Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അപകട സാധ്യത കൂടുതൽ; പരീക്ഷാ കേന്ദ്രങ്ങൾ പലതും ഹോട്ട്‌ സ്‌പോട്ടുകളിൽ; പൊതുഗതാഗതവും നിശ്ചലം; പരീക്ഷയ്ക്ക് വരുന്നവരിൽ കോവിഡ് രോഗികളുണ്ടോ എന്നറിയാൻ കഴിയാത്ത അവസ്ഥയും; കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ശശി തരൂർ; മുഖ്യമന്ത്രിക്ക് കത്ത്

കോവിഡ്  രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അപകട സാധ്യത കൂടുതൽ; പരീക്ഷാ കേന്ദ്രങ്ങൾ പലതും ഹോട്ട്‌ സ്‌പോട്ടുകളിൽ; പൊതുഗതാഗതവും നിശ്ചലം; പരീക്ഷയ്ക്ക് വരുന്നവരിൽ  കോവിഡ് രോഗികളുണ്ടോ എന്നറിയാൻ കഴിയാത്ത അവസ്ഥയും; കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ശശി തരൂർ; മുഖ്യമന്ത്രിക്ക് കത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് സമൂഹ വ്യാപന ഭീതി ഉളവായിരിക്കെ കേരളത്തിലെ -എഞ്ചിനീയറിങ് ഉൾപ്പെടെയുള്ള പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് ഭീതിയിൽ പൊതുഗതാഗത സംവിധാനങ്ങൾ നിശ്ചലമായിരിക്കെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാൻ മിക്ക വിദ്യാർത്ഥികൾക്കും സാധ്യമാകാത്ത അവസ്ഥയാണ്. പരീക്ഷ കേന്ദ്രങ്ങളിൽ നിന്നും കോവിഡുമായി വരേണ്ടി വരുമോ എന്ന ആശങ്കയും വിദ്യാർത്ഥികൾക്കിടയിൽ ശക്തമാണ്. കൂട്ട മെയിലുകളാണ് മാധ്യമസ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികൾ അയക്കുന്നത്.

പരീക്ഷ മാറ്റിവയ്ക്കണമെന്നു ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥികളുടെ കൂട്ട മെയിലുകൾ ലഭിച്ചതിനെ തുടർന്ന് പ്രശ്‌നത്തിൽ ശശി തരൂർ എംപിയും ഇടപെട്ടിട്ടുണ്ട്. അനേകം അഭ്യർത്ഥനകൾക്കു ശേഷം സിബിഎസ് സി, യുജിസി സംസ്ഥാനതല സർവകലാശാല പരീക്ഷകൾ മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്. പരീക്ഷകൾ മാറ്റിവെക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടു മൂവായിരത്തി എണ്ണൂറിൽപരം ഇ മെയ്‌ലുകളാണ് എനിക്ക് ലഭിച്ചത്. അവരുടെ അഭ്യർത്ഥനകൾ പരിഗണിച്ചു പരീക്ഷകളുടെ കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു-കത്തിൽ തരൂർ പറയുന്നു.

ജൂലൈ 1 മുതൽ 15 വരെയുള്ള സിബിഎസ്ഇ 10,12, ഐസിഎസ്ഇ 10, ഐഎസ്സി 12 ബോർഡ് പരീക്ഷകൾ കോവിഡ് മൂലം കേന്ദ്ര സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ഇതേ മാതൃക പിന്തുടരുമെന്ന് ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകൾ നടത്തുന്ന സിഐഎസ്സിഇയും വ്യക്തമാക്കിയിട്ടുണ്ട്. ഇതേ പശ്ചാത്തലത്തിൽ തന്നെയാണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടു വിദ്യാർത്ഥികൾ എംപിക്ക് കത്തയച്ചത്. കേരള യൂണിവേഴ്‌സിറ്റി, കേരള സാങ്കേതിക സർവ്വകലാശാല, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി പരീക്ഷകളാണ് മാറ്റി വയ്ക്കണം എന്ന് തരൂർ ആവശ്യപ്പെട്ടത്. കോവിഡ് പടരുന്നത് കാരണം വിവിധ പ്രശ്‌നങ്ങളാണ് വിദ്യാർത്ഥികൾ നേരിടുന്നത്. കേരളത്തിലെ വിവിധ സർവകലാശാലകളുടെ മാനേജ്മെന്റ് എടുത്ത തീരുമാനത്തെത്തുടർന്ന് വിദ്യാർത്ഥികൾ കടുത്ത സമ്മർദത്തിലാണ്. കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് അവരുടെ വീടുകൾ വിട്ടിറങ്ങി പരീക്ഷ കേന്ദ്രങ്ങളിൽ ഹാജരാകേണ്ടി വരുന്നത് ആരോഗ്യപരമായ അപകടങ്ങൾ ക്ഷണിച്ചുവരുത്തും.

കോവിഡ് വ്യാപനം മൂലം ഹോട്ട് സ്പോട്ടുകളായി തിരിച്ച പ്രദേശങ്ങളിലാണ് പല പരീക്ഷ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത്. പലരും കോവിഡ് ഹോട്ട് സ്‌പോട്ടുകളിൽ ഉൾപ്പെട്ടവർ, പല വിദ്യാർത്ഥികൾക്കും പരീക്ഷാ സെന്ററുകളിൽ എത്താനാവാത്ത സ്ഥിതി. പൊതുഗതാഗത സംവിധാനങ്ങളും നിശ്ചലം, പരീക്ഷ എഴുതാൻ വന്നവരിൽ കോവിഡ് രോഗികളുണ്ടോ എന്നറിയാൻ കഴിയാത്ത അവസ്ഥയും. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് പരീക്ഷകൾ മാറ്റിവയ്ക്കണം എന്ന ആവശ്യവുമായി വിദ്യാർത്ഥികൾ തരൂരിന് കത്തയച്ചത്. വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അയക്കുന്നതിൽ രക്ഷിതാക്കളും ഭീതിയിലാണ്.

വിദ്യാർത്ഥികളിൽ ഭൂരിഭാഗവും മാതാപിതാക്കളോടൊപ്പവും പ്രായമായവരുടെ ഒപ്പവും വീട്ടിൽ കഴിയുന്നവരാണ്. രോഗ വ്യാപനം ഉണ്ടായാൽ ഇത്തരം ഗ്രൂപ്പുകൾക്കിടയിൽ അപകട സാധ്യത കൂടുതലാണ്. ഇത് ആശങ്ക ഉണ്ടാക്കുമെന്നുംഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് നിലവിലെ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് അനുചിതമാണെന്ന് തരൂർ ചൂണ്ടിക്കാട്ടിയത്. പക്ഷെ പരീക്ഷകൾ മാറ്റിവയ്ക്കുന്ന രീതിയിലുള്ള ഒരു തീരുമാനം സർക്കാരിൽ നിന്നും വന്നിട്ടില്ല. സുരക്ഷാ നിബന്ധനകൾ അതേപടി പാലിച്ച് പരീക്ഷ നടത്തുന്നതിനാണ് സർക്കാർ താത്പര്യപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP