Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചു'; ശശി തരൂരും രാജ്ദീപ് സർദേശായിയും ഉൾപ്പെടെ എട്ട് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യു പി പൊലീസ്; നടപടി, സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ ലഭിച്ച പരാതിയിൽ

'രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചു'; ശശി തരൂരും രാജ്ദീപ് സർദേശായിയും ഉൾപ്പെടെ എട്ട് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യു പി പൊലീസ്; നടപടി, സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ ലഭിച്ച പരാതിയിൽ

ന്യൂസ് ഡെസ്‌ക്‌

ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ ലഭിച്ച പരാതിയിൽ നടപടിയെുടുത്ത് ഉത്തർപ്രദേശ് പൊലീസ്. കർഷക സമരം രാജ്യത്തിനെതിരെ തിരിച്ചുവിടാൻ ശ്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം എംപി ശശി തരൂർ, ഇന്ത്യടുഡേയിലെ മാധ്യമ പ്രവർത്തകൻ രാജീവ് സർദേശായി, മലയാളി മാധ്യമപ്രവർത്തകനും കാരവന്റെ എഡിറ്ററുമായി വിനോദ് കെ. ജോസ് എന്നിവരടക്കം എട്ടു പേർക്കെതിരെയാണ് നോയിഡ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, മതസ്പർദ്ധ വളർത്തൽ എന്നീ വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ അർപിത് മിശ്ര എന്നയാൾ നൽകിയ പരാതിയിലാണ് നടപടി.

ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ച സംഭവത്തിൽ പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെയും വാർത്തകളും വിമർശന വിധേയമായിരുന്നു. ഇവ സംബന്ധിച്ച് ലഭിച്ച പരാതിയിലാണ് നോയിഡ സെക്ടർ -20 പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 11 വകുപ്പുകളാണ് തരൂർ അടക്കമുള്ളവർക്കെതിരെ ചുമത്തിയത്. നാഷനൽ ഹെറാൾഡ് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് സഫർ ആഗ, കാരവൻ എഡിറ്റർ അനന്ത് നാഥ് എന്നിവരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന സംഘർഷങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയിൽ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തി ഡൽഹി പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പൊലീസുമായുണ്ടാക്കിയ ധാരണ ലംഘിച്ച് ഡൽഹിക്കുള്ളിൽ പ്രവേശിക്കാനും ചെങ്കോട്ട പോലുള്ള ചരിത്ര സ്മാരകം ആക്രമിച്ച് രാജ്യന്തര തലത്തിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കാനും ആസൂത്രിതശ്രമം നടന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെന്നു പൊലീസ് അറിയിച്ചു.

ഗൂഢാലോചനയിൽ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള സംഘടനകളുടെയും വ്യക്തികളുടെയും പങ്ക് അന്വേഷിക്കും. ഡൽഹി പൊലീസിലെ സ്‌പെഷൽ സെല്ലിനാണ് അന്വേഷണ ചുമതല. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കർഷക സംഘടന നേതാക്കൾക്കു നോട്ടിസ് നൽകി.

ഡൽഹി ഗസ്സിപുരിലെ കർഷക സമരകേന്ദ്രം ഒഴിപ്പിക്കാൻ പൊലീസ് നീക്കം തുടങ്ങി. കീഴടങ്ങില്ലെന്ന് കർഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥയാണ്. ഉടൻ ഒഴിയണമെന്ന് പൊലീസ് അറിയിച്ചു. ഗുണ്ടായിസം നടക്കില്ലെന്നും സമരം തുടരുമെന്നും കർഷകർ വ്യക്തമാക്കി. ഗസ്സിപുർ അതിർത്തി പൊലീസ് അടച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP