Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

'ഇടതുപക്ഷ' സ്വഭാവമുള്ളവരെ ഇപ്രകാരം ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചാൽ പിന്നെ പി എസ് സി യുടെ ജോലി എളുപ്പമാവും'; 'ഏതറ്റം വരെയും താഴുന്ന ഈ മോഡൽ സാംസ്‌കാരിക നായകർ കേരളത്തിന് അപമാനം'; ഷെയിം ഓൺ യു കമൽ ഹാഷ്ടഗ് ക്യാമ്പെയ്‌നുമായി കോൺഗ്രസ് യുവനേതൃത്വം

'ഇടതുപക്ഷ' സ്വഭാവമുള്ളവരെ ഇപ്രകാരം ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചാൽ പിന്നെ പി എസ് സി യുടെ ജോലി എളുപ്പമാവും'; 'ഏതറ്റം വരെയും താഴുന്ന ഈ മോഡൽ സാംസ്‌കാരിക നായകർ കേരളത്തിന് അപമാനം';  ഷെയിം ഓൺ യു കമൽ ഹാഷ്ടഗ് ക്യാമ്പെയ്‌നുമായി കോൺഗ്രസ് യുവനേതൃത്വം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ സ്ഥിരനിയമനത്തിന് ശുപാർശ നൽകിയ സംവിധായകൻ കമലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കമലിനെതിരെ രൂക്ഷ വിമർശനവുമായി കെ.എസ് ശബരീനാഥൻ എംഎ‍ൽഎയും പിസി വിഷ്ണുനാഥും രംഗത്തെത്തി. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇരുവരും കമലിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്.

ഇരുവരും കമലിനെതിരെ ഷെയിം ഓൺ യു കമൽ ഹാഷ്ടഗ് ക്യാമ്പെയിനും ആരംഭിച്ചു.

കേരള ചലച്ചിത്ര അക്കാദമയിൽ നാല് വർഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കമൽ സർക്കാരിന് കത്ത് നൽകിയിരുന്നു. ഈ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതോടെയാണ് സംഭവം ചർച്ചയായത്.

കെ.എസ് ശബരീനാഥന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കമൽ എന്ന സംവിധായകനെ ഞാൻ ഇഷ്ടപെടുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ മാനുഷികമൂല്യങ്ങൾ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. എന്നാൽ കമൽ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികൾക്ക് ചലച്ചിത്ര അക്കാദമിയിൽ സ്ഥിരനിയമനം നൽകിയിരിക്കുകയാണ്.

സ്ഥിരനിയമനം ശുപാർശചെയ്ത അദ്ദേഹം മന്ത്രിക്ക് എഴുതിയ ഫയലിലെ വാക്കുകൾ നമ്മൾ ശ്രദ്ധിക്കണം... 'ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമായിരിക്കും'
PSC ജോലി കിട്ടാതെ യുവാക്കൾ ആത്മഹത്യ ചെയ്യുമ്പോൾ, ലക്ഷക്കണക്കിന് യുവാക്കൾ തെരുവുകളിൽ അലയുമ്പോൾ ഭരണകർത്താക്കളെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡൽ സാംസ്‌കാരിക നായകർ കേരളത്തിന് അപമാനമാണ്.

പി.സി വിഷ്ണുനാഥിന്റെ ഫേസ്‌ബുക് പോസ്റ്റ്

കമലിന്റെ മാതൃകയിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെല്ലാം 'ഇടതുപക്ഷ' സ്വഭാവമുള്ളവരെ ഇപ്രകാരം ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചാൽ പിന്നെ പി എസ് സി യുടെ ജോലി എളുപ്പമാവും ...!
കേരളത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും തൊഴിൽ കിട്ടാത്ത ലക്ഷോപലക്ഷം യുവജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന ഈ തോന്ന്യവാസത്തിനെതിരെ സമൂഹ മന:സാക്ഷി ഉണരണം.

നാല് താൽക്കാലിക ജീവനക്കാരെ സ്ഥരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കമൽ നൽകിയ കത്തിന്റെ പകർപ്പാണ് പുറത്തുവന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് കമൽ ഇത്തരമൊരു കത്ത് മന്ത്രിക്ക് നൽകിയത്. ഷാജി എച്ച്. (ഡെപ്യൂട്ടി ഡയറക്ടർ, ഫെസ്റ്റിവൽ), റിജോയ് കെ.ജെ. (പ്രോഗ്രാം മാനേജർ, ഫെസ്റ്റിവൽ), എൻ.പി. സജീഷ് (ഡെപ്യൂട്ടി ഡയറക്ടർ, പ്രോഗ്രാംസ്), വിമർ കുമാർ വി. പി. (പ്രോഗ്രാം മാനേജർ, പ്രോഗ്രാംസ്) എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥിരപ്പെടുത്തുന്നതിനുള്ള കാരണങ്ങളുടെ കൂട്ടത്തിൽ രണ്ടാം പേജിലെ അഞ്ചാം ഖണ്ഡികയിലാണ് ഇവരുടെ ഇടതുപക്ഷ ബന്ധം വിവരിച്ചിരിക്കുന്നത്.

ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിൽ ഊന്നിയ സാംസ്‌കാരിക പ്രവർത്തന രംഗത്ത് നിലകൊള്ളുന്നവരുമാണ് ഈ ജീവനക്കാർ. കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് ഇത് സാഹയകരമായിരിക്കുമെന്നാണ് കമൽ കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP