Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാക്കിസ്ഥാൻ ഇരട്ട മുഖം തുറന്നു കാട്ടി 'വൈറ്റുപെറേറ്റിവ് മഡ്സ്ലിങ്ങിങ്'! ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്; യുഎൻ ഉപരോധപട്ടികയിൽ ഉൾപ്പെടുത്തിയ വ്യക്തിക്ക് പെൻഷൻ നൽകുന്ന ഏകരാജ്യം പാക്കിസ്ഥാനാണ്; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ ഞങ്ങളുടെ അതിർത്തിക്കപ്പുറത്തേക്ക് ഒരിക്കലും പോവുകയോ അയൽക്കാർക്കു ബാധ്യതയാവുകയോ ചെയ്യാറുമില്ല: ശശി തരൂർ പാക്കിസ്ഥാനെ ബെൽഗ്രേഡിൽ കൈകാര്യം ചെയ്തത് ഇങ്ങനെ

പാക്കിസ്ഥാൻ ഇരട്ട മുഖം തുറന്നു കാട്ടി 'വൈറ്റുപെറേറ്റിവ് മഡ്സ്ലിങ്ങിങ്'! ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്; യുഎൻ ഉപരോധപട്ടികയിൽ ഉൾപ്പെടുത്തിയ വ്യക്തിക്ക് പെൻഷൻ നൽകുന്ന ഏകരാജ്യം പാക്കിസ്ഥാനാണ്; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ ഞങ്ങളുടെ അതിർത്തിക്കപ്പുറത്തേക്ക് ഒരിക്കലും പോവുകയോ അയൽക്കാർക്കു ബാധ്യതയാവുകയോ ചെയ്യാറുമില്ല: ശശി തരൂർ പാക്കിസ്ഥാനെ ബെൽഗ്രേഡിൽ കൈകാര്യം ചെയ്തത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സെർബിയയിലെ ബെൽഗ്രേഡിൽ നടക്കുന്ന ഇന്റർ പാർലമെന്ററി യൂണിയൻ (ഐപിയു) യോഗത്തിലാണ് തരൂർ കത്തി കയറിയത്. തന്റെ സ്വതസിദ്ധശൈലിയിലുള്ള ഇംഗ്ലിഷ് പ്രയോഗത്തോടെ തരൂർ പാക്കിസ്ഥാനെ കടന്നാക്രമിച്ചത്. അതിർത്തി കടന്ന് ജമ്മു കശ്മീരിൽ എണ്ണമറ്റ ഭീകരാക്രമണങ്ങൾക്കു പിന്തുണ നൽകുന്ന പാക്കിസ്ഥാൻ തന്നെ കശ്മീരികളുടെ രക്ഷകരെന്ന വ്യാജവേഷം കെട്ടുകയാണെന്ന തരൂർ വിമർശിച്ചു. പാക്കിസ്ഥാന്റെ പ്രതിനിധി ഉന്നയിച്ച വിമർശനങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിന്റെ വിഡിയോയും തരൂർ ട്വീറ്റ് ചെയ്തു.

'വൈറ്റുപെറേറ്റിവ് മഡ്സ്ലിങ്ങിങ്' (നിന്ദാത്മകമായ ദുരാരോപണം ഉന്നയിക്കൽ) എന്നാണു പാക്ക് നടപടിയെ തരൂർ വിമർശിച്ചത്. കശ്മീർ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യയ്ക്കു ഫലപ്രദമായൊരു പാർലമെന്റുണ്ട്. ജനാധിപത്യപരമായി ഈ വിഷയത്തെ കൈകാര്യം ചെയ്യാൻ ഇന്ത്യയ്ക്ക് അറിയാം. അതിലേക്ക് അതിർത്തിക്കപ്പുറത്തുനിന്നുള്ള ഇടപെടൽ അംഗീകരിക്കാനാവില്ലെന്നും തരൂർ പറഞ്ഞു. യുഎൻ ഉപരോധപട്ടികയിൽ ഉൾപ്പെടുത്തിയ വ്യക്തിക്ക് പെൻഷൻ നൽകുന്ന ഏകരാജ്യം പാക്കിസ്ഥാനാണ്. യുഎൻ ഭീകരപട്ടികയിലുള്ള 130 പേരും 25 സംഘടനകളും പാക്കിസ്ഥാനിലാണ്. ഇത്തരമൊരു രാജ്യത്തിന്റെ പ്രതിനിധിയിൽനിന്ന് മനുഷ്യാവകാശത്തെക്കുറിച്ചുള്ള ചർച്ച കേൾക്കുന്നത് അസംബന്ധമാണെന്നും തരൂർ കൂട്ടിച്ചേർത്തു.

ലോക്‌സഭ സ്പീക്കർ ഓം ബിർലയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘമാണ് ഐപിയു യോഗത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം ബെൽഗ്രേഡിൽ നടന്ന ഏഷ്യൻ പാർലമെന്ററി (എപിഎ) യോഗത്തിലും പാക്കിസ്ഥാനെ നിശബ്ദമാക്കുന്ന പ്രകടനം തരൂർ പുറത്തെടുത്തിരുന്നു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യയ്ക്കറിയാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. വരാനിരിക്കുന്ന ഏഷ്യൻ പാർലമെന്ററി യോഗത്തിന് ആതിഥ്യം വഹിക്കാൻ പാക്കിസ്ഥാനു ബുദ്ധിമുട്ടുണ്ടെന്നും കശ്മീരിലെ പ്രശ്‌നങ്ങളാണ് അതിനു കാരണമെന്നുമുള്ള പാക്ക് വാദമാണ് തരൂരിനെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യം ഉന്നയിച്ച് രാജ്യാന്തര ഫോറത്തെ രാഷ്ട്രീയവൽക്കരിക്കാനാണു പാക്കിസ്ഥാന്റെ ശ്രമമെന്ന് തരൂർ പ്രസംഗത്തിൽ പറഞ്ഞു.

'ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ പാക്കിസ്ഥാന്റെ ജീവിത സാഹചര്യങ്ങളെയോ മറ്റു സാഹചര്യങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നതല്ല. പിന്നെങ്ങനെയാണ് പാക്കിസ്ഥാൻ ഇങ്ങനെയൊരു വാദമുയർത്തുന്നത്? ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ ഞങ്ങളുടെ അതിർത്തിക്കപ്പുറത്തേക്ക് ഒരിക്കലും പോവുകയോ അയൽക്കാർക്കു ബാധ്യതയാവുകയോ ചെയ്യാറുമില്ല' തരൂർ വിശദീകരിച്ചു.

അന്താരാഷ്ട്ര വേദിയിൽ ജമ്മു കശ്മീർ വിഷയം വീണ്ടും ഉന്നയിച്ച പാക്കിസ്ഥാനെ കടന്നാക്രമിക്കുകയായിരുന്നു ശശി തരൂർ. പാക് നടപടി വൈരുദ്ധ്യം നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. കനിമൊഴി, രാംകുമാർ വർമ, സംബിത് പത്ര തുടങ്ങിയ എം പിമാരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. ജമ്മു കശ്മീരിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഡിസംബറിൽ എ പി എ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനാകില്ലെന്ന് പാക്കിസ്ഥാൻ ഇന്റർ പാർലമെന്ററി യൂണിയനിൽ പ്രസ്താവിച്ചിരുന്നു. പാക്കിസ്ഥാന്റേത് അധിക്ഷേപപരമായ ദുരാരോപണം ഉന്നയിക്കലാണ്. ഞങ്ങൾ ഞങ്ങളുടെ പോരാട്ടങ്ങൾ ജനാധിപത്യരീതിയിൽ നടത്തിക്കോളാം.അതിർത്തി കടന്നുള്ള ഇടപെടൽ ആവശ്യവുമില്ല, സ്വാഗതം ചെയ്യുന്നുമില്ല.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ നടത്തിയത് പരുഷമായ പൊട്ടിത്തെറിക്കലാണെന്ന് വിമർശിച്ച തരൂർ, ജമ്മു കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും കൂട്ടിച്ചേർത്തു. പാക്കിസ്ഥാൻ സംഘത്തിന്റെ പരാമർശങ്ങൾ വേദിയെ ദുരുപയോഗം ചെയ്യലാണെന്നും തരൂർ പറഞ്ഞു. 'വൈറ്റുപെറേറ്റിവ് മഡ്സ്ലിങ്ങിങ്ങിലൂടെ' തരൂരിന്റെ ഇംഗ്ലിഷ് പദപ്രയോഗങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.

'ഇംഗ്ലിഷ് പഠിക്കണോ? എന്റെ സുഹൃത്ത് ശശി തരൂരിനെ പിന്തുടരൂ... കേട്ടുകേൾവിയില്ലാത്ത വാക്കുകൾ വരെ നിങ്ങൾക്കു സ്വായത്തമാക്കാം' എന്ന ട്വീറ്റ് കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല നടത്തിയതിനു പിന്നാലെയായിരുന്നു കശ്മീർ വിഷയത്തിൽ തന്നെയുള്ള തരൂരിന്റെ 'കഠിന' പ്രയോഗം. നേരത്തേ റൊഡൊമന്റേഡ്, ഫരാഗോ തുടങ്ങിയ വാക്കുകളിലൂടെയും തരൂരിന്റെ ഇംഗ്ലിഷ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP