Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്രസകളിലും മതകേന്ദ്രങ്ങളിലും പീഡനസംഭവങ്ങൾ കുതിച്ചുയരുന്നു; രജിസ്റ്റർ ചെയ്യുന്ന കേസുകളിലും ഈ വർഷം വർദ്ധന; പത്താം ക്ലാസ്സുകാരി സ്റ്റേജിൽ വരുന്നതിനെ ചോദ്യം ചെയ്യുന്ന പണ്ഡിതസമൂഹത്തിനും ഇക്കാര്യത്തിൽ മൗനം; പീഡകർക്ക് കടിഞ്ഞാണിടാൻ മുറവിളി

മദ്രസകളിലും മതകേന്ദ്രങ്ങളിലും പീഡനസംഭവങ്ങൾ കുതിച്ചുയരുന്നു; രജിസ്റ്റർ ചെയ്യുന്ന കേസുകളിലും ഈ വർഷം വർദ്ധന; പത്താം ക്ലാസ്സുകാരി സ്റ്റേജിൽ വരുന്നതിനെ ചോദ്യം ചെയ്യുന്ന പണ്ഡിതസമൂഹത്തിനും ഇക്കാര്യത്തിൽ മൗനം; പീഡകർക്ക് കടിഞ്ഞാണിടാൻ മുറവിളി

ബുർഹാൻ തളങ്കര

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസുകളിൽ മതപണ്ഡിതന്മാരും മതസ്ഥാപനങ്ങളിൽ പ്രവർത്തിപ്പിക്കുന്നവരും അകപെടുന്നതിൽ രൂക്ഷ വിമർശനം ഉയർന്നു വരുന്നു. മദ്രസകളിലും മതകേന്ദ്രങ്ങളിലും 2018ൽ മാത്രം നൂറോളം പീഡന പരാതികളാണ് ഉയർന്നത്. എന്നാൽ 25 ഓളം കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്.

2019 ൽ 136 ഓളം പരാതികളിൽ 40 ൽ താഴെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. 2020 ലും സമാന രീതി തുടർന്നപ്പോൾ 2021 -22 ൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ വർധിച്ചു വരുന്നത് മാറ്റത്തിന്റെ സൂചനയാണ്. പുറത്തു വരുന്ന വിവരങ്ങൾക്ക് പുറമെ നിരവധി കേസുകൾ പൊലീസിന് മുന്നിലെത്താതെ ഒത്തുതീർപ്പാക്കപ്പെടുന്നു. ഇത്തരം അവസരങ്ങൾ ലഭിക്കുന്നവർ മറ്റുഇടങ്ങളിൽ പൂർവാധികം ശക്തിയോടെയാണ് പീഡനം തുടരുന്നത്.

മതബോധം തൊട്ടു തീണ്ടാത്തവർ പണക്കൊഴുപ്പ് കൊണ്ട് കമ്മിറ്റികളിൽ കയറി കൂടുന്നത് ഇത്തരം പീഡനങ്ങൾക്ക് കാരണമാകുന്നുണ്ട്. അത് പോലെ മത രാഷ്ട്രീയത്തിന്റെ പിന്തുണയിൽ പള്ളികളിൽ അധികാര സ്ഥാനത് എത്തുന്നവർ പീഡനങ്ങൾ ഒതുക്കി തീർക്കുന്നതിൽ മുൻപന്തിയിലാണ്. പത്താം ക്ലാസ്സുകാരി സ്റ്റേജിൽ വരുന്നതിനെതിരെ രൂക്ഷ പ്രതികരണം നടത്തിയ പണ്ഡിത സമൂഹത്തിന് ഇത്തരം ആളുകൾക്കു എതിരെ എന്തുകൊണ്ട് നടപടി എടുക്കുവാൻ സാധിക്കുന്നില്ല എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു വരുന്നത് .

2018 ഓഗസ്റ്റ് രണ്ടിന് കണ്ണൂർ തളിപ്പറമ്പിൽ നാല് മദ്രസ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ ചെക്കിക്കുളം സ്വദേശി മുഹമ്മദ് അർഷാദിനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് മാനന്തേരിക്കടുത്ത് മദ്രസയിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകരായ കോഴിക്കോട് സ്വദേശി അബ്ദുർറഹ്മാൻ മൗലവി, വയനാട് നാലാംമൈലിലെ അബ്ദുന്നാസിർ മൗലവി എന്നിവരെ അറസ്റ്റു ചെയ്തു.

2022 ൽ പത്തനംതിട്ട വായ്പൂരിൽ മദ്രസയിൽ പതിനൊന്ന് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ കൊല്ലം കാവനാട് സ്വദേശി അമ്പത്തിയേഴുകാരൻ മുഹമ്മദ് സ്വാലിഹും അറസ്റ്റിലായി. കോഴിക്കോട്ടെ അണ്ടിക്കോട് വി.കെ റോഡിലുള്ള ഹയ്യാത്തുൽ ഇസ്ലാം മദ്രസയിലെ അദ്ധ്യാപകനായ കാടാമ്പുഴ പാറക്കുളം വീട്ടിൽ ഷമീർ അസ്ഹരിയെ മാസങ്ങൾക്ക് മുമ്പാണ് പൊലീസ് അറസ്റ്റു ചെയ്തത്.

മദ്രസാ അദ്ധ്യാപകൻ കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കായംകുളം പുത്തൻ തെരുവ് ജുമാ മസ്ജിദ് കമ്മിറ്റിക്കെതിരെ നാട്ടുകാർ പരസ്യമായി പ്രതിഷേധം നടത്തിയിരുന്നു എന്നാൽ ഇത്തരം പീഡനങ്ങൾ വാർത്തയായി വരുമ്പോൾ പ്രതിഷേധം ഉയർത്തുന്നവർ അതിനെതിരെ പ്രതിഷേധിക്കാൻ തയ്യാറാകുന്നില്ല എന്നുള്ളത് പഠന വിഷയമാകേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP