Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോഹൻലാൽ ഇടപെട്ടതോടെ ഷെയിൻ നിഗം പ്രശ്‌നത്തിന് പരിഹാരമായി; യുവതാരത്തിന് ഏർപ്പെടുത്തിയ വിലക്ക് നിർമ്മാതാക്കൾ നീക്കും; ഉല്ലാസം ഡബ്ബിങ് പൂർത്തിയാക്കാൻ ഷെയിൻ എത്തും; വിവാദങ്ങളെ തുടർന്ന് നിർത്തിവെച്ച വെയിൽ, കുർബാനി ചിത്രങ്ങളുടെ ഷൂട്ടിംഗു പുനരാരംഭിക്കും; ഉല്ലാസത്തിന്റെ ഡബ്ബിങ് തീർത്താൽ ബാക്കി കാര്യങ്ങളെല്ലാം താൻ നോക്കിക്കൊള്ളാം എന്ന വാക്കു നൽകിയത് ലാലേട്ടൻ; ഡബ്ബിങ് ആദ്യം നടന്നാൽ പിന്നെ തങ്ങൾക്ക് പ്രശ്‌നമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും

മോഹൻലാൽ ഇടപെട്ടതോടെ ഷെയിൻ നിഗം പ്രശ്‌നത്തിന് പരിഹാരമായി; യുവതാരത്തിന് ഏർപ്പെടുത്തിയ വിലക്ക് നിർമ്മാതാക്കൾ നീക്കും; ഉല്ലാസം ഡബ്ബിങ് പൂർത്തിയാക്കാൻ ഷെയിൻ എത്തും; വിവാദങ്ങളെ തുടർന്ന് നിർത്തിവെച്ച വെയിൽ, കുർബാനി ചിത്രങ്ങളുടെ ഷൂട്ടിംഗു പുനരാരംഭിക്കും; ഉല്ലാസത്തിന്റെ ഡബ്ബിങ് തീർത്താൽ ബാക്കി കാര്യങ്ങളെല്ലാം താൻ നോക്കിക്കൊള്ളാം എന്ന വാക്കു നൽകിയത് ലാലേട്ടൻ; ഡബ്ബിങ് ആദ്യം നടന്നാൽ പിന്നെ തങ്ങൾക്ക് പ്രശ്‌നമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമയിലെ പ്രതിസന്ധിയിലാക്കിയ ഒരു വിവാദത്തിന് കൂടി തിരശ്ശീല വീഴുന്നു. അമ്മ പ്രസിഡന്റ് കൂടിയായ മോഹൻലാൽ നേരിട്ട് ഇടപെട്ടാണ് നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ വഴിയൊരുങ്ങുന്നത്. മോഹൻലാൽ പ്രത്യേകം മുൻകൈയെടുത്തതോടെ ഷെയിനിന് ഏർപ്പെടുത്തിയ വിലക്കു നീങ്ങുകയാണ്. ഷെയ്ൻ നിഗവും നിർമ്മാതാക്കളുമായുള്ള പ്രശ്നപരിഹാരത്തിന് ധാരണയായെന്നും മോഹൻലാലും വ്യക്തമാക്കി. അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്.

പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന ചിത്രങ്ങളായ വെയിൽ, കുർബാനി ചിത്രങ്ങൾ ഉടൻ പൂർത്തിയാക്കണമെന്നും, ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാനും അമ്മ എക്സിക്യൂട്ടീവ് യോഗം ഷെയ്നിനോട് ആവശ്യപ്പെടുകയായിരുന്നു. താരസംഘടന മുന്നോട്ടു വെച്ച നിർദ്ദേശം ഷെയിൻ അംഗീകരിച്ചു. ആദ്യ പടിയെന്ന നിലയിൽ ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തീകരിക്കും. ഇത് അംഗീകരിക്കാൻ ഷെയ്ൻ തയ്യാറായതോടെ ഇക്കാര്യം നിർമ്മാതാക്കളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്ന് മോഹൻലാൽ വാക്കു നൽകി.

ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ അമ്മ എക്സ്‌ക്യുട്ടീവ് കമ്മറ്റിയെ അറിയിച്ചിരുന്നു. പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഷെയ്നിനെ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയ്നിനെ വിളിച്ചുവരുത്തുകയായിരുന്നു. നേരത്തെ നിർമ്മാതാക്കളും നടനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടെ നിർമ്മാതാക്കളെ മനോരോഗി എന്നു വിളിച്ചതോടെയാണ് ഷെയ്നുമായുള്ള ചർ്ച്ചകളിൽ നിന്ന് നിർമ്മാതാക്കൾ പിന്മാറിയത്. അമ്മ ഇക്കാര്യത്തിൽ ഒരുറപ്പ് നൽകിയാൽ സഹകരിക്കാമെന്ന നിർമ്മാതാക്കൾ അമ്മ ഭാരവാഹികളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നത്തിന് തത്വത്തിൽ പരിഹാരമായത്.

ഡബ്ബിങ് ആദ്യം നടന്നാൽ പിന്നെ തങ്ങൾക്ക് പ്രശ്‌നമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി. ഉല്ലാസത്തിന്റെ ഡബ്ബിങ് ആദ്യം നടക്കട്ടെ എന്നാണ് നിർമ്മാതാക്കൾ പ്രതികരിച്ചത്. എന്നാൽ ഷെയ്നുമായുള്ള പ്രശ്നം ഒത്തുതീർപ്പായിട്ടില്ലെന്ന് നിർമ്മാതാക്കൾ പറഞ്ഞു. മോഹൻലാലുമായി നടത്തിയ ചർച്ചയെ കുറിച്ച് അറിയില്ലെന്നും ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയ ശേഷം മാത്രമായിരിക്കും ഷെയ്നുമായുള്ള ചർച്ചയെ പറ്റി ആലോചിക്കുകയുള്ളുവെന്നും നിർമ്മാതാക്കൾ പറഞ്ഞു. ഉല്ലാസം സിനിമയുടെ ഡബ്ബിങ് നടത്താതിരിക്കുകയും വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമ്മാതാക്കളുടെ സംഘടന ഷെയ്‌ന് വിലക്കേർപ്പെടുത്തിയത്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും, ഫെഫ്കയും അടക്കമുള്ള സംഘടനകൾ പ്രശ്‌നം ത്തുതീർപ്പാക്കാൻ ഇടപെടുകയും ചെയ്തു.

ഇതിനിടെ ഷെയ്ൻ നിർമ്മാതാക്കളെ മനോരോഗികൾ എന്ന തരത്തിൽ വിശേഷിപ്പിച്ചത് പ്രശ്‌നം കൂടുതൽ വഷളാക്കുകയും ചെയ്തിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിങ് തീർക്കാൻ ഷെയ്‌നിന് നിർമ്മാതാക്കൾ നൽകിയ സമയ പരിധി ഈ മാസം ആറിന് അവസാനിച്ചിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം ഷെയ്ൻ തള്ളുകയും ചെയ്തിരുന്നു. അവസാന ഘട്ട ജോലികൾ മുടങ്ങിയ ഉല്ലാസത്തിന്റെ ഡബ്ബിങ് മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് സംഘടന നടനോട് ആവശ്യപ്പെട്ടത്. ഡബ്ബിങ് പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ ഇനി തുടർ ചർച്ച ഉണ്ടാകില്ലെന്നും നിർമ്മാതാക്കളുടെ സംഘടന വൃക്തമാക്കിയിരുന്നു.

എന്നാൽ ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രതിഫല തർക്കം നിലനിൽക്കുന്നുണ്ടെന്നും കൂടുതൽ പ്രതിഫലം നൽകാതെ ഡബ്ബിങ് പൂർത്തിയാക്കില്ലെന്നും നടൻ അറിയിച്ചു. അതേസമയം ഷെയൻ നിഗത്തിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള കണക്കുകൾ പുറത്തുവിട്ട് നിർമ്മാതാക്കൾ രംഗത്തെത്തിയിരുന്നു. ഉല്ലാസം സിനിമയുടെ നിർമ്മാതാവ് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ഷെയ്ൻ കള്ളം പ്രചരിപ്പിക്കുകയാണെന്ന് ഇവർ ആരോപിച്ചു. ഷെയ്‌നിന്റെ വാദം തെറ്റാണെന്ന് പറഞ്ഞുകൊണ്ടാണ് നിർമ്മാതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയ്ക്ക് മാത്രമാണ് ഷെയിനുമായി കരാർ ഒപ്പിട്ടതെന്ന് നിർമ്മാതാക്കൾ പറഞ്ഞു.കരാർ ഒപ്പിട്ടത് സംബന്ധിച്ച രേഖകൾ അസോസിയേഷന്റെ കൈയിൽ ഉണ്ടെന്നും നിർമ്മാതാക്കൾ പറഞ്ഞു.

ഈട സിനിമയ്ക്ക് വേണ്ടി 2017ൽ ഷെയ്ൻ മേടിച്ചത് 15 ലക്ഷം രൂപയാണ്. അതേ കാലയളവിൽ തന്നെ പൈങ്കിളി എന്ന സിനിമയ്ക്ക് വേണ്ടി 25 ലക്ഷം രൂപയാണ് മേടിച്ചത്. ഷയ്നിന്റെ പിതാവ് അബി ജീവിച്ചിരിക്കുമ്പോൾ ഈ കരാറിൽ ഏർപ്പെടുകയും മകന്റെ മാർക്കറ്റ് കൂടും എന്ന് പറഞ്ഞ് രണ്ട് കക്ഷികളുടെയും താൽപര്യം അനുസരിച്ച് എഴുതി ഒപ്പിട്ട കരാറാണ്. ആ കരാറിൽ തിരുത്തൽ വരുത്തിയിട്ടുണ്ട്. അല്ലാതെ ആ കാലയളവിൽ ഷെയ്ൻ അഭിനയിച്ച എല്ലാ സിനിമകൾക്കും മേടിച്ചിരുന്നത് 15ലക്ഷം രൂപയാണ്. അതിനൊരു മാറ്റം വന്നത് വലിയ പെരുന്നാൾ എന്ന സിനിമയിലാണ്. 2018ൽ ഒപ്പിട്ട കരാറിൽ 30 ലക്ഷം മേടിച്ചു. പിറ്റേമാസം ഒപ്പിട്ട കുമ്പളങ്ങി നൈറ്റ്സിൽ 15ലക്ഷം രൂപയാണ് ഷെയ്ൻ പ്രതിഫലമായി മേടിച്ചത്. എന്നാൽ അതൊരു സൗഹൃദത്തിന്റെ പേരിലാകാം ചെറിയൊരു പ്രതിഫലം മേടിച്ചത്. എന്നാൽ ആ കാലയളവിൽ ചെയ്ത ഇഷ്‌ക് എന്ന സിനിമയ്ക്ക് 25ലക്ഷം രൂപയാണ് മേടിച്ചത്. ഷെയിനിന്റെ പ്രതിഫലത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ പ്രശ്‌നത്തിന് പരിഹാരമായിരിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP