Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാതൃഭൂമി വാർത്തയിലെ ഫോട്ടോ എഡിറ്റിങ് പിഴവ് സൈബർ ലോകത്ത് എസ്എഫ്‌ഐ ഗുണ്ടകളെ ന്യായീകരിക്കാനുള്ള മാർഗ്ഗമാക്കി സൈബർ സഖാക്കൾ; യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയൻ ഓഫീസിൽ നിന്നും ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെടുത്തില്ലെന്ന് വരുത്തി തീർക്കാൻ മറയാക്കുന്നത് ആർട്സ് ഫെസ്റ്റിന്റെ രജിസ്ട്രേഷൻ ഫോം ഉത്തരക്കടലാസായി ചിത്രീകരിച്ച മാതൃഭൂമിയുടെ ഫ്രണ്ട് പേജ് വാർത്ത; എസ്എഫ്‌ഐയുടെ 'പാർട്ടിഗ്രാമ'മായ കോളേജിലെ കൊള്ളരുതായ്മകൾ മൂടിവെക്കാനുള്ള തീവ്രശ്രമത്തിൽ നേതാക്കൾ

മാതൃഭൂമി വാർത്തയിലെ ഫോട്ടോ എഡിറ്റിങ് പിഴവ് സൈബർ ലോകത്ത് എസ്എഫ്‌ഐ ഗുണ്ടകളെ ന്യായീകരിക്കാനുള്ള മാർഗ്ഗമാക്കി സൈബർ സഖാക്കൾ; യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയൻ ഓഫീസിൽ നിന്നും ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെടുത്തില്ലെന്ന് വരുത്തി തീർക്കാൻ മറയാക്കുന്നത് ആർട്സ് ഫെസ്റ്റിന്റെ രജിസ്ട്രേഷൻ ഫോം ഉത്തരക്കടലാസായി ചിത്രീകരിച്ച മാതൃഭൂമിയുടെ ഫ്രണ്ട് പേജ് വാർത്ത; എസ്എഫ്‌ഐയുടെ 'പാർട്ടിഗ്രാമ'മായ കോളേജിലെ കൊള്ളരുതായ്മകൾ മൂടിവെക്കാനുള്ള തീവ്രശ്രമത്തിൽ നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി സൈബർ ലോകത്ത് ചർച്ചാവിഷയമാകുന്നത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസത്തെ കുറിച്ചാണ്. എസ്എഫ്‌ഐയുടെ കുത്തക കോളേജിൽ നടക്കുന്ന തെമ്മാടിത്തരങ്ങളെ കുറിച്ച് വ്യക്തമാക്കുന്ന വാർത്തകൾ മാധ്യമങ്ങൾ ദിവസവും പുറത്തുവിടാറുണ്ട്. എന്നാൽ, ഇതിനിടെ മാതൃഭൂമി ഇന്ന് മുൻപേജിൽ നല്കിയ വാർത്തക്കൊപ്പം നൽകിയ ഫോട്ടോ എഡിറ്റിംഗിലെ പിഴവാണ് സൈബർ ലോകത്ത് എസ്എഫ്‌ഐക്കാരുടെ ഗുണ്ടായിസത്തെ ന്യായീകരിക്കാനുള്ള അവസരമായി സൈബർ സഖാക്കൾ കണ്ടത്.

യൂണിവേഴ്സിറ്റി കോളെജിലെ യൂണിയൻ റൂമിൽ നിന്ന് ഉത്തരക്കടലാസ് ലഭിച്ച സംഭവം റിപ്പോർട്ടു ചെയ്തപ്പോൾ വാർത്തയ്‌ക്കൊപ്പം നൽകിയ പടത്തിൽ സംഭവിച്ച പിഴവിനെ ചൂണ്ടിയാണ് എസ്എഫ്‌ഐയുടെ തോന്ന്യവാസത്തെ ന്യായീകരിക്കാൻ സൈബർ സഖാക്കൾ അവസരമാക്കുന്നത്. ഉത്തരകടലാസിൻെ സ്ഥാനത്ത് ആർട്സ് ഫെസ്റ്റിന്റെ രജിസ്ട്രേഷൻ ഫോമായിരുന്നു മാതൃഭൂമി ഒന്നാം പേജ് വാർത്തക്കൊപ്പം നൽകിയത്. ഇത് പേജ് സെറ്റ് ചെയ്തപ്പോൾ സംഭവിച്ച പിഴവാണ്. മാതൃഭൂമി ചാനലിലും ഓൺലൈനിലും നൽകിയത് ഉത്തരക്കടലാസിന്റെ ചിത്രം തന്നെയായിരുന്നു. എന്നാൽ പ്രിന്റിങ് പത്രത്തിൽ വന്നപ്പോൾ എഡിറ്റിംഗിൽ പിഴവും സംഭവിച്ചു.

'ഉത്തരമില്ലാതെ ക്രമക്കേട്' എന്ന തലക്കെട്ടിൽ പ്രധാനവാർത്തയായിട്ടാണ് സംഭവം മാതൃഭൂമി നൽകിയിരിക്കുന്നത്. ചിത്രത്തിൽ നൽകിയിരിക്കുന്ന ഷീറ്റിൽ പേര് എഴുതാനുള്ള സ്ഥലവും പങ്കെടുക്കുന്ന ഇനം എഴുതാനുള്ള ഇടവുമെല്ലാം വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. ഒറ്റയ്ക്കാണോ ഗ്രൂപ്പായിട്ടാണോ പങ്കെടുക്കുന്നതെന്നും ഷീറ്റിൽ ചോദിക്കുന്നുണ്ട്. പത്രത്തിൽ നൽകിയിട്ടുള്ള ഷീറ്റിൽ ലൈറ്റ് മ്യുസികിന് പങ്കെടുത്ത ഒരു കുട്ടിയുടെ രജിസ്ട്രേഷൻ ഫോമാണ് ഉത്തരക്കടലാസായി മാതൃഭുമി നൽകിയിരിക്കുന്നത. എസ്.എഫ്.ഐ നേതാക്കൾക്ക് പരീക്ഷയിൽ കൃത്രിമം കാണിക്കാൻ വേണ്ടിയാണ് യൂണിയൻ ഓഫീസിൽ ഉത്തരക്കടലാസുകൾ സൂക്ഷിച്ചിരുന്നതെന്ന് സംശയിക്കുന്നതായും പത്രം പറയുന്നുണ്ട്.

ഇതോടെ എസ്എഫ്‌ഐയെ നായീകരിക്കാൻ വേണ്ടി യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിൻ ഓഫീസിൽ നിന്നും ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് നടത്തിയ മിന്നിൽ പരിശോധനയിലും സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കണ്ടെത്തിയിരുന്നില്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് സൈബർ സഖാക്കൾ നടത്തിയത്. നേരത്തെ, യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തിവീഴ്‌ത്തിയ കേസിലെ ഒന്നാം പ്രതിയായ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ആർ. ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് നടത്തിയ മിന്നിൽ പരിശോധനയിലും സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കണ്ടെത്തിയിരുന്നു. കേരള സർവകലാശാലാ പരീക്ഷ എഴുതേണ്ട 12 ഷീറ്റിന്റെ 4 ഫുൾ സെറ്റും പത്തിൽ താഴെ ഷീറ്റുകളുള്ള 11 സെറ്റുമാണ് കണ്ടെത്തിയത്. കേരള യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീലും പിടിച്ചെടുത്തിരുന്നു.

റോൾ നമ്പർ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണ് യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തത്. അദ്ധ്യാപകന്റെ സീലും യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തിട്ടുള്ളത്. യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉപയോഗിക്കുന്ന ഓഫീസ് മുറിയിൽ നിന്നാണ് സർവ്വകലാശാല പരീക്ഷക്ക് ഉള്ള ഉത്തരക്കടലാസുകൾ കണ്ടെടുത്തത്. വർഷങ്ങളായി കോളേജ് യൂണിയൻ ഉപയോഗിക്കുന്ന മുറിയിൽ നിന്നാണ് ഉത്തരക്കടലാസുകളും സീലും പിടിച്ചെടുത്തത്. യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടായ അക്രമത്തിന്റെയും കത്തിക്കുത്തിന്റെയും പശ്ചാത്തലത്തിലാണ് യൂണിയൻ മുറി പിടിച്ചെടുക്കാനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുറി തുറന്ന് കൊടുക്കാനും തീരുമാനിച്ചത്.

യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസിൽ അറസ്റ്റിലായ യൂണിയൻ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിലും സർവ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കെട്ടുകളും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെടുത്തിരുന്നു. പരീക്ഷാ നടത്തിപ്പിൽ വീഴ്ച ഉണ്ടായെന്ന് സർവ്വകലാശാല കണ്ടെത്തിയതിന് പിന്നാലെയാണ് കോളേജിനകത്തെ യൂണിയൻ ഓഫീസ് മുറിയിൽ നിന്നും റോൾ നമ്പർ ഇട്ടതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെടുത്തത്.

ഉത്തരക്കടലാസ് കണ്ടെടുത്തതോടെ സർവകലാശാല, പി.എസ്.സി. പരീക്ഷാതട്ടിപ്പുകളിലേക്കും സംശയംനീണ്ടിരുന്നു. നേരത്തെ ശിവരഞ്ജിത്തിന്റെ വീട്ടിൽ പരിശോധനക്ക് പൊലീസ് എത്തിയപ്പോൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കൾ കമ്പികളുമായെത്തി കൈയേറ്റംചെയ്യാൻ ശ്രമിച്ചതും വിവാദത്തിലായിരുന്നു. എസ്.എഫ്.ഐ. യൂണിറ്റ് മുൻപ്രസിഡന്റായ ശിവരഞ്ജിത്ത്, സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്കുനടത്തിയ പി.എസ്.സി. പരീക്ഷയിൽ ഒന്നാമതെത്തിയത് സംശയങ്ങൾക്ക് ഇട നൽകിയിരുന്നു.

അതേസമയം, ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, ആരോമൽ, ആദിൽ, അദ്വൈത്, ഇജാബ് എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. അഖിലിനെ ആക്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റതിനാൽ കിടത്തിച്ചികിത്സ വേണമെന്ന ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. മുഖ്യപ്രതി ശിവരഞ്ജിത്തും നസീമും പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു. ആക്രമണം ആസൂത്രിതമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ആക്രമിക്കുകയായിരുന്നുവെന്നുമാണ് പ്രതികൾ പറഞ്ഞത്. ഇരുവരും കഴിഞ്ഞ ദിവസം അർധരാത്രിയാണ് പൊലീസ് പിടിയിലായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP