Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തങ്ങളുടെ മകൾക്കും നീതി വാങ്ങിത്തരണമെന്ന് ക്രൂരബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ അഭ്യർത്ഥന; നിർഭയ കേസിൽ ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകയെ പൊലീസ് വിലക്കിയത് ക്രമസമാധാന പ്രശ്നം പറഞ്ഞ്; ഹഥ്‌രസിലെ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അഭിഭാഷകയെ കാണാൻ പോലും കഴിഞ്ഞില്ല; ഉത്തർപ്രദേശ് പൊലീസ് തന്നെ തടഞ്ഞെന്ന് സീമ കുശ്വാഹ

തങ്ങളുടെ മകൾക്കും നീതി വാങ്ങിത്തരണമെന്ന് ക്രൂരബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ അഭ്യർത്ഥന; നിർഭയ കേസിൽ ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകയെ പൊലീസ് വിലക്കിയത് ക്രമസമാധാന പ്രശ്നം പറഞ്ഞ്; ഹഥ്‌രസിലെ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അഭിഭാഷകയെ കാണാൻ പോലും കഴിഞ്ഞില്ല; ഉത്തർപ്രദേശ് പൊലീസ് തന്നെ തടഞ്ഞെന്ന് സീമ കുശ്വാഹ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 2012ലെ നിർഭയ കേസിൽ ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകയേയും ഹഥ്രസിലെ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ അനുവദിക്കാതെ യുപി പൊലീസ്. ഉത്തർപ്രദേശിലെ ഹഥ്‌രസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ കാണാൻ ശ്രമിച്ച അഭിഭാഷകയായ സീമ കുശ്വാഹയെ പൊലീസ് തടയുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ വിളിച്ചതിനെ തുടർന്നാണ് താൻ ഹാഥ്‌രസിലേക്ക് യാത്ര തിരിച്ചതെന്ന് സീമ കുശ്വാഹ പറഞ്ഞു. എന്നാൽ, തന്നെ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞെന്ന് സീമ കുശ്വാഹ വ്യക്തമാക്കി.

' തങ്ങൾക്ക് വേണ്ടി നിയമ നടപടികൾ മുന്നോട്ടുകൊണ്ടുപോകണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഞാനെത്തിയത്. പക്ഷേ അവരെ കാണാൻ യുപി പൊലീസ് അനുവദിച്ചില്ല. അത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് തടഞ്ഞത്.' സീമ മാധ്യമങ്ങളോട് പറഞ്ഞു. ഹാഥ്‌രസിൽ നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ ബന്ധുക്കളെ കാണാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇവരെ പിന്നീട് ഡൽഹിയിലേക്ക് തിരിച്ചയച്ചു.

പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ട കോൺ​ഗ്രസ് നേതാക്കളായ പ്രിയങ്ക ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. യമുന എക്സ്‌പ്രസ് വേയിൽ ഡൽഹി-യുപി അതിർത്തിയിൽ കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞതിന് പിന്നാലെ പെൺകുട്ടിയുടെ വീട്ടിലേക്ക് നടന്നുപോകാൻ ശ്രമിച്ച രാഹുലിനെയും പ്രിയങ്കയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി സെക്ഷൻ 188 ചുമത്തിയാണ് നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് രാഹുലിനെയും പ്രിയങ്കയെയും പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ ഹാഥ്‌രസിലേക്ക് പോകാനുള്ള ശ്രമം പൊലീസ് തടഞ്ഞതിന് പിന്നാലെ നേതാക്കൾ നടന്നുപോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതും പൊലീസ് തടഞ്ഞു. തുടർന്ന് നേതാക്കളും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. രാഹുലിനെ പൊലീസ് തള്ളി താഴെയിട്ടു. ഇതിന് പിന്നാലെ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തി. ലാത്തി ചാർജിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയേയും രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

കാൽനടയായി പോകാനുള്ള തങ്ങളുടെ ശ്രമത്തെ പൊലീസ് പലപ്രാവശ്യം തടഞ്ഞ് ലാത്തി ചാർജ് നടത്തിയെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. അഹങ്കാരിയായ സർക്കാരിന്റെ ലാത്തികൾക്ക് തങ്ങളെ തടയാൻ സാധിക്കില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഒരു കുടുംബത്തിന്റെ വിലാപത്തിനൊപ്പം പങ്കുചേരുന്നതു പോലും യുപിയിലെ ജംഗിൾ രാജ് സർക്കാരിനെ ഭയപ്പെടുത്തുന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഈ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസിൽ വച്ചായിരുന്നു അന്ത്യം. അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയത്. പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പൊലീസ് സംസ്‌കരിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതലേ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി. ഇതോടെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുപി സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. യുപിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP