Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ ബില്ലിനെ അനുകൂലിക്കുന്ന സകലരെയും അടിച്ചു തകർക്കാൻ എസ്എഫ്‌ഐയുടെ പരസ്യ ആഹ്വാനം;സെമിനാറിന് ശ്രമിച്ച എബിവിപിക്കാരെ കേരള വർമയിലെ സഖാക്കൾ പട്ടിക കഷ്ണം കൊണ്ട് ഓടിച്ചിട്ടടിച്ചു; അദ്ധ്യാപകരുടെ മുമ്പിൽ വെച്ച് ക്ലാസ് മുറിയിൽ വരെ കയറി ക്രൂര മർദ്ദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ പേരിന് കേസെടുത്ത് തലയൂരി പൊലീസ്

പൗരത്വ ബില്ലിനെ അനുകൂലിക്കുന്ന സകലരെയും അടിച്ചു തകർക്കാൻ എസ്എഫ്‌ഐയുടെ പരസ്യ ആഹ്വാനം;സെമിനാറിന് ശ്രമിച്ച എബിവിപിക്കാരെ കേരള വർമയിലെ സഖാക്കൾ പട്ടിക കഷ്ണം കൊണ്ട് ഓടിച്ചിട്ടടിച്ചു; അദ്ധ്യാപകരുടെ മുമ്പിൽ വെച്ച് ക്ലാസ് മുറിയിൽ വരെ കയറി ക്രൂര മർദ്ദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ പേരിന് കേസെടുത്ത് തലയൂരി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പൗരത്വ ബില്ലിനെ അനുകൂലിക്കുന്ന സകലരെയും അടിച്ചു തകർക്കാൻ എസ്എഫ്‌ഐയുടെ പരസ്യ ആഹ്വാനം. ഇതേ തുടർന്ന് കേരള വർമ കോളേജിൽ കനത്ത സംഘർഷമാണ് ഉണ്ടായത്. എബിവിപി പ്രവർത്തകരെ എഫ്എഫ്‌ഐക്കാർ ഓടിച്ചിട്ട് അടിച്ചു. പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാർ സംഘടിപ്പിച്ചതിന് പട്ടിക കഷ്ണം കൊണ്ടാണ് എബിവിപി പ്രവർത്തകരെ എസ്എഫ്‌ഐക്കാർ ഓടിച്ചിട്ട് അടിച്ചത്. അടി പേടിച്ച് ക്ലാസിലേക്ക് ഓടിക്കയറിയ എബിവിപി പ്രവർത്തകരെ അദ്ധ്യാപകർക്ക് മുന്നിലിട്ടും എസ്എഫ്‌ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ ക്രൂരമായി തല്ലി ചതച്ചു. അദ്ധ്യാപകർ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അടിയിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് എബിവിപി നേതാക്കൾ ആശുപത്രിയിലാണ്.

സംഭവത്തിൽ കണ്ടാലറിയാവുന്ന 20 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരേ പൊലിസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് 20 പേർക്കെതിരെ പേരിന് കേസെടുത്ത് പൊലീസ് തലയൂരിയത്. പ്രവർത്തകരെ മർദിച്ചതിനെ തുടർന്ന് തിരിച്ചടിക്കുകയായിരുന്നു എന്നാണ് എസ്എഫ്‌ഐ വാദം. എന്നാൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് തൃശൂർ കേരളവർമ കോളജിൽ സെമിനാർ നടത്താൻ ശ്രമിച്ച എബിവിപി പ്രവർത്തകർ ശ്രമിച്ചതിനാണ് എസ്എഫ്‌ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയത്.

എബിവിപി നേതാക്കളായ അക്ഷയ്,രാഹുൽ,ആരോമൽ എന്നിവരെയാണ് എസ്എഫ്‌ഐ പ്രവർത്തകർ വളഞ്ഞിട്ടു തല്ലിയത്. ക്യാംപസിൽ നിന്ന് ക്ലാസിലേക്ക് ഓടിക്കയറിയ ഇവരെ ക്ലാസിൽ കയറിയും തല്ലി. പിടിച്ചു മാറ്റാൻ ശ്രമിച്ച അദ്ധ്യാപകരേയും തള്ളി മാറ്റി. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരും തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. ക്യാംപസിൽ പട്ടികയും ആയുധങ്ങളും എസ്എഫ്‌ഐ ഒളിപ്പിച്ചാണ് അക്രമം നടത്തുന്നതെന്ന് എബിവിപി ആരോപിച്ചു.

പൗരത്വ ബില്ലിനെ അനുകൂലിച്ചുള്ള സെമിനാർ ക്യാംപസിൽ നടത്തുന്നത് എസ്എഫ്‌ഐ തടഞ്ഞിരുന്നു. സെമിനാറിന് അനുമതി അരുതെന്ന് പൊലീസും നിലപാടെടുത്തു. ഇതേ ചൊല്ലി , ക്യാംപസിൽ സംഘർഷം നിലനിന്നിരുന്നു. സംഭവത്തിനു പിന്നാലെ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചു സംസാരിക്കുന്നവരെ ക്യാംപസിന്റെ പടിചവിട്ടിക്കില്ലെന്ന ഭീഷണി എസ്എഫ്‌ഐ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. എബിവിപി പ്രവർത്തകരെ എസ്എഫ്‌ഐക്കാർ മർദിച്ചതിൽ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.

ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് കഴിഞ്ഞദിവസം ക്യാംപസിനുള്ളിൽ എബിവിപി സെമിനാർ സംഘടിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ എസ്എഫ്ഐ പ്രവർത്തകർ ഇടപെട്ട് ഇത് തടഞ്ഞു. തുടർന്ന് ക്യാംപസിന് പുറത്ത് റോഡിലാണ് എബിവിപി സെമിനാർ സംഘടിപ്പിച്ചത്. സെമിനാർ നടത്താൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് എബിവിപി ഇന്ന് സമരം പ്രഖ്യാപിച്ചിരുന്നു. സമരം നടത്തുന്നതിനിടെ ക്ലാസിൽ കയറി വിദ്യാർത്ഥികളോട് സമരത്തിൽ പങ്കുചേരണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് എസ്എഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചത്.

പിന്നാലെ സമരം നടത്തിയ എബിവിപി പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ ക്ലാസിൽ നിന്ന് വലിച്ചുപുറത്തെത്തിച്ച് വരാന്തയിൽവെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ പെൺകുട്ടികൾക്കും മർദനമേറ്റു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ എസ്എഫ്ഐ മുൻ ചെയർമാൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് എബിവിപി ക്യാംപസിൽ പ്രതിഷേധപ്രകടനം നടത്തി.

അതേസമയം, കണ്ണൂർ മമ്പറം ഇന്ദിരാഗാന്ധി കോളജിലെ വിദ്യാർത്ഥികൾ പൗരത്വ നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനു നേരെ എബിവിപി ആക്രമണമുണ്ടായി. വിദ്യാർത്ഥികൾക്കു നേരെ സോഡാകുപ്പികൾ വലിച്ചെറിഞ്ഞു. സമീപത്തെ കടകളിൽ സാധനങ്ങൾ ഉപയോഗിച്ചും ആക്രമണമുണ്ടായി. വിദ്യാർത്ഥികളെ മർദിക്കാൻ ഇറങ്ങിയവരെ പൊലീസെത്തി വിരട്ടിയോടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP