Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബദ്ഗാമിൽ വ്യോമസേനയുടെ ഹെലികോപ്ടർ വെടിവെച്ചിട്ടത് അബദ്ധത്തിലെന്ന് എയർചീഫ് രാകേഷ് കുമാർ സിങ്; ആറ് വ്യോമസേന സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ട സംഭവം ഒരു വലിയ പിഴവ്; പാക്കിസ്ഥാനിൽ നിന്നും തൊടുത്തുവിട്ട മിസൈലാണെന്ന് തെറ്റിദ്ധരിച്ചാണ് ഹെലികോപ്റ്ററിന് നേരെ ആക്രമണം നടത്തിയത്; അന്വേഷണം പൂർത്തിയാക്കി ഉത്തരവാദിയായവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്നും വ്യോമസേനാ മേധാവി

ബദ്ഗാമിൽ വ്യോമസേനയുടെ ഹെലികോപ്ടർ വെടിവെച്ചിട്ടത് അബദ്ധത്തിലെന്ന് എയർചീഫ് രാകേഷ് കുമാർ സിങ്; ആറ് വ്യോമസേന സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ട സംഭവം ഒരു വലിയ പിഴവ്; പാക്കിസ്ഥാനിൽ നിന്നും തൊടുത്തുവിട്ട മിസൈലാണെന്ന് തെറ്റിദ്ധരിച്ചാണ് ഹെലികോപ്റ്ററിന് നേരെ ആക്രമണം നടത്തിയത്; അന്വേഷണം പൂർത്തിയാക്കി ഉത്തരവാദിയായവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്നും വ്യോമസേനാ മേധാവി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ബുദ്ഗാമിൽ വ്യോമസേനയുടെ ഹെലികോപ്ടർ വെടിവെച്ചിട്ടത് അബദ്ധത്തിലെന്ന് എയർ ചീഫ്. വ്യോമസേനക്ക് പറ്റിയ വലിയ തെറ്റാണ് ഇതെന്നാണ് വ്യോമസേനാ മേധാവി രാകേഷ് കുമാർ സിങ് അഭിപ്രായപ്പെട്ടത്. സംഭവത്തിൽ ഉത്തരവാദികളായ രണ്ട് പേർക്കെതിരെ നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 27ന് ശ്രീനഗറിലെ ബദ്ഗാമിൽ ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമ്മിത എംഐ 17 വി5 ഹെലികോപ്റ്റർ തകർന്നുവീണത്. ഇത് ഇന്ത്യൻ മിസൈൽ തട്ടിയാണെന്നാണ് അദ്ദേഹം വ്യോമസേനാ മേധാവി വെളിപ്പെടുത്തിയത്.

പാക്ക് അതിർത്തിക്കുള്ളിലെ ഭീകര താവളങ്ങൾ ഇന്ത്യൻ വ്യോമസേന തകർത്തതിനു പിന്നാലെ ഇന്ത്യപാക്കിസ്ഥാൻ സംഘർഷവേളയിലായിരുന്നു സംഭവം. ആറ് സൈനികർക്കും ഒരു നാട്ടുകാരനും ജീവൻ നഷ്ടപ്പെട്ട അപകടത്തിനു കാരണമായത് ഇന്ത്യയുടെ വ്യോമസുരക്ഷാ സംവിധാനത്തിന്റെ പിഴവാണെന്നാണ് കണ്ടെത്തിയത്. അതിർത്തിയിൽ ഇന്ത്യ-പാക് വ്യോമസേനകൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുമ്പോഴായിരുന്നു ശ്രീനഗറിനടുത്ത് ബുദ്ഗാമിൽ ഹെലികോപ്റ്റർ വെടിവെച്ചിട്ടത്.

പാക്കിസ്ഥാനിൽ നിന്നും തൊടുത്തുവിട്ട മിസൈലാണെന്ന് തെറ്റിദ്ധരിച്ചാണ് ഹെലികോപ്റ്ററിന് നേരെ ആക്രമണം നടത്തിയത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മിസൈൽ പതിച്ച ശേഷം രണ്ടായി പിളർന്നാണ് ഹെലികോപ്റ്റർ താഴെ വീണത്. തീഗോളമായി അത് താഴേക്ക് പതിക്കുന്നതും തൊട്ടുപിന്നാലെ ഗ്രാമീണർ തടിച്ചു കൂടുന്നതുമുൾപ്പെട്ട ദൃശ്യങ്ങൾ വ്യോമസേനക്ക് ലഭിച്ചിരുന്നു.

ഇത് നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായ ഒരു വലിയ തെറ്റായിരുന്നുവെന്ന് അംഗീകരിക്കുന്നു. കഴിഞ്ഞയാഴ്ചയാണ് നേരത്തേ പ്രഖ്യാപിച്ച അന്വേഷണം പൂർത്തിയായത്. നമ്മൾ തൊടുത്ത മിസൈൽ തന്നെയാണ് എംഐ17 വി2 വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററിനെ തകർത്തത് എന്ന് വ്യക്തമായി- എയർ ചീഫ് രാകേഷ് കുമാർ സിങ് പറഞ്ഞു. ഉത്തരവാദിയായവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശത്രുമിത്ര വിമാനം ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഐഡറ്റിഫിക്കേഷൻ ഓഫ് ഫ്രണ്ട് ഓർ ഫോ(ഐഎഫ്എഫ്) ഹെലികോപ്റ്ററിൽ ഓഫ് ആയിരുന്നു. ഗ്രൗണ്ട് സ്റ്റാഫും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവരും തമ്മിലുള്ള ബന്ധത്തിൽ ഇത് വലിയ ഇടിവുണ്ടാക്കി. വ്യോമപ്രതിരോധത്തിനായി ഏർപ്പെടുത്തിയ റഡാറുകൾക്ക് വിമാനത്തെ വേർതിരിച്ചറിയാനുള്ള സാഹചര്യം ഇത് ഇല്ലാതാക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ശ്രീനഗർ വ്യോമതാവളത്തിനു സമീപം ഹെലികോപ്റ്റർ തകർന്നുവീഴുന്നതിനു തൊട്ടുമുൻപ് ഇന്ത്യ ഒരു മിസൈൽ വിക്ഷേപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇരുപത്തഞ്ചോളം പാക്ക് വിമാനങ്ങൾ നിയന്ത്രണ രേഖയിൽ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. പാക്ക് യുദ്ധവിമാനങ്ങൾക്കൊപ്പം പൈലറ്റില്ലാ വിമാനങ്ങൾ (യുഎവി) ആക്രമണത്തിനു ശ്രമിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. വേഗംകുറച്ച് താഴ്ന്നുപറന്ന ഇന്ത്യൻ കോപ്റ്റർ റഡാറിൽ കണ്ടപ്പോൾ പാക്ക് യുഎവി ആയി സംശയിച്ച് മിസൈൽ അയച്ചതായി നേരത്തെ സംശയമുയർന്നിരുന്നു.

രാജ്യാന്തര തലത്തിൽ പേരുകേട്ട, റഷ്യൻ നിർമ്മിത എംഐ17 വി5 ഹെലികോപ്റ്റർ സാങ്കേതിക തകരാർമൂലം തകർന്നുവീഴാൻ സാധ്യതയില്ലെന്നാണു വിലയിരുത്തലുണ്ടായത്. ആകാശത്തു വലിയൊരു സ്‌ഫോടനശബ്ദം കേട്ടതായും തുടർന്ന് തീഗോളമായി കോപ്റ്റർ താഴേയ്ക്കു വീഴുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികൾ മൊഴി നൽകിയത്. യുദ്ധസമാന സാഹചര്യങ്ങളിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് വ്യോമസേന ആഭ്യന്തര അന്വേഷണം നടത്തിയത്. ബാലാക്കോട്ട് ആക്രമണത്തിന് തൊട്ടടുത്ത ദിവസം ഇന്ത്യയുടെ ഹെലികോപ്റ്റർ തകർന്ന സംഭവത്തിനു പിന്നിൽ പാക്ക് ആക്രമണമല്ലെന്ന് പാക്കിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറും വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP