Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ഹലോ ഗയ്സ്... ഇന്നു നമ്മൾ പരിചയപ്പെടാൻ പോകുന്നത് എങ്ങനെ നിക്കർ കഴുകാം എന്നതാണ്...! ചുരുങ്ങിയ ദിവസം കൊണ്ടു പ്രേക്ഷകരെ കൈയിലെടുത്തു നാലാം ക്ലാസുകാരന്റെ വ്‌ളോഗ് സൂപ്പർഹിറ്റ്; വളരെ ഹാസ്യ രൂപത്തിൽ വാക്കുകൾ ഒഴുക്കോടെ സംസാരിച്ച് ചെയ്ത വീഡിയോ വൈറലാക്കി ട്രോളന്മാരും; പൂജപ്പുരയിലെ കൊച്ചു മിടുക്കൻ നിധിന് വീഡിയോ തയ്യാറാക്കാൻ പിന്തുണക്കുന്നത് കുഞ്ഞനുജത്തിയുടെ സാന്നിധ്യവും

ഹലോ ഗയ്സ്... ഇന്നു നമ്മൾ പരിചയപ്പെടാൻ പോകുന്നത് എങ്ങനെ നിക്കർ കഴുകാം എന്നതാണ്...! ചുരുങ്ങിയ ദിവസം കൊണ്ടു പ്രേക്ഷകരെ കൈയിലെടുത്തു നാലാം ക്ലാസുകാരന്റെ വ്‌ളോഗ് സൂപ്പർഹിറ്റ്; വളരെ ഹാസ്യ രൂപത്തിൽ വാക്കുകൾ ഒഴുക്കോടെ സംസാരിച്ച് ചെയ്ത വീഡിയോ വൈറലാക്കി ട്രോളന്മാരും; പൂജപ്പുരയിലെ കൊച്ചു മിടുക്കൻ നിധിന് വീഡിയോ തയ്യാറാക്കാൻ പിന്തുണക്കുന്നത് കുഞ്ഞനുജത്തിയുടെ സാന്നിധ്യവും

ആർ പീയൂഷ്

തിരുവനന്തപുരം: ചുരുങ്ങിയ ദിവസം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത നാലാംക്ലാസ്സുകാരന്റെ വ്ളോഗ് സൂപ്പർ ഹിറ്റ്. വഴുതക്കാട് ശിശു വിഹാർ യു.പി സ്‌ക്കൂളിലെ നാലാക്ലാസ് വിദ്യാർത്ഥിയും പൂജപ്പുര നാഗരാജ ക്ഷേത്രത്തിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന വിജയൻ - ബിന്ദു ദമ്പതികളുടെ മകനുമായ നിധിൻ(9) ആണ് ശങ്കരൻ വ്ളോഗ് എന്ന യൂട്യൂബ് ചാനലുമായെത്തി തരംഗമായിരിക്കുന്നത്. ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചില വീഡിയോകളാണ് നിധിന്റെ യൂട്യൂബിലുള്ളത്.

എങ്ങനെ നിക്കർ കഴുകാം എന്ന വീഡിയോയുമായാണ് ശങ്കരൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന നിധിൻ യൂട്യൂബിൽ രംഗപ്രവേശനം ചെയ്തത്. വളരെ ഹാസ്യ രൂപത്തിൽ വാക്കുകൾ ഒഴുക്കോടെ സംസാരിച്ച് ചെയ്ത വീഡിയോ ഇപ്പോൾ ഒന്നര ലക്ഷത്തിനടുത്ത് ആളുകൾ കണ്ടിട്ടുണ്ട്. ട്രോളന്മാരാണ് ഈ വീഡിയോ ആദ്യം എടുത്ത് വൈറലാക്കിയത്. ഉബൈദ് ഇബ്രാഹിം എന്ന ട്രോളൻ നിക്കർ കഴുകുന്ന വീഡിയോ ട്രോളാക്കി എത്തിച്ചപ്പോൾ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

ഇന്നിപ്പോൾ ഇരുപതിനായിരത്തിന് മുകളിൽ സബ്സ്‌ക്രൈബേഴ്സ് ആയിരിക്കുകയാണ്. അതും ഒരാഴ്ച കൊണ്ട്. പിന്നീട് ചാനലിന്റെ ലോഗോ പ്രകാശനവും ചാനൽ തുടങ്ങിയ സെലിബ്രേഷനും ഉൾപ്പെടുന്ന വീഡിയോയും അവസാനം തേങ്ങ ചിരകുന്നതെങ്ങനെ എന്ന വീഡിയോയുമാണ് അപ് ലോഡ് ചെയ്തിരിക്കുന്നത്. അങ്ങനെ മൂന്ന് വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുകയാണ്.

എംഫോർ ടെക്ക് എന്ന യൂട്യൂബ് ചാനലിന്റെ സ്ഥിരം കാഴ്ചക്കാരനാണ് നിധിൻ. പിതാവിന്റെ ജ്യേഷ്ഠന്റെ മക്കളുടെ മൊബൈലിൽ നിന്നുമാണ് കണ്ടു കൊണ്ടിരുന്നത്. പിന്നീട് സമയം കിട്ടുമ്പോൾ അതിലെ അവതരണ രീതി സ്വയം ചെയ്തു നോക്കാൻ തുടങ്ങി. ഹലോ ഗയ്സ്... എന്ന് പറഞ്ഞ് പല വീഡിയോകളും അനുജത്തിയുടെ സഹായത്തോടെ നിധിൻ മൊബൈലിൽ ഷൂട്ട് ചെയ്തു. ഇത് വീട്ടിലുള്ളവരെല്ലാം കണ്ട് ചിരിക്കും. അങ്ങനെ ഇരിക്കെയാണ് സഹോദരനായ നന്ദു നിധിനോട് ഈ വീഡിയോ എല്ലാം യൂട്യൂബിൽ ഒരു ചാനൽ തുടങ്ങി അതിൽ അപ് ലോഡ് ചെയ്യാൻ ഉപദേശിച്ചത്. അങ്ങനെയാണ് ഈ മാസം 15 ന് ശങ്കരൻ വ്ളോഗ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. ഇതിന് അനന്തു എന്ന മറ്റൊരു ബന്ധുവും സഹായിച്ചു.

അങ്ങനെ നേരത്തെ ചെയ്തിരുന്ന നിക്കർ കഴുകുന്നതെങ്ങനെ എന്ന വീഡിയോ വീണ്ടും മൊബൈലിൽ ചിത്രീകരിച്ച് യൂട്യൂബിൽ പോസ്റ്റ് ചെയ്തു. ഇതാണ് നിധിനെ യൂട്യൂബിൽ വൈറലാക്കിയത്. വീഡിയോ തരംഗമായതോടെ നിരവധിപേർ ഈ കൊച്ചു വ്ളോഗറെ സപ്പോർട്ട് ചെയ്ത് മുന്നോട്ട് വന്നു. അങ്ങനെ ഒരാഴ്ച കൊണ്ട് നിധിൻ സോഷ്യൽ മീഡിയയിൽ താരമായി മാറി. നിധിന്റെ വീഡിയോ ഫെയ്സ് ബുക്കിലും വൻ പ്രചാരമാണ് നേടിയത്. നിരവധി പേർ നിധിന് അഭിനന്ദനവമായി മുന്നോട്ട് വരികയാണ്. നിധിന് പഠിക്കുന്ന സ്‌ക്കൂളിലെ ടീച്ചർമാരെല്ലാം തന്നെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.

ഒരു സിനിമാറ്റിക് ഡോൻസർ കൂടിയാണ് നിധിൻ. പൂജപ്പുരയിലുള്ള ഒരു പ്രമുഖ സംഘത്തിനൊപ്പമാണ് ഡാൻസ് പ്രോഗ്രാമിന് പോകാറുള്ളത്. കൂടാതെ സഹോദരനൊപ്പം മാജിക് ഷോകളിലും പങ്കെടുക്കാൻ പോകും. പിതാവ് വിജയൻ വെൽഡിങ് ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. രണ്ടാംക്ലാസ്സുകാരിയായ നീതുവാണ് സഹോദരി. സിനിമാ നടനാകണമെന്നാണ് നിധിന്റെ ആഗ്രഹം. ദുൾഖർ സൽമാനും മോഹൻ ലാലുമാണ് ഇഷ്ട താരങ്ങൾ. ഇരുവരെയും നേരിൽ കാണമെന്ന അതിയായ മോഹവും ഈ കൊച്ചു കലാകാരനുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP