Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നളിനി നെറ്റോയെ ഓടിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ കാര്യക്കാരനായി; തച്ചങ്കരിയെ പുകച്ച് പുറത്തി ചാടിച്ചത് കെ എസ് ആർ ടി സിയെ സ്വപ്‌ന സംഘത്തിന് തീറേഴുതാനുള്ള നീക്കം; കാർബൺ ഡോക്ടറുടെ ബുദ്ധിക്ക് പിന്നിൽ കെ എസ് ആർ ടി സിയിലെ എൻജിന് പണിക്കുള്ള കുതന്ത്രം; സ്പ്രിങ്ലറിന് പിന്നാലെ മറ്റൊരു അഴിമതി മണം കൂടി; പി ശിവശങ്കറിനെ കൈവിടാൻ പിണറായിയുടെ തീരുമാനം; ചീഫ് സെക്രട്ടറിയുടെ അന്വേഷണവും എതിര്; സ്വർണ്ണ കടത്തിലെ വില്ലനെ സസ്‌പെന്റ് ചെയ്യും

നളിനി നെറ്റോയെ ഓടിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ കാര്യക്കാരനായി; തച്ചങ്കരിയെ പുകച്ച് പുറത്തി ചാടിച്ചത് കെ എസ് ആർ ടി സിയെ സ്വപ്‌ന സംഘത്തിന് തീറേഴുതാനുള്ള നീക്കം; കാർബൺ ഡോക്ടറുടെ ബുദ്ധിക്ക് പിന്നിൽ കെ എസ് ആർ ടി സിയിലെ എൻജിന് പണിക്കുള്ള കുതന്ത്രം; സ്പ്രിങ്ലറിന് പിന്നാലെ മറ്റൊരു അഴിമതി മണം കൂടി; പി ശിവശങ്കറിനെ കൈവിടാൻ പിണറായിയുടെ തീരുമാനം; ചീഫ് സെക്രട്ടറിയുടെ അന്വേഷണവും എതിര്; സ്വർണ്ണ കടത്തിലെ വില്ലനെ സസ്‌പെന്റ് ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ ഓൺലൈൻ റിസർവ്വേഷൻ സൗകര്യം കെൽട്രോൺ വഴി ഉരാളുങ്കലിലൂടെ ബംഗ്ലൂരിൽ മറിച്ച് വിറ്റതിലൂടെ ആനവണ്ടിക്കുണ്ടായത് കോടികളുടെ നഷ്ടമാണ്. ഈ കള്ളക്കളി പൊളിച്ചാണ് ടോമിൻ തച്ചങ്കരി ചെറിയ കാശിന് ബംഗ്ലൂരുവിലെ സ്ഥാപനത്തിന് കരാർ നൽകിയത്. പഴയ വിവാദ ഇടപാടിന് പിന്നിലും ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണെന്ന ആരോപണം ഉയർന്നിരുന്നു. പിന്നീട് ടോമിൻ തച്ചങ്കരിയെ മാറ്റിയതിന് പിന്നിലും സെക്രട്ടറിയേറ്റിലെ മാഫിയ പ്രവർത്തിച്ചു. ഇതെല്ലാം കെ എസ് ആർ ടി സിയിലെ അഴിമതിക്ക് വേണ്ടിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന മറ്റൊരു തെളിവും പുറത്ത്.

കെ.എസ്.ആർ.ടി.സി. ബസുകളുടെ എൻജിൻ അറ്റകുറ്റപ്പണിക്കുള്ള കരാർ സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന വർക്ക്ഷോപ്പിനു നൽകുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വാഗ്ദാനം നൽകിയിരുന്നതായും സൂചനയുണ്ട്. സ്വപ്നയാണ് സന്ദീപ് നായരെ പരിചയപ്പെടുത്തിയതെന്ന് ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരോടു വ്യക്തമാക്കി. ഈ പരിചയം കെ.എസ്.ആർ.ടി.സി.യുമായി ബന്ധപ്പെട്ട കരാർ വാഗ്ദാനം ചെയ്യുന്നതിലേക്കെത്തിയെന്നാണ് സൂചന. അതായത് സർക്കാരിലെ പല കരാറുകളും ശിവശങ്കർ സ്വന്ത ഇഷ്ടപ്രകാരം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നളിനി നെറ്റോയ്ക്ക മാറേണ്ടി വന്നതും ഇത്തരം ഗൂഢാലോചനയുടെ ഭാഗമാണ്. പി ജയരാജന് പകരമായി നളിനി നെറ്റോയുടെ സഹോദരനെ തന്നെ പിഎയാക്കിയ ബുദ്ധിക്ക് പിന്നിലും ശിവശങ്കറായിരുന്നു. സ്വപ്‌നാ ടീമിന് എല്ലാ കരാറും ഉറപ്പിക്കാനുള്ള നീക്കമായിരുന്നു ഇതിന് പിന്നിൽ. ഈ സാഹചര്യത്തിൽ ശിവശങ്കറിനെ സർക്കാർ സസ്‌പെന്റ് ചെയ്യും. സ്പ്രിങ്ലർ അടക്കമുള്ള വിവാദങ്ങൾ കൂടി പരിഗണിച്ചാണ് നീക്കം.

സ്വർണക്കടത്ത് വിവാദത്തിൽ ഇടതുമുന്നണിയിൽ കലാപം ഉയർത്താൻ ഒരുങ്ങി സിപിഐ. വിഷയം പാർട്ടിക്കകത്ത് ചർച്ച ചെയ്തില്ലെങ്കിലും കോവിഡ് പ്രതിരോധത്തിൽ സർക്കാർ കെട്ടിപൊക്കിയ ഇമേജ് തകർന്നു എന്ന നിലപാടാണ് സിപിഐയിലെ പ്രമുഖ നേതാക്കൾക്കുള്ളത്. ഇക്കാര്യം പാർട്ടിയിലെ പല പ്രമുഖരും പാർട്ടി സെക്രട്ടറിയെ അറിയിച്ച് കഴിഞ്ഞു. എക്‌സിക്യൂട്ടീവ് ചർച്ച ചെയ്യാതെ നേതാക്കൾ പരസ്യമായി പ്രതികരിക്കേണ്ട എന്ന തീരുമാനമാണ് പാർട്ടി നിലവിൽ സ്വീകരിച്ചിരിക്കുന്നത്.സ്വർണക്കടത്ത് കേസ് വഷളായിട്ടും ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാത്ത സർക്കാർ നടപടിക്കെതിരെ സിപിഐക്കകത്ത് കടുത്ത അമർഷമുണ്ട്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ പുറത്താക്കാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി എത്തുന്നത്. സ്പ്രിൻക്ലർ വിവാദം ഉയർന്നപ്പോൾ തന്നെ ശിവശങ്കറിനെ മാറ്റണമെന്ന നിലപാടിൽ ഉറച്ച് നിന്ന പാർട്ടിയായിരുന്നു സിപിഐ. എന്നാൽ തന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനെ മാറ്റി നിർത്താൻ അന്ന് മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.

സ്വർണക്കടത്ത് കേസ് പ്രതികളുമായി ബന്ധമാരോപിക്കപ്പെട്ടതിനേത്തുടർന്ന് കസ്റ്റംസ് ചോദ്യംചെയ്ത, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. എന്നാൽ, ശിവശങ്കറിനു സ്വർണക്കടത്തിൽ നേരിട്ടു പങ്കുള്ളതിന്റെ സൂചന ലഭിച്ചിട്ടില്ലെന്നാണു കസ്റ്റംസ് നിലപാട്. വ്യക്തമായ തെളിവുകൾ ശേഖരിച്ചശേഷം മതി ഇദ്ദേഹത്തിനെതിരായ തുടർനടപടിയെന്നാണ് അധികൃതർക്കു ലഭിച്ച നിർദ്ദേശം. അതേസമയം, പ്രതി സന്ദീപ് നായരുടെ വീട്ടിൽനിന്നു കണ്ടെടുത്ത ബാഗ് എൻ.ഐ.എ. കൊച്ചിയിലെ പ്രത്യേക കോടതി ജഡ്ജി പി.കൃഷ്ണകുമാറിന്റെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ചു. ഇന്നലെ വൈകിട്ട് നാലിനു തുടങ്ങിയ പരിശോധന ഏഴിനാണ് അവസാനിച്ചത്.

സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം തെളിയിക്കാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത് 10 മണിക്കൂറോളമായിരുന്നു. ആദ്യം ചോദ്യങ്ങൾ നിഷേധിച്ച ശിവശങ്കറിന് ഡിജിറ്റൽ രേഖകൾ നിരത്തിയുള്ള തെളിവുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്നും പല സഹായവും ലഭ്യമാക്കിയിട്ടുണ്ടെന്നും സമ്മതിക്കേണ്ടി വന്നു.
പ്രതികളുമായുള്ള ഫോൺവിളികളുടെയും ശിവശങ്കറിന്റെ ഫ്‌ളാറ്റിലാണ് സ്വർണക്കടത്ത് ഗൂഢാലോചന നടന്നതെന്ന തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. നീണ്ട ചോദ്യംചെയ്യലോടെ സ്വപ്നയുമായുള്ള ബന്ധമോ വഴിവിട്ട സഹായമോ എന്നതിലുപരി ദേശസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാനമായ ഇടപാടുകളിലേക്ക് ശിവശങ്കറിന്റെ കൈ നീണ്ടിട്ടുണ്ടോ എന്ന സംശയവും ബാക്കിയാവുകയാണ്. ഇതിനിടെയാണ് നടപടി വരുന്നത്യ

കുടുംബവുമായും അടുപ്പമുണ്ട്. സ്വപ്നയുടെ ഫ്‌ളാറ്റിൽ പോയിട്ടുണ്ട്. സെക്രട്ടേറിയറ്റിനടുത്തുള്ള തന്റെ ഫ്‌ളാറ്റിൽ സ്വപ്നയും വന്നിട്ടുണ്ട്. നഗരത്തിലെ റസ്റ്റാറന്റുകളിൽ സ്വപ്നക്കും ഭർത്താവിനുമൊപ്പം പോയിട്ടുണ്ട്. മാധ്യമങ്ങളിൽ തൻേറതായി പ്രചരിക്കുന്ന ഫോട്ടോകൾ സ്വപ്നയുടെ കുടുംബത്തിൽ നടന്ന വിവാഹച്ചടങ്ങിൻേറതാണ്. സ്വർണക്കടത്ത് സംഘവുമായി സ്വപ്നക്ക് ബന്ധമുണ്ടെന്ന് കരുതിയിരുന്നില്ല. സ്വപ്നക്ക് ജോലി ലഭിക്കാൻ ഇടപെട്ടിട്ടില്ല. സ്വപ്ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടത്. കോൺസുലേറ്റിലെ പി.ആർ.ഒ എന്നാണ് പരിചയപ്പെടുത്തിയത്. സ്വപ്നയോടൊപ്പം പലതവണ സരിത്തിനെ കാണുകയും പിന്നീട് സൗഹൃദത്തിലാകുകയും ചെയ്തു-ഇതൊക്കെയായിരുന്നു മൊഴികൾ.

സരിത്ത് തന്റെ ഫ്‌ളാറ്റിൽ വന്നിട്ടുണ്ടെന്ന് സമ്മതിച്ച ശിവശങ്കർ അയാളുമായി നടത്തിയ ഫോൺവിളികളെക്കുറിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. സന്ദീപ് നായരെ അറിയില്ലെന്നും പറഞ്ഞു. സെക്രട്ടേറിയറ്റിനടുത്ത് സ്വപ്നക്ക് ഫെതർ ഫ്‌ളാറ്റിൽ മുറി ബുക്ക് ചെയ്ത് നൽകിയത് താനാണെന്ന കാര്യം ആദ്യം നിഷേധിച്ചെങ്കിലും തെളിവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ അരുൺ മുഖേന അത് ചെയ്തുകൊടുത്തതായി സമ്മതിച്ചു. പ്രതികളുടെ സ്വർണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ആദ്യ മൊഴി. ഡി.ആർ.ഐ ചില ഡിജിറ്റൽ തെളിവുകൾ നിരത്തിയതോടെ ഉത്തരം മുട്ടി. പിടിയിലായവരോട് ചോദിച്ച സമാനസ്വഭാവമുള്ള പല ചോദ്യങ്ങളും ശിവശങ്കറിനോടും ചോദിച്ചു. ഇതിലാണ് മൊഴികളിലെ വൈരുധ്യം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP