Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റക്കാലിൽ ദൂരങ്ങൾ താണ്ടി ഷഫീഖ് പാണക്കാടൻ ഡൽഹിയിലെ കർഷകസമരത്തിൽ; മലപ്പുറത്തുകാരനെ സ്‌നേഹത്താൽ വാരിപ്പൊതിഞ്ഞ് കർഷകർ; പഞ്ചാബികളുടെ തലപ്പാവ് അണിയിച്ച് വരവേൽപ്; താമസ-ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നതും മണ്ണിൽ പണിയെടുക്കുന്നവർ തന്നെ

ഒറ്റക്കാലിൽ ദൂരങ്ങൾ താണ്ടി ഷഫീഖ് പാണക്കാടൻ ഡൽഹിയിലെ കർഷകസമരത്തിൽ; മലപ്പുറത്തുകാരനെ സ്‌നേഹത്താൽ വാരിപ്പൊതിഞ്ഞ് കർഷകർ; പഞ്ചാബികളുടെ തലപ്പാവ് അണിയിച്ച് വരവേൽപ്; താമസ-ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നതും മണ്ണിൽ പണിയെടുക്കുന്നവർ തന്നെ

ജംഷാദ് മലപ്പുറം

മലപ്പുറം: കർഷക സമരത്തിന് പിന്തുണയുമായി വയനാട് ചുരം ഒറ്റക്കാലിൽ നടന്നുകയറി ഡൽഹിയിലെത്തിയ മലപ്പുറത്തെ ഭിന്നശേഷിക്കാരനായ ഷഫീഖ് പുന്നക്കാടന് കർഷകർ നൽകിയത് വലിയ സ്വീകരണം. ഒറ്റക്കാലിൽ ഷഫീഖും കർഷകരോടൊപ്പം സമരം തുടങ്ങി. മലപ്പുറം ചേളാരി പടിക്കൽ സ്വദേശിയായ ഫീഖ് പാണക്കാടൻ മാസം പതിനൊന്നാം തിയതിയാണ് താമരശ്ശേരി ചുരം കയറിയാണ് ഡൽഹിയിലേക്ക് പുറപ്പെട്ടത്. സമരമുഖത്ത് എത്തിയപ്പോൾ പഞ്ചാബികൾ വലിയ സ്വീകരണമാണ് ഒരുക്കിയത്.

പഞ്ചാബികളുടെ തലപ്പാവ് അണിയിച്ച് കൊണ്ടാണ് അവനെ വരവേറ്റത്. താമസ സൗകര്യവും ഭക്ഷണവും ഒരുക്കുന്നതും അവരാണ്. ഭക്ഷ്യക്ഷാമമുണ്ടായാൽ അതാദ്യം ബാധിക്കുന്നത് കേരളത്തെ ആയിരിക്കും എന്ന തിരിച്ചറിവാണ് തണുത്തുറയ്ക്കുന്ന കാലവസ്ഥയിലും സമരം ചെയ്യുന്ന കർഷകർക്കൊപ്പം അണിചേരാൻ എത്തിയത്.ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് ലീഗിന്റെ ജില്ലാ ജനറൽ സെക്രട്ടറിയാണ് ഷഫീഖ് പാണക്കാടൻ.

കഴിഞ്ഞവർഷം കോഴിക്കോട് സംഘടിപ്പിച്ച പൗരത്വ സമരത്തിന് 30 കിലോമീറ്റർ നടന്ന് ഐക്യദാർഢ്യം അറിയിച്ചിരുന്നു. ന്യായമായ ആവശ്യങ്ങൾക്ക് സമരം ചെയ്യുന്ന കർഷകർക്ക് തന്നാലാവുന്ന നിലയിൽ പിന്തുണ കൊടുക്കുകയെന്ന ലക്ഷ്യത്തോടെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഊന്ന് വടിയുടെ സഹായത്താൽ വയനാട് ചുരം നടന്ന് കയറിയിരുന്നു.പ്രതിഷേധിക്കുന്ന കർഷകരുടെയും പ്രായമായവരുടെയും മനോഭാവം, ദൃഢ നിശ്ചയം, എന്നിവയ്ക്ക് സാക്ഷിയായ ദിവസങ്ങളാണ് കടന്ന് പോകുന്നത്.

സമാധാനത്തോടെ പ്രതിഷേധിക്കുന്ന കർഷകരുടെ ആവശ്യം സർക്കാർ അംഗീകരിക്കണമെന്നും രാജ്യം മുഴുവൻ അവർക്കൊപ്പമാണെന്നും ഷഫീഖ് പാണക്കാടൻ പറയുന്നു.നേരത്തെ പൗരത്വ സമരം നടക്കുന്ന സമയത്ത് കോഴിക്കോട് ഷഹീൻ ബാഗിലേക്കും ഷഫീഖ് 30 കിലോമീറ്റർ നടന്നുകൊണ്ട് പ്രതിഷേധം അറിയിച്ചു കൊണ്ട് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും മറ്റൊരു മാതൃകാ സമരത്തിലൂടെ ഷെഫീഖ് പൊതു സമൂഹത്തിന് മുന്നിൽ എത്തുന്നത്. ഇതിന് മുമ്പും തന്നെപ്പോലെയുള്ള ആളുകൾക്ക് കൂടുതൽ കരുത്ത് പകരാൻ മുച്ചക്ര വാഹനത്തിൽ റഫീഖ് മുന്നൂറോളം കിലോമീറ്റർ യാത്ര ചെയ്തിട്ടുണ്ട്. തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലൂടെ ആയിരുന്നു യാത്ര. നീന്തൽ മത്സരത്തിലും താരമാണ് ഷെഫീഖ്.=

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP