Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഷൂട്ടിങ് തടസപ്പെട്ട വെയിൽ, കുർബാനി സിനിമകളുടെ നിർമ്മാതാക്കൾക്ക് 32 ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകാമെന്ന് ഷെയിൻ നിഗം; താരസംഘടനയ്ക്ക് മുന്നിൽ യുവനടൻ വെച്ച നിർദ്ദേശത്തിന് പുറത്ത് നിർമ്മാതാക്കളുമായി നാളെ ചർച്ച; ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ പ്രശ്‌നം നല്ല രീതിയിൽ അവസാനിക്കുമെന്ന് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹൻലാൽ; നഷ്ടപരിഹാരം കൈപ്പറ്റി വിലക്ക് നീക്കാൻ തയ്യാറെന്ന നിലപാടിൽ നിർമ്മാതാക്കളും; ഷെയിൻ വിഷയം ഒത്തു തീർപ്പിലേക്ക് നീങ്ങുന്നു

ഷൂട്ടിങ് തടസപ്പെട്ട വെയിൽ, കുർബാനി സിനിമകളുടെ നിർമ്മാതാക്കൾക്ക് 32 ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകാമെന്ന് ഷെയിൻ നിഗം; താരസംഘടനയ്ക്ക് മുന്നിൽ യുവനടൻ വെച്ച നിർദ്ദേശത്തിന് പുറത്ത് നിർമ്മാതാക്കളുമായി നാളെ ചർച്ച; ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ പ്രശ്‌നം നല്ല രീതിയിൽ അവസാനിക്കുമെന്ന് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹൻലാൽ; നഷ്ടപരിഹാരം കൈപ്പറ്റി വിലക്ക് നീക്കാൻ തയ്യാറെന്ന നിലപാടിൽ നിർമ്മാതാക്കളും; ഷെയിൻ വിഷയം ഒത്തു തീർപ്പിലേക്ക് നീങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുവ നടൻ ഷെയിൻ നിഗം വിഷയത്തിൽ പ്രശ്‌നപരിഹാരമാകുന്നു. വെയിൽ, ഖുർബാനി സിനിമകളുടെ നഷ്ടപരിഹാരമായി 32 ലക്ഷം നൽകാൻ താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ധാരണയായി. രണ്ടു ദിവസത്തിനകം നിർമ്മാതാക്കളുമായി ചർച്ച നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊച്ചിയിൽ ഇന്ന് ചേർന്ന അമ്മയുടെ നിർവ്വാഹക സമിതി യോഗത്തിലാണ് പ്രശ്‌നപരിഹാരത്തിന് ധാരണയായത്.

അഭിനയിച്ച രണ്ട് സിനിമകളുടെ ഷൂട്ടിങ് മുടങ്ങിയതിന് നിർമ്മാതാക്കൾള്ള നഷ്ടമപരിഹാരമാണ ഷെയിൻ നൽകുക. പണം നൽകാനുള്ള സന്നദ്ധത ഷെയ്ൻ നിഗം അറിയിച്ചു. ഇന്ന് കൊച്ചിയിൽ നടന്ന താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയ്ൻ നിഗത്തെ വിളിച്ചു വരുത്തിയിരുന്നു. തുടർന്ന് അമ്മ അധ്യക്ഷൻ മോഹൻലാൽ അടക്കമുള്ളവരുമായി നടത്തിയ ചർച്ചയിലാണ് നിർമ്മാതാക്കൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സന്നദ്ധത ഷെയ്ൻ നിഗം അറിയിച്ചത്.

ഷൂട്ടിങ് തടസപ്പെട്ട വെയിൽ, കുർബാനി എന്നീ സിനിമകളുടെ നിർമ്മാതാക്കൾക്കാവും ഷെയ്ൻ നിഗം നഷ്ടപരിഹാരം നൽകുക. രണ്ട് സിനിമകൾക്കുമായി 32 ലക്ഷം രൂപ നൽകാം എന്നാണ് ഷെയ്ൻ അറിയിച്ചിരിക്കുന്നത്. ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ പ്രശ്‌നം നല്ല രീതിയിൽ അവസാനിക്കുമെന്ന് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹൻലാൽ പറഞ്ഞു. വിഷയത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് അമ്മ സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി.

നിർമ്മാതാക്കളുടെ സംഘടനയുമായി നാളെ തന്നെ ചർച്ച നടത്തുമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി. സംഘടനകളുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഷെയ്ൻ നിഗവും വ്യക്തമാക്കി. അമ്മ യോഗത്തിനിടെ ഭാരവാഹികൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേതൃത്വവുമായി ഫോണിൽ സംസാരിച്ചു. അമ്മ എക്‌സിക്യൂട്ടീവ് യോഗം പുരോഗമിക്കുന്നതിനിടെയായിരുന്നു നിർമ്മാതാക്കളുമായി ഫോണിലൂടെയുള്ള ചർച്ച. ഷെയ്ൻ നിഗം 32 ലക്ഷം നഷ്ടപരിഹാരമായി നൽകുമെന്ന് അമ്മ നേതൃത്വം നിർമ്മാതാക്കളുടെ സംഘടനയെ അറിയിച്ചു.

നഷ്ടപരിഹാരം കൈപ്പറ്റി ഷെയ്‌നിന്റെ വിലക്ക് നീക്കാൻ തയ്യാറാണെന്ന് നിർമ്മാതാക്കൾ അമ്മ ഭാരവാഹികൾക്ക് ഉറപ്പ് നൽകി. ഈ ധാരണയോട് ഷെയ്ൻ നിഗവും യോജിച്ചതോടെയാണ് നാല് മാസത്തോളം നീണ്ട പ്രതിസന്ധിക്ക് പരിഹാരമായത്. ഷെയ്ൻ നിഗത്തിന്റെ വിലക്ക് പിൻവലിച്ചു കൊണ്ടുള്ള പ്രഖ്യാപനം ബുധനാഴ്ചയുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്നും സിനിമകളിൽ അഭിനയിക്കുമെന്നും പ്രശ്‌നപരിഹാരം ആകുമെന്ന ശുഭ പ്രതീക്ഷയും ഷെയിൻ നിഗവും പങ്കുവെച്ചു. നഷ്ടപരിഹാരത്തിൽ അമ്മ നേതൃത്വം വിട്ടു വീഴ്‌ച്ചക്ക് തയ്യാറായ സ്ഥിതിക്ക് പുതിയ ഫോർമുല നിർമ്മാതാക്കളും അംഗീകരിക്കാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP