Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാരിനെ അറിയിക്കാതെ എന്തുറെയ്ഡ്? പിണറായി സർക്കാരിന്റെ കണ്ണിലെ കരടായാൽ കസേര ഇളകും; ശിവരഞ്ജിത്തിന്റെ വീട്ടിൽ റെയ്ഡിന് നേതൃത്വം നൽകിയ എസ്‌ഐക്ക് സ്ഥലംമാറ്റം; മാറ്റിയത് കന്റോൺമെന്റ് എസ്‌ഐ ബിജുവിനെ; സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐക്ക് പകരം ചുമതല; കോളേജ് യൂണിയൻ റൂമിൽ ഉത്തരക്കടലാസുകൾ കണ്ടെത്തിയത് ദുരൂഹമെന്ന് കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ

സർക്കാരിനെ അറിയിക്കാതെ എന്തുറെയ്ഡ്? പിണറായി സർക്കാരിന്റെ കണ്ണിലെ കരടായാൽ കസേര ഇളകും; ശിവരഞ്ജിത്തിന്റെ വീട്ടിൽ റെയ്ഡിന് നേതൃത്വം നൽകിയ എസ്‌ഐക്ക് സ്ഥലംമാറ്റം; മാറ്റിയത് കന്റോൺമെന്റ് എസ്‌ഐ ബിജുവിനെ; സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐക്ക് പകരം ചുമതല; കോളേജ് യൂണിയൻ റൂമിൽ ഉത്തരക്കടലാസുകൾ കണ്ടെത്തിയത് ദുരൂഹമെന്ന്  കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ അഖിൽ ചന്ദ്രൻ വധശ്രമക്കേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ശിവരഞജിത്തിന്റെ വീട്ടിൽ നിന്ന സർവകലാശാല ഉത്തരക്കടലാസുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലും പിടിച്ചെടുത്ത എസ്‌ഐയെ സ്ഥലംമാറ്റി. കന്റോൺമെന്റ് എസ്‌ഐ ബിജുവിനെയാണ് സ്ഥലം മാറ്റിയത്. സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ ഷാഫിക്ക് വീണ്ടും ചുമതല നൽകി. സർക്കാരിനെ അറിയിക്കാതെയായിരുന്നു റെയ്‌ഡെന്ന് വാർത്തകൾ വന്നിരുന്നു.ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കേരള സർവകലാശാലയുടെ എഴുതാത്ത നാല് ബണ്ടിൽ ഉത്തരക്കടലാസുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇയാളുടെ ആറ്റുകാൽ ചിറമുക്കിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അഡീഷണൽ ഷീറ്റുകളും കേരള യൂണിവേഴ്‌സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സർവകലാശാല പരീക്ഷയ്ക്ക് ഉത്തരം എഴുതാൻ നൽകുന്ന പേപ്പറുകളും സീലും കണ്ടെത്തിയത്. എഴുതിയതും എഴുതാത്തതുമായ ബുക്ക്‌ലെറ്റുകളാണ് കണ്ടെത്തിയത്. എന്തിന് വേണ്ടിയാണ് പേപ്പറുകൾ സൂക്ഷിച്ചു വച്ചതെന്നും എവിടെ നിന്നാണ് ഇത് കിട്ടിയതെന്നും ഇനിയും വ്യക്തമല്ല. ഇവ വ്യാജമാണോ മോഷ്ടിച്ചതാണോയെന്ന് കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ പറയാനാകൂവെന്ന് പൊലീസ് പറയുന്നു. പരീക്ഷയിൽ കോപ്പിയടിക്കാനോ മറ്റോ ഇവ ഉപയോഗിച്ചതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. എഴുതിയതും എഴുതാത്തുമായ ബുക്ക്‌ലെറ്റുകളാണ് കണ്ടെത്തിയത്.

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും 18 കെട്ടുകളിലായി 220 ഷീറ്റ് ഉത്തരക്കടലാസുകൾ റെയിഡിൽ പിടിച്ചെടുത്തിരുന്നു. ഇതെല്ലാം കേരള സർവകലാശാലയുടെ പരീക്ഷയ്ക്ക് നൽകുന്ന സീലടിച്ച എഴുതാത്ത ഉത്തരക്കടലാസുകളാണെന്ന് പൊലീസ് വ്യക്തമാക്കി. ഉത്തരക്കടലാസുകളുടെ മുൻപേജുകളും ചില എഴുതിയ പേജുകളും സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ ആറ്റുകാൽ മേടമുക്ക് കാർത്തിക നഗറിലെ വീട്ടിൽ കൻേറാൺമെന്റ് എസ്‌ഐ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു റെയിഡ്.

ഒരു മുൻപേജും അഡീഷണൽ ഷീറ്റുകളുമടങ്ങുന്ന കെട്ടുകളായിട്ടായിരുന്നു ഉത്തരക്കടലാസുകൾ. ആദ്യ ആറുകെട്ടുകൾ കിടപ്പുമുറിയിൽനിന്നും പിന്നീട് 12 കെട്ടുകൾ ഊൺമുറിയിലെ ബാഗിൽനിന്നും കണ്ടെത്തി. എസ്.എഫ്.ഐ. സമ്മേളനത്തിന് പുറത്തിറക്കിയ ബാഗിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഈ ഉത്തരകടലാസുകൾ വിദ്യാർത്ഥികൾക്ക് പണത്തിന് നൽകി കോപ്പിയടിക്ക് ഒത്താശ നൽകിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ചോദ്യക്കടലാസ് ചോർത്തി ഉത്തരക്കടലാസിൽ നേരത്തേ എഴുതിവെയ്ക്കുന്ന രീതിയാണ് ഇവർ ചെയ്തിരുന്നത്. നസീമിന്റെ മണക്കാട് കല്ലാട്ട്മുക്കിലെ വീട്ടിലും ഇബ്രാഹിമിന്റെ പൂന്തുറയിലെ വീട്ടിലും പരിശോധന നടത്തി. പരിശോധന അഞ്ചുമണിക്കൂറോളം നീണ്ടുനിന്നിരുന്നു.

അതേസമയം, യൂണിവേഴ്സിറ്റി കോളേജിൽ പൊലീസ് സുരക്ഷയോടെ ക്ലാസുകൾ നടത്തുമെന്ന് കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ കെ.കെ.സുമ അറിയിച്ചു. പിഎസ്‌സി പരീക്ഷകൾ ഇനി യൂണിവേഴ്സിറ്റി കോളേജിൽ വച്ച് നടത്തില്ല. കോളേജിന്റെ അല്ലാത്ത ഒരു പരീക്ഷയ്ക്കും പരീക്ഷാ കേന്ദ്രം അനുവദിക്കേണ്ടെന്ന് സർക്കാരിനോട് ശുപാർശ ചെയ്യും. കോളേജിലെ പരീക്ഷാ സൂപ്രണ്ടിനെ സ്ഥാനത്തു നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. അതേസമയം, കോളേജ് യൂണിയൻ റൂമിൽ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അവർ പറഞ്ഞു. സംഭവത്തിൽ അനധ്യാപകരായ മൂന്ന് പേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

സംഘർഷത്തിന്റെയും പിന്നാലെ വന്ന ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ യൂണിറ്റ് മുറിയിൽ കയറി വിശദമായി പരിശോധിച്ചിരുന്നു. ഏറെ നേരം പരിശോധിച്ചിട്ടും കാണാതിരുന്ന ഉത്തരക്കടലാസ് കെട്ട് പിന്നീട് കണ്ടെത്തിയതിൽ ദുരൂഹത ഉണ്ടെന്നാണ് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.കെ.സുമ പറയുന്നത്. കോളേജിലെ എസ്എഫ്‌ഐ യൂണിയന്റെ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറിയാക്കി മാറ്റിയിട്ടുണ്ട്. പഠനാന്തരീക്ഷം സമാധാനപരമാക്കുന്നതിന് അദ്ധ്യാപകരുടെ സഹകരണം ഉറപ്പ് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, കോളേജിൽ ഇടയ്ക്ക് വച്ച് പഠനം നിർത്തിയവർക്ക് റീ അഡ്‌മിഷൻ നൽകില്ലെന്നും റഗുലർ രീതിയിൽ മാത്രമേ അഡ്‌മിഷൻ നടക്കുകയുള്ളൂവെന്നും തീരുമാനിച്ചു. കോളേജ് ക്യാമ്പസിലെ ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളുമെല്ലാം നീക്കം ചെയ്യാനും തീരുമാനമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP