Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിലെ അക്രമം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഐ.എ.എസിലെ ഒന്നാം റാങ്കുകാരൻ രാജിവെച്ച് രാഷ്ട്രീയത്തിലേക്ക്; ഷാ ഫൈസൽ നാഷണൽ കോൺഫറൻസ് ടിക്കറ്റിൽ മത്സരിച്ചേക്കും; യുവ ഐ.എ.എസുകാരൻ സ്ഥാനാർത്ഥിയാകുന്നത് കാശ്മീരിൽ നിന്നെന്ന് സൂചന; സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ കശ്മീരി ഷായുടെ രാഷ്ട്രീയ പ്രവേശനം സ്വാഗതം ചെയ്ത് ഒമർ അബ്ദുള്ള; 'ഉദ്യോഗസ്ഥഭരണത്തിന്റെ നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടമെന്ന് ഒമർ

കശ്മീരിലെ അക്രമം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഐ.എ.എസിലെ ഒന്നാം റാങ്കുകാരൻ രാജിവെച്ച് രാഷ്ട്രീയത്തിലേക്ക്; ഷാ ഫൈസൽ നാഷണൽ കോൺഫറൻസ് ടിക്കറ്റിൽ മത്സരിച്ചേക്കും; യുവ ഐ.എ.എസുകാരൻ സ്ഥാനാർത്ഥിയാകുന്നത് കാശ്മീരിൽ നിന്നെന്ന് സൂചന; സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ കശ്മീരി ഷായുടെ രാഷ്ട്രീയ പ്രവേശനം സ്വാഗതം ചെയ്ത് ഒമർ അബ്ദുള്ള; 'ഉദ്യോഗസ്ഥഭരണത്തിന്റെ നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടമെന്ന് ഒമർ

മറുനാടൻ ഡെസ്‌ക്‌

ജമ്മു; 2010ലെ കശ്മീരിൽ നിന്ന് ആദ്യമായി സിവിൽ സർവീസിൽ ഒന്നാം റാങ്ക് നേടിയ യുവാവ്. ജില്ലാ മജിസ്ട്രേറ്റ്, ഡയറക്ടർ ഓഫ് സ്‌കൂൾ എജ്യുക്കേഷൻ, സംസ്ഥാന സർക്കാരിന് കീഴിലെ പവർ ഡവലപ്മെന്റ് കോർപറേഷൻ എം.ഡി എന്നീ സ്ഥാനങ്ങൾ വഹിച്ച ബ്രില്യന്റ് ഓഫീസർ ഷാ ഫൈസൽ തന്റെ ഓദ്യോഗിക സേവനങ്ങൾ അവസാനിപ്പിച്ചു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കശ്മീരിൽ നിന്നും അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന. നാഷണൽ കോൺഫറൻസ് ടിക്കറ്റിലായിരിക്കും ഷാ ഫൈസൽ മത്സരിക്കുകയെന്ന് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ടു ചെയ്തു.

എന്തുകൊണ്ടാണ് ഐ.എ.എസ് പദവി രാജിവെച്ചതെന്നു ഷാ ഫൈസൽ ഫേസ്‌ബുക്കിൽ കുറിപ്പിട്ടു. ഭാവി പരിപാടികൾ വെള്ളിയാഴ്‌ച്ച പത്രസമ്മേളനത്തിൽ പറയുമെന്നും ഷാ പറഞ്ഞു.

ഷാ ഫൈസലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

''കാശ്മീരികളെ നിരന്തരം കൊന്നൊടുക്കുന്നതിനെതിരെയും കേന്ദ്ര ഗവണ്മെന്റിന്റെ അതിനോടുള്ള നിലപാടുകൾക്കെതിരെയും, ഇരുന്നൂറു മില്യൺ ഇന്ത്യൻ മുസ്ലിംകളെ ഹിന്ദുത്വ ശക്തികൾ നിരന്തരം അപരവൽക്കരിക്കുകയും പാർശ്വവത്കരിക്കുകയും അങ്ങനെ അവരെ രണ്ടാം തരം പൗരന്മാർ എന്നിടത്തേക്ക് ചുരുക്കുകയും ചെയ്യുന്നതിനെതിരെ, ജമ്മു കാശ്മീരിനുള്ള പ്രത്യേകപദവിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ, അതിദേശീയതയുടെ പേരിൽ ഇന്ത്യയിൽ ഉയർന്നുവരുന്ന അസഹിഷ്ണുതയിൽ പ്രതിഷേധിച്ചു ഞാൻ ഇന്ത്യൻ ഭരണ സർവീസിൽ നിന്നും രാജിവെക്കാൻ തീരുമാനിച്ചിരിക്കുന്നു.'' കേന്ദ്രസർക്കാരിനെ കടന്നാക്രമിക്കുന്ന പരാമർശങ്ങളാണ് ഫൈസലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലുള്ളത്. വെള്ളിയാഴ്ച തന്റെ ഭാവി പദ്ധതികളെപ്പറ്റി മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഷാ ഫൈസൽ രാജിവെച്ച വിവരം അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തിരിക്കുന്നത്. നാഷണൽ കോൺഫറൻസിൽ ചേർന്ന് ഷാ ഫൈസൽ കശ്മീരിലെ ബാരാമുള്ള മണ്ഡലത്തിൽ നിന്നും മത്സരിച്ചേക്കുമെന്നാണ് സൂചന. 'ഉദ്യോഗസ്ഥഭരണത്തിന്റെ നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടമെന്ന്' വിശേഷിപ്പിച്ചുകൊണ്ട് ജമ്മു കശ്മീർ മുന്മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള ട്വീറ്റിലൂടെ ഷാ ഫൈസലിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

2010ലെ സിവിൽ സർവീസ് പരീക്ഷയിലാണ് ഫൈസൽ ഒന്നാം റാങ്ക് നേടിയത്. സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ കശ്മീരിയാണ് ഷാ. ജമ്മു ആൻഡ് കശ്മീർ കേഡറിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. ജില്ലാ മജിസ്ട്രേറ്റ്, ഡയറക്ടർ ഓഫ് സ്‌കൂൾ എജ്യുക്കേഷൻ, സംസ്ഥാന സർക്കാരിന് കീഴിലെ പവർ ഡവലപ്മെന്റ് കോർപറേഷൻ എം.ഡി എന്നീ സ്ഥാനങ്ങൾ ഷാ ഫൈസൽ വഹിച്ചിരുന്നു. ഹാർവാഡ് കെന്നഡി സ്‌കൂളിലെ ഫുൾബ്രൈറ്റ് ഫെല്ലോഷിപ്പ് പൂർത്തിയാക്കി അമേരിക്കയിൽ നിന്നും അടുത്തിടെയാണ് ഷാ ഫൈസൽ തിരിച്ചെത്തിയത്.

സിവിൽ സർവീസിൽ പ്രവേശിച്ച അന്നു മുതൽ ഷാ വാർത്താ മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു. ഷാ വരികളെഴുതിയ കശ്മീർ ടൂറിസത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുജറാത്തിലെ പീഡന വാർത്ത റേപ്പിസ്ഥാനെന്ന തലക്കെട്ടിൽ ട്വീറ്റ് ചെയ്തതിനെ തുടർന്ന് ഷാ ഫൈസലിനോട് പൊതുഭരണ വിഭാഗം വിശദീകരണം ചോദിക്കുകയും ചെയ്ത് നേരത്തെ വിവാദമായിരുന്നു.

മാത്രമല്ല ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35 എ എന്നത് കശ്മീരും ഇന്ത്യയും തമ്മിലുള്ള വിവാഹ കരാർ ആണെന്നും കരാർ അവസാനിപ്പിച്ചാൽ വിവാഹവും അസാധുവാകുമെന്നും ഷാ ഫൈസൽ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.ഈ വിവാദമെല്ലാം നിലനിൽക്കെയാണ് രാജിവെക്കാൻ ഷാ ഫൈസൽ തീരുമാനിച്ചത്. ഇദ്ദേഹത്തിന്റെ രാജിക്കത്ത് കേന്ദ്ര പഴ്‌സണൽ മന്ത്രാലയത്തിലേക്ക് അയച്ചിട്ടുണ്ട്. ദേശീയ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യത്തോടെയാണ് ഇതുസംബന്ധിച്ച വാർത്ത നൽകിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP