Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202114Friday

എന്റെ അഞ്ച് കല്യാണം അയാൾ മുടക്കി; അയാൾ പോക്‌സോ കേസിൽ വരെ പ്രതിയാണ്; അതിനാൽ ഞാൻ ഈ കട പൊളിക്കുന്നു; അയ്യപ്പനും കോശിയും രംഗം ജീവിതത്തിൽ പകർത്തി അയൽക്കാരന്റെ കട പൊളിച്ചത് കണ്ണൂർ സ്വദേശി ആൽബിൻ മാത്യു; സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ച ശേഷം പൊലീസിൽ കീഴടങ്ങലും; പ്രതി റിമാൻഡിൽ  

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കല്യാണം മുടക്കിയതിൽ കലിപൂണ്ട യുവാവ് ജെ.സി.ബി ഉപയോഗിച്ച് കട ഇടിച്ചു നിരത്തിയ വീഡിയോയാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയയിൽ വ്യാപകമായി പ്രചരിച്ചത്. പ്രതികാരം എന്നാൽ ഒന്നൊന്നൊര പ്രതികാരം തന്നെ നൽകിയാണ് അൽബിൻ മാത്യു(31) എന്ന യുവാവ് നടത്തിയത്. വീഡിയോ പകർത്തി മുന്നറിയിപ്പു നൽകിയ ശേഷമാണ് സിനിമയെ വെല്ലുന്ന തരത്തിൽ അയ്യപ്പൻ നായർ കളിച്ചത്. സോഷ്യൽ മീഡിയിൽ അൽബിന് അഭിനന്ദന പ്രവാഹവുമായിരുന്നു.

എന്നാൽ എടുത്ത് ചാട്ടത്തിൽ അൽബിൻ ചെയ്ത നടപടി വിവാദമായതോടെ പൊലീസ് കേസും പൊല്ലാപ്പുമായി ജെ.സി.ബി അടക്കം പൊലീസ് കസ്റ്റഡിയിലെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്ത ശേഷം റിമാൻഡും ചെയ്തു. കണ്ണൂരിലെ മലയോര മേഖലയായ ചെറുപുഴയിലാണ് കഴിഞ്ഞ ദിവസം ഈ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ഊമലയിൽ കച്ചവടംനടത്തുന്ന കൂമ്പൻകുന്നിലെ പുളിയാർമറ്റത്തിൽ സോജിയുടെ പലചരക്ക് കടയാണ് പ്ലാക്കുഴിയിൽ ആൽബിൻ മാത്യുജെസിബി കൊണ്ടു തകർത്തത്.

വീഡിയയോിലൂടെ പ്രതികരണവും സോജിക്ക് എതിരായ ആരോപണവും യുവാവ് ഉന്നയിച്ചിരുന്നു. നിരവധി പോക്‌സോ കേസിൽ അടക്കം പ്രതിയാണ് സോജിയെന്നും പൊലീസ് പോലും നടപടിയെടുക്കാത്ത സാഹചര്യത്തിൽ ഞാൻ ഈ കട പൊളിക്കുകയാണെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്. തന്റെ വിവാഹം മുടക്കിയതിനാലാണ് കട തകർത്തതെന്ന് ആൽബിൻ പറഞ്ഞതായി പൊലീസ് പറയുന്നു. രാവിലെ 8മണിയോടെ കട തുറന്ന സോജി ഒന്നരമണിക്കൂറിന് ശേഷം കട അടച്ച് വീട്ടിലേക്ക് പോയിരുന്നു. ഈ അവസരത്തിലാണ് അൽബിൻ കടയുടെ മുന്നിൽ ജെ.സി.ബിയുമായി എത്തുന്നത്.

ജെ.സി.ബിയിൽ നിന്ന് ഇറങ്ങിയ ശേഷം മറ്റൊരാളോട് ദൃശ്യം എടുക്കാൻ നിർദ്ദേശിച്ച ശേഷമായിരുന്നു സിനിമാ മോഡൽ പ്രതികാരം അരങ്ങേറിയത്. തനിക്ക് വരുന്ന വിവാഹം എല്ലാം ഈ കടക്കാരൻ മുടക്കുകയാണ് എന്നാണ് അൽബിന്റെ പ്രതികരണം. എന്നാൽ കടക്കാരൻ ഇത് നിഷേധിക്കുകയും ചെയ്തു. അൽബീൻ സ്വഭാവദൂഷ്യമുള്ള ആളാണ് എന്നാണ് നാട്ടുകാർ പ്രതികരിക്കുന്നത്. താൻ വീട്ടിലായിരുന്ന സമയത്താണ് കട പൊളിച്ചതെന്നും അയൽക്കാർ വിളിച്ചറിയിച്ചത് അനുസരിച്ച് ഓടിയെത്തുമ്പോഴാണ് കട തകർന്ന നിലയിൽ കണ്ടതെന്നും സോജി പറയുന്നത്.

കഴിഞ്ഞ 50 വർഷമായി പലചരക്കും ഹോട്ടലുമായി മുന്നോട്ട് പോകുകയാണ് സോജി. ഞാൻ ആൽബിനുമായി സംസാരിച്ചിട്ട് പോലും ഒരു വർഷത്തിന് മുകളിലായി എന്നാണ് സോജി പറയുന്നത്. കടയുടെ അടുത്ത് കൂടി യുവാവ് വന്ന് പോകാറുണ്ടെന്നും സോജി പറയുന്നത്. കട പൊളിച്ചത് അറിഞ്ഞതോടെ നൂറ് കണക്കിന് ആളുകളാട് സ്ഥലത്ത് തടിച്ച് കൂടിയത്. നാടകീയ രംഗങ്ങൾക്ക് ഒടുവിൽ ഇയാൾ പൊലീീസ് സ്റ്റേഷനിലെത്തി

ചെറിയ ടൗണായതിനാൽ ഈ കട രാവിലെയും വൈകുന്നേരവും മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. സോജി കടയടച്ച് പോയ സമയത്താണ് അക്രമം ഉണ്ടായത്. ചെറുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ എംപി.വിനീഷ്‌കുമാർ, എസ്‌ഐ. എംപി.വിജയകുമാർ, എഎസ്ഐ. ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ റഷീദ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആൽബിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.കടതകർത്ത സംഭവമറിഞ്ഞ് നിരവധിയാളുകൾ ഊമലയിൽ തടിച്ചുകൂടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP