Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

നിസാമുദ്ദീനിലെ തബ്ലീദ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്തവർ എത്ര? 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൃത്യമായ കണക്കില്ലാതെ ഡൽഹി സർക്കാർ; 1,033 പേരെ ഒഴിപ്പിച്ചപ്പോൾ 334 പേരെ ആശുപത്രിയിലേക്ക് മാറ്റി; ക്വാറന്റൈൻ പ്രോട്ടോക്കോൾ തങ്ങൾ കർശനമായി പാലിച്ചതായി മർക്കസ് അധികാരികൾ; തീർത്ഥാടകർ കുടുങ്ങിയത് ലോക് ഡൗണിൽ പെട്ടെന്ന് ട്രെയിനുകൾ നിർത്തിവച്ചതോടെ; കടുത്ത അനാസ്ഥ ആരോപിച്ച് മർക്കസ് അധികാരികൾക്കെതിരെ കേസെടുത്ത് ഡൽഹി സർക്കാർ

നിസാമുദ്ദീനിലെ തബ്ലീദ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്തവർ എത്ര? 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൃത്യമായ കണക്കില്ലാതെ ഡൽഹി സർക്കാർ; 1,033 പേരെ ഒഴിപ്പിച്ചപ്പോൾ 334 പേരെ ആശുപത്രിയിലേക്ക് മാറ്റി; ക്വാറന്റൈൻ പ്രോട്ടോക്കോൾ തങ്ങൾ കർശനമായി പാലിച്ചതായി മർക്കസ് അധികാരികൾ; തീർത്ഥാടകർ കുടുങ്ങിയത് ലോക് ഡൗണിൽ പെട്ടെന്ന് ട്രെയിനുകൾ നിർത്തിവച്ചതോടെ; കടുത്ത അനാസ്ഥ ആരോപിച്ച് മർക്കസ് അധികാരികൾക്കെതിരെ കേസെടുത്ത്  ഡൽഹി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:  നിസാമുദ്ദീനിലെതബ്ലീദ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്തവരുടെ കൃത്യമായ കണക്ക് കിട്ടാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നു. മർക്കസിന്റെ സമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്ക് കോവിഡ് 19 ്സ്ഥിരീകരിച്ചതോടെയാണ് ആശങ്ക പരന്നത്. ഏകദേശം 1700 ഓളം പേർ സമ്മേളനസ്ഥലത്ത് ഉണ്ടായിരുന്നതായാണ് ഡൽഹി സർക്കാർ കണക്കാക്കുന്നത്.ഇതുവരെ 1,033 പേരെ ഒഴിപ്പിച്ചു. 334 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായിആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചു. 700പേരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് അയച്ചു. ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരുടെ പരിശോധനാഫലമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ കൂടി പരിശോധനാഫലങ്ങൾ കിട്ടാനുണ്ട്.

അതേസമയം, ക്വാറന്റൈൻ പ്രോട്ടോക്കോളുകൾ തങ്ങൾ പാലിച്ചില്ലെന്ന ആരോപണം നിസാമുദ്ദീൻ മർക്കസ് പള്ളി ഭരണാധികാരികൾ നിഷേധിച്ചു. എന്നാല്, മാർച്ച് 31 വരെ സർക്കാർ യാത്രാ തീവണ്ടി സർവീസുകൾ നിര്ത്തി വച്ചതോടെ ധാരാളം തീർത്ഥാടകർ മർക്കസിൽ കുടുങ്ങിപ്പോയി. ഇവരെ യഥാസ്ഥലത്തെത്തിക്കാൻ യാത്രാപാസുകൾക്കായി സബ്ഡിവിഷണൽ മജിസ്‌ട്രേറ്റിനെ സമീപിച്ചെങ്കിലും ഇതുവരെ അനുമതി കിട്ടിയില്ല.24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, നിസാമുദ്ദീൻ വെസ്റ്റിൽ ലോക് ഡൗൺ കർശനമാക്കി. മർക്കസിൽ രോഗം പകർന്നത് ആന്ധ്ര, തമിഴ്‌നാട്, ആൻഡമാൻ, കശ്മീർ,യുപി എന്നിവിടങ്ങളിലെ കോവിഡ് കേസുകളുമായും തെലങ്കാനയിലെ അഞ്ചുമരണങ്ങളുമായും ബന്ധപ്പെടുത്തുന്നുണ്ട്. തെലങ്കാനയിൽ കൊവിഡ് 19 നെ തുടർന്ന് മരിച്ച അഞ്ച് പേർ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു എന്ന് സർക്കാർ അറിയിച്ചിരുന്നു. ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ ക്വാലാലംപൂരിൽ നടന്ന സൗത്ത് ഏഷ്യ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ നിന്നാണ് ഡൽഹിയിലെ നിസാമുദ്ദീനിലേക്ക് രോഗമെത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്.

100 വർഷത്തോളമായി തബ്ലീദ്് ജമാഅത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനമാണ് മർകസ് നിസാമുദ്ദീൻ. ലോകമെമ്പാടുമുള്ള തീർത്ഥാടകർ പരിപാടികൾക്കായി സ്ഥലത്തെത്തുന്നുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നുള്ള സന്ദർശകരുടെ പങ്കാളിത്തം ആസൂത്രണം ചെയ്യുന്നതിനായി എല്ലാ പ്രോഗ്രാമുകളും ഒരു വർഷം മുമ്പുതന്നെ തീരുമാനിക്കുമെന്നും മർക്കത് പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രി 2020 മാർച്ച് 22 ന് ജനതാ കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ, മർകസ് നിസാമുദ്ദീനിൽ നടന്നുകൊണ്ടിരിക്കുന്ന പരിപാടി ഉടൻ നിർത്തലാക്കിയിരുന്നു. എന്നാൽ, 2020 മാർച്ച് 21 ന് രാജ്യത്തുടനീളമുള്ള റെയിൽ സർവീസുകൾ പെട്ടെന്ന് റദ്ദാക്കിയതോടെ സന്ദർശകരുടെ ഒരു വലിയ സംഘം മർകസ് പരിസരത്ത് കുടുങ്ങി.

ഡൽഹി മുഖ്യമന്ത്രി 2020 മാർച്ച് 31 വരെ ഡൽഹി പൂട്ടുന്നതായി പ്രഖ്യാപിച്ചു. അതുവഴി നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ഈ യാത്രക്കാർക്ക് റോഡ് ഗതാഗതം ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായി. എന്നാലും മർകസ് ഭരണകൂടത്തിന്റെ സഹായത്തോടെ, പതിനഞ്ചോളം സന്ദർശകർക്ക് ചെറിയ ഗതാഗത സൗകര്യങ്ങൾ ഏർപ്പാടാക്കി.മാർച്ച് 23 ന് വൈകുന്നേരം പ്രധാനമന്ത്രി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ടുപോയ സന്ദർശകരെ നിശ്ചിത മെഡിക്കൽ മുൻകരുതലുകളോടെ പാർപ്പിക്കുകയല്ലാതെ മറ്റ് വഴികളിലില്ലായിരുന്നു.

2020 മാർച്ച് 24 ന് മർകസ് പരിസരം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികളെത്തിയിരുന്നു. മർകസ് അടച്ചുപൂട്ടൽ സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടിരിക്കുകയാണെന്നും 1500 ഓളം പേർ കഴിഞ്ഞ ദിവസം പുറപ്പെട്ടതായും വിവിധ സംസ്ഥാനങ്ങളിലെ ആയിരത്തോളം സന്ദർശകരെ മർകസിലെത്തിച്ചതായും മറുപടി നൽകി. ബാക്കിയുള്ളവരെ ഡൽഹിക്ക് പുറത്തുള്ള സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് വാഹന പാസുകൾ നൽകാൻ ബന്ധപ്പെട്ട എസ്.ഡി.എമ്മിനോട് അഭ്യർത്ഥിച്ചിരുന്നു. രജിസ്ട്രേഷൻ നമ്പറുകളുള്ള 17 വാഹനങ്ങളുടെ ലിസ്റ്റുകളും ഡ്രൈവർമാരുടെ പേരും അവരുടെ ലൈസൻസ് വിശദാംശങ്ങളും എൽഡിക്ക് സമർപ്പിച്ചുവെന്ന് ഇവിടെ സൂചിപ്പിക്കുന്നത് പ്രസക്തമാണ്. ഒറ്റപ്പെട്ട സന്ദർശകരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകാൻ എസ്.ഡി.എമ്മിന്റെ അനുമതിക്കായി ഇപ്പോഴും കാത്തിരിക്കുന്നു.2020 മാർച്ച് 25 ന് തഹസിൽദാറും മെഡിക്കൽ സംഘവും മർകസ് സന്ദർശിച്ചു. അവരുടെ പരിശോധനയ്ക്കും സന്ദർശകരുടെ പട്ടിക തയ്യാറാക്കുന്നതിനും പൂർണ്ണ സഹകരണം നൽകിയെന്നും അധികാരികൾ പറഞ്ഞു.

എന്നാൽ, മർക്കസ് അധികാരികളുടെ കടുത്ത അനാസ്ഥയാണ് രോഗബാധയ്ക്ക് കാരണമെന്ന് ഡൽഹി സർക്കാർ കുറ്റപ്പെടുത്തി. പള്ളിയിലെ മൗലാനയ്‌ക്കെതിരെ കേസെടുത്തു. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ക്വാലാലംപൂരിൽ നിന്നും ചില വിദേശ പ്രതിനിധികൾ മാർച്ച് 10ന് തന്നെ ഇന്ത്യയിൽ എത്തിയിരുന്നു. ഡൽഹിക്ക് പുറത്ത് ദിയോബന്ത്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഇവർ സഞ്ചരിച്ചതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP