Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിന്ദുവിനെ പ്രണയിച്ചതിന്റെ പേരിൽ വീട്ടുകാരുടെ ക്രൂര മർദനങ്ങൾ നേരിടേണ്ടി വന്നത് ഫ്രീ തിങ്കേഴ്സ് കൂട്ടായ്മയിലെ സജീവ പ്രവർത്തകയ്ക്ക്; ഇസ്ലാം മതവിശ്വാസം ഉപേക്ഷിച്ച് യുക്തിവാദിയായത് ഡിഗ്രി പഠനകാലത്തും; വീട്ടിൽ നിൽക്കാൻ ധൈരമില്ലെന്ന് പറയുന്ന ഗസ്റ്റ് ലക്ചററുടെ സുരക്ഷിതത്വം ഏറ്റെടുത്ത് സുഹൃത്തുക്കളും; മതപണ്ഡിതൻ ആയ സഹോദരൻ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാൻ തന്നെയാണ് മതം പറയുന്നത് എന്ന് ഭീഷണിപ്പെടുത്തിയെന്ന നിലപാടിൽ ഉറച്ച് അദ്ധ്യാപിക; മലപ്പുറത്തുകാരി സികെ ഷെറീന ജീവിതം പറയുമ്പോൾ

ഹിന്ദുവിനെ പ്രണയിച്ചതിന്റെ പേരിൽ വീട്ടുകാരുടെ ക്രൂര മർദനങ്ങൾ നേരിടേണ്ടി വന്നത് ഫ്രീ തിങ്കേഴ്സ് കൂട്ടായ്മയിലെ സജീവ പ്രവർത്തകയ്ക്ക്; ഇസ്ലാം മതവിശ്വാസം ഉപേക്ഷിച്ച് യുക്തിവാദിയായത് ഡിഗ്രി പഠനകാലത്തും; വീട്ടിൽ നിൽക്കാൻ ധൈരമില്ലെന്ന് പറയുന്ന ഗസ്റ്റ് ലക്ചററുടെ സുരക്ഷിതത്വം ഏറ്റെടുത്ത് സുഹൃത്തുക്കളും; മതപണ്ഡിതൻ ആയ സഹോദരൻ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാൻ തന്നെയാണ് മതം പറയുന്നത് എന്ന് ഭീഷണിപ്പെടുത്തിയെന്ന നിലപാടിൽ ഉറച്ച് അദ്ധ്യാപിക; മലപ്പുറത്തുകാരി സികെ ഷെറീന ജീവിതം പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫ്രീ തിങ്കേഴ്സ് എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയിലെ സജീവ പ്രവർത്തകയാണ് ഷെറീന സി.കെ.. ഹിന്ദുവിനെ പ്രണയിച്ചതിന്റെ പേരിലാണ് വീട്ടിൽ നിന്ന് ക്രൂര മർദനങ്ങൾ നേരിടേണ്ടി വന്നതെന്ന് യുക്തിവാദിയും ഗസ്റ്റ് ലക്ചററുമായ ഷെറീന വിളിച്ചു പറയുന്നത് ഭയപ്പാടോടെയാണ്. മലപ്പുറം തൂത സ്വദേശിനിയായ ഷെറീന സി.കെ. കഴിഞ്ഞ ദിവസമാണ് തനിക്ക് വീട്ടിൽ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് ഫേസ്‌ബുക്കിൽ എഴുതിയത്. ഇതോടെയാണ് ഈ കഥ പുറം ലോകത്ത് എത്തിയത്. വീട്ടിലുള്ളവർ ശാരീരികമായും മാനസികമായും തന്നെ ഏറെ പീഡിപ്പിച്ചു എന്നും ഷെറീന പറയുന്നു. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലാണ് ഷെറീന പരാതി നൽകിയിരിക്കുന്നത്.

കുടുംബത്തിൽ നിന്ന് നേരിടുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങൾ അതിരുവിട്ടപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. ആരെയും ബുദ്ധിമുട്ടിക്കാൻ താൽപര്യം ഇല്ലാത്തതുകൊണ്ടാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും എന്നാൽ, വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള പീഡനങ്ങൾ വർധിച്ച സാഹചര്യത്തിൽ പരാതി നൽകാതെ മറ്റ് നിർവാഹമില്ലെന്നും ഷെറീന പറയുന്നു. ''വീട്ടിൽ നിൽക്കാൻ ഇനി ധൈര്യമില്ല. വീട്ടിലേക്ക് തിരിച്ചുപോകേണ്ട എന്നാണ് തീരുമാനം. കോളേജിൽ ഗസ്റ്റ് ലക്ചറായാണ് ജോലി ചെയ്യുന്നത്. പ്രശ്നങ്ങളെ കുറിച്ച് വാർത്തയൊക്കെ വന്ന സ്ഥിതിക്ക് ആ ജോലി പേകാനാണ് സാധ്യത'' ഷെറീന പറഞ്ഞു.

''യുക്തിവാദത്തെ കുറിച്ചൊന്നും വീട്ടുകാർക്ക് അറിയില്ല. ഫേസ്‌ബുക്കിൽ നിരന്തരം എഴുതാറുണ്ട്. ഹിന്ദു മതവിശ്വാസിയെയാണ് ഞാൻ സ്നേഹിക്കുന്നത്. ഒരിക്കൽ ഞങ്ങളൊരുമിച്ചുള്ള ഫൊട്ടോ ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. ഇതേ തുടർന്നാണ് പ്രശ്നങ്ങൾ രൂക്ഷമായത്. നാട്ടുകാരൊക്കെ ഓരോന്നു പറയാൻ തുടങ്ങി. ഹിന്ദുവിനെ പ്രണയിക്കുന്നതാണ് എല്ലാവരുടെയും പ്രശ്നം. വീട്ടിൽ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങൾ സഹിക്കേണ്ടി വന്നു.

''പ്രശ്നം രൂക്ഷമായതോടെ തന്റെ രണ്ട് ഫോണുകളാണ് വീട്ടുകാർ വാങ്ങിച്ചുവച്ചത്. വീട്ടിൽ നിന്ന് ഭക്ഷണം പോലും ലഭിക്കുന്നില്ല. ഉപ്പയും ഉമ്മയും ശാരീരികമായി ഉപദ്രവിക്കുന്നില്ലെങ്കിലും ഓരോന്ന് പറഞ്ഞ് മാനസികമായി തളർത്തുന്നുണ്ട്. ഉമ്മയും ബാപ്പയും ഉപദ്രവിച്ചിട്ടില്ല. സഹോദരന്മാരാണ് ശാരീരികമായി ഉപദ്രവിച്ചത്. എന്നെ തല്ലുകയും മുടിയിൽ കുത്തി പിടിക്കുകയുമൊക്കെ ചെയ്തു. മൂന്നാമത്തെ സഹോദരൻ ഇപ്പോൾ ഒരുപാട് ഉപദ്രവിച്ചു. ആർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇതുവരെ പരാതി എഴുതി നൽകാതിരുന്നത്. എന്നാൽ, ഇപ്പോൾ വേറെ നിവൃത്തിയൊന്നും ഇല്ലാത്തതുകൊണ്ടാണ് പരാതി നൽകുന്നത്''- ഷെറീന ആരോപിക്കുന്നു.

ഡിഗ്രി പഠന കാലത്താണ് മത വിശ്വാസം ഉപേക്ഷിച്ചതെന്ന് ഷെറീന പറയുന്നു. കഴിഞ്ഞ ദിവസം കാമുകനൊപ്പമുള്ള ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു, അതോടെ അന്യമതസ്ഥനൊപ്പം ഒളിച്ചോടി എന്ന തരത്തിൽ വാർത്ത വന്നു, ഇനി ഫേസ് ബുക്ക് ഉപയോഗിക്കരുതെന്നും രാഷ്ട്രീയ നിലപാടുകൾ പറയരുതെന്നും പറഞ്ഞ് സഹോദരങ്ങൾ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നു. എന്നാൽ ആരും മർദ്ദിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ഷെറീനയുടെ പിതാവ് പറയുന്നു. സഹോദരങ്ങൾ മർദ്ദിക്കുന്നു എന്ന് പറഞ്ഞ് മുറിയിൽ കയറി വാതിലടക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു, താനാണ് മകൾക്കൊപ്പം പൊലീസ് സ്റ്റേനിൽ വന്നതെന്നും അവൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്നും പിതാവ് പറഞ്ഞു. യുവതി സുഹൃത്തുക്കൾക്കൊപ്പം പോവുകയാണെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു.

മതത്തിന്റെ പേരിലുള്ള പീഡനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലാത്ത നാടാണ് നമ്മുടേത്. പക്ഷേ പലരും അത് തുറന്ന് പറയാറില്ല. എന്നാൽ മലപ്പുറത്തുകാരിയ ഷെറീന സി കെ എന്ന യുവതി, ഇസ്ലാം ഉപേക്ഷിച്ച് യുക്തിവാദിയായതിന്റെ പേരിലും, പ്രണയത്തിന്റെ പേരിലും താൻ അനുഭവിച്ച കൊടിയ പീഡനങ്ങൾ നിരത്തി ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിത് ഏവരയും ഞെട്ടിച്ചു. മതത്തിന്റെ പേരിൽ തന്നെ സഹോദരങ്ങൾ അടക്കമുള്ള ബന്ധുക്കൾ കൊല്ലാൻ ശ്രമിക്കുന്നെന്ന് തുറന്ന് പറയുന്നതായിരുന്നു ഇവരുടെ പോസ്റ്റ്, സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ്. ഇതോടെ ഷെറീനക്ക് ഐക്യദാർഡ്യവുമായി നിരവധി പേരാണ് രംഗത്തെത്തി. പീഡനം സഹിക്കാൻ വയ്യാതെ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് യുവതി നേരത്തെ പോസ്റ്റ് ഇട്ടിരുന്നു. ശാരീരിക പീഡനത്തേക്കാൾ ഭീകരമാണ് മാനസിക പീഡനമെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നുമാണ് അവർ വ്യക്തമാക്കിയത്.

ഇതോടെ സുഹൃത്തുക്കൾ പരിഭ്രാന്തരായി അന്വേഷണങ്ങൾ ആരംഭിച്ചു. തീരുമാനം മാറ്റണമെന്നും ജീവനൊടുക്കരുതെന്നും പറഞ്ഞ് നൂറുകണക്കിന് കമന്റുകളാണ് പോസ്റ്റിന് താഴെ ഉണ്ടായത്. ഇതേ തുടർന്നാണ് താൻ സുരക്ഷിതയാണെന്ന പുതിയ പോസ്റ്റ് ഷെറീന ഇട്ടത്.

ഷെറീനയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്...

ഞാൻ സേഫ് ആണ്...സഹോദരന്മാരുടെ ഒരാഴ്ചത്തെ ശാരീരികവും മാനസികവുമായ പീഡനം ആണ് എന്നെ ഈ ഒരു അവസ്ഥയിൽ എത്തിച്ചത്.... മതവിശ്വാസവും മതവിമർശനവും എന്റെ പ്രണയവും തന്നെയാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കാനുള്ള കാരണം... പൊലീസിൽ റിപ്പോർട്ട് ചെയ്താലും കൊല്ലും എന്നതായിരുന്നു ഭീഷണി... ഫോൺ പിടിച്ചു വാങ്ങി 5 ദിവസം യാതൊരു കമ്മ്യൂണിക്കേഷൻ ഇല്ലാതെ ഇരുന്നു... ചില സാങ്കേതിക പ്രശ്‌നങ്ങൾ എന്നെ പരാതി കൊടുക്കുന്നതിൽ നിന്ന് പിന്തിരിച്ചു...

കഴിഞ്ഞ ദിവസം എന്റെ വലിയ സഹോദരൻ കഴുത്തിൽ പിടിച്ചു ഞെരിക്കുകയും മുടിപിടിച്ചു വലിച്ചു മർദിക്കുകയും ചെയ്തു... മതപണ്ഡിതൻ ആയ എന്റെ ഒരു സഹോദരൻ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാൻ തന്നെയാണ് മതം പറയുന്നത് എന്നാണ്... കെവിൻ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളതുകൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ എന്നെ തീർക്കാൻ അറിയാം എന്നുമാണ് വലിയ സഹോദരന്റെ ഭാര്യ പറഞ്ഞത്...

ഞാൻ ഇനി ആത്മഹത്യ ചെയ്യാൻ ഒന്നും പോവില്ല.. പോരാടാൻ തന്നെയാണ് തീരുമാനം... പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണ്... പരാതി കൊടുത്താൽ കൊല്ലും എന്നാണ് സഹോദരങ്ങളുടെ ഉൾപ്പെടെ ഭീഷണി.. അതിനാൽ ഇനി എനിക്ക് എന്ത് സംഭവിച്ചാലും അതിനു ഉത്തരവാദി എന്റെ സഹോദരന്മാരും ബന്ധുക്കളും ആയിരിക്കും...

എന്ന്
ഷെറീന സി കെ

ഷെറീനയുടെ പോസ്റ്റിനെ തുടർന്ന് മത പൗരോഹിത്യത്തെയും യഥാസ്ഥിതികരെയും വെല്ലുവിളിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ഹാദിയ കേസിൽ മതസ്വാതന്ത്രത്തിനുവേണ്ടി വാദിച്ച എസ്ഡിപിഐ അടക്കമുള്ള കക്ഷികളാണ് ഇപ്പോൾ ഇസ്ലാമിനെ എതിരായവരെ തീർക്കണം എന്ന വാദവുമായി വരുന്നതെന്നും ഇത് ഇസ്ലാമിക രാജ്യമല്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു. മതത്തിൽ വിശ്വസിക്കുന്നപോലെ വിശ്വസിക്കാതിരിക്കാനും സ്വതന്ത്രമുണ്ടെന്ന് അഭിപ്രായപ്പെട്ട്, മതേതര മനസ്സുള്ളവർ ഷെറീനക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP