Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202326Tuesday

ദാമ്പത്യത്തിലെ തകർച്ചയിൽ പിടിച്ചു നിന്നത് വീവേവ്‌സ് വില്ലേജ് തുടങ്ങി; എംബിഎക്കാരിയെ തകർക്കാൻ കഞ്ചാവ് കേസിലെ ഗൂഢാലോചന; പ്രതിസന്ധികളെല്ലാം മറുനാടനോട് തുറന്ന് പറഞ്ഞതോടെ കിട്ടിയത് കൈയടി; ബിഗ് ബോസിൽ തിളങ്ങുമ്പോഴും ശത്രുക്കൾ പിറകെ; ശോഭാ വിശ്വനാഥിനെ തകർക്കാൻ സൈബർ ബുള്ളിയിങ് വ്യാപകം; അവസാന അഞ്ചിൽ ആരെല്ലാം?

ദാമ്പത്യത്തിലെ തകർച്ചയിൽ പിടിച്ചു നിന്നത് വീവേവ്‌സ് വില്ലേജ് തുടങ്ങി; എംബിഎക്കാരിയെ തകർക്കാൻ കഞ്ചാവ് കേസിലെ ഗൂഢാലോചന; പ്രതിസന്ധികളെല്ലാം മറുനാടനോട് തുറന്ന് പറഞ്ഞതോടെ കിട്ടിയത് കൈയടി; ബിഗ് ബോസിൽ തിളങ്ങുമ്പോഴും ശത്രുക്കൾ പിറകെ; ശോഭാ വിശ്വനാഥിനെ തകർക്കാൻ സൈബർ ബുള്ളിയിങ് വ്യാപകം; അവസാന അഞ്ചിൽ ആരെല്ലാം?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിഗ്‌ബോസ് മലയാളം സീസൺ 5 അതിന്റെ അവസാന മൂന്ന് ആഴ്ചകളിലേക്ക് കടക്കുകയാണ്. അതിനാൽ തന്നെ മത്സരം അന്ത്യന്തം ആവേശകരമായ രീതിയിലേക്ക് മാറുകയാണ്. അനു ജോസഫ് പോയതോടെ 10 മത്സരാർഥികൾ മാത്രമാണ് ഹൗസിൽ അവശേഷിക്കുന്നത്. ഇതിൽ ഫൈനൽ 5 ൽ ഇടംപിടിക്കുക എന്നതാണ് ഓരോ മത്സരാർഥിയുടെയും മുന്നിൽ ഇപ്പോഴുള്ള ലക്ഷ്യം. അതിനിടെ ഹൗസിന് പുറത്ത് വലിയ സൈബർ ആറ്റാക്കിംഗാണ് നടക്കുന്നത്. ശോഭയെ വ്യാജ പ്രൊഫൈലുകളിൽ നിന്ന് കടന്നാക്രമിക്കുകയാണ് ചിലർ. അഖിൽ ആർമിയാണ് ഇതിന് പിന്നിലെന്ന് വരുത്താനും നീക്കമുണ്ട്.

എന്നാൽ ശോഭയ്‌ക്കെതിരെ പുറത്ത് നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ അജ്ഞാത സംഘമുണ്ടെന്നാണ് വിലയിരുത്തൽ. ശോഭയ്ക്ക് വോട്ടു കുറയ്ക്കാനുള്ള തന്ത്രമാണ് എല്ലാം. മോശക്കാരിയായി ശോഭയെ ചിത്രീകരിക്കാനാണ് ശ്രമം. മുമ്പ് കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിച്ച അനുഭവത്തെ മറികടന്ന ചരിത്രം ശോഭയ്ക്കുണ്ട്. അന്ന് തിരുവനന്തുപരത്തെ അതിസമ്പന്നരായ ഒരു കുടുംബത്തിലെ അംഗമായിരുന്നു അതിന് കരുക്കൾ നീക്കിയത്. ഇതിനൊപ്പം മറ്റ് ചില ഘടകങ്ങളും ഒരുമിച്ചു. ഇതിനെയെല്ലാം ശോഭ പൊരുതി തോൽപ്പിച്ചത് മറുനാടനിലെ അഭിമുഖത്തിലൂടെയാണ്. ഇതിന് ശേഷം അനുകൂലമായി എല്ലാം മാറി. സംരഭകയെന്ന നിലയിലും തിളങ്ങി. അങ്ങനെയാണ് ബിഗ് ബോസിലേക്ക് ശോഭയ്ക്ക് ക്ഷണം കിട്ടുന്നത്.

ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസിൽ കുടുക്കി അപമാനിക്കാനായി നടത്തിയത് വമ്പൻ ഗൂഢാലോചനയാണ്. ശോഭാ വിശ്വനാഥിന്റെ സ്ഥാപനത്തിലെ മുൻജീവനക്കാരനെ കൂട്ടുപിടിച്ചായിരുന്നു കഞ്ചാവ് കേസിൽ യുവതിയെ കുടുക്കാൻ ശ്രമിച്ചത്. തന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങാത്തതിന്റെ പ്രതികാരം തീർക്കലായിരുന്നു ലക്ഷ്യം. ആറുമാസം ശോഭ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് കേസിന് പിന്നിലെ വില്ലനെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തിരുവനന്തപുരത്തെ പ്രധാന കൈത്തറി കടയാണ് കറാൽക്കട. ഈ കുടുംബത്തിൽ മരുമകളായിരുന്നു ശോഭ. എന്നാൽ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായി. എംബിഎക്കാരിയായ ശോഭ സ്വന്തംകാലിൽ നിൽക്കാൻ വീവേവ്സ് വില്ലേജ് എന്ന പ്രസ്ഥാനവും തുടങ്ങി.

ഇതിനൊപ്പം നിരവധി സാമൂഹിക സേവന സംഘടനകളും ആരംഭിച്ചു. ഇതിന്റെ പ്രവർത്തനവുമായി മുമ്പോട്ട് പോകുമ്പോഴാണ് കഞ്ചാവ് കേസിൽ പ്രതിയാക്കുന്നത്. ഭർത്താവുമായി ഡിവോഴ്സ് കേസ് നടക്കുന്ന സമയത്തെത്തിയ ഈ കേസ് യുവതിയെ എല്ലാ അർത്ഥത്തിലും പ്രതിസന്ധിയിലാക്കി. എങ്ങനേയും സത്യം പുറത്തെത്തിച്ച് നിരപരാധിത്വം ശോഭ തെളിയിക്കാനും തീരുമാനിച്ചു. ഇത് വിജയമാകുകയും ചെയ്തു. കരുത്തരായ മത്സരാർഥികളുള്ള ടോപ്പ് 10 ൽ നിന്ന് ടോപ്പ് 5 ൽ എത്തുക എളുപ്പമല്ലതാനും. ഏതാനും ദിവസങ്ങൾക്ക് ശേഷം ഹൗസ് വീണ്ടും കലുഷിതമാവുകയാണെന്നതിന്റെ സൂചനയുമായാണ് ഏഷ്യാനെറ്റിന്റെ പുതിയ ബിഗ് ബോസ് പ്രൊമോ. സ്‌പോട്ട് എവിക്ഷനാണ് നടക്കാൻ പോകുന്നത് എന്ന സൂചനയാണ് പ്രമോ നൽകിയത്. ഇത് ശോഭയാണെന്ന തരത്തിലും പ്രചരണമെത്തി. പിന്നാലെ അതൊരു പ്രാങ്കാണെന്നും വ്യക്തമായി. ഇതിന് ശേഷം വലിയ സൈബർ ആക്രമണാണ് ശോഭയ്ക്ക് നേരിടേണ്ടി വരുന്നത്. ശോഭയെ അനുകൂലിച്ച് എന്തെങ്കിലും എഴുതുന്നവർക്കെതിരെയും സൈബർ ആക്രമണം ശ്കമതാണ്.

പുതിയ പ്രമോയ്ക്ക് ശോഭ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്കോ ? എന്ന തലക്കെട്ടാണ് ഏഷ്യാനെറ്റ് നൽകിയിരിക്കുന്നത്. പ്രമോ പ്രകാരം ശോഭയെ ഭൂരിപക്ഷം സ്‌പോട്ട് എവിക്ഷന് വേണ്ടി നിർദേശിക്കുന്നു എന്നാണ് കാണിക്കുന്നത്. അതിൽ ജുനൈസ് എതിർപ്പ് പ്രകടിപ്പിക്കുന്നതും. ശോഭ അതിൽ രൂക്ഷമായി പ്രതികരിക്കുന്നതും പ്രമോയിൽ ഉണ്ട്. ഒരാളെ 'യൂ ടൂ ബ്രൂട്ടസ്' എന്നും ശോഭ വിളിക്കുന്നുണ്ട്. ഒടുക്കം ആശ്വസിപ്പിക്കാൻ എത്തിയ അഖിൽ മാരാരോട് രൂക്ഷമായി ശോഭ പ്രതികരിക്കുന്നതും പ്രമോയിൽ കാണാം. ഇത് വൈറലായി. ഇതോടെ ശോഭയെ എതിർക്കുന്നവർ വലിയ ആവേശത്തിലും. എന്നാൽ ഇതൊരു പ്രാങ്കാണെന്ന് ഏഷ്യാനെറ്റ് തന്നെ സ്ഥിരീകരിച്ചു.

ബിഗ് ബോസ് സീസൺ അഞ്ചിലെ ടോം ആൻഡ് ജെറി കോമ്പോയാണ് ശോഭയും മാരാരും. ഇരുവരുടെയും സംഭാഷണങ്ങളും തർക്കങ്ങളും കാണാൻ പ്രേക്ഷകർ ഏറെയാണ്. ഇന്നിതാ ശോഭ കൊടുത്ത പിച്ചയാണ് അഖിലിന്റെ നിലവിലെ ബിഗ് ബോസ് ജീവിതം എന്ന് പറയുകയാണ് ശോഭ. ശോഭയെ പ്രാങ്ക് ചെയ്യിക്കുക എന്നൊരു ടാസ്‌ക് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് കൊടുത്തിരുന്നു. ശോഭ ഒഴിച്ച് എല്ലാവർക്കും ഇക്കാര്യം അറിയുകയും ചെയ്യാം. സ്‌പോട്ട് എവിക്ഷന്റെ പേരിൽ ശോഭയെ പുറത്താക്കുക എന്നതായിരുന്നു ടാസ്‌ക്. ഭൂരിഭാഗം പേരും ശോഭയുടെ പേര് തന്നെയാണ് പറഞ്ഞത്. ഒടുവിൽ ശോഭ നോമിനേറ്റ് ചെയ്യാൻ എഴുന്നേറ്റപ്പോഴാണ് അഖിലിനെതിരെ തിരിഞ്ഞത്.

'എനിക്ക് വേണമെങ്കിൽ മാരാരുടെ പേര് പറയാം. രണ്ട് പ്രാവശ്യം എനിക്ക് കിട്ടിയതാണ് ചാൻസ്. ഇയാളിവിടെ ഉണ്ടാവില്ല ഇന്ന്. മനസിലായോ. ഞാൻ തന്ന പിച്ചയാണിത്. ഇയാള് ഇവിടെ ഇരിക്കുന്നുണ്ടെങ്കിൽ ഞാൻ തന്ന വെറും പിച്ചയാണ്. നാണമില്ലല്ലോ ഇയാൾക്ക്. കളിച്ച് ജയിക്കടോ. എനിക്ക് കളിച്ച് തോൽപ്പിക്കണം എന്നുള്ളതുകൊണ്ട് മാത്രമാണ് ഇയാളിവിടെ ഇരിക്കുന്നത്', എന്നാണ് ശോഭ പറഞ്ഞത്. ടാസ്‌ക് ആയതു കൊണ്ട് തന്നെ അഖിൽ ഒന്നും പ്രതികരിക്കാതെ ഇരിക്കുകയും ചെയതിരുന്നു. ശേഷം വിഷ്ണുവിനെ ശോഭ നോമിനേറ്റും ചെയ്തു.

മുൻപ് ശോഭയോടുള്ള അഖിലിന്റെ 'സുഖിപ്പിക്കൻ പരാമർശം' ഏറെ ചർച്ചയായിരുന്നു. ശോഭ റെനീഷയോട് അഖിലിനെ സുഖിപ്പിച്ചല്ലേ നിൽക്കുന്നത് എന്ന് ചോദിച്ചതും ചർച്ചയായതാണ്. പിന്നാലെ മോഹൻലാൽ കഴിഞ്ഞ വീക്കെൻഡിൽ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇതിൽ ആത്മാർത്ഥമായി ആ സമൂഹത്തോട് മാപ്പ് പറയണം എന്നാണ് മോഹൻലാൽ പറഞ്ഞത്. ശോഭ മാപ്പ് കൊടുക്കാൻ തയ്യാറാണോ എന്നും മോഹൻലാൽ ചോദിച്ചു. എന്നാൽ താൻ പറഞ്ഞ ഒരു കാര്യം എങ്ങനെ സാമൂഹിക പ്രശ്‌നമായെന്ന് മനസിലായില്ലെന്നാണ് അഖിൽ പറഞ്ഞത്. എന്നാൽ ഇതൊരു ഷോയല്ലെ എന്നാണ് മോഹൻലാൽ മറുപടി പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP