Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിൽ ഭർത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിനെ അപമാനിച്ച് നടൻ ഷെയിൻ നിഗമിന്റെ മുൻ മാനേജറുടെ ഫേസ് ബുക്ക് പോസ്റ്റ്; 'പിഞ്ചുകുഞ്ഞിനെ വിട്ട് ഇവൾക്ക് എങ്ങനെ പോകാൻ തോന്നി...പണമുണ്ടാക്കുന്ന തത്രപ്പാടിൽ കുടുംബം മറക്കുന്നവർക്ക് ഇത് പോലെ ഒരുപാട് തെറ്റുകൾ പറ്റും' എന്ന് വാർത്തയുടെ ചുവട്ടിൽ കമന്റ്; വിമർശനങ്ങൾ ഉയർന്നിട്ടും കമന്റ് ഡിലീറ്റ് ചെയ്യാനോ മാപ്പ് പറയാൻ തയ്യാറാവാതെ തിരുവനന്തപുരം സ്വദേശി സുരേന്ദ്ര കുമാർ

അമേരിക്കയിൽ ഭർത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിനെ അപമാനിച്ച് നടൻ ഷെയിൻ നിഗമിന്റെ മുൻ മാനേജറുടെ ഫേസ് ബുക്ക് പോസ്റ്റ്; 'പിഞ്ചുകുഞ്ഞിനെ വിട്ട് ഇവൾക്ക് എങ്ങനെ പോകാൻ തോന്നി...പണമുണ്ടാക്കുന്ന തത്രപ്പാടിൽ കുടുംബം മറക്കുന്നവർക്ക് ഇത് പോലെ ഒരുപാട് തെറ്റുകൾ പറ്റും' എന്ന് വാർത്തയുടെ ചുവട്ടിൽ കമന്റ്; വിമർശനങ്ങൾ ഉയർന്നിട്ടും കമന്റ് ഡിലീറ്റ് ചെയ്യാനോ മാപ്പ് പറയാൻ തയ്യാറാവാതെ തിരുവനന്തപുരം സ്വദേശി സുരേന്ദ്ര കുമാർ

ആർ പീയൂഷ്

കൊച്ചി: അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിനെ അപമാനിച്ച് ഫെയ്സ് ബുക്കിൽ കുറിപ്പിട്ട് ചലച്ചിത്ര നടൻ ഷെയിൻ നിഗത്തിന്റെ മുൻ മാനേജർ. തിരുവനന്തപുരം സ്വദേശിയായ സുരേന്ദ്രകുമാറാണ് മെറിനെ അപമാനിക്കുന്ന തരത്തിൽ ഫെയ്സ് ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്. അല്ലെങ്കിൽ തന്നെ 2 വയസ്സുള്ള ആ പിഞ്ചു കുഞ്ഞിനെ വിട്ടു ഇവൾക്ക് എങ്ങനെ പോകാൻ തോന്നി. പണം ഉണ്ടാക്കാൻ വേണ്ടി പാല് കുടി മാറാത്ത ആ കുഞ്ഞിനെ വിട്ട് അമേരിക്കയിൽ പോയതല്ലേ. കുറച്ച് നാള് നാട്ടിൽ തന്നെ ജോലി നോക്കാമായിരുന്നു. പണമുണ്ടാക്കുന്ന തത്രപ്പാടിൽ കുടംബം മറക്കുന്നവർക്ക് ഇത് പോലെ ഒരുപാട് തെറ്റുകൾ പറ്റും എന്ന് ഒരു വാർത്തയുടെ അടിയിൽ കമന്റ് ചെയ്തതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

കമന്റിനടിയിൽ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെയും ഇയാൾ ഈ കമന്റ് ഡിലീറ്റ് ചെയ്യാനോ ക്ഷമ പറയാനോ തയ്യാറായിട്ടില്ല. കമന്റ് വായിച്ചാൽ ഇയാൾക്ക് ഈ വാർത്തയുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയാതെയാണ് പ്രതികരിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം. മെറിൻ അമേരിക്കയിൽ ഭർത്താവിനും കുഞ്ഞിനുമൊപ്പമാണ് എന്ന് ഇയാൾക്ക് അറിയില്ല. അതിനാലാണ് പണം ഉണ്ടാക്കാനുള്ള ത്രപ്പാടിൽ കുഞ്ഞിനെ വിട്ട് അമേരിക്കയിൽ പോയത് എന്നൊക്കെ പറയുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു പ്രമുഖ നടന്റെ മാനേജർ ഇത്തരത്തിൽ പെരുമാറുന്നത് ശരിയാണോ എന്നാണ് ഉയരുന്ന ചോദ്യം.

സുരേന്ദ്ര കുമാറിന്റെ ഫെയ്സ് ബുക്ക് പ്രൊഫൈലിൽ ആക്ടർ ഷൈൻനിഗം മാനേജർ എന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ ഷൈൻ നിഗവുമൊന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും കാണാം. പല സ്ഥലങ്ങളിലും ഉദ്ഘാടനങ്ങളിലും മറ്റും ഷൈനിനൊപ്പം പോയതിന്റെ വീഡിയോകളും ഉണ്ട്. നടന്റെ മാനേജർ കൊല്ലപ്പെട്ട സ്ത്രീയെ അപമാനിച്ചത് വലിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്.

അമേരിക്കൻ സമയം ചൊവ്വാഴ്ച രാവിലെ 8.30 ന് (ഇന്ത്യൻ സമയം വൈകിട്ട് 6) ആണു കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ് മേഴ്സി ദമ്പതികളുടെ മകൾ മെറിൻ ജോയി (27) ആണു ഭർത്താവിനാൽ അമേരിക്കയിൽ കൊല്ലപ്പെട്ടത്. കൊലയ്ക്കു ശേഷം സ്വയം കുത്തി മുറിവേൽപിച്ചു ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യുവിനെ (നെവിൻ34) ഹോട്ടൽ മുറിയിൽനിന്നാണ് പൊലീസ് പിടികൂടിയത്. ഫിലിപ്പും മെറിനും മാസങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഫിലിപ്പിനെ പേടിച്ച് കോറൽ സ്പ്രിങ്സ് ബ്രൊവാഡ് ഹെൽത്ത് ഹോസ്പിറ്റലിലെ ജോലി വിട്ട് മറ്റൊരിടത്തേക്കു മാറാനിരിക്കുകയായിരുന്നു മെറിൻ. ബ്രൊവാഡ് ആശുപത്രിയിൽ അവരുടെ അവസാന ദിവസമായിരുന്നു ചൊവ്വാഴ്ച.

മിഷിഗനിലെ വിക്സനിൽ ജോലി ചെയ്യുന്ന ഫിലിപ്പ് കോറൽ സ്പ്രിങ്ങിൽ വന്ന് ഹോട്ടലിൽ മുറിയെടുത്തു. മെറിൻ ജോലി കഴിഞ്ഞിറങ്ങുന്ന സമയത്തു മുന്നിലെത്തുകയായിരുന്നു. കാർ പാർക്കിങ്ങിൽ കാത്തുനിന്ന ഫിലിപ് മെറിനെ 17 തവണ കുത്തി. താഴെ വീണ മെറിന്റെ ദേഹത്തു കാർ കയറ്റിയിറക്കിയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ വച്ച് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് മെറിനെയും കുഞ്ഞിനെയും കൂട്ടാതെ ഫിലിപ് യുഎസിലേക്കു മടങ്ങി. കുഞ്ഞിനെ നാട്ടിൽ മാതാപിതാക്കൾക്കൊപ്പം ആക്കിയ മെറിൻ പിന്നീടാണു തിരിച്ചു പോയത്. ഇന്ന് മെറിന്റെ ജന്മദിനവും വിവാഹ വാർഷിക ദിനവുമാണ്. മരിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് വീട്ടിലേക്കു വിഡിയോ കോൾ വിളിച്ചിരുന്നു. അച്ഛനമ്മമാർ, സഹോദരി മീര എന്നിവരുമായി സംസാരിച്ചു. മകൾ നോറയുടെ കുസൃതികൾ കണ്ടു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ മരണവാർത്ത നാട്ടിലെത്തി. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP