Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർണാടകയിൽ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ വീഴ്ച; ദേവനഗരിയിൽ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുത്ത് യുവാവ്; കൊപ്പൽ സ്വദേശിയെ പൊലീസും അംഗരക്ഷകരും ചേർന്ന് പിടികൂടി; അറസ്റ്റ്; കർണാടകയിൽ സുരക്ഷ വീഴ്ചയുണ്ടാകുന്നത് രണ്ടാം തവണ

കർണാടകയിൽ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ വീഴ്ച; ദേവനഗരിയിൽ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുത്ത് യുവാവ്; കൊപ്പൽ സ്വദേശിയെ പൊലീസും അംഗരക്ഷകരും ചേർന്ന് പിടികൂടി; അറസ്റ്റ്; കർണാടകയിൽ സുരക്ഷ വീഴ്ചയുണ്ടാകുന്നത് രണ്ടാം തവണ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ വീഴ്ച. കർണാടകയിലെ ദേവനഗരിയിൽ വെച്ച് റോഡ് ഷോയ്ക്കിടെ ആണ് സുരക്ഷ വീഴ്ചയുണ്ടായത്. റോഡരികിൽ നിന്ന കൊപ്പൽ ജില്ലയിൽ നിന്നുള്ള ആൾ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.

മോദിയുടെ വാഹനത്തിന് തൊട്ടടുത്തെത്തിയ ആളെ പൊലീസും അംഗരക്ഷകരും ചേർന്ന് പിടികൂടുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊപ്പൽ ജില്ലയിൽ നിന്നുള്ള ഇയാളെ പൊലീസ് ചോദ്യംചെയ്തു വരുന്നതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

വൻ സുരക്ഷാ വീഴ്ചയാണ് കർണാടകയിലെ ദാവണഗെരെ ജില്ലയിൽ ഉണ്ടായത്. എന്നാൽ, നിമിഷങ്ങൾക്കകം ഓടിയെത്തിയ പൊലീസ് സംഘം യുവാവിനെ കീഴടക്കുകയായിരുന്നു.ദാവണഗെരെയിൽ പൊലീസ് ബാരിക്കേഡ് മറികടന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ഇത് രണ്ടാം തവണയാണ് കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച ഉണ്ടാകുന്നത്. ജനുവരിയിൽ ഹുബ്ലിയിൽ വെച്ച് പ്രധാനമന്ത്രിയുടെ വാഹനത്തിനടുത്തേക്ക് ഒരു കുട്ടി ഓടി വന്നിരുന്നു. അംഗരക്ഷകർ കുട്ടിയെ മോദിയുടെ തൊട്ടടുത്ത് വെച്ച് പിടികൂടുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുയോഗത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ബിജെപിയുടെ കുതിപ്പ് ശക്തിപ്പെടുത്താൻ ബൂത്ത് തലങ്ങളിലേക്ക് പ്രവർത്തകരുടെ ഒഴുക്കുണ്ടാകണമെന്ന് മോദി പറഞ്ഞു. തെരഞ്ഞെടുപ്പിന് ചില തെറ്റായ വാഗ്ദാനങ്ങളുമായി മറ്റുപാർട്ടികൾ രംഗത്തെത്തും.

കോൺഗ്രസ് പ്രവർത്തകനെ തല്ലിച്ചതച്ച നേതാവാണ് സിദ്ധരാമയ്യ. സ്വന്തം പാർട്ടി പ്രവർത്തകരെ ബഹുമാനിക്കാൻ കഴിയാത്തവർ എങ്ങനെ കർണാടകയിലെ ജനങ്ങളെ ബഹുമാനിക്കുമെന്ന് മോദി ചോദിച്ചു. കർണാടകയുടെ സർവതോന്മുഖമായ വികസനം ഉറപ്പാക്കാൻ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളുവെന്നും മോദി പറഞ്ഞു

ചിക്കബല്ലാപ്പൂർ, ബംഗളൂരു, ദാവെനഗരെ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെത്തിയത്. ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്തു. ബംഗളൂരുവിൽ വൈറ്റ്ഫീൽഡ് മെട്രോയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ദാവംഗരെയിൽ ബിജെപി മെഗാ റാലിക്ക് ശേഷം ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP