Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാൻഡിലെ രണ്ട് മുസ്ലിം പള്ളികളിൽ നടന്ന വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മോസ്‌ക്കിലാണ് ആദ്യം വെടിവെപ്പുണ്ടായത്. പള്ളിയിൽ പ്രാർത്ഥന നടക്കുന്ന സമയത്തായിരുന്നു വെടിവെപ്പെന്നാണ് സൂചന. പള്ളിയിലേക്ക് കയറി വന്ന അക്രമി തുരുതുരാ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വെടിവെപ്പ് ആരംഭിച്ചതോടെ പള്ളിയിലുണ്ടായിരുന്നവരെല്ലാം പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ടു. നിരവധി പേർ വെടിയേറ്റ് മരിച്ചു. രണ്ടാമതൊരു പള്ളിയിൽ കൂടി വെടിവയ്‌പ്പുണ്ടായതായി റിപ്പോർട്ടുണ്ട്.

നിരവധി പേർ പള്ളിക്ക് അകത്ത് കുടുങ്ങി കിടക്കുന്നതായും മൃതദേഹങ്ങൾ കണ്ടതായും സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്. ഒരു അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. എന്നാൽ കൂടുതൽ പേർ അക്രമത്തിൽ പങ്കാളിയായിട്ടുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്. അതുകൊണ്ട് തന്നെ പ്രദേശം അരിച്ചു പറക്കുകയാണ് പൊലീസ്. യന്ത്രതോക്കിൽ ക്യാമറ ഘടിപ്പിച്ചായിരുന്നു അക്രമം. വെടിവയ്ക്കുന്നത് തത്സമയം സ്ട്രീം ചെയ്യുകയും ചെയ്തു. ഇതോടെ തൽസമയം തന്നെ സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങളുമെത്തി. ഇത് ഏവരേയും ഞെട്ടിച്ചു. പള്ളിയിലേക്ക് ഓടിക്കയറി അക്രമി തുരുതുരാ വെടിവയ്ക്കുകയായിരുന്നു.

സംഭവസമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങൾ പള്ളിയുടെ പരിസരത്തുണ്ടായിരുന്നു. എന്നാൽ വെടിവെപ്പിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാൽ ട്വീറ്റ് ചെയ്തു. ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചതെന്നും പ്രാർത്ഥിക്കണമെന്നും തമീം ട്വിറ്ററിൽ കുറിച്ചു. ന്യൂസിലാൻഡ് പര്യടനത്തിനായി ബംഗ്ലാദേശ് ടീം ക്രൈസ്റ്റ് ചർച്ചിലുണ്ട്. പര്യടനത്തിലെ മൂന്നാമത്തെ ടെസ്റ്റ് മത്സരം നാളെ ക്രൈസ്റ്റ് ചർച്ചിൽ ആരംഭിക്കാനിരിക്കുകയാണ്. ക്രിക്കറ്റ് പരമ്പരയേയും അക്രമം ബാധിക്കുമെന്നാണഅ സൂചന.

പ്രശ്‌നം ഗൗരവകരമാണെന്ന് പ്രതികരിച്ച ക്രൈസ്റ്റ് ചർച്ച പൊലീസ് പള്ളി സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് പോകരുതെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. വെടിവെപ്പിന് പിന്നാലെ ക്രൈസ്റ്റ് ചർച്ചിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി അടച്ചു പൂട്ടിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ വീടിനുള്ളിൽ തന്നെ ചിലവഴിക്കാൻ പ്രദേശവാസികളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ മുസ്ലിം പള്ളികളും അടയ്ക്കാനും സർക്കാർ നിർദ്ദേശം നൽകി. പ്രാദേശിക സമയം ഒന്നരയോടെയായിരുന്നു അക്രമം. പള്ളിയിൽ രക്തം തളം കിടക്കുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു.

വംശീയ വെറിയാണ് അക്രമത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഓസ്‌ട്രേലിയക്കാരനായ വെള്ളക്കാരനാണ് പിടിയിലായത്. ഒരാൾ മാത്രമേ അക്രമം നടത്തിയത്. ഇന്ന് വെള്ളിയാഴ്ചയാണ്. അതുകൊണ്ട് തന്നെ ഉച്ച സമയത്ത് മോസ്‌കിൽ നിരവധി പേർ പ്രാർത്ഥനയ്‌ക്കെത്തി. ഇതെല്ലാം മനസ്സിലാക്കിയാണ് അക്രമം നടത്തിയത്. വെടിവയ്ക്കാനെത്തിയവർ ഒന്നിലധികം പേരുണ്ടെന്നും സൂചനയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP