Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാട്ടാക്കട കളങ്കമായി; ആർഷോ സൂപ്പർ; വിദ്യയുടെ സർട്ടിഫിക്കറ്റ് വിവാദം ഗൗരവതരം; എസ് എഫ് ഐയുമായി ബന്ധപ്പെട്ട് ഉയരുന്ന തുടർവിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കും; എല്ലാം ഇനി പാർട്ടി അറിഞ്ഞ ശേഷം മാത്രം; കുട്ടി സഖാക്കൾക്ക് പിന്നാലെ ഇനി എംവി ഗോവിന്ദൻ; എസ് എഫ് ഐയെ നേരെയാക്കാൻ സിപിഎം

കാട്ടാക്കട കളങ്കമായി; ആർഷോ സൂപ്പർ; വിദ്യയുടെ സർട്ടിഫിക്കറ്റ് വിവാദം ഗൗരവതരം; എസ് എഫ് ഐയുമായി ബന്ധപ്പെട്ട് ഉയരുന്ന തുടർവിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കും; എല്ലാം ഇനി പാർട്ടി അറിഞ്ഞ ശേഷം മാത്രം; കുട്ടി സഖാക്കൾക്ക് പിന്നാലെ ഇനി എംവി ഗോവിന്ദൻ; എസ് എഫ് ഐയെ നേരെയാക്കാൻ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ നിരപരാധിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട് ഉയരുന്ന തുടർവിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കാൻ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എന്നാൽ വിദ്യയെ സിപിഎം പിന്തുണയ്ക്കില്ല. ഇതിനൊപ്പം എസ് എഫ് ഐയിലെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവും കൊണ്ടു വരും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അറിവും സമ്മതവും എസ് എഫ് ഐയിലെ ഓരോ പ്രധാന തീരുമാനത്തിനും ഇനിയുണ്ടാകും.

മഹാരാജാസിനേക്കാളും കാട്ടാക്കടയിലെ വിവാദം എസ് എഫ് ഐയെ ബാധിച്ചുവെന്നാണ് സിപിഎം വിലയിരുത്തൽ. ഇത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ഇക്കാര്യത്തിലും ഇടപെടലുകൾ പാർട്ടി നടത്തും. എന്നാൽ പരസ്യമായി സംഘടനയെ തള്ളിപ്പറയുന്ന ഒരു നടപടിയും ഉണ്ടാകില്ല. സമൂഹത്തിലെ ജീർണതകളും പുത്തൻ പ്രവണതകളും വിദ്യാർത്ഥിയുവജന സമൂഹത്തെ ബാധിക്കുന്നതിന്റെ പ്രശ്‌നങ്ങൾ എസ്എഫ്‌ഐയിലും പ്രകടമാണെന്നു നേതാക്കൾ വിലയിരുത്തുന്നു. പ്രവർത്തകർക്കു രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതിൽ പോരായ്മ ഉണ്ടോ എന്നു പരിശോധിക്കും.

മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോ പാർട്ടിക്കും സമൂഹത്തിനും നൽകിയ വിശദീകരണം തൃപ്തികരമാണ്. എസ്എഫ്‌ഐ പ്രവർത്തക ആയിരുന്ന കെ.വിദ്യയ്ക്കെതിരെ ഉയർന്ന വ്യാജരേഖക്കേസ് ഗുരുതരമാണ്. അക്കാര്യത്തിൽ അവരെ സംരക്ഷിക്കേണ്ട കാര്യം എസ്എഫ്‌ഐക്കോ പാർട്ടിക്കോ സർക്കാരിനോ ഇല്ല. വിദ്യയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന കാര്യം അന്വേഷണത്തിൽ തെളിയട്ടെ എന്നതാണ് സിപിഎം നിലപാട്. വിവാദങ്ങൾക്ക് പിന്നിൽ എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.

മാർക്ക് ലിസ്റ്റിനെ ചൊല്ലി വിവാദം ഉയർന്നപ്പോൾ തന്നെ ആർഷോ സത്യാവസ്ഥ പാർട്ടിയെ അറിയിച്ചിരുന്നതായാണ് സിപിഎം അവകാശപ്പെടുന്നത്. ഇത് തൃപ്തികരമാണെന്നാണ് സിപിഎം സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. മാർക്ക് ലിസ്റ്റ് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരാമർശമാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായമായി പുറത്തുവരുന്നതും. എസ്എഫ്ഐയ്ക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഉയർന്നുവരുന്ന വിവാദങ്ങൾ എന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോ എഴുത്താത്ത പരീക്ഷ പാസായതായി ഫലം വന്ന പ്രശ്‌നത്തിൽ സിപിഎമ്മിന് സംശയങ്ങളില്ല. വിദ്യയുടെ വ്യാജ രേഖ ഗൗരവമേറിയ വിഷയമെന്നും പൊലീസ് അന്വേഷണം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്നും പാർട്ടി വിലയിരുത്തി. വിദ്യയുടെ ക്രമക്കേടുകള് എസ്എഫ്‌ഐയില് കൊണ്ടുപോയി കെട്ടേണ്ട കാര്യമില്ലെന്ന് ആര്‌ഷോ പ്രതികരിച്ചിരുന്നു. മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആര്‌ഷോയുടെ പരാതി പൊലീസിൽ പ്രത്യേകസംഘം അന്വേഷിക്കും.

താൻ എഴുതാത്ത പരീക്ഷ ജയിച്ചെന്ന വിവാദം ഗൂഢാലോചനയാണെന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ പരാതിയാണ് പ്രത്യേകസംഘം അന്വേഷിക്കുക. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയാകും അന്വേഷിക്കുക. അതേസമയം പി.എം.ആർഷോ ആരോപണമുന്നയിച്ച മഹാരാജാസിലെ അദ്ധ്യാപകന് അന്വേഷണസമിതി ക്ലീൻചീറ്റ് നൽകി. പരീക്ഷ പുനർമൂല്യനിർണയത്തിൽ ആർക്കിയോളജി വിഭാഗം കോർഡിനേറ്റർ പ്രഫ. വിനോദ്കുമാർ പക്ഷപാതം കാട്ടിയെന്ന ഒരുവിഭാഗം വിദ്യാർത്ഥികളുടെ പരാതിയിൽ കഴമ്പില്ലെന്നാണ് കോളജ് അന്വേഷണസമിതി കണ്ടെത്തിയത്.

പരാതി നൽകിയതിന്റെ വിദ്വേഷംമൂലം വിനോദ്കുമാർ തനിക്കെതിരെ നടത്തിയ നീക്കമാണ് മാർക്ക് ലിസ്റ്റ് വിവാദമെന്നായിരുന്നു ആർഷോയുടെ ആരോപണം. ഇതോടെ അദ്ധ്യാപകനെ സമ്മർദ്ദം ചെലുത്തി മാർക്ക് ഇടാനും ശ്രമം നടന്നുവെന്ന ആരോപണം ശക്തമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP