ഇതാണോ ഷഹനയുടെ വീട്? ചാനലുകളിൽ വാർത്ത വന്നതിന് പിന്നാലെ മോഡലിന്റെ വീട് തേടി ചെറുവത്തൂരുകാർ; മണിക്കൂറുകൾ തിരഞ്ഞിട്ടും വിവരമൊന്നും ഇല്ല; ഒടുവിൽ അന്വേഷണം ചെന്നെത്തിയത് ചീമേനി പഞ്ചായത്തിലും; ഷഹനയുടെ അധികം ആരും അറിയാത്ത കഥ

ബുർഹാൻ തളങ്കര
ചെറുവത്തൂർ : നടിയും മോഡലുമായ ഷഹനയുടെ മരണം കൊലപാതകം എന്ന സംശയം ഉയരുന്നതിനിടെ, സ്വദേശമായ കാസർകോട്ടെ ചെറുവത്തൂരിൽ പലരും വീട് തേടി അന്വേഷണമായിരുന്നു. കാസർകോട് സ്വദേശിയായ ഷഹനയെ ഇന്നലെ രാവിലെയാണ് കോഴിക്കോട്ടെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചാനലുകളിൽ ഷഹനയുടെ ആത്മഹത്യാ വാർത്തകൾ വന്നു തുടങ്ങിയതോടെ ചെറുവത്തൂരുകാർ അമ്പരന്നു. കാരണം, മണിക്കൂറുകളോളം തിരഞ്ഞിട്ടും ഷഹനയുടെ വിവരങ്ങൾ ആർക്കും ലഭിച്ചില്ല.
അന്വേഷണത്തിന് ഒടുവിലാണ് ചീമേനി ഗ്രാമപ്പഞ്ചായത്തിലെ വലിയപൊയിൽ ഉച്ചിത്തിടിലിൽ ഷഹനയുടെ ഉമ്മയും സഹോദരങ്ങളും അടുത്തിടെ താമസമാക്കിടെന്ന വിവരം നാട്ടുകാർ മനസിലാക്കുന്നത്. നടിയുടെ വീട് അന്വേഷിച്ചെത്തിയവർക്ക് അടച്ചിട്ട വീടാണ് കാണാൻ കഴിഞ്ഞത്. ഇവരെക്കുറിച്ച് ഒന്നുമറിയില്ലെന്ന് സമീപവാസികളും പറയുന്നു.
രണ്ടുമാസം മുൻപാണ് ചീമേനി വലിയപൊയിൽ ഉച്ചിത്തിടിലിൽ സ്വന്തമായി ഭൂമി വാങ്ങി കൊച്ചുവീട് വെച്ചത്. ഭാഗികമായി പൂർത്തിയായ വീട്ടിലാണ് ഉമൈബയും മക്കൾ ബിലാലും നദീനും താമസം. നേരത്തെ കാസർകൊട് ചട്ടഞ്ചാൽ ബെണ്ടിച്ചാൽ പ്രദേശത്താണ് ഇവർ താമസിച്ചിരുന്നത്. ഷഹന പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ജിയുപിഎസ് വിദ്യാലയത്തിലാണ്.
മകൾ ഷഹനയും (20) സജ്ജാദുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷമായി. നടിയും മോഡലുമൊക്കെയായി ജീവിതം കരുപ്പിടിപ്പിച്ചുവരവെയാണ് കഴിഞ്ഞദിവസം കോഴിക്കോട്ട് ഭർത്താവിനൊപ്പം താമസിക്കുന്ന വാടകവീട്ടിൽ തൂങ്ങിമരിച്ചതായി വിവിരം ലഭിച്ചത്.
സ്വന്തം വീട്ടിലേക്ക് മകളുടെ വരവ് കാത്തിരുന്ന ഉമൈബയ്ക്കും കുടുംബത്തിനും കേൾക്കേണ്ടി വന്നത് മരണവാർത്ത. ജീവിതത്തിൽ പ്രയാസങ്ങൾ ഒരുപാട് അനുഭവിക്കേണ്ടിവന്ന ഉമൈബയും കുടുംബവും വിവിധയിടങ്ങളിൽ വാടകവീട്ടിലായിരുന്നു താമസം. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഉമ്മയും സഹോദരങ്ങളും പൊലീസിനോട് പറഞ്ഞത്.
ഷഹനയുടെ മരണം കൊലപാതകം തന്നെയെന്നു സഹോദരൻ പറഞ്ഞു. ഉയരമുള്ള ഷഹന ജനലഴിയിൽ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമാണ്. കൊന്നശേഷം കെട്ടിത്തൂക്കിയതാകാം. സജാദിന്റെ മാതാവിന്റെ പങ്കും അന്വേഷിക്കണമെന്നും ബിലാൽ പറഞ്ഞു. 'പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം എന്നത് ആത്മഹത്യ എന്നാണ്. അതിനോടു യോജിക്കുന്നില്ല. കൂടുതൽ പരിശോധനകൾ നടത്തണം. തൂങ്ങിയ കയർ, മുറിയിലെ സാഹചര്യം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം. അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് വിശ്വസിക്കാനാകില്ല-സഹോദരന്ൻ പ്രതികരിച്ചു.
മരണത്തിനു തൊട്ടുമുൻപു വരെ നല്ലപോലെ മർദനമേറ്റിട്ടുണ്ടെന്ന് മൃതദേഹം കണ്ടവർ പറഞ്ഞു. ബലം പ്രയോഗിച്ച ലക്ഷണങ്ങൾ കാണുന്നുണ്ട്. കഴുത്തിനു പിന്നിൽ നിറം മാറിയിട്ടുണ്ട്. കയ്യിലും പിടിച്ചുവലിച്ചതിന്റെ പാടുകളും മുറിവുകളും ഉണ്ട്. സജ്ജാദ് കെട്ടിത്തൂക്കിയതാണെന്നാണ് സംശയം. സജ്ജാദിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് ഷഹന പരാതി പറഞ്ഞിരുന്നു.
അയാളുടെ കൂട്ടുകെട്ട് മോശമാണ്. കൂട്ടുകാരുടെ കൂടെ പോയിക്കഴിഞ്ഞാൽ പിന്നെ പ്രശ്നങ്ങളാണ്. അയാളുടെ ഉമ്മയ്ക്കും ഇതിൽ പങ്കുണ്ട്. ഉമ്മയുടെ കാര്യം പലതവണ തന്നോടു പറഞ്ഞിട്ടുണ്ട്. ഷഹനയെയും സജ്ജാദിനെയും വേർപിരിക്കാമെന്ന് ആ ഉമ്മ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും സഹോദരൻ പറയുന്നു.
അവനെ ദുബായ്ക്ക് അയയ്ക്കാം എന്നൊക്കെ പറഞ്ഞു. പരാതി പറയുമ്പോൾ വീട്ടിലേക്കു വാ എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് പലതവണ പറഞ്ഞിട്ടും ഷഹന കേട്ടിട്ടില്ല. അങ്ങോട്ടുവന്നാൽ തന്റെ ജീവിതം അല്ലേ പോകുന്നത്. ഞാൻ എങ്ങനെങ്കിലും അഡ്ജസ്റ്റ് ചെയ്തോളാം. നമുക്ക് നോക്കാം എന്നായിരുന്നു ഷഹനയുടെ മറുപടി' സഹോദരൻ ബിലാൽ കൂട്ടിച്ചേർത്തു. ഗുരുതര ആരോപണങ്ങളാണ് ഷഹനയുടെ ബന്ധുക്കൾ ഉയർത്തുന്നത്. ഇതെല്ലാം പൊലീസ് പരിശോധിക്കും. അയൽക്കാരുടെ മൊഴിയും കേസിൽ നിർണ്ണായകമാണ്.
ഷഹനയും സജ്ജാദും തമ്മിൽ സ്ഥിരം വഴക്കുണ്ടായിരുന്നതായി അയൽക്കാർ വെളിപ്പെടുത്തി. നേരത്തെ ഒന്നുരണ്ടു തവണ പ്രശ്നമുണ്ടായ സമയത്ത് അവരുടെ വീട്ടിൽപോയിരുന്നു. ആ സമയത്ത് സജ്ജാദ് നോർമൽ ആയിരുന്നില്ലെന്നാണ് തോന്നിയത്. വഴക്കുണ്ടാവുന്ന സമയത്ത് മുകളിലേക്ക് ആരും വരേണ്ട, ഞങ്ങൾ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്നമാണ്, നിങ്ങളാരും ഇടപെടേണ്ടെന്നാണ് സജ്ജാദ് പറഞ്ഞിരുന്നതെന്നും അയൽക്കാർ പറയുന്നു.
ജോലി കഴിഞ്ഞ് രാത്രി 12 മണിക്കൊക്കെയാണ് സജ്ജാദ് വീട്ടിലെത്തിയിരുന്നത്. രണ്ടരമാസം ആയിട്ടുള്ളൂ ദമ്പതിമാർ ഇവിടെ താമസം ആരംഭിച്ചിട്ട്. മറ്റുള്ളവരുമായി അധികം പരിചയമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ഷഹന സംസാരിക്കുന്നില്ല, എല്ലാവരും ഓടിവരൂ എന്ന് സജ്ജാദ് വിളിച്ചുപറയുകയായിരുന്നു. വന്നപ്പോൾ ഷഹന സജ്ജാദിന്റെ മടിയിൽ കിടക്കുന്നതാണ് കണ്ടതെന്നും അയൽക്കാരനായ ഹസൻ പറഞ്ഞു.
ഷഹനയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. 'ആ കയർ കണ്ടാൽ തൂങ്ങിമരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ശരീരത്തിൽ പാടുകളുണ്ട്. തലേദിവസം എന്നെദിവസം വിളിച്ചപ്പോൾ സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നത്. കൂടുതൽ അവസരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും സംവിധായകർ വിളിച്ചതായും പറഞ്ഞിരുന്നു'- ഷഹനയുടെ സഹോദരൻ ബിലാൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- റെയിൽവെ ജോലി എന്നുപറഞ്ഞ് വിവാഹം; എന്നും ഭർത്താവ് ജോലിക്കായി കൊണ്ടുവിടും; കാണാതായെന്ന പരാതി പൊലീസ് അന്വേഷിച്ചപ്പോൾ റെയിൽവെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് പതിവെന്ന് കണ്ടെത്തൽ; കണ്ണൂരിൽ യുവതി അറസ്റ്റിൽ
- ഇതാണ് ആ ഗുണ്ടാ സംഘടനയുടെ സംസ്ഥാന സെക്രട്ടറി! ഇപ്പോ ജയിലിലാണ്; വനിതാ സഖാവിനോട് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെ'ന്ന് ഭീഷണിപ്പെടുത്തി; പിണറായി വിജയനെന്ന് പേരുള്ള ഒരാളാണ് ഇവരുടെയൊക്കെ നേതാവ്! എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അർഷോമിന്റെ ചിത്രമിട്ട് വി ടി ബൽറാം
- വയനാട് രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിന് നേരെ ആക്രമണം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ; എഡിജിപി മനോജ് എബ്രഹാമിന് അന്വേഷണ ചുമതല; കൽപ്പറ്റ ഡിവൈഎസ്പിക്ക് സസ്പെൻഷൻ; സംസ്ഥാനമാകെ കോൺഗ്രസ് പ്രതിഷേധം; കോട്ടയത്ത് തെരുവു യുദ്ധം; സംഘർഷം, അറസ്റ്റ്; എകെജി സെന്ററിന് കനത്ത സുരക്ഷ
- 'അവിടെയൊന്നും നാട്ടുകാർക്കും പോലും അറിയില്ല... കൊറോണ വന്നത്; പ്രേംനസീർ മരിച്ചത് പോലും അറിഞ്ഞിട്ടില്ലാത്ത നാട്ടുകാരാ'; സിനിമ പ്രമോഷനിൽ തിരുവമ്പാടിക്കാരെ അധിക്ഷേപിച്ച് ധ്യാൻ ശ്രീവാസൻ; പ്രതിഷേധവുമായി ലിന്റോ ജോസഫ് എംഎൽഎ അടക്കമുള്ളവർ
- രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്കുള്ള മാർച്ചിന് തങ്ങളുടെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല; ബഫർ സോൺ വിഷയത്തിലെ സമരവും അക്രമവും അംഗീകരിക്കാനാവില്ല; വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി; വയനാട് ജില്ലാ കമ്മിറ്റിയെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം
- സാക്ഷാൽ വാഴക്കുന്നം നമ്പൂതിരിയിൽ നിന്ന് മാജിക്; ഡിസ്കോ ഡാൻസിന്റെ താളവഴക്കത്തിൽ ആറാടിയ അതിജീവനകാലം; പാട്ടും ആട്ടവും അഭിനയവും മേക്കപ്പും സംവിധാനവും ഹരം; നടി അംബികയോട് ആരാധന മൂത്ത് സിനിമാ പ്രവേശം; മറിമായം ഫെയിം വി പി ഖാലിദ് ഒരു സകലകലാവല്ലഭൻ
- ജാമ്യം കിട്ടിയത് അറിയുന്നത് ജയിലിലെ തയ്യൽ ക്ലാസിലിരിക്കമ്പോൾ; ഫ്ളാഷ് ന്യൂസിനെ കുറിച്ച് വാർഡന്മാരിൽ നിന്ന് കേട്ട സിസ്റ്റർ അക്ഷരാർത്ഥത്തിൽ ഞെട്ടി; പ്രാർത്ഥന ഫലം കണ്ടുവെന്ന് കണ്ണു നിറച്ച് ആദ്യ പ്രതികരണം; വാർഡന്മാരോടു ഗുഡ് ബൈ പറഞ്ഞ് അഭയ കേസ് പ്രതി സിസ്റ്റർ സ്റ്റെഫിയുടെ പുറത്തിറങ്ങൽ; മുഖത്ത് നിറഞ്ഞത് ഇനി മടങ്ങി വരില്ലെന്ന ആത്മവിശ്വാസം
- ലിഗ സ്ക്രെമേനയുടെ കൊലപാതകം; പ്രതിഭാഗം ചേർന്ന കെമിക്കൽ എക്സാമിനറെ പൊളിച്ചടുക്കി ഡോക്ടർ; യുവതിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരുക്കി; ശുക്ലത്തിന്റെ അംശം കണ്ടെത്താത്തത് മൃതദേഹം ദ്രവിച്ചതുകൊണ്ടെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോ.ശശികല
- സെക്സിനിടെ പങ്കാളിയായ സ്ത്രീ അറിയാതെ വിജയകരമായി കോണ്ടം മാറ്റുന്നതിൽ ഗവേഷണം നടത്തുന്ന പുരുഷന്മാർ; കോണ്ടം മാറ്റുന്നത് ആധിപത്യം സ്ഥാപിക്കലായി ആഘോഷിക്കുന്നവർ; അമേരിക്കയിൽ സ്റ്റെൽത്തിങ് നടത്തിയാൽ പിടിവീഴും; ഇരകൾക്ക് ആശ്വാസം നൽകുന്ന നിയമം വരുന്നു
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- 'മോനെ ശിഹാബെ, കാസർകോട്ട് എത്തിയ നിന്റെ നടത്തം തിരിച്ച് വീട്ടിലേക്ക് നടക്കുമോനെ; നീ ഇനി ഓരോ സറ്റെപ്പ് വെക്കുന്നതും അള്ളാക്ക് പൊരുത്തമില്ല മോനെ; നീ വിമാനത്തിൽ കയറി, ഹജ്ജ് ചെയ്യ് മോനെ''; മലപ്പുറത്തു നിന്ന് മക്കത്തേക്ക്നടന്ന് ഹജ്ജിനുപോകുന്ന ശിഹാബിനെതിരെ മുജാഹിദ് ബാലുശ്ശേരി
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ
- സ്പ്രിങ്കളറിൽ ഡാറ്റ മുഴുവൻ ശിവശങ്കർ സ്വകാര്യകമ്പനിക്ക് വിറ്റു; വിവരം അറിഞ്ഞതോടെ ഷൈലജ ടീച്ചർ പൊട്ടിത്തെറിച്ചു; ശിവശങ്കർ തന്നോട് പറഞ്ഞത് നടന്നതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന്; മുഖ്യമന്ത്രി അദാനിക്കെതിരെ പറയുന്നത് കേട്ട് ഞെട്ടി; അദാനിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത് തന്നെ മുഖ്യമന്ത്രി; വിവാദ ഇടപാടുകളുടെ ഉള്ളറകൾ വെളിപ്പെടുത്തി സ്വപ്ന സുരേഷ്
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍