Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലബാർ ക്രിസ്ത്യൻ കോളേജിൽ യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ ക്ലാസിൽ കയറാതെ നടന്നവർക്ക് അഞ്ചാം സെമസ്റ്റർ പരീക്ഷ എഴുതാൻ ഹാജരില്ല; അറ്റന്റൻസ് കിട്ടിയേ മതിയാവൂ എന്ന വാശിയിൽ എസ്എഫ്‌ഐ പ്രവർത്തകർ വകുപ്പ് മേധാവിയായ അദ്ധ്യാപകനെ പൂട്ടിയിട്ടു; ഒന്നര മണിക്കൂറോളം തടഞ്ഞുവച്ച ശേഷം അറ്റന്റൻസ് നൽകിയപ്പോൾ വാശി ജയിച്ച വിജയാരവം; പ്രിൻസിപ്പൽ വഴിവിട്ട സഹായം ചെയ്യുന്നുവെന്ന് ആരോപിച്ച് കെഎസ് യു

മലബാർ ക്രിസ്ത്യൻ കോളേജിൽ യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ ക്ലാസിൽ കയറാതെ നടന്നവർക്ക് അഞ്ചാം സെമസ്റ്റർ പരീക്ഷ എഴുതാൻ ഹാജരില്ല; അറ്റന്റൻസ് കിട്ടിയേ മതിയാവൂ എന്ന വാശിയിൽ എസ്എഫ്‌ഐ പ്രവർത്തകർ വകുപ്പ് മേധാവിയായ അദ്ധ്യാപകനെ പൂട്ടിയിട്ടു; ഒന്നര മണിക്കൂറോളം തടഞ്ഞുവച്ച ശേഷം അറ്റന്റൻസ് നൽകിയപ്പോൾ വാശി ജയിച്ച വിജയാരവം; പ്രിൻസിപ്പൽ വഴിവിട്ട സഹായം ചെയ്യുന്നുവെന്ന് ആരോപിച്ച് കെഎസ് യു

കെ വി നിരഞ്ജൻ

കോഴിക്കോട്: അറ്റൻഡൻസ് തടഞ്ഞുവച്ചെന്ന ആരോപണം ഉന്നയിച്ച് എസ്. എഫ്. ഐ പ്രവർത്തകർ അദ്ധ്യാപകനെ റൂമിൽ പൂട്ടിയിട്ടു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലാണ് സംഭവം. അഞ്ചാം സെമസ്റ്ററിലെ അറ്റൻഡൻസ് സർവകലാശാലയിലേക്ക് അയക്കേണ്ട അവസാന ദിനമായ വെള്ളിയാഴ്ച വകുപ്പ് തലവൻ അറ്റൻഡൻസ് തടഞ്ഞു വച്ചെന്നാരോപിച്ചാണ് എസ്. എഫ്. ഐ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു വെച്ചത്. ഏകദേശം ഒന്നര മണിക്കൂറോളമാണ് മലയാളം വിഭാഗം വകുപ്പ് മേധാവി വി. എസ് റോബർട്ട്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജി. ശ്രീജിത്ത് എന്നിവരെയാണ് റൂമിൽ പൂട്ടിയിട്ടത്. ശേഷം പ്രിൻസിപ്പാൾ എത്തി വിദ്യാർത്ഥികളുടെ ആവശ്യം കേട്ട ശേഷമാണ് റൂം തുറന്നു കൊടുക്കാൻ തയാറയത്. ശേഷം സ്റ്റാഫ് കൗൺസിൽ ചേർന്ന് വോട്ടിനിട്ട് വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് നൽകാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം വകുപ്പ് തലത്തിൽ നിന്നും കൃത്യമായ രീതിയിൽ അറ്റൻഡൻസുകൾ ഓഫീസിലേക്ക് കൈമാറിയിട്ടുണ്ടെന്ന് വകുപ്പ് മേധാവി വി. എസ് റോബർട്ട് പറഞ്ഞു. ക്ലാസിൽ വരാത്തതിന്റെ കൃത്യമായ രേഖകൾ ഹാജരാക്കിയാൽ അറ്റൻഡൻസുകൾ കൃത്യമായി നൽകാറുണ്ടെന്നും, അല്ലാത്തപക്ഷം വകുപ്പിന് വിദ്യാർത്ഥികൾക്ക് അറ്റൻഡൻസുകൾ നൽകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ അധ്യയന ദിവസങ്ങളിൽ ക്ലാസുകളിൽ ഹാജരാവാത്ത വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് നൽകിയ പ്രിൻസിപ്പാളിനെതിരെ കെ. എസ്. യു ജില്ലാ കമ്മിറ്റി കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസിലർക്ക് പരാതി നൽകി. പരീക്ഷയ്ക്ക് ആവശ്യമായ ഹാജരില്ലാത്തതിന്റെ പേരിൽ ഡിപ്പാർട്ട്‌മെന്റ് തലവൻ ഡിറ്റൻഷൻ ചെയ്തപ്പോൾ അതിനെ തിരസ്‌കരിച്ചാണ് പ്രിൻസിപ്പൽ എസ് എഫ് ഐക്ക് വഴിവിട്ട സഹായം നൽകിയതെന്നും കെ. എസ്. യു ആരോപിച്ചു. എസ്. എഫ്. ഐ യൂണിറ്റ് സെക്രട്ടറിക്കും ബാലസംഘം സംസ്ഥാന പ്രസിഡന്റിനും പരീക്ഷ എഴുതാൻ അനുവാദം നൽകിയത് യൂണിവേഴ്‌സിറ്റിയിൽ ഉയർന്ന തസ്തികകൾ സ്വന്തമാക്കാനാണെന്ന് കെ. എസ്. യു ജില്ലാ പ്രസിഡന്റ് വി. ടി നിഹാൽ ആരോപിച്ചു.

യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ അഞ്ചാം സെമസ്റ്റർ കാലയളവിൽ ക്ലാസിൽ കയറാതെ നടന്ന എസ് എഫ് ഐ മുൻ യൂണിറ്റ് ജനറൽ സെക്രട്ടറി, യൂണിറ്റ് അംഗം, ബാലസംഘം സംസ്ഥാന ഭാരവാഹി ഉൾപ്പെടെയുള്ളവർക്ക് ലീവ് അനുവദിച്ച് നൽകില്ലെന്ന് മലയാളം വകുപ്പ് മേധാവി ഉൾപ്പെടെയുള്ളവർ തറപ്പിച്ചു പറഞ്ഞിരുന്നു. മാഗസിൻ വർക്ക്, യൂണിയൻ വർക്ക് എന്നീ പേരുകളിലാണ് ഇവർ ലീവിന് അപേക്ഷ നൽകിയിരുന്നത്. അഞ്ചാം സെമസ്റ്റർ പരീക്ഷ അടുത്തപ്പോൾ ഹാജർ നില കുറവായതിനാൽ പരീക്ഷ എഴുതാൻ സാധിക്കാത്ത അവസ്ഥ വന്നതതോടെയാണ് വിദ്യാർത്ഥികൾ കാരണം കാട്ടി കത്ത് നൽകിയത്. എന്നാൽ ഈ കത്ത് സ്വീകരിക്കാൻ അദ്ധ്യാപകർ തയ്യാറായിരുന്നില്ല. ഇതോടെയാണ് എസ് എഫ് ഐ പ്രവർത്തകർ ഉപരോധവുമായി എത്തിയതെന്ന് കെ എസ് യു പ്രവർത്തകർ പറയുന്നു. വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കാൻ പ്രിൻസിപ്പൽ വകുപ്പ് മേധാവികളിൽ സമ്മർദ്ദം ചെലുത്തിയതായും ഇവർ ആരോപിക്കുന്നുണ്ട്. എന്നാൽ ആരോപണങ്ങൾ പ്രിൻസിപ്പൽ നിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP