Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെക്രട്ടേറിയറ്റിൽ കുന്നുകൂടി ഫയലുകൾ; പൂർണമായും തകർന്ന് ഇ-ഗവേണൻസ് സംവിധാനം; എല്ലാം തകർത്തത് ഐ ടി വകുപ്പിന്റെ കെടുകാര്യസ്ഥത; ശിവശങ്കറിന്റെ കെടുകാര്യസ്ഥതയിൽ ഗവേണൻസ് സംവിധാനം പോലുമില്ലാതെ പിണറായി സർക്കാർ മാറിയെന്നും വിമർശനം; കോവഡിലെ വർക് ഫ്രം ഹോമും ഭരണ സിരാകേന്ദ്രത്തെ പ്രതിസന്ധി കൂട്ടി; പാവപ്പെട്ടവർ നീതി തേടി അലയുമ്പോൾ ചർച്ചയാകുന്നത് ഓരോ ഫയലിലുമുള്ളത് ഓരോ ജീവിതങ്ങളാണ് എന്നോർക്കണം എന്ന പിണറായിയുടെ പ്രസ്താവനയും

സെക്രട്ടേറിയറ്റിൽ കുന്നുകൂടി ഫയലുകൾ; പൂർണമായും തകർന്ന് ഇ-ഗവേണൻസ് സംവിധാനം; എല്ലാം തകർത്തത് ഐ ടി വകുപ്പിന്റെ കെടുകാര്യസ്ഥത; ശിവശങ്കറിന്റെ കെടുകാര്യസ്ഥതയിൽ ഗവേണൻസ് സംവിധാനം പോലുമില്ലാതെ പിണറായി സർക്കാർ മാറിയെന്നും വിമർശനം; കോവഡിലെ വർക് ഫ്രം ഹോമും ഭരണ സിരാകേന്ദ്രത്തെ പ്രതിസന്ധി കൂട്ടി; പാവപ്പെട്ടവർ നീതി തേടി അലയുമ്പോൾ ചർച്ചയാകുന്നത് ഓരോ ഫയലിലുമുള്ളത് ഓരോ ജീവിതങ്ങളാണ് എന്നോർക്കണം എന്ന പിണറായിയുടെ പ്രസ്താവനയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'ഓരോ ഫയലിലുമുള്ളത് ഓരോ ജീവിതങ്ങളാണ് എന്നോർക്കണം '- ഇത് മനസ്സിൽ വച്ചാണ് ഇ ഫയിലിങ് സംവിധാനം നടപ്പാക്കിയത്. എന്നാൽ എല്ലാം ശരിയായി പോകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടവർ സ്വപ്‌നാ സുരേഷിനു പിന്നാലെ പോയപ്പോൾ എല്ലാം താറുമാറായി. ഐ ടി വകുപ്പിന്റെ കാർമികത്വത്തിലുള്ള ഇ-ഗവേണൻസ് സംവിധാനം കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണ് ഇപ്പോൾ. ഇ - ഗവേണൻസ് പോയിട്ട് ഗവേണൻസ് പോലുമില്ലാത്ത അവസ്ഥ സംസ്ഥാന ചരിത്രത്തിൽ ആദ്യമാണെന്ന വിലയിരുത്തലാണ് സജീവം.

സാധാരണക്കാരന്റെ നിത്യജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളെടുക്കേണ്ട ഫയലുകൾ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുകയാണ്. ഫയലുകളുടെ മെല്ലെപ്പോക്ക് സർക്കാർ സംവിധാനത്തിൽ പതിവാണെങ്കിലും മുൻപൊരിക്കലും ഉണ്ടാകാത്ത വിധം കുത്തഴിഞ്ഞു. കോവിഡു കാലത്ത് സെക്രട്ടറിയേറ്റിനെ ഏതാണ്ട് പ്രതിസന്ധിയിലാക്കുകയാണ് ഫയൽ നീക്കത്തിലെ കാലതാമസം. സെക്രട്ടേറിയറ്റിൽ കുന്നുകൂടുന്ന ഫയലുകൾ കൈവിട്ട കളിയാകുമെന്ന ഭയം വന്നതോടെ ഇപ്പോൾ ചില അടിയന്തര യോഗങ്ങൾ വിളിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. അതും ഫലം കാണില്ലെന്നാണ് വിലയിരുത്തൽ.

നാഷനൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഇ-ഫയലിങ് സംവിധാനം പൂർണമായും തകർന്നു. എൻ ഐ സി യുടേത് സൗജന്യ സേവനം എന്നായിരുന്നു ഭാഷ്യം. എന്നാൽ നിസി റേറ്റ് കോൺട്രാക്ട് വഴി പല സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും നൂറുകണക്കിന് സോഫ്റ്റ് വെയർ ഡവലപ്പർമാർ കനത്ത ശമ്പളം പറ്റി മാസങ്ങളും വർഷങ്ങളും ജോലി ചെയ്തിട്ടും മിനിമം നിലവാരമുള്ള ഒരു ഇ -ഫയലിങ് സംവിധാനം ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല. ഇതിന് കാരണം ഐടി വകുപ്പിന്റെ പിടിപ്പുകേടാണ്. മംഗളം പത്രമാണ് ഈ പിടിപ്പുകേടുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇ-ഗവേണൻസ് സംവിധാനം താറുമാറായ അവസ്ഥ. തലപ്പത്തുണ്ടാകുന്ന തീരുമാനങ്ങൾ താഴേ തലത്തിലുള്ള ഓഫീസുകളിലേക്ക് എത്തുന്നില്ല. സർക്കാർ ഉത്തരവുകളും തീരുമാനങ്ങളും സംബന്ധിച്ച് സർവത്ര ആശയക്കുഴപ്പവും അനിശ്ചിതത്വവും. ഇ-ഗവേണൻസ് സംവിധാനം പൂർണ സജ്ജമാകുന്നതോടെ ഫയൽ നീക്കം പൂർണമായും ഡിജിറ്റൽ ആകും എന്നൊക്കെയുള്ള വീമ്പ് പറച്ചിൽ മാത്രം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. ഫയലുകളുടെ നമ്പർ ചെയ്യൽ മാത്രമാണ് ഇപ്പോൾ ആകെ നടക്കുന്ന ഇ - ഗവേണൻസ് പ്രവർത്തനം. ഫയൽ നീക്കം ഇപ്പോഴും മാന്വൽ ആയി തന്നെയാണ് നടക്കുന്നത്.
'
കോവിഡ് കാലത്ത് വർക് ഫ്രം ഹോം ആശയം പൊളിഞ്ഞു. ശമ്പളം വാങ്ങി ഉദ്യോഗസ്ഥർ വീടുകളിലിരുന്നു. ആരും ജോലി ചെയ്തില്ല. പൊതുജനങ്ങളിൽ നിന്നുള്ള പരാതികളും താഴേതട്ടിലെ ഓഫീസുകളിൽ നിന്നുള്ള ഫയലുകളും സ്‌കാൻ ചെയ്ത് ഈ-ഫയലിങ് സംവിധാനത്തിലേക്ക് അപ് ലോഡ് ചെയ്യുന്ന തപാൽ / ഡെസ്പാച്ച് വിഭാഗത്തിലും ഫയലുകൾ കുമിഞ്ഞ് കൂടി. സർക്കാർ ഉത്തരവുകളോ വകുപ്പ് തലത്തിലുള്ള തീരുമാനങ്ങളോ ജില്ലാ, മേഖലാ തലങ്ങളിലുള്ള ഓഫീസുകൾ അറിയുന്നു പോലുമില്ല. മാനുവലായി ഒരു പരിധി വരെ നടന്നു വന്ന തപാൽ പ്രവർത്തനങ്ങളും കോവിഡിൽ നിലച്ചു.

ഇന്ത്യയിലെ പല സർക്കാർ സ്ഥാപനങ്ങളും സർവകലാശാലകളും പൊതുമേഖലാ ബാങ്കുകളും ഉപയോഗിക്കുന്ന കാര്യക്ഷമമായ ഇ-ഫയലിങ് സംവിധാനം ഉണ്ടാക്കിയെടുക്കാമായിരുന്നു. അതിനു ശേഷിയുള്ള സോഫ്റ്റ് വെയർ കമ്പനികൾ തിരുവനന്തപുരം ടെക്‌നോപാർക്കിൽ തന്നെയുണ്ടായിരുന്നു. എന്നാൽ ഒന്നും നടന്നില്ല.പുതിയ സോഫ്റ്റ് വെയർ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ കരാറുകാരന് നൽകാതെ വച്ചു താമസിപ്പിച്ചു. ഒടുവിൽ ടെൻഡർ കാലാവധിയും കഴിഞ്ഞു. കുറ്റമറ്റ ഇ-ഗവേണൻസ് എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ ശിവശങ്കർ അട്ടിമറിച്ചുവെന്നാണ് സൂചന.

വീണ്ടും ടെൻഡർ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാനെന്ന പേരിൽ അഡീഷനൽ സെക്രട്ടറി റാങ്കിൽ പെൻഷൻ പറ്റിയ ഉദ്യോഗസ്ഥനെ വീണ്ടും മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിൽ നിയമിച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റും അനുബന്ധ സർക്കാർ ഓഫിസുകളും തമ്മിൽ ആശയ വിനിമയം സാധ്യമാക്കാൻ സിഡിറ്റ് വികസിപ്പിച്ച 'കേരള കമ്മ്യൂണിക്കേഷൻ സിസ്റ്റവും' തകർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP