Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാരാഷ്ട്രയിൽ കുടുങ്ങിക്കിടന്ന അഞ്ചുപേരെയും കയറ്റിക്കൊണ്ടുവന്നത് ചവറ ടൈറ്റാനിയത്തിൽ നിന്ന് ചരക്കുമായി പോയ ലോറിയിൽ; സപ്ലൈകോയിലേക്കുള്ള സാധനങ്ങളുമായി വരവേ പിടിയിലായത് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന്; മുഴുവൻ ആളുകളെയും ഐസൊലേഷൻ വാർഡിലാക്കി ആരോ​ഗ്യ പ്രവർത്തകർ

മഹാരാഷ്ട്രയിൽ കുടുങ്ങിക്കിടന്ന അഞ്ചുപേരെയും കയറ്റിക്കൊണ്ടുവന്നത് ചവറ ടൈറ്റാനിയത്തിൽ നിന്ന് ചരക്കുമായി പോയ ലോറിയിൽ; സപ്ലൈകോയിലേക്കുള്ള സാധനങ്ങളുമായി വരവേ പിടിയിലായത് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന്; മുഴുവൻ ആളുകളെയും ഐസൊലേഷൻ വാർഡിലാക്കി ആരോ​ഗ്യ പ്രവർത്തകർ

വിനോദ് വി നായർ

കൊല്ലം: മഹാരാഷ്ട്രയിൽ നിന്ന് ലോറിയിൽ ഒളിച്ചുകടക്കാൻ ശ്രമിച്ച ഏഴുപേരെ പൊലിസ് പിടികൂടി. കൊല്ലം കരിക്കോട് പേരൂർസ്വദേശി ഷാജഹാന്റെ ഉടമസ്ഥതയിലുള്ള നാഷണൽ പെർമിറ്റ്ലോറിയിൽ ഒളിച്ചുകടക്കാൻ ശ്രമിച്ചവരെയാണ് പൊലിസ്പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്ന് പത്തനാപുരം സപ്ലൈകോയിലേയ്ക്ക് പലചരക്കുമായെത്തിയ ലോറിയിൽ ഒളിച്ചുകടക്കാൻ ശ്രമിച്ച പേരൂർ, താമരക്കുളം സ്വദേശികളായ അഞ്ചുപേരും ഡ്രൈവറുംക്ലീനറുമാണ് പിടിയിലായത്. സിറ്റി പൊലിസ് കമ്മീഷണർക്ക് ലഭിച്ചരഹസ്യവിവരത്തെത്തുടർന്ന് കൊല്ലം ബൈപാസിൽ റോഡ്തടഞ്ഞാണ് ഇവരെ പൊലിസ് പിടികൂടിയത്.

കഴിഞ്ഞ 21 ന് ചവറ ടൈറ്റാനിയത്തിൽ നിന്ന് ചരക്കുമായി പോയ ലോറി മഹാരാഷ്ട്രയിൽ സാധനമിറക്കിയ ശേഷം എറണാകുളത്തേയ്ക്കുള്ള ഉള്ളിയുമായിതിരികെ വരുമ്പോൾ ലോക്ക് ഡൗണിൽ കുടുങ്ങി മഹാരാഷ്ട്രയിൽ കുടുങ്ങിക്കിടന്ന അഞ്ച് ലോറിത്തൊഴിലാളികളെ ഒപ്പം കൂട്ടുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടെ എറണാകുളത്തെ ഗോഡൗണിലെത്തിയ ഇവർ അവിടെ ലോഡിറക്കിയ ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പത്തനാപുരംസപ്ലൈകോയിലേയ്ക്ക് സാധനങ്ങളുമായി പുറപ്പെട്ടത്.

വഴിമധ്യേ അഞ്ചുപേരെയും കരിക്കോട് ഇറക്കിയശേഷം പത്തനാപുരത്തേയ്ക്ക് പോകാനായിരുന്നു പദ്ധതി. ഡ്രൈവറേയും ക്ലീനറേയും കൂടാതെ അധികമായി ആളുകൾ ലോറിയിലുണ്ടെന്ന്ശ്രദ്ധയിൽപ്പെട്ടവർ കമ്മീഷണർക്ക് നൽകിയ വിവരത്തെത്തുടർന്ന് കിളികൊല്ലൂർ സിഐ ബിജു , എസ് ഐ ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കല്ലുംതാഴം ജംഗ്ഷനിൽ വഴിതടഞ്ഞാണ് ഇവരെ പിടികൂടിയത്. കടപ്പാക്കടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം വാഹനം സാനിറ്റൈസ്ചെയ്തശേഷം കസ്റ്റഡിയിലെടുത്തു. തുടർന്ന് ആരോഗ്യപ്രവർത്തകരുടെനേതൃത്വത്തിൽ മുഴുവൻ പേരെയും കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP