Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുമ്പളങ്ങി നൈറ്റ്‌സിന് വേണ്ടി ഷെയിൻ നിഗം പ്രതിഫലമായി വാങ്ങിയത് 15 ലക്ഷം; വലിയ പെരുന്നാളിനായി 30 ലക്ഷവും വാങ്ങി; ഷൂട്ടിങ് പൂർത്തിയായ ഉല്ലാസത്തിന് വേണ്ടി 25 ലക്ഷം രൂപയുടെ കരാർ ഉണ്ടാക്കി 45 ലക്ഷം ചോദിക്കുന്നത് എന്തുകൊണ്ടെന്ന് നിർമ്മാതാക്കൾ; ഷെയിൻ വിഷയത്തിലെ തർക്കത്തിന് പിന്നാലെ പ്രതിഫല കണക്കുകൾ പുറത്തുവരുമ്പോൾ വെളിവാകുന്നത് നികുതി വെട്ടിപ്പിന്റെ സിനിമാ വഴികളോ? പല താരങ്ങളുടെയും പ്രതിഫലം കരാർ തുകയേക്കാൾ കൂടുതലെന്ന് സൂചനകൾ

കുമ്പളങ്ങി നൈറ്റ്‌സിന് വേണ്ടി ഷെയിൻ നിഗം പ്രതിഫലമായി വാങ്ങിയത് 15 ലക്ഷം; വലിയ പെരുന്നാളിനായി 30 ലക്ഷവും വാങ്ങി; ഷൂട്ടിങ് പൂർത്തിയായ ഉല്ലാസത്തിന് വേണ്ടി 25 ലക്ഷം രൂപയുടെ കരാർ ഉണ്ടാക്കി 45 ലക്ഷം ചോദിക്കുന്നത് എന്തുകൊണ്ടെന്ന് നിർമ്മാതാക്കൾ; ഷെയിൻ വിഷയത്തിലെ തർക്കത്തിന് പിന്നാലെ പ്രതിഫല കണക്കുകൾ പുറത്തുവരുമ്പോൾ വെളിവാകുന്നത് നികുതി വെട്ടിപ്പിന്റെ സിനിമാ വഴികളോ? പല താരങ്ങളുടെയും പ്രതിഫലം കരാർ തുകയേക്കാൾ കൂടുതലെന്ന് സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഷെയിൻ നിഗം വിഷയത്തിൽ തർക്കം മുറുകുമ്പോൾ പുറത്തുവരുന്നത് സിനിമാ ലോകത്തെ നികുതി വെട്ടിപ്പിന്റെ പുതുവഴികൾ. കരാറിൽ ഒപ്പിടുന്നതിനേക്കാൾ പ്രതിഫലം താരങ്ങൾ പറ്റുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിന് പിന്നിലും ഇത്തരമൊരു നീക്കമുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഷെയിൻ നിഗവും ഉല്ലാസം സിനിമയുടെ അണിയറക്കാരും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം 25 ലക്ഷം രൂപയാണ് ഷെയിനിന്റെ പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, കരാറിന് അപ്പുറത്തേക്ക് 45 നൽകാം എന്ന ധാരണ ഉണ്ടായിരുന്നു എന്ന് ഷെയിനും അവകാശപ്പെടുന്നു. ഇവിടെ വെളിവാകുന്നത് നികുതി വെട്ടിപ്പിന്റെ വഴികളാണെന്നാണ് പുറത്തുവരുന്ന വിവരം.

ഷെയ്ൻ നിഗത്തിന്റെ പ്രതിഫല കാര്യത്തിൽ നിർമ്മാതാക്കൾ കഴിഞ്ഞ ദിവസം തുറന്നടിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. ഇതിൽ ഷെയിനിന്റെ പ്രതിഫലം കുറച്ചു മാത്രമേ ഉള്ളൂ എന്നാണ് നിർമ്മാതാക്കളുടെ വാദം. 'ഉല്ലാസം' സിനിമയുടെ നിർമ്മാതാവ് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ഷെയ്ൻ കള്ളം പ്രചരിപ്പിക്കുകയാണെന്നും നിർമ്മാതാക്കൾ ആരോപിച്ചു. എന്നാൽ നിർമ്മാതാക്കൾ ബാക്കി തുക നൽകാതെ വന്നതോടെയാണ് ഷെയിൻ ഡബ്ബിങ് ചെയ്യാൻ തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചത്. ഷെയിനിനെതിരെ വാർത്താസമ്മേളനം നടത്തിയ നിർമ്മാതാക്കൾ കർശനമായ നിലപാടാണ് സ്വീകരിച്ചത്.

'മാന്യമായി പ്രശ്‌നം പരിഹരിക്കാനാണ് ഞങ്ങൾ ഇതുവരെ ശ്രമിച്ചത്. ഇത് പുളിങ്കുരുവിന്റെ കച്ചവടമല്ല, കോടികളുടെ വിഷയമാണ്. ഒരുപാട് നിർമ്മാതാക്കളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇൻഡസ്ട്രിയുടെ മാന്യതയ്ക്ക് നിരക്കാത്ത നീക്കമാണ് നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. തികച്ചും അനാവശ്യമായ ഒരു പ്രശ്‌നത്തിലേക്കാണ് ഷെയ്ൻ സിനിമയെ മൊത്തം കൊണ്ടു പോയിരിക്കുന്നത്.' 'ഷൂട്ടിങ് പൂർത്തിയായ ഉല്ലാസത്തിന് 25 ലക്ഷം രൂപയാണ് ഷെയ്ന് നൽകിയത്. ഇതിന്റെ രേഖകൾ അസോസിയേഷന്റെ പക്കലുണ്ട്. എന്നാൽ 45 ലക്ഷം രൂപ നിർമ്മാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ്ന്റെ വാദം തെറ്റാണ്.'നിർമ്മാതാക്കൾ പറഞ്ഞു.

'ഈട സിനിമയ്ക്കു വേണ്ടി 2017ൽ ഷെയ്ൻ മേടിച്ചത് 15 ലക്ഷം രൂപയാണ്. അതേ കാലയളവിൽ തന്നെ പൈങ്കിളി എന്ന സിനിമയ്ക്കു വേണ്ടി 25 ലക്ഷം രൂപയാണ് മേടിച്ചത്. അത് എന്തുകൊണ്ടെന്ന് നിർമ്മാതാവ് തന്നെ പറഞ്ഞിട്ടുണ്ട്. ഷെയ്‌നിന്റെ പിതാവ് അബി ജീവിച്ചിരിക്കുമ്പോൾ ഈ കരാറിൽ ഏർപ്പെടുകയും, മകന്റെ മാർക്കറ്റ് കൂടും എന്നു പറഞ്ഞ് രണ്ട് കക്ഷികളുടെയും താൽപര്യം അനുസരിച്ച് എഴുതി ഒപ്പിട്ട കരാറാണ്. ആ കരാറിൽ തിരുത്തൽ വരുത്തിയിട്ടുണ്ട്. അല്ലാതെ ആ കാലയവളിൽ ഷെയ്ൻ അഭിനയിച്ച എല്ലാ സിനിമകൾക്കും മേടിച്ചിരുന്നത് 15 ലക്ഷം രൂപയാണ്. '

'അതിനൊരു മാറ്റം വന്നത് വലിയ പെരുന്നാൾ എന്ന സിനിമയിലാണ്. 2018 ൽ ഒപ്പിട്ട കരാറിൽ 30 ലക്ഷം മേടിച്ചു. എന്നാൽ പിറ്റേമാസം ഒപ്പിട്ട കുമ്പളങ്ങി നൈറ്റ്‌സിൽ 15 ലക്ഷം രൂപയാണ് ഷെയ്ൻ പ്രതിഫലമായി മേടിച്ചത്. എന്നാൽ അതൊരു സൗഹൃദത്തിന്റെ പേരിലാകാം ചെറിയൊരു പ്രതിഫലം വാങ്ങിയത്. എന്നാൽ ആ കാലയളവിൽ ചെയ്ത ഇഷ്‌ക് എന്ന സിനിമയ്ക്ക് 25 ലക്ഷം രൂപയാണ് മേടിച്ചത്. പക്ഷേ ഷെയ്ൻ ഇപ്പോൾ ആവശ്യപ്പെടുന്നതും പൊതു സമൂഹത്തോടും പറയുന്നത് 45 ലക്ഷം രൂപ തന്നാൽ മാത്രമേ ഈ സിനിമ ഡബ്ബ്‌ െചയ്യൂ എന്നാണ്. അത് അനീതിയാണ്. 45 ലക്ഷം എന്നു പറയുന്നത്, ഈ വർഷം അദ്ദേഹം ഒപ്പിട്ട കുർബാനി എന്ന സിനിമയുടെ പ്രതിഫലത്തുകയാണ്.

രണ്ട് വർഷം മുമ്പ് കരാർ ഒപ്പിട്ട് ചെയ്ത സിനിമയ്ക്ക് ഇപ്പോൾ മേടിക്കുന്ന ശമ്പളം തന്നെ വേണമെന്ന് പറഞ്ഞാൽ അത് അനീതിയാണ്. ഈ വസ്തുത പൊതുസമൂഹത്തിനു മുന്നിൽ അറിയിക്കാൻ േവണ്ടിയാണ് വാർത്താസമ്മേളനം. കരാർ ലംഘനമാണ് ഷെയ്ൻ നടത്തിയത്. ഇതുവരെ ഒരു നടൻപോലും ഇങ്ങനെ ചെയ്തിട്ടില്ല. ഒരു നടന്റെ മാർക്കറ്റ് കുറഞ്ഞുപോയാൽ അവർ പ്രതിഫലം കുറയ്ക്കുമോ, ഇല്ലല്ലോ?. '

അമ്മയുമായുള്ള ബന്ധത്തിൽ യാതൊരു പ്രശ്‌നവുമില്ല. ഞങ്ങളുടെ കൈവശം എല്ലാ രേഖകളുമുണ്ട്. എന്നാൽ അത് പുറത്ത് വിടാത്തത് ഈ പ്രശ്‌നം രമ്യമായി പരിഹരിക്കാൻ വേണ്ടിയാണെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. അതിനിടെ ഷെയ്ൻ വിഷയം പരിഹരിക്കാനായി അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് നടക്കും. ഷെയ്ൻ നിഗവും യോഗത്തിൽ പങ്കെടുക്കും.വെയിൽ, കുർബാനി എന്നീ സിനിമകൾ നിർമ്മാതാക്കൾ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം. ഉല്ലാസം സിനിമ ഡബ്ബ് ചെയ്തുകൊടുക്കാത്തതിന്റെ കാരണങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ഇന്നലെ മോഹൻലാലിന്റെ നേതൃത്വത്തിൽ അമ്മ എക്‌സിക്യൂട്ടീവ് യോഗം പ്രശ്‌നം ചർച്ച ചെയ്തിരുന്നു. ഇതോടെ ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാകാൻ ഒരുങ്ങുകയാണ്. ഇതിന് ഷെയിൻ രേഖാമൂലം സമ്മതം അറിയിക്കുകയും ചെയ്തു. അമ്മ പ്രസിഡന്റ് കൂടിയായ മോഹൻലാൽ നേരിട്ട് ഇടപെട്ടാണ് നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ വഴിയൊരുങ്ങുന്നത്. മോഹൻലാൽ പ്രത്യേകം മുൻകൈയെടുത്തതോടെ ഷെയിനിന് ഏർപ്പെടുത്തിയ വിലക്കു നീങ്ങുകയാണ്. ഷെയ്ൻ നിഗവും നിർമ്മാതാക്കളുമായുള്ള പ്രശ്‌നപരിഹാരത്തിന് ധാരണയായെന്നും മോഹൻലാലും വ്യക്തമാക്കി. അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്.

പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന ചിത്രങ്ങളായ വെയിൽ, കുർബാനി ചിത്രങ്ങൾ ഉടൻ പൂർത്തിയാക്കണമെന്നും, ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാനും അമ്മ എക്‌സിക്യൂട്ടീവ് യോഗം ഷെയ്‌നിനോട് ആവശ്യപ്പെടുകയായിരുന്നു. താരസംഘടന മുന്നോട്ടു വെച്ച നിർദ്ദേശം ഷെയിൻ അംഗീകരിച്ചു. ആദ്യ പടിയെന്ന നിലയിൽ ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തീകരിക്കും. ഇത് അംഗീകരിക്കാൻ ഷെയ്ൻ തയ്യാറായതോടെ ഇക്കാര്യം നിർമ്മാതാക്കളുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് മോഹൻലാൽ വാക്കു നൽകി.

ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ അമ്മ എക്‌സ്‌ക്യുട്ടീവ് കമ്മറ്റിയെ അറിയിച്ചിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ഷെയ്‌നിനെ എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയ്‌നിനെ വിളിച്ചുവരുത്തുകയായിരുന്നു. നേരത്തെ നിർമ്മാതാക്കളും നടനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിനിടെ നിർമ്മാതാക്കളെ മനോരോഗി എന്നു വിളിച്ചതോടെയാണ് ഷെയ്‌നുമായുള്ള ചർ്ച്ചകളിൽ നിന്ന് നിർമ്മാതാക്കൾ പിന്മാറിയത്. അമ്മ ഇക്കാര്യത്തിൽ ഒരുറപ്പ് നൽകിയാൽ സഹകരിക്കാമെന്ന നിർമ്മാതാക്കൾ അമ്മ ഭാരവാഹികളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നത്തിന് തത്വത്തിൽ പരിഹാരമായത്. ഡബ്ബിഗ് ആദ്യം നടന്നാൽ പിന്നെ തങ്ങൾക്ക് പ്രശ്നമില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP