Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമൂഹ അടുക്കളയിലേക്ക് സംഭാവന നൽകിയില്ല; ലോക്ഡൗൺ കഴിഞ്ഞ് കട തുറന്നപ്പോൾ ഹെൽത്ത് ഇൻസ്പെക്ടറുടെ പരിശോധന; തർക്കത്തിനൊടുവിൽ തന്നെ കടയുടമ മർദിച്ചുവെന്ന് ആരോപിച്ച് എച്ച്ഐ ചികിൽസ തേടി; പഞ്ചായത്തിന് പിരിവ് കൊടുക്കാത്തതിന്റെ കലിപ്പെന്ന് വ്യാപാരി: സംഭവം അടൂർ വടക്കടത്തുകാവിൽ

സമൂഹ അടുക്കളയിലേക്ക് സംഭാവന നൽകിയില്ല; ലോക്ഡൗൺ കഴിഞ്ഞ് കട തുറന്നപ്പോൾ ഹെൽത്ത് ഇൻസ്പെക്ടറുടെ പരിശോധന; തർക്കത്തിനൊടുവിൽ തന്നെ കടയുടമ മർദിച്ചുവെന്ന് ആരോപിച്ച് എച്ച്ഐ ചികിൽസ തേടി; പഞ്ചായത്തിന് പിരിവ് കൊടുക്കാത്തതിന്റെ കലിപ്പെന്ന് വ്യാപാരി: സംഭവം അടൂർ വടക്കടത്തുകാവിൽ

ശ്രീലാൽ വാസുദേവൻ

അടൂർ: പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് പിരിവ് നൽകാത്തതിന്റെ പേരിൽ വ്യാപാര സ്ഥാപനത്തിൽ പരിശോധന നടത്തിയെന്ന് പരാതി. ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവിൽ തന്നെ മർദിച്ചുവെന്ന് ആരോപിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ആശുപത്രിയിൽ ചികിൽസ തേടിയതോടെ നാടകത്തിന് കൊഴുപ്പേറി. സ്ഥലത്ത് ചെന്ന പൊലീസിന് കാര്യം പിടികിട്ടിയതോടെ നാടകത്തിന് തിരശീല വീഴുന്ന അവസ്ഥയായി. വടക്കടത്തുകാവ് സിറ്റി സ്റ്റീൽസ് എന്ന സ്ഥാപനത്തിൽ ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

ലോക്ഡൗണിന് ശേഷം ഈ സ്ഥാപനം തുറന്നു പ്രവർത്തിച്ചിരുന്നില്ല. റോളിങ് ഷട്ടർ വിൽക്കുന്ന കടയാണ് ഇത്. ഇന്ന് കട വൃത്തിയാക്കുന്നതിന് വേണ്ടിയാണ് തുറന്നു വച്ചത്. വിവരം അറിഞ്ഞ് ഏറത്ത് പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ബദറൂദ്ദീൻ ഇവിടെ എത്തി. കട തുറന്നത് ചോദ്യം ചെയ്തു. ഇതോടെ ഉടമയും എച്ച്ഐയുമായി വാക്കേറ്റം ഉണ്ടായി. ഇതിനൊടുവിൽ, തന്നെ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് ബദറുദ്ദീൻ ചികിൽസ തേടുകയായിരുന്നു. പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.

പൊലീസ് കടയിൽ എത്തി വിവരം അന്വേഷിച്ചു. പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് പിരിവ് ചോദിച്ചിരുന്നുവെന്നാണ് കടയുടമ പറഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ നൽകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ഇതിലുള്ള രാഷ്ട്രീയ വിരോധം കാരണമാണ് പഞ്ചായത്തിൽ നിന്ന് പരിശോധനയ്ക്ക് ചെന്നതെന്നും പറഞ്ഞു. വിവരം അറിഞ്ഞ് നേതാക്കളും ജനപ്രതിനിധികളും ഇടപെട്ടതോടെ കേസ് രജിസ്റ്റർ ചെയ്യുന്നില്ല എന്നാണ് പൊലീസിൽ നിന്ന് കിട്ടിയ വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP