Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

മോദിയുടെ നോട്ടുനിരോധനം ആഘോഷമാക്കി സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികൾ; ഇടപാടുകാർ ആയിരവും അഞ്ഞൂറുമെല്ലാം വാരിവീശിയപ്പോൾ ആർക്കും വേണ്ടാതിരുന്നവർക്കുപോലും പൊന്നുംവില; 48 മണിക്കൂറിനിടെ അരക്കോടിയുടെ രതിമേള നടത്തി കൊൽക്കത്തയിലെ ചുവന്നതെരുവ്

മോദിയുടെ നോട്ടുനിരോധനം ആഘോഷമാക്കി സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികൾ; ഇടപാടുകാർ ആയിരവും അഞ്ഞൂറുമെല്ലാം വാരിവീശിയപ്പോൾ ആർക്കും വേണ്ടാതിരുന്നവർക്കുപോലും പൊന്നുംവില; 48 മണിക്കൂറിനിടെ അരക്കോടിയുടെ രതിമേള നടത്തി കൊൽക്കത്തയിലെ ചുവന്നതെരുവ്

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ നിരോധനം ചെറുകിട കച്ചവടക്കാരെ കുഴക്കുന്നതായ വാർത്തകൾ പുറത്തുവരുന്നതിനിടെ നോട്ടുനിരോധനം ആഘോഷമാക്കി കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികൾ. നോട്ടുനിരോധനം കൊൽക്കത്തയിലെ കുപ്രസിദ്ധ ചുവന്ന തെരുവായ സോനാഗച്ചിയിലെ ലൈംഗികത്തൊഴിലാളികളുടെ 'വില' കൂട്ടിയതായാണ് റിപ്പോർട്ടുകൾ.

നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ 48 മണിക്കൂറിനകം കൊൽക്കത്തയിലെ സെക്‌സ് വർക്കേഴ്‌സ് അമ്പതുലക്ഷം രൂപ സമ്പാദിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. നോട്ടുനിരോധനം വന്നതോടെ കൈവശമുണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ലാവിഷായി ചെലവഴിച്ച് ശരീര സുഖം തേടിയെത്തിയവരുടെ വൻതിരക്കാണ് ചുവന്നതെരുവുകളിൽ അനുഭവപ്പെടുന്നത്.

Stories you may Like

നിരോധനം വകവയ്‌ക്കേണ്ടതില്ലെന്നും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ഇടപാടുകാരിൽ നിന്ന് സ്വീകരിച്ചുകൊള്ളാനും ലൈംഗിക തൊഴിലാളികളുടെ സംഘടന തന്നെ നിർദ്ദേശം നൽകിയിരന്നു. 'ഞങ്ങൾ പെൺകുട്ടികളോട് അഞ്ഞൂറും ആയിരവുമെല്ലാം വാങ്ങിക്കോളാൻ പറഞ്ഞു. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റമേഴ്‌സിന്റെ തിരക്കായിരുന്നു. മുന്നൂറും നാന്നൂറും രൂപയ്‌ക്കെല്ലാം ഇടപാട് നടത്തിയിരുന്ന പാവങ്ങൾക്ക് അഞ്ഞൂറും ആയിരവുമെല്ലാം കിട്ടിത്തുടങ്ങി. പലർക്കും ഇതിൽക്കൂടുതലും കിട്ടി.

വൻതുകകൾ ശരീരവിൽപനയ്ക്ക് പ്രതിഫലം വാങ്ങുന്നവർക്ക് പ്രശ്‌നമുണ്ടായിരുന്നില്ല. ചെറിയ തുകകൾ വാങ്ങുന്നവർക്കായിരുന്നു നോട്ടുനിരോധനം പ്രശ്‌നമായത്. പക്ഷേ, ബാങ്കിൽ നിന്ന് ഉറപ്പുകിട്ടിയതോടെ അവർക്കും കോളടിച്ചു.' ലൈംഗിക തൊഴിലാളികളുടെ സംഘടനയായ ദർബാർ മഹിളാ സമന്വയ കമ്മിറ്റിയിൽ അംഗമായ ഭാരതി വ്യക്തമാക്കുന്നു.

വെസ്റ്റ് ബംഗാളിലെ ഒന്നേകാൽ ലക്ഷത്തിലേറെ ലൈംഗിക തൊഴിലാളികൾ അംഗമായ സംഘടനയാണ് മഹിളാ സമന്വയ. നിരോധിച്ച നോട്ടുകൾ നിക്ഷേപമായി സ്വീകരിക്കുമെന്ന് രണ്ടു ബാങ്കുകളിൽ നിന്ന ഉറപ്പുകിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ശരീരസുഖം തേടിയെത്തുന്നവരിൽ നിന്ന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ വാങ്ങാൻ ഇവർ തയ്യാറായത്.

ഈ നോട്ടുകൾ വാങ്ങിയില്ലെങ്കിൽ കച്ചവടം നടക്കില്ലെന്നും കസ്റ്റമറെ നഷ്ടപ്പെടുമെന്നും ഭീതിയിലായിരുന്നു തങ്ങളെന്ന് ലൈംഗിക തൊഴിലാളികൾ പറയുന്നു. ഡർബാർ, ഉഷ ബാങ്കുകളിൽ ഈ പണം സ്വീകരിക്കാമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് പ്രശ്‌നം തീർന്നതെന്ന് സെക്‌സ് വർക്കറായ രേഖ പറയുന്നു. ഇതോടെ സോനാഗച്ചി മേഖലയിൽ നിന്ന് മാത്രം ഉഷാ ബാങ്കിലേക്ക് എത്തിയത് 55 ലക്ഷം രൂപയാണ്. രണ്ടുദിവസത്തെ മാത്രം സമ്പാദ്യമാണിതെന്ന് ബാങ്ക് അധികൃതരും വ്യക്തമാക്കുന്നു. അന്നന്ന് കിട്ടുന്ന തുക ബാങ്കിൽ കളക്ഷനായി എത്താറുണ്ട്.

സാധാരണഗതിയിൽ ഇത് അഞ്ചുലക്ഷത്തോളമെ വരാറുള്ളൂ. പക്ഷേ, ഇക്കഴിഞ്ഞ രണ്ടുദിവസം അമ്പതുലക്ഷത്തോളം അധികമായെത്തിയെന്ന് ലൈംഗിക തൊഴിലാളികളുടെ തന്നെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഉഷ മൾട്ടി പർപസ് കോ-ഓപ്പറേറ്റീവ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു. ലൈംഗികത്തൊഴിൽ ഉപേക്ഷിച്ചവർ ചേർന്ന് 2001ലാണ് ഈ ബാങ്ക് തുടങ്ങിയത്.

ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ നടത്തുന്ന സ്ഥാപനവുമാണിത്. അതേസമയം, സെക്‌സ് വർക്കേഴ്‌സിൽ പലരും നോട്ടുനിരോധനം വന്നതോടെ കയ്യിൽ സൂക്ഷിച്ചിരുന്ന കറൻസികൂടി ബാങ്കിൽ നിക്ഷേപിച്ചിരിക്കാമെന്നും അതും ഈ നിക്ഷേപവർധനവിന് കാരണമായതെന്നും ബാങ്കിലെ സീനിയർ ഒഫീഷ്യൽ ശന്തനു പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP