Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളികളുടെ ടീച്ചറമ്മയ്ക്ക് ഇന്ന് 39 ാം വിവാഹ വാർഷികം; വിവാഹവാർഷികത്തിലും ഇരുവരും അവരവരുടെതായ ഔദ്യോഗിക തിരക്കിൽ; ആഘോഷങ്ങളില്ലാതെ കേരളത്തെ ചേർത്ത് നിർത്തി ശൈലജ ടീച്ചർ; കോവിഡ് ജാഗ്രതകൾ തുടരണമെന്നും ടീച്ചറുടെ നിർദ്ദേശം; വിവാഹ ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാളികളുടെ ടീച്ചറമ്മയാണ് ആരോഗ്യമന്ത്രി കെകെ ശൈലജ. നിപ്പ കാലത്തും കോവിഡും കാലത്തും മന്ത്രി നടത്തിയ ജനകീയ ഇടപെടലുകളാണ് കെകെ ശൈലജയെ മലയാളികളുടെ ടീച്ചറമ്മയാക്കിയത്. ആളുകളുടെ ആശങ്കയ്ക്ക് വിരാമിട്ടത് അടുക്കും ചിട്ടയുമാർന്ന പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയാണ്.

ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ടീച്ചറുടെ വിവാഹചിത്രങ്ങളാണ്. 1981 ഏപ്രിൽ 19നാണ് കെകെ ശൈലജ വിവാഹിതയായത്. ഭാസ്‌കരൻ മാസ്റ്ററാണ് ഭർത്താവ്. 39ാം വിവാഹവാർഷികത്തിലും ഇരുവരും അവരവരുടെതായ ഔദ്യോഗിക തിരക്കിലാണ്. വിവാഹവാർഷിക ദിനത്തിലും കെകെ ശൈലജയ്ക്ക് ഒന്നേ പറയാനുള്ളു. സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവു വരുത്തിയ സാഹചര്യത്തിലും എല്ലാവരും കോവിഡ് 19നെ ഫലപ്രദമായി പ്രതിരോധിക്കാൻ ജാഗ്രത തുടരണമെന്ന് മാത്രം.

എല്ലാവരും ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങരുത്. പൊതു സ്ഥലത്തേക്കിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നത് ഉത്തമമാണ്.

രണ്ട് വ്യക്തികൾ തമ്മിൽ ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം. യാത്രയ്ക്ക് മുമ്പും ശേഷവും കൈകൾ ഫലപ്രദമായി കഴുകേണ്ടതാണ്. കൈകൾ കണ്ണിലോ മൂക്കിലോ വായിലോ സ്പർശിക്കരുത്. ഇതേ ജാഗ്രത തുടർന്നാൽ കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തേയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാൽ തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നൽകേണ്ടതുണ്ട്. ഇതിനായാണ് മാസ്‌കുകൾ ഉപയോഗിക്കുന്നത്. തുണികൊണ്ടുള്ള മാസ്‌ക്, സർജിക്കൽ മാസ്‌ക്, ട്രിപ്പിൾ ലെയർ മാസ്‌ക്, എൻ. 95 മാസ്‌ക് എന്നിങ്ങനെ പലതരം മാസ്‌കുകളാണുള്ളത്.

റിസ്‌ക് അനുസരിച്ചാണ് ഓരോ മാസ്‌കും തെരഞ്ഞെടുക്കേണ്ടത്. ട്രിപ്പിൾ ലെയർ മാസ്‌ക്, എൻ. 95 മാസ്‌ക് എന്നിവ ആശുപത്രി അനുബന്ധ ജീവനക്കാർ മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ. മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ വിവിധ വായുജന്യ രോഗങ്ങളിൽ നിന്നും രക്ഷ നേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP