Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഭ്യന്തര വകുപ്പ് ഹരിപ്പാട്ടുകാരൻ തട്ടിയെടുക്കുമോ എന്ന് ഭയന്നിരുന്ന മന്ത്രി; വകുപ്പ് മാറ്റത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന പിജെ കുര്യനെ അടിച്ചൊതുക്കുവാൻ സൂര്യനെല്ലിയുടെ വടി ഉപയോഗിച്ചു; തിരുവഞ്ചൂരിനെയും കൊട്ടി സിബി മാത്യൂസിന്റെ ആത്മകഥ; ഏഷ്യാനെറ്റ് ചെയർമാനെതിരേയും പരാമർശം; നിർഭയത്തിലെ തുറന്നു പറച്ചിലുകൾ ഇങ്ങനെ

ആഭ്യന്തര വകുപ്പ് ഹരിപ്പാട്ടുകാരൻ തട്ടിയെടുക്കുമോ എന്ന് ഭയന്നിരുന്ന മന്ത്രി; വകുപ്പ് മാറ്റത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന പിജെ കുര്യനെ അടിച്ചൊതുക്കുവാൻ സൂര്യനെല്ലിയുടെ വടി ഉപയോഗിച്ചു; തിരുവഞ്ചൂരിനെയും കൊട്ടി സിബി മാത്യൂസിന്റെ ആത്മകഥ; ഏഷ്യാനെറ്റ് ചെയർമാനെതിരേയും പരാമർശം; നിർഭയത്തിലെ തുറന്നു പറച്ചിലുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സൂര്യനെല്ലി കേസിൽ പി.ജെ. കുര്യനെ രക്ഷപെടുത്താൻ അന്വേഷണ സംഘത്തലവൻ സിബി മാത്യൂസ് ശ്രമിച്ചുവെന്നു വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു. സൂര്യനെല്ലി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ.കെ. ജോഷ്വയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് തന്റെ ആത്മകഥയിലൂടെ മറുപടി പറയുകയാണ് സിബി മാത്യൂസ്. സിബി മാത്യൂസ് കുര്യനെതിരായ നിയമോപദേശം അവഗണിച്ചുവെന്നും കുര്യനെ സിബി മാത്യൂസ് മാത്രമാണ് ചോദ്യം ചെയ്തതെന്നും ജോഷ്വാ പറഞ്ഞിരുന്നു. കുര്യന് അനുകൂലമായ തെളിവുകൾ മാത്രമാണ് സിബി മാത്യൂസ് ശേഖരിച്ചത്. മറ്റ് തെളിവുകളും മൊഴികളും അവഗണിച്ചു. എൻഎസ്എസ് ആസ്ഥാനത്ത് കുര്യൻ എത്തിയെന്ന കാര്യത്തിൽ ജി. സുകുമാരൻ നായരുടെ നൽകിയ തെളിവുകൾ മാത്രമാണ് മുഖവിലയ്‌ക്കെടുത്തത്. മറ്റാരിൽ നിന്നും തെളിവുകളെടുത്തിട്ടില്ലെന്നായിരുന്നു ആരോപണം. ഇതിനാണ് രാഷ്ട്രീയമായി കൂടി സിബി മാത്യൂസ് മറുപടി നൽകുന്നത്.

കേരളത്തെ പിടിച്ചു കുലുക്കിയ ഐ.എസ്.ആർ.ഒ ചാരക്കേസിനെ സംബന്ധിച്ച് ചാരപ്രവർത്തനം നടന്നോ ഇല്ലയോ എന്ന് പുസ്തകത്തിൽ തുറന്നു പറയാൻ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് തയ്യാറായിട്ടില്ലെന്ന് വി എസ്. അച്യുതാനന്ദൻ പറഞ്ഞിരുന്നു. നിർഭയം എന്ന പേരിൽ മുൻ ഡി.ജിപി. സിബി മാത്യൂസ് രചിച്ച അനുഭവക്കുറിപ്പുകൾ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സിബി മാത്യൂസിന്റെ തുറന്നുപറച്ചിലിന് ഏറെ പ്രസക്തിയുണ്ട്. എന്നാൽ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോൾ ചാരക്കേസ് സത്യമായിരുന്നോ മിഥ്യയായിരുന്നോ എന്നു തീർപ്പു കൽപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്. ചാരക്കേസിന് കാരണമായ സംഭവങ്ങൾ നടന്നോ ഇല്ലയോ എന്നു സിബി മാത്യൂസ് ഉറപ്പിച്ചു പറയുന്നില്ല. സംഭവ വിവരണങ്ങളിലൂടെ അക്കാര്യം വായനക്കാരുടെ വിലയിരുത്തലിനു വിട്ടിരിക്കുകയാണെന്ന് വി എസ് പറയുന്നു. എന്നാൽ നിർഭയമെന്ന ആത്മകഥ ചാരക്കേസിൽ മാത്രം ഒതുങ്ങുന്നില്ല. സൂര്യനെല്ലിയിലുമുണ്ട് വെളിപ്പെടുത്തലുകൾ. അതും കോൺഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പിസം വ്യക്തമാക്കുന്ന വെളിപ്പെടുത്തൽ.

സംഭവത്തെ സിബി മാത്യൂസ് വിശദീകരിക്കുന്നത് ഇങ്ങന: 2013 ജനുവരിയിൽ സുപ്രീം കോടതി സൂര്യനെല്ലിക്കേസിന്റ തെളിവുകൾ പുനഃപരിശോധിച്ച് ഹൈക്കോടതി വിധി പറയണമെന്ന് നിർദ്ദേശിച്ചു. അക്കാലത്ത് രാജ്യസഭാ ഉപാധ്യക്ഷനായ പി ജെ കുര്യനെനെ കേസിൽ നിന്നൊഴിവാക്കിയതിന്റെ പേരിൽ ചാനലുകളിൽ പുതിയ വെളിപ്പെടുത്തലുകൾ വരുന്നുണ്ടായിരുന്നു. മിക്കതും ഭാവനാ വിലാസങ്ങളായിരുന്നു. കേസിൽകുര്യനെ പ്രതിചേർക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് ബോധപൂർവ്വം ഒഴിവാക്കിയതാണെന്ന മട്ടിൽ നേതാക്കളുടെ പ്രസ്താവനകളും വെളിപ്പെടുത്തലുകളുമുണ്ടായി. ഇങ്ങനെ കളം മൂത്തിരിക്കുന്നതിനിടയിൽ സൂര്യനെല്ലിക്കേസന്വേഷണ സംഘത്തിലുണ്ടായി രുന്ന കെ. കെ. ജോഷ്വ (ബുക്കിൽ ജോഷ്വയുടെ പേര് പറഞ്ഞിട്ടില്ല) എന്ന ഉദ്യോഗസ്ഥൻ സിബി മാത്യു സിനെതിരെ ഗുരുതരമായ ഒരു വെളിപ്പെട്ടുത്തലുമായി ഇന്ത്യാ വിഷൻ ചാനലിൽ പ്രത്യക്ഷപ്പെട്ടു.

ഇതിന്റെ ചൂടാറും മുമ്പേ സർവ്വീസിൽ നിന്ന് വിരമിച്ച ഒരു പൊലീസ് സൂപ്രണ്ട് വൻ 'വെളിപ്പെടുത്തലുമായി ' രംഗത്തു വന്നു. പിജെ കുര്യനെ പ്രതിയാക്കണ മെന്ന് ഞാൻ അന്വേഷണം നടക്കുമ്പോൾ പറഞ്ഞിരുന്നു. കുര്യനെ ഒഴിവാക്കി കേസ് അട്ടിമറിച്ചത് സിബി മാത്യുവാണ്. ' ' സൂര്യനെല്ലി കേസിൽ ജില്ലാ കോടതി പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിയപ്പോൾ സർക്കാരിൽ നിന്ന് അനുമോദന ങ്ങളും കനത്ത പാരിതോഷികങ്ങളും വാങ്ങിയ അതെ വ്യക്തി 12 വർഷം കഴിഞ്ഞപ്പൊഴാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. അയാളെ ചാനൽ മുറിയിലേക്ക് എത്തിച്ചത് ഒരു മന്ത്രിയായിരുന്നു. ആഭ്യന്തര വകുപ്പ് ഹരിപ്പാട്ടുകാരൻ തട്ടിയെടുക്കുമോ എന്ന് ഭയന്നിരുന്ന മന്ത്രി. വകുപ്പ് മാറ്റത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന പിജെ കുര്യനെ അടിച്ചൊതുക്കുവാൻ സൂര്യനെല്ലി യുടെ വടി ഉപയോഗിക്കുവാൻ അണിയറയിൽ പലരും പ്രവർത്തിച്ചു. ഒരു മലയാളം ചാനൽ നിയന്ത്രിച്ചിരുന്ന ഒരു പാർലമെന്റ് മെമ്പറും ഡൽഹിയിലിരുന്ന് 2ജി അന്വേഷണം നിയന്ത്രിച്ചിരുന്ന മറ്റൊരു നേതാവും ചേർന്ന് നടത്തിയ നീക്കങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു.' *

ഈ സംഭവം നടക്കുന്ന കാല'ത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കണമെന്ന ചർച്ച സജീവമായി നടക്കുമ്പോഴായിരുന്നു ജോഷ്വായുടെ വെളിപ്പെടുത്തൽ. കുര്യനും തിരുവഞ്ചൂരും തമ്മിൽ ഉടക്കിലായിരുന്നു. എൻഎസ്എസിന്റെ ന്റെ താല്പര്യപ്രകാരം രമേശിനെ ആഭ്യന്തര മന്ത്രിയാക്കണമെന്ന ആവശ്യവുമായി കുര്യൻ മുന്നിട്ട് നിൽക്കുന്ന നേരത്താണി പൂഴിക്കടകൻ പ്രയോഗമെന്നാണ് സിബി മാത്യൂസ് പറയാതെ പറയുന്നത്. ഇതോടെ വെളിപ്പെടുത്തലിന് പുതിയ തലം വരും. ജോഷ്വായുടെ ആരോപണത്തിന് പിന്നിൽ തിരുവഞ്ചൂരാണെന്ന് പേര് പറയാതെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കോൺഗ്രസിലെ അന്തഃഛിദ്രം മൂക്കുമെന്നുറപ്പാണ്.

കുര്യനെ സൂര്യനെല്ലി കേസിൽ ആഭന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കുടുക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ അടുത്ത കലാപത്തിന് വഴിവെച്ചേക്കും. 2 ജി ഇടപാടിന്റെ അന്വേഷണം നിയന്ത്രിച്ചിരുന്നത് ജോയിന്റ് പാർലമെന്ററി സമിതി ചെയർമാനായിരുന്ന പിസി ചാക്കോ ആയിരുന്നു. ഒപ്പം ഏഷ്യാനെറ്റിന്റെ ഉടമയായ രാജീവ് ചന്ദ്രശേഖറിനും കുര്യനെ കുടുക്കാൻ ശ്രമിക്കുന്നതിൽ പങ്കുണ്ടായിരുന്നുവെന്നാണ് സിബി മാത്യുവിന്റെ ആരോപണം. ഇതും ഏറെ വിവാദമുണ്ടാക്കും. സുകുമാരൻ നായരോടും രമേശ് ചെന്നിത്തലയോടുമുള്ള ദേഷ്യം തിരുവഞ്ചൂർ തീർത്തുവെന്ന തരത്തിലെ പരോക്ഷ പരാമർശമാണ് സിബി മാത്യൂസ് നടത്തുന്നത്.

പുസ്തകത്തിലൂടെ ആരെയും മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നു സിബി മാത്യൂസ് പറഞ്ഞു. ചിലതൊക്കെ തുറന്നു പറയുമ്പോൾ ആർക്കെങ്കിലുമൊക്കെ വിഷമം തോന്നിയേക്കാം. വസ്തുതാപരമായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവയെ തിരുത്താൻ തയ്യാറാണെന്നും സിബി മാത്യൂസ് വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP