Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നിൽ നിന്ന ഡോക്ടർക്ക് ചികിത്സ നിഷേധിച്ച്‌ മൂന്ന് സ്വകാര്യ ആശുപത്രികൾ; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; സ്വകാര്യ ആശുപത്രികളുടെ ഹീനനടപടിയിൽ ഡോക്ടർക്ക് ദാരുണാന്ത്യം; പ്രതിഷേധം അറിയിച്ച് ബന്ധുക്കളും

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നിൽനിന്ന ഡോക്ടർക്കു ചികിത്സ നിഷേധിച്ച് മൂന്നു സ്വകാര്യ ആശുപത്രികൾ. രാമനഗര ജില്ലയിലെ കനകപുര താലൂക്കിൽ ചിക്കമുദവാഡി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ എസ്.ടി.മഞ്ജുനാഥിനാണു ചികിത്സ നിഷേധിച്ചത്. പിന്നീട് ബെംഗളൂരു മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴേക്കും ഇദ്ദേഹം മരിച്ചു.

കടുത്ത പനിയും ശ്വാസംമുട്ടലും മൂലമാണു മഞ്ജുനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നു ബന്ധു ഡോ.നാഗേന്ദ്ര കുമാർ പറഞ്ഞു. കോവിഡ് സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ്. ഡോക്ടർ ആയിട്ടുപോലും മൂന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകിയില്ല. കോവിഡ് പരിശോധനാഫലം ഇല്ലെന്നതു ചൂണ്ടിക്കാട്ടിയാണു ചികിത്സ നിഷേധിച്ചതെന്നും നാഗേന്ദ്ര പറഞ്ഞു.

ജൂൺ 25നാണു മഞ്ജുനാഥിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതും ആശുപത്രിയുടെ പ്രവേശനകവാടത്തിൽ കുത്തിയിരിപ്പു സമരം നടത്തിയതിനെ തുടർന്ന്. ഇടയ്ക്കു നില മെച്ചപ്പെട്ടെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ ജൂലൈ 9ന് ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെന്റിലേറ്ററിലാക്കിയെന്നും നാഗേന്ദ്ര വ്യക്തമാക്കി.

മഞ്ജുനാഥിന്റെ ശ്വാസകോശം വികസിക്കാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ 'പ്രോൺ പൊസിഷനിൽ' കിടത്തേണ്ടത് അത്യാവശ്യമായിരുന്നു. ഇതിനായി ഫിസിയോ തെറപ്പിസ്റ്റിന്റെ സേവനം തേടി. എന്നാൽ പിപിഇ കിറ്റ് ധരിക്കാനോ കോവിഡ് ഐസിയുവിൽ പ്രവേശിക്കാനോ ഫിസിയോ തെറപ്പിസ്റ്റ് തയാറായില്ല. തുടർന്നു സ്വകാര്യ തെറപ്പിസ്റ്റിന്റെ സേവനം തേടുകയായിരുന്നു.

അദ്ദേഹം വരാൻ സമ്മതിച്ചുവെങ്കിലും തുടർ നടപടികൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടുവെന്നും നാഗേന്ദ്ര കൂട്ടിച്ചേർത്തു. മഞ്ജുനാഥിന്റെ കുടുംബത്തിൽ അഞ്ചുപേർക്കാണു കോവിഡ് ബാധിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയായ ദന്ത ഡോക്ടർ, 14 വയസ്സുള്ള മകൻ എന്നിവരും ഇതിലുൾപ്പെടുന്നു. ഡോക്ടർമാരായതിനാലാണ് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നതെന്നു നാഗേന്ദ്ര സങ്കടത്തോടെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP