഷെ അനൂപിന് ഐഎഎസ് ലഭിക്കാൻ ശിഖ കാത്തു നിന്നതുമില്ല. ഐഎഎസ് ട്രെയിനിംഗിനു ശേഷം കോട്ടയം അസിസ്റ്റന്റ്‌റ് കലക്ടർ ആയി ശിഖ നിയമിതയായപ്പോൾ വിവാഹവും കഴിഞ്ഞു. ഇത് ശിഖ-അനൂപ് പ്രണയത്തെ വ്യത്യസ്തമാക്കുകയും ചെയ്യുന്നു. ഡൽഹിയിലെ അക്കാദമിയിൽ പഠിച്ച് ഐഐഎസ് നേടാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ഇഎംഎസിന്റെ ജന്മഗൃഹമായ ഏലംകുളം മനയ്ക്കടുത്ത് താമസക്കാരനായ അനൂപിനെ ഡൽഹിയിൽ വെച്ച് ശിഖ പരിചയപ്പെടുന്നത്. ഈ പരിചയമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിവെച്ചത്.

ഐഎഎസ് ട്രെയിനിങ് കഴിഞ്ഞപ്പോൾ ആദ്യ നിയമനം കോട്ടയത്തായിരുന്നു. കോട്ടയത്ത് അസിസ്റ്റന്റ്‌റ് കളക്ടർ ആയാണ് നിയമനം ലഭിച്ചത്. ഈ കഴിഞ്ഞ മേയിലാണ് അസിസ്റ്റന്റ്‌റ് കളക്ടർ ആയി ശിഖയ്ക്ക് നിയമനം കിട്ടുന്നത്. ഇപ്പോൾ അസിസ്റ്റന്റ്‌റ് കളക്ടർ ആയിരിക്കെ തന്നെ ശിഖ അനൂപിനെ താലി ചാർത്തുകയും ചെയ്തു. അനൂപ് ഇപ്പോഴും ഡൽഹിയിൽ തുടരുകയാണ് വടയമ്പാടി സ്വദേശി സുരേന്ദ്രന്റെയും ഫിലോയുടെയും രണ്ടു മക്കളിൽ ഇളയ പെൺകുട്ടിയാണ് ശിഖ. സുരേന്ദ്രൻ ഒരു വർഷത്തിന്നിടെയാണ് മരിച്ചത്. മൂത്ത മകൾ വിവാഹിതയാണ്. ഇവർ വീട്ടമ്മയായി കഴിയുകയാണ്.

അച്ഛൻ മരിച്ച് ഒരു വർഷത്തിന്നിടെയാണ് വിവാഹം എന്നതിനാൽ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം കഴിഞ്ഞത്. പെരിന്തൽമണ്ണ ഏലംകുളത്ത് 'സന്ദീപനി'യിൽ പരേതനായ അച്യുതൻ കുട്ടിയുടെയും അനിതയുടെയും മകനാണ് അനൂപ്. ഐഎഎസ് നേടാൻ സങ്കൽപ് അക്കാദമിയിലെ പരിശീലനത്തിന്നിടയിലാണ് ശിഖയും അനൂപും കണ്ടുമുട്ടുന്നത്. ഈ കണ്ടുമുട്ടൽ ആണ് പ്രണയത്തിലേക്കും ഇപ്പോഴുള്ള വിവാഹത്തിലേക്കും വഴിവെച്ചത്. കോലഞ്ചേരിയിലാണ് ശിഖ പഠനം പൂർത്തിയാക്കിയത്. ബിടെക് സിവിൽ നേടിയ ശേഷമാണ് സങ്കൽപ് ഐഎഎസ് അക്കാദമിയിലേക്ക് എത്തുന്നത്. കേരളത്തിലെ ടോപ് റാങ്ക് ജേതാക്കളിൽ ഒരാളായാണ് ശിഖ സർവീസിലേക്ക് എത്തുന്നതും. കേരളാ കേഡർ ഐഎഎസ് ലിസ്റ്റിൽ 150 സ്ഥാനത്താണ് ശിഖാ സുരേന്ദ്രന്റെ പേരുള്ളത്. ഇതുവരെ 151 പേർ മാത്രമേ കേരളാ കേഡർ ഐഎഎസ് ലിസ്റ്റിലുള്ളൂ.

കോഴിക്കോട് സബ് കളക്ടർ ആയ മേഖശ്രീയാണ് 151 ആം സ്ഥാനത്തുള്ളത്. 2018-ൽ ഒമ്പത് പേരാണ് ശിഖയ്ക്ക് ഒപ്പം ഐഎഎസ് ലഭിച്ച് സർവീസിൽ കയറിയത്. അനുകുമാരി, ചേതൻകുമാർ, ഹാരിസ് റഷീദ്, കേതൻ ഖാർഗ്, മാധവിക്കുട്ടി, മമോണി, രാജീവ് കുമാർ ചൗദരി, മേഖശ്രീ തുടങ്ങിയവരാണിവർ. ഇതിൽ ഹാരിസ് റഷീദും കേതൻ ഖാർഗും അക്കാദമിയിലേക്ക് തന്നെ മടങ്ങിപ്പോയി. മറ്റുള്ളവർ വിവിധ ജില്ലകളിൽ അസിസ്റ്റന്റ് കളക്ടർമാരാണ്. ഇതിൽ അനുകുമാരി തിരുവനന്തപുരത്ത് അസിസ്റ്റന്റ്‌റ് കളക്ടറാണ്. ശിഖയ്ക്ക് ഒപ്പം കേരളാ കേഡറിൽ നിയമനം ലഭിച്ച മിക്കവരും വിവാഹത്തിനു എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP