Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്ക് ഡൗൺ കഴിഞ്ഞതോടെ പ്രവർത്തനം സാധാരണ നിലയിൽ; കോവിഡ് ഹോട്ട്‌സ്‌പോട്ടായ ജില്ലകളിൽ നിന്നും ഒഴുകിയെത്തുന്നത് നൂറു കണക്കിന് പേർ; പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി ജോലിക്ക് എത്തുന്നതും നിരവധി പേർ;. കോവിഡ് ഹോട്ട് സ്‌പോട്ട് ആയി സെക്രട്ടറിയേറ്റ് മാറുമോ എന്ന ഭയം ശക്തം; റാപ്പിഡ് ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി ജീവനക്കാരുടെ സംഘടന; കൊറോണയിൽ സമൂഹവ്യാപന സാധ്യത കൂടിയതോടെ സെക്രട്ടറിയേറ്റ് ജീവനക്കാർ ആശങ്കയിൽ

ലോക്ക് ഡൗൺ കഴിഞ്ഞതോടെ പ്രവർത്തനം സാധാരണ നിലയിൽ; കോവിഡ് ഹോട്ട്‌സ്‌പോട്ടായ ജില്ലകളിൽ നിന്നും ഒഴുകിയെത്തുന്നത് നൂറു കണക്കിന് പേർ; പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി ജോലിക്ക് എത്തുന്നതും നിരവധി പേർ;. കോവിഡ് ഹോട്ട് സ്‌പോട്ട് ആയി സെക്രട്ടറിയേറ്റ് മാറുമോ എന്ന ഭയം ശക്തം; റാപ്പിഡ് ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി ജീവനക്കാരുടെ സംഘടന; കൊറോണയിൽ സമൂഹവ്യാപന സാധ്യത കൂടിയതോടെ സെക്രട്ടറിയേറ്റ് ജീവനക്കാർ ആശങ്കയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണയിൽ സമൂഹവ്യാപന സാധ്യത കൂടിയതോടെ സെക്രട്ടറിയേറ്റ് ജീവനക്കാർ ആശങ്കയിൽ. കോവിഡ് ഹോട്ട് സ്‌പോട്ട് ആയി സെക്രട്ടറിയേറ്റ് മാറിയിരിക്കുകയാണ് എന്നാണ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ ഇടയിൽ നിന്നും വരുന്ന വിലയിരുത്തൽ. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നും ഓരോ ആവശ്യത്തിനു സെക്രട്ടറിയേറ്റിൽ ആളുകൾ എത്തുന്നുണ്ട്.

പുറത്ത് നിന്നും വരുന്നവരിൽ ആർക്കൊക്കെ കോവിഡ് ഉണ്ട് ഇല്ലാ എന്നൊന്നും അറിയാൻ കഴിയുന്നില്ല. വിവിധ ജില്ലകൾ താണ്ടിയെത്തുന്ന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരും ഇവർക്ക് ഒപ്പമുണ്ട്. അതുകൊണ്ട് സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് റാപ്പിഡ് ടെസ്റ്റ് നടത്തണമെന്നാണ് സെക്രട്ടറിയേറ്റ് ജീവനക്കാർ ആവശ്യപ്പെടുന്നത്. കൊറോണ ബാധിതർ അല്ലെങ്കിലും ജീവനക്കാർ കൊറോണ വാഹകർ ആകാം. ഇവരിൽ നിന്നും മറ്റുള്ളവർക്ക് രോഗം ബാധിച്ചേക്കാം. ഈ സാധ്യത സെക്രട്ടറിയേറ്റിൽ നിലനിൽക്കുന്നുണ്ട്. അതിനാൽ സെക്രട്ടറിയെറ്റ് ജീവനക്കാർക്ക് കൊറോണ പരിശോധന നടത്തണം എന്നാണ് ജീവനക്കാരുടെ ആവശ്യം.

ലോക്ക് ഡൗൺ കഴിഞ്ഞതോടെ സെക്രട്ടറിയെറ്റ് പ്രവർത്തനം സാധാരണനിലയിലാക്കിയിട്ടുണ്ട്. ഇതോടെ വിവിധ ജില്ലകളിൽ നിന്നും ആളുകൾ സെക്രട്ടറിയെറ്റിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി നൂറുകണക്കിന് ജീവനക്കാർ ദിനംപ്രതി പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി ജോലിക്ക് എത്തുന്നുണ്ട്. കൃത്യമായ നിരീക്ഷണ പ്രതിരോധ സംവിധാനങ്ങൾ സെക്രട്ടറിയെറ്റിൽ ഏർപ്പെടുത്തിയിട്ടില്ല.

സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് രോഗവ്യാപന സാധ്യത അധികമായ അവസ്ഥയിലാണ് നിലനിൽക്കുന്നത്. മന്ത്രിമാർ, എംഎ‍ൽഎമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി നിരന്തരം ബന്ധപ്പെടേണ്ടി വരുന്നവരാണ് സെക്രട്ടറിയേറ്റിലുള്ളവർ. അതിനാൽ കോവിഡ് ഇല്ലാ എന്ന് ജീവനക്കാർക്ക് ഉറപ്പു വരുത്തേണ്ടത് അത്യന്താപേക്ഷിതവുമാണ്. സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നതിനായി നിലവിൽ റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്. അതിൽ സെക്രട്ടിയെറ്റ് ജീവനക്കാരെ കൂടി ഉൾപ്പെടുത്തണം എന്നാണ് ജീവനക്കാരുടെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി ഫിനാൻസ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോൺഗ്രസ് പൊതുഭരണ സെക്രട്ടറിക്ക് നിവേദനം നൽകിയിട്ടുണ്ട്.

സെക്രട്ടറിയെറ്റ് ജീവനക്കാർ നൽകിയ നിവേദനം പൊതുഭരണവകുപ്പ് ഗൗരവമായി പരിശോധിക്കുന്നുണ്ട് എന്നാണ് സൂചന. സെക്രട്ടറിയേറ്റ് ഭരണ സിരാകേന്ദ്രമായതിനാൽ ജീവനക്കാർക്ക് കൊറോണ ബാധിച്ചാൽ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും അടക്കമുള്ളവർ ക്വാറന്റൈനിൽ പോകേണ്ടി വന്നേക്കും. ഇത് ഒഴിവാക്കാനായി റാപ്പിഡ് ടെസ്റ്റ് സെക്രട്ടറിയെറ്റ് ജീവനക്കാർക്കിടയിലും നടത്തിയേക്കും. നിലവിൽ ജീവനക്കാരെ താപനില പരിശോധിച്ച് അകത്തേക്ക് കയറ്റിവിടുകയാണ് ചെയ്യുന്നത്.

വാഹനങ്ങളിൽ എത്തുന്നവരെയും കാൽനടയായി എത്തുന്നവരെയും കൃത്യമായി നിരീക്ഷിച്ചാണ് ഓഫീസിലേക്ക് പ്രവേശിപ്പിക്കുന്നത്. പൊതുഗതാഗതം സാധ്യമായതോടെ പരമാവധി ജീവനക്കാർ സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള ഓഫീസുകളിലെത്തി തുടങ്ങിയിട്ടുണ്ട്. കോവിഡ് മുൻകരുതലിന്റെ ഭാഗമായി എല്ലായിടിത്തും പഞ്ചിങ് സംവിധാനം ഒഴിവാക്കി രജിസ്റ്റർ ബുക്കിലാണ് ഹാജർ രേഖപ്പെടുത്തിയത്. യാത്ര ബുദ്ധിമുട്ടുള്ള ജീവനക്കാർക്ക് ഇ ഫയൽ ലഭ്യമാക്കുന്നതുണ്ട്. ഒരു വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള ജീവനക്കാരെയും ഗർഭിണികളെയും ജോലിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഈ ഘട്ടത്തിൽ തന്നെയാണ് റാപ്പിഡ് ടെസ്റ്റ് നടത്തണമെന്ന ആവശ്യം ജീവനക്കാരുടെ സംഘടനകളിൽ നിന്നും ഉയരുന്നത്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ അതിവേഗ നടപടികൾക്ക് സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP