Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2012ലെ തിരുവോണ നാൾ ഇടിത്തീ പോലെ എത്തിയ രോഗം; മൂന്ന് തവണ ശസ്ത്രക്രിയ നടത്തി പ്രതിരോധിച്ചപ്പോൾ പ്രണയവുമായി എത്തിയത് ഫെയ്സ് ബുക്ക് സുഹൃത്ത്; സീരിയലിൽ സജീവമാകാനുള്ള ശ്രമത്തിനിടെ മൂന്ന് കൊല്ലത്തിനിടെ പ്രതീക്ഷ തല്ലിക്കെടുത്തി ട്യൂമർ വീണ്ടുമെത്തിയത് മൂന്ന് തവണ കൂടി; പിന്നേയും അസുഖം വിടാതെ പിന്തുടരുമ്പോൾ കറുത്ത മുത്തിലെ വെളുത്ത മുത്ത് അതീവ ഗുരുതരാവസ്ഥയിൽ; സീരിയലിലെ പഴയ സൂപ്പർ താരം ശരണ്യാ ശശിയുടെ അസുഖവാർത്ത മലയാളികളെ കരയിക്കുമ്പോൾ

2012ലെ തിരുവോണ നാൾ ഇടിത്തീ പോലെ എത്തിയ രോഗം; മൂന്ന് തവണ ശസ്ത്രക്രിയ നടത്തി പ്രതിരോധിച്ചപ്പോൾ പ്രണയവുമായി എത്തിയത് ഫെയ്സ് ബുക്ക് സുഹൃത്ത്; സീരിയലിൽ സജീവമാകാനുള്ള ശ്രമത്തിനിടെ മൂന്ന് കൊല്ലത്തിനിടെ പ്രതീക്ഷ തല്ലിക്കെടുത്തി ട്യൂമർ വീണ്ടുമെത്തിയത് മൂന്ന് തവണ കൂടി; പിന്നേയും അസുഖം വിടാതെ പിന്തുടരുമ്പോൾ കറുത്ത മുത്തിലെ വെളുത്ത മുത്ത് അതീവ ഗുരുതരാവസ്ഥയിൽ; സീരിയലിലെ പഴയ സൂപ്പർ താരം ശരണ്യാ ശശിയുടെ അസുഖവാർത്ത മലയാളികളെ കരയിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആത്മവിശ്വാസം കൊണ്ട് കാൻസറിനെ തോൽപ്പിച്ച് ജീവിതം തിരിച്ചുപിടിച്ച നിരവധി പേർ നമുക്കിടയിലുണ്ട്. മലയാളം സിനിമാ രംഗത്താണെങ്കിൽ നടി മംമ്ത മോഹൻദാസാണ് ഇക്കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത്. രണ്ട് തവണ കാൻസർ പിടിപെട്ടെങ്കിലും അതിനെ മികച്ച ചികിത്സയിലൂടെ അതിജീവിച്ച് രോഗം ഭേദമായ മംമ്ത വീണ്ടും സിനിമയിൽ സജീവമാണ്. ഇങ്ങനെ എന്തിനെയും ആത്മവിശ്വാസത്തോടെ നേരിടാനുള്ള ധൈര്യമുള്ള മറ്റൊരു നടിയാണ് സീരിയൽ - സിനിമാ രംഗത്തെ ശ്രദ്ധേയ താരമായ ശരണ്യ ശശി. മിനി സ്‌ക്രീനിലെ ശ്രദ്ധേയ സാന്നിധ്യമായ നടി ശരണ്യ പല തവണ കാൻസറിനെ അതിജീവിച്ചു. ഇതിന് ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരികേ എത്തിയ ശരണ്യ വിവാഹിതയാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും ദുഃഖവാർത്ത. ശരണ്യ ശശിയുടെ ദയനീയമായ ജീവിതാവസ്ഥ തുറന്നുകാട്ടി സാമൂഹ്യപ്രവർത്തകൻ സൂരജ് പാലാക്കാരൻ ഇട്ട പോസ്റ്റ് വൈറലാകുകയാണ്.

ശരണ്യയുടെ വലതു ഭാഗം തളർന്ന അവസ്ഥയിലാണ്. ഉടൻ ശസ്ത്രക്രിയ വേണം. നാളെ ഇത് ചെയ്യാനാകുമോ എന്ന പരിശോധനയിലാണ് തിരുവനന്തപുരത്തെ ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാർ. വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടികടന്നുപോകുന്നതെന്നും സന്മനസ്സുള്ളവർ നടിയെ സാമ്പത്തികമായി സഹായിക്കണമെന്നും ശരണ്യയെ നേരിട്ടു സന്ദർശിച്ച ശേഷം സൂരജ് പാലാക്കാരൻ ഫെയ്‌സ് ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ശരണ്യ ശശിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സീമ ജി. നായർ തുറന്നു പറഞ്ഞു. 'പല കലാകാരന്മാർക്കും അവരുടെ താരപ്രഭയിൽ കൂടെ നിൽക്കാൻ ഒരുപാട് പേർ ഉണ്ടാകും. എന്നാൽ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാൻ പോലും പിന്നീട് ആരും വന്നെന്ന് വരില്ല. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ വിഡിയോയിൽ കാണിക്കാത്തതിന്റെ കാരണം പറയാം. ഒരു കലാകാരൻ അല്ലെങ്കിൽ കലാകാരി തളർന്നുകിടക്കുന്ന അവസ്ഥ തീർത്തും പരിതാപകരമാണ്.'സൂരജ് പറയുന്നു.

സീമ ജി. നായരുടെ വാക്കുകൾ'ശരണ്യയ്ക്ക് ആറുവർഷം മുമ്പ് ട്യൂമർ വന്നിരുന്നു. അന്നൊക്കെ കലാകാരന്മാർ സഹായിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഓരോ വർഷവും ബ്രെയിൻ ട്യൂമർ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ വരുകയും, ഓരോ തവണയും ആശുപത്രിയിൽ എത്തി ഓപ്പറേഷൻ ചെയ്യുകയുമാണ്. ഏഴ് മാസം മുമ്പാണ് അവസാനമായി ഓപ്പറേഷൻ നടത്തിയത്. അത് ആറാമത്തെ സർജറി ആയിരുന്നു. ഇപ്പോൾ ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സർജറിക്കായി ശരണ്യ പോകുകയാണ്. ഇത് കുറച്ച് ക്രിട്ടിക്കൽ ആണ്. ഒരുവശം ഏകദേശം തളർന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. എന്നെപ്പോലെ കലാരംഗത്തുള്ള മറ്റുള്ളവർ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട്. എന്നാൽ ഓരോ വർഷവും വരുന്ന ഈ അസുഖത്തിൽ എല്ലാവർക്കും സഹായിക്കാൻ പരിമിതകളുണ്ടാകും. അവളായിരുന്നു ആ കുടുംബത്തിന്റെ അത്താണി. അവളിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്.'സീമ ജി. നായർ പറഞ്ഞു.

'ശരണ്യയുടെ അടുത്തുനിന്നും വിഡിയോ പോസ്റ്റ് ചെയ്യണമെന്നാണ് ഞാൻ ഉദേശിച്ചിരുന്നത്. എന്നാൽ അവർ ഒരു നടിയാണ്. ഈ കെടന്നകിടപ്പ് മറ്റുള്ളവരെ കാണിച്ച് സഹതാപംപറ്റാൻ ആ കുട്ടിക്ക് വിഷമമുണ്ട്. അതുകൊണ്ട് ശര്യണയുടെ അമ്മയുടെ നമ്പറും മറ്റുവിവരങ്ങളും ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.'സൂരജ് പറഞ്ഞു. കറുത്ത മുത്ത് എന്ന സീരിയലിലെ നടിയായി ശ്രദ്ധനേടിയ നടിയാണ് ശരണ്യ. ശരണ്യക്ക് നേരത്തെ ബ്രെയിൻ ട്യൂമർ ബാധിച്ചുവെന്ന വാർത്ത അവരുടെ ആരാധകരിലും നിരാശ പടർത്തിയിരുന്നു. ഫെയ്‌സ് ബു്ക്കിലൂടെ ശരണ്യ തന്നെയാണ് ഇത് പുറത്തു വിട്ടത്. 'സുഹൃത്തുക്കളെ എനിക്കു വീണ്ടും ട്യൂമർ (തലയിൽ) വന്നതിനെ തുടർന്നു നാളെ എനിക്ക് ഒപ്പറേഷനാണ്, എല്ലാരും എനിക്കു വേണ്ടി പ്രാർത്ഥിക്കുക.. എന്നായിരുന്നു ശരന്യയുടെ ഫേസ്‌ബുക്ക് പേജിൽ അന്നെത്തിയ സ്റ്റാറ്റസ്.

ബ്രെയിൻ ട്യൂമർ പിടിപെട്ട് ഭീതിദമായ ദിനരാത്രങ്ങളിലൂടെ കടന്നുപോയ ശരണ്യ അസുഖങ്ങളെല്ലാം ഭേദമായി പിന്നീട് വിവാഹ ജീവിതത്തിലേക്ക് കടന്നിരുന്നു. ഫേസ്‌ബുക്ക് സുഹൃത്തായിരുന്ന ബിനുവാണ് ശരണ്യയുടെ ജീവിതം പങ്കിടുന്നത്. 2006 ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന 'സൂര്യോദയം' എന്ന സീരിയലിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തുടർന്ന് മന്ത്രകോടി, രഹസ്യം, അവകാശികൾ, കൂട്ടുകാരി, ഹരിചന്ദനം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി. മലയാളത്തിൽ മാത്രമല്ല, തെലുങ്കിലും തമിഴിലും ശരണ്യ സീരിയലുകൾ ചെയ്തിട്ടുണ്ട്. 'ചന്ദനമഴ' എന്ന സീരിയൽ തമിഴിലും 'സ്വാതി'എന്ന സീരിയൽ തെലുങ്കിലും സീരിയലുകൾ അഭിനയിച്ചു. പച്ചൈയ് എങ്കിറ കാത്ത്' എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ച ശരണ്യ മലയാളത്തിൽ ചോട്ടാ മുംബൈ, തലപ്പാവ്, ബോബെ മാർച്ച് 12, ചാക്കോ രണ്ടാമൻ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. കറുത്ത മുത്ത് സീരിയിലിലെ കേന്ദ്ര കഥാപാത്രങ്ങിൽ ഒരാളായിരുന്നു ശരണ്യയുടെ റോൾ.

ഹൈദരാബാദിൽ 'സ്വാതി' എന്ന തെലുങ്ക് സീരിയൽ ചെയ്യുന്ന വേളയിലാണ് ശരണ്യയ്ക്ക് ആദ്യമായി ട്യൂബറാണെന്ന് ബോധ്യമായത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ചികിത്സകൾ പൂർത്തിയാക്കിയത്. 2012ലെ തിരുവോണത്തിനു തലേന്നാണ് ആശുപത്രിയിൽ ആകുന്നത്. സർജറികൾക്ക് ശേഷം ആരോഗ്യം വീണ്ടെടുത്താണ് ശരണ്യ വിവാഹ ജീവിതത്തിലേക്ക് കടന്നത്. പിന്നീട് 2016ലും ക്യാൻസർ എത്തി. അന്നും ശസ്ത്രക്രിയ നടത്തി. ഇതിന് ശേഷവും പല തവണ രോഗമെത്തി. ഇപ്പോൾ ഏഴാമത്തെ ശസ്ത്രക്രിയയ്ക്കാണ് തയ്യാറെടുക്കുന്നത്. അസുഖത്തെ കുറിച്ച് ഒരു മടിയുമില്ലാതെ തുറന്ന് പറയുന്ന പ്രകൃതക്കാരിയായിരുന്നു അവർ.

രോഗത്തെ കുറിച്ച് മുമ്പ് ശര്യണ പറഞ്ഞത് ഇങ്ങനെ: തെലുങ്കിൽ സ്വാതി എന്നൊരു സീരിയൽ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഭയങ്കരമായ തലവേദന വന്നത്. ഡോക്ടറിനെ കാണിച്ചശേഷം മൈഗ്രേയ്ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു. പക്ഷെ 2012 ൽ ഓണത്തിന് എന്നെ ബ്രെയിൻ ട്യൂമറിന്റെ ചികിത്സാർത്ഥം ഹോസ്പിറ്റലിൽ എത്തിച്ചു. അന്ന് അവർ ഓപ്പറേഷൻ നടത്തി. പിന്നെ രണ്ടാമത്തെ വന്നത് കുറച്ചു നാൾ കഴിഞ്ഞു ആണ്. ദൈവം തന്ന വീട് എന്ന തമിഴ് സീരിയൽ ഞാൻ കുറേക്കാലം ചെയ്തിരുന്നു. ഒരു 150 എപ്പിസോഡ് കഴിഞ്ഞു എനിക്ക് ഫിറ്റ്സ് പോലെ വന്നു അപ്പൊ എന്നെ വീണ്ടും അഡ്‌മിറ്റ് ചെയ്തു. റേഡിയേഷൻ ചെയ്യണമെന്ന് പറഞ്ഞു. തൈറോയിഡും എടുത്തു കളഞ്ഞു, അത് കഴിഞ്ഞു വീണ്ടും 2016 ൽ ഒരിക്കൽ കൂടി അസുഖം തിരികെ വന്നു വീണ്ടും ഒരു ഓപ്പറേഷൻ കൂടെ നടത്തി. ഫേസ്‌ബുക്ക് ഫ്രണ്ട് ആയ ബിനുവിനെ ആണ് ഞാൻ വിവാഹം ചെയ്തത്. അദ്ദേഹം ഇടക്കിടെ എന്നോട് അഭിനയിക്കാത്തത് എന്തെന്ന് ചോദിച്ചു കൊണ്ടിരുന്നു. എനിക്ക് അസുഖമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഒടുവിൽ അറിഞ്ഞപ്പോൾ കാണാൻ വരട്ടെ എന്ന് ചോദിച്ചു.

ഞാനാ സമയം റേഡിയേഷൻ കഴിഞ്ഞു മുടിയൊക്കെ പൊഴിഞ്ഞു വല്ലാത്തൊരു രൂപത്തിലായിരുന്നു. എനിക്ക് പണ്ട് നീളൻ മുടിയുണ്ടായിരുന്നു. എങ്കിലും ഞാൻ അദ്ദേഹത്തോട് വരാൻ പറഞ്ഞു, ശരിക്കുള്ള രൂപത്തിൽ കാണണ്ടല്ലോ എന്ന് വിചാരിച്ചു. വന്നു കണ്ടു, ആദ്യ കാഴ്ചയിൽ എന്നെ ഇഷ്ടമായി. പിന്നീട് വീട്ടുകാരോട് വിവാഹാഭ്യർഥന നടത്തി അദ്ദേഹം. പിന്നീട് വിവാഹവും നടന്നു. ജീവിതം പലതരത്തിലുള്ള പരീക്ഷണങ്ങൾ ഒരുക്കിവച്ചിരുന്നെങ്കിലും അതിനെയെല്ലാം തരണം ചെയ്യാനുള്ള ശക്തിയും എന്നിൽ നിക്ഷേപിച്ചിരുന്നു. രോഗത്തെ പേടിച്ച് ഒരിടത്തുനിന്നും പിന്മാറേണ്ടതില്ലെന്നും കഴിഞ്ഞ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു. ശരണ്യ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP