Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒടുവിൽ കണ്ണൂരിലെ ആ 'തീപ്പൊരി' പ്രണയം സഫലമായി! മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ അസ്‌ക്കറിന്റേയും എംബിബിഎസ് വിദ്യാർത്ഥിനി ഷഹലയുടെയും വിവാഹം കഴിഞ്ഞു; പ്രണയത്തിന്റെ പേരിൽ വീടും വാഹനവും അഗ്‌നിക്കിരയാക്കപ്പെട്ടെങ്കിലും കാമുകിയെ കൈവിടാതെ അസ്‌ക്കർ; കോടതിയിൽ കാമുകനൊപ്പം പോകണമെന്ന് തീർത്തു പറഞ്ഞ് ഷഹല; കല്ല്യാണത്തിൽ നിന്നും വിട്ടുനിന്നു വധുവിന്റെ വീട്ടുകാർ

ഒടുവിൽ കണ്ണൂരിലെ ആ 'തീപ്പൊരി' പ്രണയം സഫലമായി! മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ അസ്‌ക്കറിന്റേയും എംബിബിഎസ് വിദ്യാർത്ഥിനി ഷഹലയുടെയും വിവാഹം കഴിഞ്ഞു; പ്രണയത്തിന്റെ പേരിൽ വീടും വാഹനവും അഗ്‌നിക്കിരയാക്കപ്പെട്ടെങ്കിലും കാമുകിയെ കൈവിടാതെ അസ്‌ക്കർ; കോടതിയിൽ കാമുകനൊപ്പം പോകണമെന്ന് തീർത്തു പറഞ്ഞ് ഷഹല; കല്ല്യാണത്തിൽ നിന്നും വിട്ടുനിന്നു വധുവിന്റെ വീട്ടുകാർ

രഞ്ജിത്ത് ബാബു

കണ്ണൂർ: കക്കാട് അതിരകത്തെ മുഹമ്മദ് അസ്‌ക്കറിന്റേയും കക്കാട് സ്വദേശിനി ഷഹലയുടേയും പ്രണയം സഫലമായി. കക്കാട് ജുമാ-അത്ത് പള്ളിയിൽ വെച്ച് ഇവരുടെ നിക്കാഹ് നൂറുക്കണക്കിന് സുഹൃത്തുക്കളുടേയും അസ്‌ക്കറിന്റെ ബന്ധുക്കളുടേയും സാന്നിധ്യത്തിൽ നടന്നു. എന്നാൽ വധുവിന്റെ വീട്ടുകാരും ബന്ധുക്കളും ചടങ്ങിൽ നിന്ന് വിട്ടു നിന്നു. പ്രണയത്തിന്റെ പേരിൽ വീടും വാഹനവും അഗ്‌നിക്കിരയാക്കപ്പെട്ട സംഭവത്തിൽ ഒടുവിലാണ് അസ്‌ക്കറിന് ഷഹലയെ സ്വന്തമാക്കാൻ കഴിഞ്ഞത്.

ഇന്നലെ വൈകീട്ടോടെ കോടതി വഴിയാണ് അസ്‌ക്കറിനൊപ്പം പോകാൻ പെൺകുട്ടി തയ്യാറായത്. വീരാജ് പേട്ടയിൽ എം.ബി.ബി.എസ്. വിദ്യാർത്ഥിനിയായ ഷഹലയുമായുള്ള പ്രണയത്തെ തുടർന്ന് അസ്‌ക്കറിന്റെ വീടിന് തീവെക്കപ്പെടുകയും ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു. യുവതിയുമായുള്ള പ്രണയത്തിന് എതിരു നിൽക്കുന്ന ബന്ധുക്കളാണ് ഇതിന് പിറകിലെന്ന് അസ്‌ക്കർ ആരോപിച്ചിരുന്നു. പ്രണയത്തിൽ നിന്നും വിട്ട് മാറാൻ കഴിഞ്ഞ ദിവസം ചിലർ അസക്കറിന് നേരെ അക്രമം അഴിച്ചു വിട്ടിരുന്നു.

കഴിഞ്ഞ മാസം ഇരുവരും ഒളിച്ചോടിയിരുന്നു. എന്നാൽ തിരിച്ചു ന്നാൽ വിവാഹം നടത്തിത്തരാമെന്ന് സമ്മതിച്ചതിനെ തുടർന്ന് നാട്ടിൽ മടങ്ങിയെത്തിയെങ്കിലും യുവതിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. സ്വകാര്യ ആശുപ്ത്രിയിൽ അസുഖ ബാധിതയെന്ന് പറഞ്ഞ് യുവതിയെ വീട്ടുകാർ പ്രവേശിപ്പിച്ചിരുന്നു. വിരമറിഞ്ഞ് എത്തിയ അസ്‌ക്കർ യുവതിയെ മോചിപ്പിച്ച് വനിതാസെല്ലിലേക്ക് ഏൽപ്പിച്ചിരുന്നു. തുടർന്നാണ് അസക്കറിന് നേരെ മർദ്ദനവും വീടിനു നേരെ തീവെപ്പും നടത്തിയത്.

എന്നാൽ ഇന്നലെ വൈകീട്ട് യുവതിയെ കോടതിയിൽ ഹാജരാക്കുമ്പോൾ ബന്ധുക്കളാരും എത്തിയിരുന്നില്ല. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ എത്തിയ യുവതി അസ്‌ക്കറിനൊപ്പം പോകാൻ താത്പര്യം അറിയിക്കുകയായിരുന്നു. കോടതി മുമ്പാകെ യുവതിയെ ഇന്ന് തന്നെ വിവാഹം കഴിക്കുമെന്നും അസ്‌ക്കർ അറിയിച്ചു. അത് പ്രകാരം ഇന്ന് കക്കാട് ജുമാ മസ്ജിദിൽ വെച്ച് ഇരുവരുടേയും നിക്കാഹ് നടന്നു.

എം.ബി.ബി.എസ് പൂർത്തിയാക്കാൻ ഇനി രണ്ട് വർഷം കൂടി ഉണ്ടെങ്കിലും തുടർന്ന് യുവതിയെ പഠിപ്പിക്കുമെന്നും ഡോക്ടറാക്കുമെന്നും അസ്‌ക്കർ പറഞ്ഞു. അസ്‌ക്കറിന്റെ വീട് അഗ്‌നിക്കിരയായതിനാൽ ബന്ധുവീട്ടിൽ താമസം ഒരുക്കിയിരിക്കയാണ്. ലക്ഷങ്ങൾ മുടക്കി പുതുതായി നിർമ്മിച്ച വീടാണ് പ്രണയപ്പകയിൽ എരിഞ്ഞമർന്നത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. കണ്ണൂർ കക്കാട് മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനണ് അസ്‌ക്കർ.

കഴിഞ്ഞ മൂന്ന് വർഷമായി താനുമായി പ്രണയത്തിലുള്ള പെൺകുട്ടിയുടെ കുടുംബമാണ് ആക്രമണം നടത്തിയതെന്ന് കാമുകനായ അസ്‌കർ പറഞ്ഞു. മൂന്ന് വർഷമായി എംബിബിഎസ് വിദ്യാർത്ഥിനിയുമായി പ്രണയത്തിലായിരുന്നു അസ്‌ക്കർ. ഈ പ്രണയം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞത് മുതൽ എതിർപ്പ് തുടങ്ങി. ഇവരെ പിന്തിരിപ്പിക്കാൻ വേണ്ടിയായി തുടർന്നുള്ള പരിശ്രമങ്ങൾ. ഇവരെ പിന്തിരിപ്പിക്കാൻ പെൺകുട്ടിയുടെ കുടുംബം പരിശ്രമിച്ചിരുന്നു. ഇത് നടക്കാതെ വന്നിലുള്ള അമർഷമാണ് അക്രമത്തിലേക്കും കയ്യാങ്കളിയിലേക്കും കടന്നത്. ഇതോടെ മർദ്ദനവും വധശ്രമവും അസ്‌ക്കറിനെതിരെ നടന്നു. പെൺകുട്ടിയുടെ സഹോദരൻ കുത്താനുള്ള ശ്രമം തടയാൻ ശ്രമിക്കവേ തന്റെ സുഹൃത്തിന് പരിക്കേറ്റതായും അസ്‌ക്കർ പറയുന്നു. മർദ്ദനമേറ്റതിന് പിന്നാലെ രാത്രി വീടിന് തീയിട്ടതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP