Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎഎസുകാർക്ക് ആളും ആനയും അമ്പാരിയും! സാധാരണക്കാർക്ക് ഒന്നുമില്ല; സിവിൽ സർവ്വീസുകാർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയ ഇടത് സർക്കാർ പക്ഷെ ജീവനക്കാർക്ക് മുന്നിൽ കണ്ണടച്ചു; പെൻഷൻക്കാർക്ക് അടക്കം ഡിഎ കുടിശിഖ പിടിച്ച് വച്ച് തോമസ് ഐസക്കിന്റെ ഇടപെടൽ; പ്രളയകാലത്തെ പ്രതിസന്ധി ഐഎഎസുകാർക്ക് ബാധകമല്ലേ എന്ന് ചോദിച്ച് ജീവനക്കാർ; സെക്രട്ടറിയേറ്റിൽ ഫയൽ നീക്കം ഇഴയുന്നു

ഐഎഎസുകാർക്ക് ആളും ആനയും അമ്പാരിയും! സാധാരണക്കാർക്ക് ഒന്നുമില്ല; സിവിൽ സർവ്വീസുകാർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയ ഇടത് സർക്കാർ പക്ഷെ ജീവനക്കാർക്ക് മുന്നിൽ കണ്ണടച്ചു; പെൻഷൻക്കാർക്ക് അടക്കം ഡിഎ കുടിശിഖ പിടിച്ച് വച്ച് തോമസ് ഐസക്കിന്റെ ഇടപെടൽ; പ്രളയകാലത്തെ പ്രതിസന്ധി ഐഎഎസുകാർക്ക് ബാധകമല്ലേ എന്ന് ചോദിച്ച് ജീവനക്കാർ; സെക്രട്ടറിയേറ്റിൽ ഫയൽ നീക്കം ഇഴയുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: ഇടത് സർക്കാരിൽ ആനുകൂല്യങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാത്രമോ? കഴിഞ്ഞയാഴ്ചയാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് വാരിക്കോരി ആനുകൂല്യങ്ങൾ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. ഐഎഎസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിഗണനയ്ക്ക് തീരുമാനമെടുത്ത സർക്കാർ പക്ഷെ ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞൂവെയ്ക്കുകയും ചെയ്തു. ജീവനക്കാരുടെ ഡിഎ വർധിപ്പിക്കാനുള്ള ഫയലാണ് തീരുമാനം എടുക്കാതെ ധനമന്ത്രി തോമസ് ഐസക്ക് മാറ്റിവെച്ചിരിക്കുന്നത്. എന്നാൽ ഏഴാം ശമ്പളക്കമ്മീഷൻ അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സർക്കാർ ഇപ്പോൾ നൽകുകയും ചെയ്തു.

ഇതാണ് സർക്കാർ ജീവനക്കാരെ ചോടിപ്പിക്കുന്നത്. ഡിഎ കുടിശിഖ അനുവദിക്കാത്ത സർക്കാർ തീരുമാനം അഞ്ചു ലക്ഷം സർക്കാർ ജീവനക്കാരെയും അഞ്ചു ലക്ഷം പെൻഷൻകാരേയും നേരിട്ട് ബാധിക്കുന്നകാര്യമാണ്. സംസ്ഥാന ജീവനക്കാർക്ക് ഇപ്പോൾ ഡിഎ കുടിശിഖയായി നിൽക്കുകയാണ്. അതേസമയം കേന്ദ്ര ജീവനക്കാർക്ക് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തന്നെ ഡിഎ നൽകി ഉത്തരവായി. സെപ്റ്റംബറിൽ ഡിഎ നൽകുമ്പോൾ തന്നെ ജൂലൈ ഒന്നിന് മുൻകാല പ്രാബല്യം നൽകിയാണ് കേന്ദ്ര ഉത്തരവ് വന്നത്. കേന്ദ്രം ഡിഎ നൽകുമ്പോൾ അതിനു ആനുപാതികമായി സംസ്ഥാനവും ജീവനക്കാർക്ക് ഡിഎ നൽകുകയാണ് പതിവ്. പക്ഷെ ഇത്തവണ കേന്ദ്രം ഡിഎ നൽകിയിട്ടും സംസ്ഥാന ജീവനക്കാർക്ക് ഡിഎ നൽകാൻ കേരളം തയ്യാറായില്ല.

ഡിഎ കുടിശിഖയായി നിൽക്കുമ്പോഴാണ് കേരള സർക്കാരിന്റെ ഈ നടപടി. പ്രളയം ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി ജീവനക്കാരുടെ ഡിഎ ഫയൽ മാറ്റിവെക്കാൻ തീരുമാനിച്ചത്. ക്ഷാമബത്ത നൽകണം എന്നാവശ്യപ്പെട്ട് പെൻഷൻകാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രി അത് പരിഗണിക്കാൻ ധനകാര്യമന്ത്രിക്ക് നൽകി. ഈ ഫയൽ മാറ്റിവയ്ക്കാനാണ് ധനമന്ത്രി തോമസ് ഐസക്ക് ഉത്തരവിട്ടത്. ജീവനക്കാർക്ക് ഡിഎ നൽകാത്ത സർക്കാർ അതേസമയം ഐഎഎസ് ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുകയും ചെയ്തു. സംസ്ഥാന ഭരണം ചലിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതിയോ എന്നാണ് സർക്കാർ ജീവനക്കാർ ഉയർത്തുന്ന ചോദ്യം. ആർക്കും ആനുകൂല്യങ്ങൾ നല്കാതിരുന്നതിനാൽ ജീവനക്കാർക്ക് പരാതിയില്ലായിരുന്നു.

ജീവനക്കാർക്ക് അർഹമായ ഡിഎ കുടിശിഖ നൽകാൻ പ്രളയം ചൂണ്ടിക്കാട്ടിയ ധനമന്ത്രി പക്ഷെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ആനുകൂല്യം നൽകുന്ന കാര്യത്തിൽ എതിർപ്പ് രേഖപ്പെടുത്താതെ നിശബ്ദനായിരിക്കുകയും ചെയ്തു. ഏകപക്ഷീയമായാണ് സർക്കാർ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ നൽകുകയും ചെയ്തത്. ഐഎഎസ്സ് ഉദ്യോഗസ്ഥരുടെ കുടിവെള്ള, വൈദ്യുതിബില്ലുകൾ ഇനി സർക്കാർ അടയ്ക്കും. സ്വകാര്യ ആവശ്യങ്ങൾക്ക് ഇന്ധനം ഉപയോഗിക്കുന്നതിന്റെ പരിധി ഒഴിവാക്കി. വീട്ടിൽ അറ്റൻഡർമാരെ വയ്ക്കുന്നതിനുള്ള പണത്തിന്റെ പരിധി മാറ്റി.

മൂവായിരം രൂപ വരെ മാത്രമേ ഇതുവരെ അറ്റൻഡർമാർക്ക് ശമ്പളം നൽകാൻ തുക നൽകിയിരുന്നുള്ളൂ. അതിന് ഇനി പരിധിയുമില്ല. ഈ നടപടികൾ മുഴുവൻ സർക്കാർ ജീവനക്കാരുടെ മുന്നിലുണ്ട്. അതുകൊണ്ട് തന്നെയാണ് ഡിഎ ഫയൽ മാറ്റിവെച്ച സർക്കാർ നീക്കത്തിന്നെതിരെ ജീവനക്കാരിൽ നിന്നും പ്രതിഷേധം ഉയരുന്നത്. നിലവിൽ സർക്കാർ തലത്തിൽ ഫയൽ നീക്കം മന്ദഗതിയിലാണ്. ഡിഎ കുടിശിഖ ഫയൽ മാറ്റിവയ്ക്കുകയും ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഏഴാം ശമ്പളക്കമ്മീഷൻ അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകുകയും ചെയ്തതോടെ ഫയൽ നീക്കം ഇനിയും മന്ദഗതിയിലാകാനാണ് സാധ്യത.

ഓരോ ഫയലിലും ഓരോ ജീവിതങ്ങൾ ഉറങ്ങുന്നുവെന്നും ഫയൽ നീക്കം ത്വരിതപ്പെടുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ ബോധനം മുൻപ് കെഎഎസ് നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ തകർന്നിരുന്നു. ഇപ്പോൾ വീണ്ടും ഡിഎ കുടിശിഖ പ്രശ്‌നത്തിലും ജീവനക്കാർ ഇടയുകയാണ്. അതുകൊണ്ട് തന്നെ സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം വീണ്ടും മന്ദഗതിയിലായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP