Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

മഞ്ഞിന്റെ പരവതാനി വിരിച്ച ഹിമാചൽ പ്രദേശിലൂടെ സ്വപ്‌നസഞ്ചാരിയായി മലയാളി യുവാവ്; ബിർ മുതൽ ജിബി വരെ സാഹസിക യാത്രനടത്തിയത് രണ്ട് ബൈക്കുകളിലായി മൂന്നംഗസംഘം; മനാലിയിലെ മനോഹരമായ സൂര്യോദയവും മണ്ണിടിച്ചിൽ വകവെക്കാതെയുള്ള ബൈക്കിങ്ങും; ഹിമപർവകളെ തൽകിയുള്ള ഈ മലയാളിയുടെ സഞ്ചാരം മുംബൈയിൽ നിന്നുള്ള സുഹൃത്തുക്കൾക്കൊപ്പം; ഹോണ്ട സി.ബി.ആറിൽ ഹിമാചൽ ചുറ്റിയ സിദ്ധാർത്ഥ് നായർ മറുനാടനോട് മനസ് തുറക്കുന്നു

ഗീവർഗീസ് എം തോമസ്

തിരുവനന്തപുരം: യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല.അതും ഒരു സ്വപ്‌ന സമാനമായ ഒരു യാത്രയാണെങ്കിലോ പിന്നെ പറയുകയും വേണ്ട....മഞ്ഞിന്റെ പരവതാനി വിരിച്ച ഹിമാചൽ പ്രദേശിലൂടെ സുഹൃത്തുകളുമായി ബൈക്കിൽ നടത്തിയ തന്റെ സ്വപ്ന സന്നിഭമായ യാത്രയെ കുറിച്ചു വിവരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർഥ് നായർ. സിദ്ധാർഥ് മലയാളിയാണെങ്കിലും ജനിച്ചതും പഠനം പൂർത്തീകരിച്ചതും ബോംബെയിലാണ്.

സിദ്ധാർഥിന്റെ അമ്മ പാലക്കാടുകാരിയും അച്ഛൻ ആഫ്രിക്കയിൽ ഓയിൽ കമ്പനിയിൽ ഓഫീസറാമായിരുന്നു. കുഞ്ഞുനാൾ മുതൽ യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന സിദ്ധാർഥ് തന്റെ ബാച്ച്‌ലർ ഓഫ് മാസ്സ് മീഡിയ എന്ന ബിരുദ പഠനത്തിന് ശേഷം യാത്രകളെ കൂടുതൽ ഗൗരവത്തോടെ കണ്ടു തുടങ്ങി. ഇപ്പോൾ ഹിമാചൽ പ്രദേശിൽ സ്ഥിര താമസമാക്കിയ സിദ്ധാർത്ഥിന്റെ യാത്രയിലേക്ക്

വളരെ നാളുകളായുള്ള ആഗ്രഹമാണ് സിദ്ധാർഥ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. അതിനു ആദ്യം ദൈവത്തിനാണ് സിദ്ധാർഥ് നന്ദി പറയുന്നത്. 2019 ഓഗസ്റ്റ്19 നു ഹിമാചലിലെ ബീറിൽ നിന്ന് ആരംഭിച്ച സിദ്ധാര്ഥിന്റെയും രണ്ടു സുഹൃത്തുക്കളുടെയും യാത്ര 28 നു ബീറിൽ തന്നെ വന്നു അവസാനിച്ചു. പത്തു ദിവസം പ്രകൃതിയുടെ വെല്ലുവിളികളോടു പടപൊരുതി വിജയിച്ച സിദ്ധാർത്ഥിന്റെയും കൂട്ടുകാരുടെയും യാത്ര സാഹസികവും രസകരവുമായിരുന്നു. ഈ യാത്ര പകർന്നു നൽകിയ സന്തോഷവും രസവും പറഞ്ഞറിയിക്കാൻ തന്നെ സാധിക്കുന്നില്ല എന്നാണ് സിദ്ധാർഥ് പറയുന്നത് . തന്റെ യാത്രയെക്കുറിച്ചുള്ള പദ്ധതി സുഹൃത്തകളോട് പറഞ്ഞപ്പോൾ തന്നെ അകമഴിഞ്ഞ പിന്തുണയാണ് അവരിൽ നിന്നും ലഭിച്ചത്. കൂവാർ ഗോറും , ശ്രീറാമും ബോംബെയിൽ നിന്നുമാണ് എത്തിയത്. തന്റെ ബാല്യകാല സുഹൃത്തുക്കൾ എത്തി ചേർന്നതോടെ ഞങ്ങളുടെ ജീവിതത്തിലെ തന്നെ സന്തോഷകരമായ സമയത്തിന് തുടക്കമായിരിക്കുന്നു എന്ന് മനസ്സ് മന്ത്രിച്ചുവെന്ന് സിദ്ധാർഥ് സാക്ഷ്യപ്പെടുത്തുന്നു .

ബിർ - മനാലി - ഖോക്‌സർ - ബറ്റാൽ - കാസ - കൽപ്പ - ജിബി - ബിർ എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്ര ഓഗസ്റ്റ് 19 നാണ് ആരംഭിച്ചത് . സിദ്ധാർഥ് ഹോണ്ട സിബിആർ 250 ആറിലും കൂട്ടുകാർ റോയൽ എൻഫീൽഡ് ക്ലാസിക് 350 ലുമാണ് സവാരി ആരംഭിച്ചത്.ബിർ മുതൽ മനാലി വരെയുള്ള യാത്ര വളരെ മന്ദഗതിയിലുള്ളതും എന്നാൽ സാഹസികമായ ഒരുയാത്രയായിരുന്നു. ശക്തമായ മഴയായിരുന്നു അവർക്ക് തരണം ചെയ്യാനുണ്ടായിരുന്ന പ്രധാന പ്രതിസന്ധി. എത്ര പ്രതിസന്ധിയുണ്ടെങ്കിലും അതിനെയൊക്കെ ഞങ്ങൾ തരണം ചെയ്യുമെന്ന് ഞങ്ങൾ മനസ്സിൽ ഉറപ്പിച്ചിരുന്നുവെന്നും സിദ്ധാർഥ് പറയുന്നു . റോക്ക് ഓഫ് റോഡുകളിൽ ഉണ്ടായ മണ്ണിടിച്ചിൽ വകവെക്കാതെ അവർ വിജയകരമായി മണാലിയിൽ എത്തിച്ചേർന്നു. മണാലിയിൽ എത്തി ഒരു ചായ രുചിക്കുമ്പോൾ വിജയത്തിന്റെ രുചി സിദ്ധാർഥ് അറിഞ്ഞു തുടങ്ങിയിരുന്നു.

രണ്ടാം ദിവസം സിദ്ധാർത്ഥത്തിന്റെയും കൂട്ടുകാരുടെയും യാത്ര ഖോക്‌സർ ലക്ഷ്യമാക്കിയായിരുന്നു മനാലിയിലെ മനോഹരമായ സൂര്യോദയത്തിലൂടെ അവർ രണ്ടാം ദിവസം ആരംഭിച്ചു. 3978 മീറ്റർ ഉയരത്തിലുള്ള പിർ പഞ്ജൽ ശ്രേണിയിലുള്ള കുളുവിനേയും മണാലിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഹ്താങ് പാസിലൂടെയുള്ള ഇൻട്രാ വാലി പാസ് ക്രോസിംഗായിരുന്നു അവരുടെ ലക്ഷ്യം ,എന്നാൽ ചൊവ്വാഴ്ച അതു അടച്ചിരിക്കുന്നതിനാൽ അവർക്കു ലക്ഷ്യത്തിൽ നിന്ന് താൽകാലികമായി പിൻവാങ്ങേണ്ടി വന്നു.മഞ്ഞുവീഴ്ചയും വലിയ മണ്ണിടിച്ചിലും കാരണം റോഹ്താങ് ചുരത്തിന്റെ മറുവശത്ത് നിന്ന് വരുന്ന ഗതാഗതം അടുത്ത ദിവസം വീണ്ടും തടസ്സപ്പെട്ടു എന്ന വാർത്ത അവരെ വീണ്ടും നിരാശരാക്കി. ഏകദേശം 8 മണിക്കൂർ അവർ അവിടെ കുടുങ്ങി കിടന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ പ്രായത്തിലുമുള്ള നൂറ്റി അൻപതോളം ബൈക്കർമാരും അവരോടൊപ്പം അവിടെ കുടുങ്ങിപ്പോയിരുന്നു. മണ്ണിടിച്ചിൽ മൂലം എട്ടു മണിക്കൂർ ട്രാഫിക് ജാമിൽ കുടുങ്ങിയ ഇവരെ കടന്നുപോകാൻ സഹായിച്ചത് ട്രക്കുകളും എക്സ്‌കവേറ്ററുകളുമായിരുന്നു. എട്ടു മണിക്കൂർ ജാം കഴിഞ്ഞുള്ള സുഗമമായ യാത്രയിൽ രാത്രിയോടെ അവർ ഖോക്‌സറിലെത്തി ചേർന്നു.

അവരുടെ അടുത്ത സ്റ്റോപ്പ് ബറ്റാലായിരുന്നു. റോഡുകളില്ലാത്ത 33 കിലോമീറ്റർ ദൈർഘ്യമുള്ള സവാരിയായിരുന്നു ബറ്റാലിലേക്കുള്ള യാത്ര . ഒരു വെല്ലുവിളിയായി തന്നെ അവർ ഇതിനേ ഏറ്റെടുത്തു.33 കിലോമീറ്റർ പാത പരുക്കനായതിനാൽ മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലായിരുന്നു അവരുടെ സഞ്ചാരം അവർ അങ്ങനെ ബറ്റാലിൽ എത്തിച്ചേർന്നു.

സൂര്യാസ്തമയത്തോടെ കാസയിൽ എത്താൻ അവർ ബറ്റാലിൽ നിന്ന് പുറപ്പെട്ടു. ബറ്റാലിൽ നിന്ന് കാസയിലേക്കുള്ള റോഡുകൾ ക്രമേണ മെച്ചപ്പെട്ടതായിരുന്നു. സുഗമമായ സവാരിക്കൊടുവിൽ അവർ കാസയിൽ എത്തി ചേർന്നു.അങ്ങനെ മൂന്ന് ദിവസം അവർ കാസയിൽ താമസിച്ചു. കീ മൊണാസ്ട്രി, ഹിമാലയൻ കഫെ പോലുള്ള കുറച്ച് സ്ഥലങ്ങൾ അവർ സന്ദർശിക്കുകയും ചെയ്തു.

അടുത്തതായി അവർ കാസയിൽ നിന്ന് ടാബോ - സുംഡോ - നാക്കോ - പൂഹ് വഴി കൽപ്പയിലേക്ക് പോയി. ഇന്തോ-ചൈന അതിർത്തിക്കടുത്തുള്ള ഇന്ത്യയുടെ അവസാന റോഡാണിത്. സാറ്റലൈറ്റ് ഫോണോ ക്യാമറയോ ഇവിടെ അനുവദിക്കില്ല . ക്യാമറകൾ കൊണ്ടുപോകുന്നതിന് ഒരു പ്രശ്നവുമില്ലെങ്കിലും ചിത്രീകരിക്കാൻ ആരെയും അനുവദിക്കില്ല. ഇവിടുത്തെ റോഡുകൾ വളരെ മനോഹരങ്ങളാണ്

ബ്രോ എന്ന് വിളിപ്പേരുള്ള ബോർഡർ റോഡ് അസോസിയേഷനാണ് റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത് .റോഡുകളുടെ ഇരുവശങ്ങളിലും ബ്രോയുടെ വക ചില ആകർഷകമായ ഉദ്ധരണികളും ഉണ്ട്, അവ വായിക്കാതിരുന്നാൽ നഷ്ടം തന്നെയാണ്.

ഹിമാചലിലെ ജിബി എല്ലായ്‌പ്പോഴും ആളുകളെ ആകർഷിക്കുന്ന ഒരു സ്ഥലം തന്നെയാണ്. ജിബിയിൽ ഏറ്റവും അപകടകരമായ പാസായി കണക്കാക്കപ്പെടുന്നത് ജലോരി പാസ്സാണ് . ഏകദേശം 25 കിലോമീറ്ററോളം ക്രമേണ കയറുകയും 10 കിലോമീറ്ററിലേക്ക് വലത്തേക്ക് താഴേക്ക് പോകുകയും ചെയ്യുന്നതാണ് ജലേരി പാസ് . ഇവിടെ വാഹനമോടിക്കുന്നത് ഏറ്റവും അപകടകരമാണ് .ഈ സ്ഥലം കൂടി സിദ്ധാർഥും കൂട്ടുകാരും വിജയകരമായി പിന്നിട്ടതോടു കൂടി അവരുടെ യാത്ര പത്താം ദിവസത്തിലേക്ക് എത്തി ചേർന്നു.

ഒരു ടീമായി സവാരി ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദമായതെന്നാണ് സിദ്ധാർഥിന്റെ പക്ഷം കാര്യക്ഷമവും ഏറ്റവും വിശ്വസ്തരായ ആളുകളുള്ള ഒരു ടീമായി പ്രവർത്തിക്കുന്നത് വിജയകരമായ സവാരി നൽകുമെന്നും സിദ്ധാർഥ് സാക്ഷ്യപ്പെടുത്തുന്നു.ഇനി ഒറ്റയ്ക്ക് ഒരു യാത്ര യാണ് തന്റെ ലക്ഷ്യമെന്നും അതിന്റെ തയ്യാറെടുപ്പുകളിലാണ് താൻ എന്നും സിദ്ധാർഥ് മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP