Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏഴ് മാസമായി സമര മുഖങ്ങളിൽ കാണാനില്ല; ടിവി ചർച്ചകൾക്കും മുഖം കൊടുക്കുന്നില്ല; ഒഴിഞ്ഞു മാറലിന് കാരണവും പറയുന്നില്ല; അച്ചടക്കം ലംഘിക്കാതെ നല്ല പ്രവർത്തകയായി ശോഭാ സുരേന്ദ്രൻ തുടരുന്നതിന് കാരണം കേന്ദ്ര വനിതാ കമ്മിഷൻ ചെർപേഴ്‌സൺ സ്ഥാനത്തേക്ക് പരിഗണിക്കുന്നതു കൊണ്ടോ? ശോഭയുടെ നിയമനത്തിൽ കേന്ദ്ര സർക്കാർ നിയമ പരിശോധന നടത്തുന്നുവെന്ന് റിപ്പോർട്ട്; പ്രതികരിക്കാതെ ബിജെപിയിലെ തീപ്പൊരി നേതാവും  

ഏഴ് മാസമായി സമര മുഖങ്ങളിൽ കാണാനില്ല; ടിവി ചർച്ചകൾക്കും മുഖം കൊടുക്കുന്നില്ല; ഒഴിഞ്ഞു മാറലിന് കാരണവും പറയുന്നില്ല; അച്ചടക്കം ലംഘിക്കാതെ നല്ല പ്രവർത്തകയായി ശോഭാ സുരേന്ദ്രൻ തുടരുന്നതിന് കാരണം കേന്ദ്ര വനിതാ കമ്മിഷൻ ചെർപേഴ്‌സൺ സ്ഥാനത്തേക്ക് പരിഗണിക്കുന്നതു കൊണ്ടോ? ശോഭയുടെ നിയമനത്തിൽ കേന്ദ്ര സർക്കാർ നിയമ പരിശോധന നടത്തുന്നുവെന്ന് റിപ്പോർട്ട്; പ്രതികരിക്കാതെ ബിജെപിയിലെ തീപ്പൊരി നേതാവും   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദന്റെ പേര് കേന്ദ്ര വനിതാ കമ്മിഷൻ ചെർപേഴ്‌സൺ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട്. ശോഭാസുരേന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ കേന്ദ്രം പരിശോധിക്കുകയാണെന്നാണ് വിവരം. മാതൃഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇതേക്കുറിച്ച് ശോഭാ സുരേന്ദ്രൻ പ്രതികരിക്കുന്നതുമില്ല. കേരളത്തിലെ സ്ത്രീ പക്ഷ രാഷ്ട്രീയം അനുകൂലമാക്കാനാണ് ബിജെപി ശോഭാ സുരേന്ദ്രനെ കേന്ദ്ര വനിതാ കമ്മിഷൻ ചെർപേഴ്‌സൺ സ്ഥാനത്തേക്ക് പരിഗണിക്കാൻ കാരണമെന്നും റിപ്പോർട്ടുണ്ട്.

ബിജെപിയുടെ സമരമുഖങ്ങളിൽ പ്രത്യക്ഷപ്പെടാതെ ശോഭാ സുരേന്ദ്രൻ മാറി നിൽക്കുന്നത് ഏറെ ചർച്ചയായിരുന്നു. കെ ടി ജലീലിനെതിരായ സമരങ്ങൾ ബിജെപി ശക്തമാക്കുമ്പോഴും ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു്. ശോഭാ സുരേന്ദ്രൻ പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നും പറഞ്ഞൊഴിയുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായ ശേഷം ബിജെപി ഏറ്റെടുത്ത പ്രധാനപ്പെട്ട വിഷയമാണ് സ്വർണക്കടത്ത് കേസ്. പല ജില്ലകളിലും സ്ത്രീകളടക്കം സമരരംഗത്ത് സജീവമായി പങ്കെടുക്കുന്നുണ്ട്. എന്നാൽ ബിജെപിയുടെ സമരമുഖങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായ ശോഭാ സുരേന്ദ്രനെ മാത്രം കാണാനില്ല. കഴിഞ്ഞ ഏഴ് മാസത്തിലേറെയായി ശോഭ സുരേന്ദ്രൻ പൊതുരംഗത്ത് സജീവമല്ല. ചില ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെ സാന്നിധ്യമറിയിക്കൽ മാത്രമാണുള്ളത്. ഇതിനിടെയാണ് പുതിയ വാർത്ത എത്തുന്നത്.

ബിജെപി സംസ്ഥാന സമിതി പുനഃസംഘടനക്ക് ശേഷം പൊതുരംഗത്ത് നിന്ന് വിട്ട് നിൽക്കുകയാണ് ശോഭാ സുരേന്ദ്രൻ എന്നായിരുന്നു വിലയിരുത്തലുകൾ. അധ്യക്ഷപദവിയിലേക്ക് ശോഭാസുരന്ദ്രന്റെ പേര് ഉയർന്നു കേട്ടിരുന്നെങ്കിലും കെ സുരേന്ദ്രൻ അധ്യക്ഷ പദവിയിലെത്തിയതിന് ശേഷം നടത്തിയ പുനഃസംഘടനയിലാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അവരെ മാറ്റി വൈസ് പ്രസിഡന്റാക്കിയത്. ഇതിലുള്ള അതൃപ്തിയാണ് ശോഭയുടെ പാർട്ടി പരിപാടികളിലെ അസാന്നിധ്യത്തിന് കാരണമെന്നാണ് സൂചന. സ്വർണക്കടത്ത് കേസിലും മറ്റും നടന്ന സമരപരമ്പരകളിൽ ഒന്നും അവർ പങ്കെടുത്തിരുന്നില്ല. ഇത് ചർച്ചയാകുകയും ചെയ്തിരുന്നു.

വൈസ് പ്രസിഡന്റാക്കി ഒതുക്കി എന്ന വികാരമാണ് അവരെ പിന്തുണക്കുന്നവർ പ്രകടിപ്പിക്കുന്നത്. എന്നാൽ ശോഭയെ ആരും മാറ്റി നിർത്തിയിട്ടില്ലായെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ദേശീയ തലത്തിൽ പദവി നൽകി ശോഭ സുരേന്ദ്രന് അംഗീകാരം നൽകി പ്രശ്നപരിഹാരത്തിനാണ് നീക്കങ്ങൾ നടക്കുന്നത്. ശോഭയെ ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ ഭാഗമാക്കുന്നതും പരിഗണനയിലുണ്ട്. മഹിള മോർച്ചയുടേയും ബിജെപിയുടേയും സമരപരിപാടികളിൽ സജീവ സാന്നിധ്യമായിരുന്ന ശോഭ സുരേന്ദ്രൻ ഏഴ് മാസത്തോളമായി പാർട്ടി പരിപാടികളിൽനിന്നും പൂർണ്ണമായും വിട്ടുനിൽക്കുകയാണ്.

സ്വർണ്ണകടത്ത് അടക്കം രാഷ്ട്രീയ വിവാദങ്ങളിലൊന്നും പ്രതികരിക്കാതെ ശോഭ, പൂർണ്ണമായും മൗനത്തിലാണ്. മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപിയും പോഷക സംഘടനകളും കാടിളക്കിയുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടും എവിടേയും ശോഭ പ്രത്യക്ഷപ്പെട്ടിട്ടില്ല. പാർട്ടി പരിപാടികൾക്കൊന്നും എത്താത്തത് പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ശോഭ രണ്ടാംസ്ഥാനത്ത് വന്ന പാലക്കാട് മണ്ഡലത്തിൽ അവർ എത്തിയിട്ട് മാസങ്ങളായി. കഴിഞ്ഞ പുനഃസംഘടന വേളയിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരെ ശോഭ സുരേന്ദ്രന്റെ പേരു പറഞ്ഞുകേട്ടിരുന്നു. കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് പദവിയിൽ വന്നതിനുശേഷം ശോഭ സുരേന്ദ്രൻ പാർട്ടി പരിപാടികളിൽനിന്നും വിട്ടുനിൽക്കുകയാണ്. സംസ്ഥാന ജന. സെക്രട്ടറി ആയിരുന്ന ശോഭ സുരേന്ദ്രന് പുനഃസംഘടനയിൽ വൈസ് പ്രസിഡന്റ് സ്ഥാനമാണ് ലഭിച്ചത്. പാർട്ടിയുടെ കോർ കമ്മിറ്റി യോഗങ്ങളിൽ വൈസ് പ്രസിഡന്റുമാർക്ക് ക്ഷണമുണ്ടാവാറില്ല. ഒന.

സംസ്ഥാന ഭാരവാഹികളെ നിശ്ചയിച്ചപ്പോൾ എം ടി. രമേഷിനെ ജന സെക്രട്ടറി സ്ഥാനത്ത് നിലനിർത്തുകയും പി. സുധീർ, സി. കൃഷ്ണകുമാർ, ജോർജ് കുര്യൻ എന്നിവർ പുതുതായി ജന. സെക്രട്ടറിമാരാവുകയുംചെയ്തു. ജന. സെക്രട്ടറിമാരായിരുന്ന ശോഭ സുരേന്ദ്രനും എ.എൻ. രാധാകൃഷ്ണനും വൈസ് പ്രസിഡന്റുമാരായി ഒതുക്കപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP