Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഇത് വെല്ലുവിളിയല്ല.. തന്നെ നിയന്ത്രിക്കുന്ന ശക്തിയുണ്ടെങ്കിൽ, ഞാൻ ഇതിന് മറുപടി നൽകുന്നില്ല, റബ്ബുണ്ടെങ്കിൽ ഇനി മറുപടി തരില്ല, റബ്ബ് തന്നോളും'; നിർമ്മാതാവ് ജോബി ജോർജ്ജിന്റെ വാർത്താ സമ്മേളനത്തിന് ഒറ്റവരിയിൽ മറുപടിയുമായി ഷെയിൻ നിഗം; നിർമ്മാതാവിന്റെ വാർത്താ സമ്മേളനത്തോടെ പിന്തുണ മയപ്പെടുത്തി മേജർ രവി അടക്കമുള്ളവരും; ഷെയിൻ നല്ല കുട്ടിയായി വന്ന് ജോബി ജോർജിന്റെ ചിത്രം പൂർത്തിയാക്കണമെന്നും മേജർ രവി; തർക്കം തീർക്കാൻ ചർച്ചകൾ തുടരുന്നു

'ഇത് വെല്ലുവിളിയല്ല.. തന്നെ നിയന്ത്രിക്കുന്ന ശക്തിയുണ്ടെങ്കിൽ, ഞാൻ ഇതിന് മറുപടി നൽകുന്നില്ല, റബ്ബുണ്ടെങ്കിൽ ഇനി മറുപടി തരില്ല, റബ്ബ് തന്നോളും'; നിർമ്മാതാവ് ജോബി ജോർജ്ജിന്റെ വാർത്താ സമ്മേളനത്തിന് ഒറ്റവരിയിൽ മറുപടിയുമായി ഷെയിൻ നിഗം; നിർമ്മാതാവിന്റെ വാർത്താ സമ്മേളനത്തോടെ പിന്തുണ മയപ്പെടുത്തി മേജർ രവി അടക്കമുള്ളവരും; ഷെയിൻ നല്ല കുട്ടിയായി വന്ന് ജോബി ജോർജിന്റെ ചിത്രം പൂർത്തിയാക്കണമെന്നും മേജർ രവി; തർക്കം തീർക്കാൻ ചർച്ചകൾ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വെയിൽ സിനിമയുടെ കരാർ ലംഘനത്തെ ചൊല്ലിയുള്ള തർക്കം മുറുകവേ നിർമ്മാതാവ് ജോബി ജോർജിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ഇൻസ്റ്റഗ്രാമിൽ വിഡിയോയുമായി നടൻ ഷെയ്ൻ നിഗം. തന്റെ ഭാഗം വിശദീകരിച്ച ജോബി വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഷെയിൻ നിഗമിന്റെ പ്രതികരണവും ത്തിയത്. വാർത്താസമ്മേളനത്തിൽ ജോബി പറഞ്ഞ ഒരൊറ്റ വരിക്ക് മറുപടി എന്ന ആമുഖത്തോടെയാണ് ഷെയ്ൻ തുടങ്ങുന്നത്. തന്നെ നിയന്ത്രിക്കുന്ന ശക്തി ഉണ്ടെങ്കിൽ ദൈവം നിങ്ങൾക്കു മറുപടി തരുമെന്ന് ഷെയ്ൻ പറയുന്നു.

ഷെയ്ന്റെ വാക്കുകൾ, 'ജോബി ജോർജിന്റെ വാർത്താസമ്മേളനം കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് വാർത്താസമ്മേളനത്തിനുള്ള മറുപടിയല്ല. അതിലുള്ള ഒരു വരിക്ക് മാത്രമുള്ള മറുപടിയാണ്. വിഡിയോയ്ക്കു താഴെ കമന്റ് ചെയ്ത നല്ലവരായ ജനങ്ങൾക്ക് കൂടിയുള്ള മറുപടിയാണ്. ഇത് വെല്ലുവിളിയല്ല. എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കിൽ, എന്റെ ദൈവമുണ്ടെങ്കിൽ ഞാൻ ഇതിന് മറുപടി നൽകുന്നില്ല. ദൈവം തന്നോളും.'

നിർമ്മാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു. ഭീഷണി ഉയർത്തുന്ന വിഡിയോയും പുറത്തു വന്നിരുന്നു. ജോബി ജോർജിന്റെ ഗുഡ്വിൽ എന്റർടെയ്ന്മെന്റ് നിർമ്മിക്കുന്ന ചിത്രമാണ് 'വെയിൽ'. ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ അടുത്ത ചിത്രമായ 'കുർബാനി'യുടെ ലൊക്കേഷനിലേക്കായി ഷെയ്ൻ പോയി. 'വെയിലി'ൽ നടന്റേത് മുടി നീട്ടി വളർത്തിയ ഗെറ്റപ്പായിരുന്നു. ഇതിനിടെ കുർബാനിക്കു വേണ്ടി മുടി മുറിച്ചതാണ് വെയിൽ സിനിമയുടെ അണിയറപ്രവർത്തകരെ ചൊടിപ്പിച്ചത്. ചിത്രത്തിനു വേണ്ടി മുഴുവൻ പ്രതിഫലവും വാങ്ങിയ ഷെയ്ൻ തന്നെ പറ്റിക്കുകയായിരുന്നുവെന്ന് ജോബി ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.

തന്റെ പടം പൂർത്തിയാക്കിയിട്ടേ താടിയും മുടിയും വെട്ടാവൂ എന്നായിരുന്നു കരാർ. 30 ലക്ഷം രൂപ പ്രതിഫലം മേടിച്ചിട്ടാണ് കരാർ ലംഘനം. ഷെയ്ൻ സഹകരിച്ചാൽ പത്ത് ദിവസം കൊണ്ട് ചിത്രം പൂർത്തിയാകുമെന്നും ഇല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പത്രസമ്മേളനത്തിൽ ജോബി പറഞ്ഞു. അതേസമയം ജോബിയുടെ വിശദീകരണം കൂടി വന്നതോടെ നേരത്തെ നൽകിയ പിന്തുണയിൽ മയപ്പെടുത്തലുമായി സംവിധായകൻ മേജർ രവി രംഗത്തുവന്നു. വിഷയത്തിൽ ആദ്യം ഷെയ്‌നൊപ്പം നിൽക്കുന്നുവെന്നു പറഞ്ഞെങ്കിലും ജോബി ജോർജിന്റെ വാക്കുകൾ ആ വിശ്വാസം തെറ്റിച്ചുവെന്ന് മേജർ രവി പറഞ്ഞു. എല്ലാവരോടുമായി, പ്രത്യേകിച്ച് കോൾ എടുക്കാത്ത ഷെയ്‌നോടായി എന്ന ആമുഖത്തോടെയാണ് ഫേസ്‌ബുക്ക് കുറിപ്പ്.

മേജർ രവിയുടെ കുറിപ്പ്: ''നിർമ്മാതാവ് ജോബി വിളിച്ച പത്രസമ്മേളനം കണ്ടു. അദ്ദേഹം പറഞ്ഞതൊക്കെ ശരിയാണെന്നു തോന്നി. ഒരു പുതുമുഖ താരമെന്ന നിലയിൽ ഷെയ്‌നെ ഞാൻ പിന്തുണക്കുന്നു. പക്ഷേ, ചില അച്ചടക്കവും പ്രതിബദ്ധതയുമുണ്ടാകണം. അതുകൊണ്ട് നല്ല കുട്ടിയായി മുൻപ് സമ്മതിച്ചിരുന്നതുപോലെ ജോബിയുടെ സിനിമ പൂർത്തിയാക്കുക. അങ്ങനെ ചെയ്താൽ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. ഉത്തരവാദിത്തബോധമുള്ള വ്യക്തിയാകുക. പറഞ്ഞ വാക്കിൽ ഉറച്ചുനിൽക്കുന്നിടത്തോളം കാലം ഞാൻ നിന്നെ പിന്തുണക്കും'.

നിർമ്മാതാവ് ഭീഷണിപ്പെടുത്തുന്നുവെന്ന ഷെയ്‌നിന്റെ വിഡിയോ കാണാൻ ഇടയായാന്നും കഠിനാധ്വാനിയായ ചെറുപ്പക്കാരന് എല്ലാവരും പൂർണ പിൻതുണ നൽകണമെന്നുമാണ് മേജർ രവി കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ കുറിച്ചത്. ഈ വിഷയത്തിൽ സത്യസന്ധമായ നിലപാടെടുക്കാൻ തീരുമാനിച്ച മേജർ രവിയെ പ്രശംസിച്ച് നിരവധി ആളുകളാണ് ഫേസ്‌ബുക്കിൽ എത്തുന്നത്.

അതോസമയം തർക്കം പരിഹരിക്കാനുള്ള അനൗപചാരിക ചർച്ചകൾ സിനിമാർക്കാർക്കിടയിൽ നടക്കുന്നുണ്ട്. രണ്ട് പേരും വിഷയം പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു. എല്ലാവർക്കും പഴയ കാലത്തെ പക്വതയില്ല. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആർക്കും ക്ഷമയില്ലെന്നും അണ് അംഗം ഇടവേള ബാബു പ്രതികരിച്ചിരുന്നു. എല്ലാവരെയും വിളിച്ച് ചർച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷെയിൻ നിഗത്തിന്റെ പരാതി അമ്മ പരിഗണിക്കാനിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP