Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ ഏറ്റവും വലിയ ബീച്ചുകളിൽ ഒന്നും കണ്ണടച്ച് തീരും മുൻപ് അപ്രത്യക്ഷമായി; ദിവസവും ആയിരക്കണക്കിന് സന്ദർശകർ എത്തുന്ന ശംഖുമുഖം ബീച്ചിൽ ആഞ്ഞടിച്ച തിരമാല ബീച്ചൊന്നാകെ കടലിലേക്ക് എടുത്തു കൊണ്ടുപോയി; ഇപ്പോൾ അവശേഷിക്കുന്നത് നടപ്പാതയുടെ കൽകെട്ടുകൾ മാത്രം; അത്ഭുത പ്രതിഭാസം ദുരന്തത്തിനുള്ള മുന്നറിയിപ്പെന്ന് മത്സ്യത്തൊഴിലാളികൾ

കേരളത്തിലെ ഏറ്റവും വലിയ ബീച്ചുകളിൽ ഒന്നും കണ്ണടച്ച് തീരും മുൻപ് അപ്രത്യക്ഷമായി; ദിവസവും ആയിരക്കണക്കിന് സന്ദർശകർ എത്തുന്ന ശംഖുമുഖം ബീച്ചിൽ ആഞ്ഞടിച്ച തിരമാല ബീച്ചൊന്നാകെ കടലിലേക്ക് എടുത്തു കൊണ്ടുപോയി; ഇപ്പോൾ അവശേഷിക്കുന്നത് നടപ്പാതയുടെ കൽകെട്ടുകൾ മാത്രം; അത്ഭുത പ്രതിഭാസം ദുരന്തത്തിനുള്ള മുന്നറിയിപ്പെന്ന് മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം; ഇന്നലെ വരെ കേരളത്തിന്റെ പ്രൗഢി വിളിച്ചോതി തിളങ്ങി നിന്ന ശംഖുമുഖം ബീച്ച് ഇന്നത്തോടെ അപ്രത്യക്ഷമായി. കണ്ണടച്ച് തുറക്കും മുൻപായിരുന്നു ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ച് കടലെടുത്തത്. ദിവസേന ആയിരക്കണക്കിനാളുകൾ എത്തുന്നതും നൂറുകണക്കിനാളുകളുടെ ഉപജീവന മാർഗവുമായിരുന്നു ബീച്ച്. ശംഖുമുഖം ബീച്ച് അപ്രത്യക്ഷമായതിനു പിന്നാലെ തീരം ഭൂരിഭാഗം ഇല്ലാതായി. ബീച്ചിന്റെ ഭൂരിഭാഗം റോഡും കടൽ വീഴുങ്ങുകയായിരുന്നു

പ്രക്ഷുബ്ദമായ കടൽ. തീരം വിഴുങ്ങുന്ന തിരകൾ. മത്സ്യത്തൊഴിലാളികൾക്ക് അവസാനിക്കാത്ത ജാഗ്രതാ നിർദ്ദേശം. നിർത്താതെ പെയ്യുന്ന മഴ ദുരിതമായി. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ശംഖുമുഖം ബീച്ചിന്റെ മുഖം മാറി. മണൽ തിട്ടകൾ തിരയെടുത്തു. നടപ്പാതകളുടെ അടിഭാഗം തുരന്നാണ് തിരയേറ്റം. കടലേറ്റം തുടർന്നാൽ റോഡിനും നടപ്പാതയക്കും ബലക്ഷയമുണ്ടാകുമെന്നാണ് ആശങ്ക. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ആശങ്കയിൽ

കഴിഞ്ഞദിവസം കടൽ രൗദ്രഭാവത്തിലായതിനു പിന്നാലെ ശംഖുമുഖം ബീച്ച് പൂർണ്ണമായും ഇല്ലാതാകുകയായിരുന്നു. നടപ്പാത വരെ കടൽ വീഴുങ്ങുകയായിരുന്നു.ഇത് ആദ്യമായണു കടൽ കരയേ വീഴുങ്ങുന്നത് എന്നു നാട്ടുകാർ പറയുന്നു. കൂറ്റൻ തിരമാലകൾ വൻശക്തിയോടെ ആഞ്ഞടിക്കുകയായിരുന്നു. ഇതോടെ മത്സ്യ തൊഴിലാളികൾ ഭൂരിഭാഗവും പറയുന്നത് ആദ്യമായി കണ്ട ഈ പ്രതിഭാസം സാഗറിനും മെക്കനുവിനും പിന്നാലെ മറ്റൊരു ചുഴലിക്കാറ്റുകൂടി എന്ന സൂചന നൽകുന്നതാണെന്നാണ്. പുതിയൊരു ദുരന്തത്തിനാണ് ഇത് വഴിവയ്ക്കുന്നത് എന്ന ഭയത്തിലാണ് തീരദേശ വാസികൾ

കടൽ ക്ഷോഭിച്ചതോടെ ആളുകളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിട്ടുണ്ട്. തീരത്ത് അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡുകളും കൊടിമരങ്ങളും സ്ഥാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്റെ മുന്നേറ്റത്തിനു തടസമായി അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നാണു സൂചന. ന്യൂനമർദം ചുഴലിക്കാറ്റായി രൂപം കൊണ്ടാൽ ഇത് ഒമാൻ തീരത്തേയ്ക്കോ വടക്കോട്ടോ നീങ്ങാനാണു സാധ്യത. അറബിക്കടലിൽ ന്യൂനമർദ്ദമേഖല നിലനിൽക്കുന്നതിനാൽ ബുധനാഴ്ച രാവിലെ വരെ സംസ്ഥാനത്തു പരക്കെ മഴ ലഭിക്കുമെന്നാണു കാലാസ്ഥ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

അടുത്ത ദിവസങ്ങളിലും വൻ തിരമാലകൾക്ക് സാധ്യതയുള്ളതിനാലാണ് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാനും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടറുടെ നടപടി. വിനോദസഞ്ചാരികളും നാട്ടുകാരും ശംഖുമുഖം ബീച്ചിൽ പ്രവേശിക്കാതെ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ശംഖുമുഖം എസിപിയെയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ ഡിറ്റിപിസി സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

കേരളത്തിൽ വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള തീരപ്രദേശത്ത് ശക്തമായ കാറ്റും അനന്തരഫലമായി സമുദ്രനിരപ്പിൽ നിന്നും 5 അടി മുതൽ 7 അടി വരെ തിരമാലകൾ ഉയരുവാൻ സാധ്യതയുള്ളതായും മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.ഒരാഴ്ചയായി തുടരുന്നു ജാഗ്രതാ നിർദ്ദേശ മുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ല. വലിയ തുറയിൽ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. വരു ദിവസങ്ങളിലും ശക്തമായ കടലാക്രമണമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ശംഖുമുഖം

നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടൽത്തീരവും വെളുത്ത മണൽത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സായാഹ്ന സവാരിക്കാരുടെയും ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്. വളരെ വൃത്തിയുള്ളതാണ് ഈ കടൽത്തീരം. ജലത്തിൽ സ്‌കേറ്റിങ് പഠിപ്പിക്കുന്ന ഒരു വിദ്യാലയവും ഇവിടെ ഉണ്ട്. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ജലകന്യക എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ഭീമാകാരമായ പ്രതിമയ്ക്ക് 35 മീറ്റർ നീളമുണ്ട്.ജില്ലയിലെ പ്രസിദ്ധമായ ക്രിസ്തവദെവാലയമായ വെട്ടുകാട് പള്ളി ഇവിടെ നിന്ന് അൽപം അകലെയാണ് . കുട്ടികൾക്ക് ഗതാഗത ചിഹ്നങ്ങൾ പഠിക്കുന്നതിനുള്ള 'ജവഹർലാൽ നെഹ്രു ഗതാഗത സിഗ്‌നൽ പാർക്ക്' ഇവിടെയാണ്.ഇന്ത്യൻ വായുസേനയുടെ തെക്കൻ നാവിക കമാന്റിന്റെ സൈനിക വിമാനത്താവളം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറാട്ടുത്സവം ഈ കടൽത്തീരതിലാണു നടന്നുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP