Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്നെക്കാൾ മൂത്ത പെൺകുട്ടിയുമായി പ്രണയത്തിലായത് പതിനെട്ടാമത്തെ വയസ്സിൽ; മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ ആദ്യവിവാഹം കഴിക്കുന്നത് 21മത്തെ വയസ്സിൽ; മൂന്നാം ക്ലാസിൽ പഠിക്കേണ്ടി വന്നത് രണ്ടു വർഷം എന്നും ഇഡ്ഡലിയോടുള്ളത് ഒരിക്കലും മടുക്കാത്ത ഇഷ്ടമെന്നും ശശി തരൂർ

തന്നെക്കാൾ മൂത്ത പെൺകുട്ടിയുമായി പ്രണയത്തിലായത് പതിനെട്ടാമത്തെ വയസ്സിൽ; മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ ആദ്യവിവാഹം കഴിക്കുന്നത് 21മത്തെ വയസ്സിൽ; മൂന്നാം ക്ലാസിൽ പഠിക്കേണ്ടി വന്നത് രണ്ടു വർഷം എന്നും ഇഡ്ഡലിയോടുള്ളത് ഒരിക്കലും മടുക്കാത്ത ഇഷ്ടമെന്നും ശശി തരൂർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കാനെത്തിയതോടെയാണ് ശശി തരൂർ എന്ന മലയാളി കേരളത്തിലെ സാധാരണക്കാരുടെ വാർത്തകളിൽ ഇടംപിടിച്ച് തുടങ്ങിയത്. യുഎൻ സെക്രട്ടറി ജനറൽ ആകാൻ സാധിച്ചില്ലെങ്കിലും പിന്നീട് കേരളത്തിലെത്തി സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടതോടെ വാർത്തകളിലെ സ്ഥിരം താരമായി തരൂർ മാറി. എംപിയും കേന്ദ്രമന്ത്രിയുമൊക്കെ ആയി ജനങ്ങൾക്കിടയിൽ നിറയുമ്പോഴും പലവിധ വിവാദങ്ങളിൽ ഉഴലുമ്പോഴും തരൂർ പലകാര്യങ്ങളും തുറന്ന് പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ തന്റെ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും തുറന്നു പറയുകയാണ് തരൂർ. പഠനകാലം മുതൽ പ്രണയകാര്യം വരെ ശശി തരൂർ തന്റെ മനസ്സ് തുറന്നത് ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ്.

ജീവിതത്തിൽ പ്രണയത്തെ ഗൗരവമായി കണ്ടത് തന്റെ പതിനെട്ടാം വയസ്സിലായിരുന്നു എന്ന് തരൂർ വ്യക്തമാക്കുന്നു. കോളജിൽ പഠിക്കുന്ന കാലം. കോളജിലെ ാെരു ഡിബേറ്റിൽ പങ്കെടുക്കവേയാണ് ആ പെൺകുട്ടിയെ കണ്ടുമുട്ടുന്നത്. സൗഹൃദം അടുപ്പവും അടുപ്പം പ്രണയവുമായി മാറി. തന്നെക്കാൾ പ്രായത്തിൽ മൂത്തതായിരുന്നു ആ പെൺകുട്ടി. പക്ഷെ തരൂരിന്റെ പ്രണയത്തിന് പ്രായം പ്രതിബന്ധമായില്ല. ഇഷ്ടം ആ പെൺകുട്ടിയോട് തുറന്ന് പറഞ്ഞു. മൂന്നു വർഷം പിന്നെ പ്രണയത്തിന്റെ പൂക്കാലമായിരുന്നു. തന്റെ 21മത്തെ വയസ്സിൽ ആ പെൺകുട്ടിയെ വിവാഹം കഴിച്ചെന്നും തരൂർ വെളിപ്പെടുത്തുന്നു.

മൂന്നാം ക്ലാസിൽ രണ്ടു തവണ പഠിക്കേണ്ടി വന്നതിൽ ഇപ്പോൾ അപമാനം തോന്നുന്നുണ്ടെന്നും തരൂർ പറഞ്ഞു. ''ബോംബെയിലാണ് ആദ്യത്തെ പഠനം. അതിനുശേഷം അച്ഛനും അമ്മയും എന്നെ ബോഡിങ്ങിൽ കൊണ്ടാക്കി. അന്ന് അഞ്ചര വയസായിരുന്നു. എന്നെ മൂന്നാം ക്ലാസിലാണ് ചേർത്തത്. മറ്റുള്ള കുട്ടികളെല്ലാം എന്നേക്കാൾ പ്രായത്തിൽ മുതിർന്നവരായിരുന്നു. ആ സമയത്ത് വലിയ അലർജി പ്രശ്നങ്ങളുണ്ടായി. പഠിപ്പൊക്കെ നന്നായി പോയെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചു. അലർജി കൂടിയപ്പോൾ ബോഡിങ് സ്‌കൂളിലെ ആശുപത്രിയിൽ അഡ്‌മിറ്റാക്കി.

മാനസികമായും ഏറെ പിരിമുറുക്കമുണ്ടായി. ഒടുവിൽ ബോഡിങ്ങിലെ അധികൃതർ അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി. എന്നെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞു. അതിനുശേഷം, വീണ്ടും എന്നെ സ്‌കൂളിൽ ചേർത്തു. ബോഡിങ്ങിൽ വച്ച് മൂന്നാം ക്ലാസ് കഴിഞ്ഞിരുന്നെങ്കിലും ആറ് വയസ്സുള്ള കുട്ടിയെ നാലാം ക്ലാസിൽ ചേർക്കാന പറ്റില്ലെന്നും ഒരിക്കൽ കൂടി മൂന്നാം ക്ലാസിൽ പഠിക്കണമെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. അങ്ങനെയാണ് മൂന്നാം ക്ലാസിൽ രണ്ടു തവണ പഠിക്കേണ്ടി വന്നത്.'' - തരൂർ തന്റെ വിദ്യാഭ്യാസകാലത്തെ ഓർമ്മിച്ചെടുത്തു.

എല്ലാ ക്ലാസുകളിലും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ, എട്ടാം ക്ലാസിൽ മാത്രമാണ് മൂന്നാം സ്ഥാനമായത്. ഇത് വീട്ടിൽ വലിയ വേദനയുണ്ടാക്കി. എട്ടാം ക്ലാസിൽ മൂന്നാമതായ കാര്യം അറിഞ്ഞപ്പോൾ വീടൊരു മരണവീട് പോലെയായി. അച്ഛനും അമ്മയുമൊന്നും തന്നോട് മിണ്ടിയില്ലെന്നും തരൂർ പറയുന്നു. സ്‌കൂൾ പഠനക്കാലത്ത് മൂന്നു തവണ മികച്ച നടനായിട്ടുണ്ടെന്നും ഒരു തവണ രാജ് കപൂറിന്റെ മകൻ ഋഷി കപൂറിനെ മറികടന്നാണ് ബെസ്റ്റ് ആക്ടർ അവാർഡ് ലഭിച്ചതെന്നും തരൂർ പറഞ്ഞു.

ഇഡ്ഡലിയോടുള്ള ഇഷ്ടവും ശശി തരൂർ തുറന്നുപറഞ്ഞു. ഇഡ്ഡലിയില്ലാതെ തനിക്കു ജീവിക്കാൻ കഴിയില്ലെന്നാണ് തരൂർ പറയുന്നത്. ഏറെ ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങളിലൊന്നാണ് ഇഡ്ഡലി. യുഎന്നിൽ ജോലി ചെയ്യുമ്പോഴാണ് ഇഡ്ഡലി കുക്ക് ചെയ്യാൻ പഠിച്ചത്. ശനിയാഴ്ചയോ ഞായറാഴ്ചയോ 10-88 ഇഡ്ഡലിയുണ്ടാക്കി ഫ്രിഡ്ജിൽ വയ്ക്കും. എന്നിട്ട് ഓരോ ദിവസവും നാലെണ്ണം വീതം ചൂടാക്കി കഴിക്കും. അത്രയ്ക്കു ഇഷ്ടമാണ് തനിക്കു ഇഡ്ഡലിയോടെന്നും ശശി തരൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP