Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'കണ്ടെത്താത്ത രോഗങ്ങൾ എത്ര..കണ്ടെത്തിയതിന് മരുന്ന് കണ്ടെത്താത്തത് എത്ര? മരുന്ന് കണ്ടെത്തുമ്പോൾ അത് വേറെ വൈറസായി ..വേറെ രോഗമായി മാറി പോയതിന് എന്തുമാത്രം തെളിവ്; ചിക്കൻ പോക്‌സിന് വാക്‌സിൻ ഉണ്ടാക്കിയിട്ട് എച്ച്‌ഐവിയുണ്ടാക്കുന്ന ടീമല്ലേ നമ്മൾ?' മോഹനൻ വൈദ്യരേക്കാൾ വലിയ വാക്‌സിനേഷൻ വിരുദ്ധ ഭീതി ഉയർത്തി അത്ഭുതരോഗശാന്തിയെ ന്യായീകരിച്ച് കത്തോലിക്ക ധ്യാന ഗുരു ജോസഫ് മാരിയോയുടെ വീഡിയോ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

'കണ്ടെത്താത്ത രോഗങ്ങൾ എത്ര..കണ്ടെത്തിയതിന് മരുന്ന് കണ്ടെത്താത്തത് എത്ര? മരുന്ന് കണ്ടെത്തുമ്പോൾ അത് വേറെ വൈറസായി ..വേറെ രോഗമായി മാറി പോയതിന് എന്തുമാത്രം തെളിവ്; ചിക്കൻ പോക്‌സിന് വാക്‌സിൻ ഉണ്ടാക്കിയിട്ട് എച്ച്‌ഐവിയുണ്ടാക്കുന്ന ടീമല്ലേ നമ്മൾ?' മോഹനൻ വൈദ്യരേക്കാൾ വലിയ വാക്‌സിനേഷൻ വിരുദ്ധ ഭീതി ഉയർത്തി അത്ഭുതരോഗശാന്തിയെ ന്യായീകരിച്ച് കത്തോലിക്ക ധ്യാന ഗുരു ജോസഫ് മാരിയോയുടെ വീഡിയോ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: അത്ഭുതരോഗശാന്തിയെ ന്യായീകരിച്ച് വീഡിയോ ഇറക്കിയ കത്തോലിക്ക ധ്യാനഗുരുവായ ജോസഫ് മാരിയോയ്ക്ക് എതിരെ കേസ്്. ചിക്കൻ പോക്‌സിനുള്ള വാക്‌സിനേഷൻ എച്ച്‌ഐവി ഉണ്ടാക്കുമെന്ന മാരിയോയുടെ പരാമർശമാണ് വിവാദമായത്. 'കണ്ടെത്താത്ത രോഗങ്ങൾ എത്ര..കണ്ടെത്തിയതിന് മരുന്ന് കണ്ടെത്താത്തത് എത്ര? മരുന്ന് കണ്ടെത്തുമ്പോൾ അത് വേറെ വൈറസായി ..വേറെ രോഗമായി മാറി പോയതിന് എന്തുമാത്രം തെളിവ്. ചിക്കൻ പോക്‌സിന് വാക്‌സിൻ ഉണ്ടാക്കിയിട്ട് എച്ച്‌ഐവിയുണ്ടാക്കുന്ന ടീമല്ലേ നമ്മൾ?-മാരിയോ വീഡിയോയിൽ പറയുന്നു. അത്ഭുത രോഗശാന്തിയെ വിമർശിച്ച ഒരു ഡോക്ടർക്ക് മറുപടിയാണ് ധ്യാന ഗുരു വീഡിയോയിൽ നൽകുന്നത്.

എല്ലാ രോഗവും കണ്ടുപിടിക്കാൻ ശാസ്ത്രത്തിന് പറ്റിയോ? എല്ലാ രോഗത്തിനും മരുന്ന് ശാസ്ത്രം സൃഷ്ടിച്ചോ ? പിന്നെ എന്തിനാണ് അത്ഭുതരോഗശാന്തിയെ ഡോക്ടർ കളിയാക്കിയത് എന്നാണ് ജോസഫ് മാരിയോയുടെ ചോദ്യം. എല്ലാ വിശ്വാസികളും നിർബന്ധമായി കേൾക്കേണ്ടത് എന്നും കൂട്ടുകാർക്കായി ഷെയർ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ചിക്കൻ പോക്‌സിനുള്ള വാക്‌സിനേഷൻ എച്ച്‌ഐവി ഉണ്ടാക്കുമെന്ന മാരിയോയുടെ പരാമർശത്തിനെതിരെ ശാസ്ത്ര ഗവേഷക സംഘടനയായ എസൻസ് ഗ്ലോബൽ പ്രവർത്തകൻ അനൂപ് ഐസക് ഡിജിപിക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ മാരിയോയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. വാക്‌സിനേഷൻ എന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ ജീവൻ രക്ഷാ പദ്ധതിക്ക് നേരേ നേരത്തെ മോഹനൻ വൈദ്യർ ഉയർത്തിയതിനേക്കാൾ ഭീതിയാണ് ജോസഫ് മാരിയോ പടച്ചുവിടുന്നതെന്ന് അനൂപ് ഐസക് പറഞ്ഞു.

കത്തോലിക്ക ധ്യാനഗുരു ജോസഫ് മാരിയോയുടെ വീഡിയോയിലെ പ്രസക്തഭാഗങ്ങൾ

നിങ്ങൾ പറഞ്ഞു ശാസ്ത്രത്തിന് നിരക്കാത്തതെല്ലാം ആരുപറഞ്ഞാലും എതിർക്കണമെന്ന്. ചോദ്യം ശാസ്ത്രം ഇന്നലെ പറഞ്ഞതാണോ..ഇന്ന് പറയുന്നെ? ഞാൻ തന്നെ വനിത എന്ന മാഗസിനിൽ കണ്ടു..മുട്ടയുടെ ഉണ്ണി കഴിക്കാൻ പാടില്ല..അതുവളരെ അപകടമാണെന്ന്. വേറൊരു ഡോക്ടർ വനിതയിൽ പറഞ്ഞിരിക്കുന്നത് കണ്ടു..മുട്ട കഴിക്കുകയാണെങ്കിൽ ഉണ്ണിയും കഴിക്കണം ..വെള്ളയും കഴിക്കണമെന്ന്.
ഒന്നരാടൻ മാറ്റിപ്പറയുന്ന ശാസ്ത്രത്തെ വിശ്വസിച്ചാണോ നമ്മൾക്ക് കംപ്ലീറ്റായി ജീവിക്കാൻ പറ്റുക? ഞാനീ പറഞ്ഞതിന് അർഥം ശാത്രം മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു. ഇന്നുപറഞ്ഞതിന് വ്യത്യസ്തം നാളെ..നാളെ പറയുന്നതിന് വ്യത്യസ്തം മറ്റന്നാൾ. അത് കാരണം നമുക്ക് പരിണാമം വരുന്നു അറിവിൽ. ഇത് ഡോക്ടറിവനും വരും ..എനിക്കും വന്നിട്ടുണ്ട്. എന്റെ വിശ്വാസത്തിൽ പരിണാമം വന്നിട്ടുണ്ട്...പ്രാർത്ഥനയിൽ പരിണാമം വന്നിട്ടുണ്ട്. എന്റെ അറിവിൽ പരിണാമം വന്നിട്ടുണ്ട്. അത് വന്നുകൊണ്ടേയിരിക്കും. ശാസ്ത്രം നൂറു ശതമാനം ശരിയല്ല..100 ശതമാനം തെറ്റുമല്ല..ശരിയും തെറ്റുമുണ്ടെന്ന് പറയുന്ന പോലെ, ഞാൻ രണ്ടാമതൊരും കാര്യം പറയുകയാണ്. മെഡിക്കൽ ശാസ്ത്രം ഇതുപോലെയാണ്. 100 ശതമാനം ശരിയല്ല, തെറ്റുമല്ല. വിശ്വാസവും ഇതുപോലെ തന്നെ. വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന അത്ഭുതങ്ങൾ 100 ശതമാനവും അത്ഭുതങ്ങളല്ല. ചിലപ്പോൾ ഒരിക്കൽ മരുന്ന് കഴിച്ചുള്ള അത്ഭുമായിരിക്കാം. എന്നാൽ, വിശ്വാസി പറയും അത്ഭുതമാണെന്ന്. എന്തുചെയ്യാൻ പറ്റും? ചിലപ്പോൾ പ്രാർത്ഥന മൂലമാവാം. അതുകൊണ്ട് പ്രാർത്ഥന മൂലം രോഗസൗഖ്യം കിട്ടില്ല എന്നുപറയുകയല്ല വേണ്ടത്. കിട്ടാം.

മരുന്ന് കൊണ്ട് മാത്രം രോഗസൗഖ്യമുണ്ടാകുമെന്നല്ല പറയേണ്ടത് ..ഉണ്ടാകാം. ഞാൻ വെല്ലൂര് ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഒരുവാർഡ് കണ്ടു. ഒരുപാട് രോഗികൾ ഇങ്ങനെ കിടക്കുകയാണ്. അതെന്താ രോഗമെന്ന് മെഡിക്കൽ സയൻസ് കണ്ടെത്തിയിട്ടില്ല. എന്നിട്ടാണോ നമ്മളിങ്ങനെ വീരവാദം മുഴക്കുന്നത്? കണ്ടെത്താത്ത രോഗങ്ങൾ എത്ര..കണ്ടെത്തിയതിന് മരുന്ന് കണ്ടെത്താത്തത് എത്ര? മരുന്ന് കണ്ടെത്തുമ്പോൾ അത് വേറെ വൈറസായി ..വേറെ രോഗമായി മാറി പോയതിന് എന്തുമാത്രം തെളിവ്. ചിക്കൻ പോക്‌സിന് വാക്‌സിൻ ഉണ്ടാക്കിയിട്ട് എച്ച്‌ഐവിയുണ്ടാക്കുന്ന ടീമല്ലേ നമ്മൾ?

ഞാൻ എന്തിനാ ഇത്രയും പറഞ്ഞതെന്നു വച്ചാൽ, ലോകത്തെ മതങ്ങളിൽ ഏറ്റവുമധികം വിശ്വാസികൾ ഉള്ള കത്തോലിക്ക സഭയിൽ അല്ലെങ്കിൽ ക്രിസ്ത്യാനികളുടെ ഇടയിൽ പിളർപ്പുണ്ടാക്കാനും ഇടർച്ചയുണ്ടാക്കാനുമായി, ഒരു വർഗ്ഗീയ തരത്തിലുള്ള പോസ്റ്റ് മോശമായി പോയി. ക്രിസ്ത്യാനികൾ മുഴുവൻ അന്ധവിശ്വാസികൾ ആണെന്ന തരത്തിലുള്ള ആ വാക്ക് മോശമായി പോയി. ഈ സംസാരിക്കുന്ന മാരിയോ എന്ന ഞാൻ 2003 ൽ മരിച്ചുപോകുമെന്ന് ഡോക്ടേഴ്‌സ് വിധിയെഴുതിയ ആളാണ്. പക്ഷേ അത്ഭുതമായി ദൈവത്തിന്റെ കരമായി എന്നെ നിലനിർത്തിയതാ. ഞാൻ ഇനി ഒരിക്കലും സംസാരിക്കില്ല എന്ന് സർജറി സമയത്ത് ഡോക്ടർ എഴുതി ഒപ്പിട്ട് മേടിച്ചതാ. പക്ഷേ സർജറി കഴിഞ്ഞ് പുറത്തിറങ്ങുമ്പേളേക്കും സംസാരിച്ചുകൊണ്ടിരുന്ന ആളാണ് ഞാൻ. അപ്പോൾ വ്യക്തിപരമായ അനുഭവം ഉള്ളതുകൊണ്ട് ഞാൻ പറയുന്നു, വിശ്വാസം വ്യക്തിയെ സൗഖ്യപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP