Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാനിൽ നിന്ന് ഇറാനിലേയ്ക്കും സൗദി-കുവൈത്ത് അതിർത്തിയിൽ രണ്ടു കിലോമീറ്റർ ദുരവും മാത്രമാണു വാഹനത്തിൽ സഞ്ചരിച്ചത്; ബാക്കിയെല്ലാം കാൽനടയായി; ഷിഹാബ് ചോറ്റൂർ മദീനയിലെത്തി; ഇനി കാൽനടയായി മക്കയിലേക്ക്; വീണ്ടും കാൽനടയായി മലയാളി ഹജ്ജിന് എത്തുമ്പോൾ

പാക്കിസ്ഥാനിൽ നിന്ന് ഇറാനിലേയ്ക്കും സൗദി-കുവൈത്ത് അതിർത്തിയിൽ രണ്ടു കിലോമീറ്റർ ദുരവും മാത്രമാണു വാഹനത്തിൽ സഞ്ചരിച്ചത്; ബാക്കിയെല്ലാം കാൽനടയായി; ഷിഹാബ് ചോറ്റൂർ മദീനയിലെത്തി; ഇനി കാൽനടയായി മക്കയിലേക്ക്; വീണ്ടും കാൽനടയായി മലയാളി ഹജ്ജിന് എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മദീന: ഷിഹാബ് ചോറ്റൂർ മദീനയിലെത്തി. ഇന്ന് മസ്ജിദുന്നബവി സന്ദർശിക്കും. 2022 ജൂൺ രണ്ടിനാണു കേരളത്തിൽ നിന്നു ഷിഹാബിന്റെ കാൽനടയാത്ര ആരംഭിച്ചത്. കാൽനടയായി കേരളത്തിൽ നിന്നു ഹജ് യാത്രയ്ക്കു പുറപ്പെട്ട ഷിഹാബ് ഏറെ വെല്ലുവിളികൾ നേരിട്ടാണ് മദീനയിൽ എത്തിയത്.

ആധുനിക ഗതാഗത സൗകര്യങ്ങൾ നിലവിൽ വരുന്നതിന് മുമ്പ്, നിരവധി ഇന്ത്യക്കാർ മക്കയിലേക്കുള്ള ഹജ്ജ് തീർത്ഥാടനം പൂർണ്ണമായും കാൽനടയായാണ് നടത്തിയിരുന്നത് .കേരളത്തിൽ നിന്നും ഒരുപാട് പേർ ഇങ്ങനെ കാൽനടയായി പോയി ഹജ്ജ് ചെയ്തിട്ടുണ്ട്. ഇതാണ് ഷിഹാബും ചെയ്തത്.

11 മാസത്തോളം യാത്രയ്ക്കു സമയമെടുത്തു. വിവിധ പ്രതിസന്ധികൾ തരണം ചെയ്താണു പുണ്യഭൂമിയിലെത്തിയത്. എണ്ണായിരത്തിലേറെ കിലോമീറ്റർ താണ്ടിയാണ് ഷിഹാബ് മദീനയിലെത്തിയത്. ഈ വർഷത്തെ ഹജ് കർമത്തിൽ പങ്കെടുക്കും. ഹജ്ജിനു 25 ദിവസം മുമ്പായിരിക്കും മദീനയിൽ നിന്നു കാൽനടയായി മക്കയിലെത്തുക. പാക്കിസ്ഥാനിൽ നിന്ന് ഇറാനിലേയ്ക്കും സൗദി-കുവൈത്ത് അതിർത്തിയിൽ രണ്ടു കിലോമീറ്റർ ദുരവും മാത്രമാണു വാഹനത്തിൽ സഞ്ചരിച്ചതെന്നും ബാക്കിയെല്ലാം നടന്നായിരുന്നു സഞ്ചരിച്ചതെന്നും ഷിഹാബ് അറിയിച്ചു.

കേരളത്തിൽ നിന്നും കാൽനടയായി ഹജ്ജിന് പോയ മലയാളികളുടെ അവസാനത്തെ കണ്ണിയായിരുന്ന 92 കാരനായ ഷൊർണ്ണൂരിലെ മുഹമ്മദ് ഹാജി 10 വർഷം മുൻപാണ് മരിച്ചത്. പിന്നീട് കപ്പൽ മാർഗമായിരുന്നു ഹജ്ജ് യാത്ര. അങ്ങോട്ടും ഇങ്ങോട്ടുമായി ഒരു മാസം വേണ്ടി വന്നിരുന്നു യാത്രയ്ക്ക്. ഈ പാത പിന്തുടർന്നാണ് മലപ്പുറം ജില്ലയിലെ അതവനാടിനടുത്ത ചേലമ്പാടൻ ഷിഹാബ് ചോറ്റൂർ എന്ന ഇരുപത്തിയൊമ്പത് കാരൻ സാഹസികമായി നടന്നു പോയി ഹജ്ജ് ചെയ്യാൻ തീരുമാനിച്ചത്.

2023ലെ ഹജ്ജിന്റെ ഭാഗമാകാൻ 8,640 കിലോമീറ്റർ നടക്കാനായിരുന്നു തീരുമാനം. മക്കയിലേക്ക് കാൽനടയായി യാത്ര ചെയ്യാനുള്ള തീവ്രമായ ആഗ്രഹമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഷിഹാബ് വിശദീകരിച്ചു. വാഗാ അതിർത്തി വഴി പാക്കിസ്ഥാനിൽ എത്തി ഇറാൻ,ഇറാഖ്,കുവൈത്ത് വഴി സൗദി അറേബിയയിൽ എത്തി.

ഇതിനായി 5 രാജ്യങ്ങളിലേക്കുള്ള വിസ കരസ്ഥമാക്കിയിരുന്നു. അര നൂറ്റാണ്ടിന് ശേഷമാണ് കേരളത്തിൽ നിന്ന് ഒരാൾ കാൽ നടയായി ഹജ്ജിന് പോകുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP